വ്യവസായികളോട് ഇ.പി.ജയരാജൻ; ഹർത്താലിനെതിരെ നിലപാടെടുക്കരുത്
കൊല്ലം ∙ സംസ്ഥാനത്തെ തൊഴിൽമേഖലയിൽ വ്യവസായ വളർച്ചയ്ക്കാവശ്യമായ സമാധാന അന്തരീക്ഷമാണുള്ളതെന്നും ഹർത്താലിനെതിരെ വ്യവസായികൾ നിലപാടെടുക്കുന്നതു തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കുമെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ നേതൃത്വത്തിലുള്ള വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹർത്താലിൽനിന്നു ചെറുകിട വ്യവസായങ്ങളെ ഒഴിവാക്കണമെന്ന അസോസിയേഷന്റെ ആവശ്യം ഗുണത്തെക്കാളേറെ ദോഷത്തിന് ഇടയാക്കും. വ്യവസായികൾക്കുപോലും നാളെ തങ്ങളുടെ ആവശ്യങ്ങൾക്കു ഹർത്താൽ നടത്തേണ്ടി വരും. കേരളത്തിലെ മാനേജ്മെന്റുകളുടെയും തൊഴിലാളികളുടെയും മനോഭാവത്തിലുണ്ടായ മാറ്റത്തിന്റെ ഫലമായി തൊഴിൽ മേഖലകളിൽ സമരങ്ങളും പ്രക്ഷോഭങ്ങളും ഇപ്പോൾ ഇല്ല. കൂലിവർധനയുടെ പേരിൽ ആരും മുദ്രാവാക്യം മുഴക്കുന്നില്ല.
വ്യവസായം രക്ഷിക്കാൻ തൊഴിലാളികൾ അധികസമയം ജോലിയെടുക്കാൻപോലും തയാറാകുന്നു. കേരളത്തിന്റെ പ്രത്യേകതയായിട്ടാണ് ഇതിനെ കാണേണ്ടത്. ഈ അന്തരീക്ഷത്തെ കുറെക്കൂടി ശക്തിപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നത്. സർക്കാരുകൾ തെറ്റായ അധികാരം പ്രയോഗിക്കുമ്പോഴാണു ഹർത്താലിലൂടെ ജനം പ്രതികരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

© Copyright 2016 Manoramaonline. All rights
No comments :
Post a Comment