Thursday, 8 September 2016

Representative Image Representative Image കൊച്ചിയിൽ ഫ്രാൻസ് മോഡൽ ഭീകരാക്രമണ ഭീഷണി; ജമാ അത്തെ സമ്മേളനം മാറ്റി by സ്വന്തം ലേഖകൻ ManoramaOnline | Friday 09 September 2016 10:29 AM IST കൊച്ചി∙ ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്‌ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടായെന്നു റിപ്പോർട്ട്. ഫ്രാൻസ് ആക്രമണ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജൻസികൾ കൈമാറിയത്. ഇതേത്തുടർന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയിൽ നടത്തി. അതിഥിയായിരുന്ന രാഹുൽ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലീസ് തടയുകയും ചെയ്തു. മതസൗഹാർദം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹൈക്കോടതിക്കടുത്തുള്ള കെട്ടിടത്തിൽ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയായി ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽനിന്നുള്ള പ്രതിഷേധമെന്ന നിലയിലാണു ചടങ്ങു സംഘടിപ്പിച്ചത്. മറ്റുമതസ്ഥരായ വ്യക്തികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനുനേരെയാണ് തീവ്രചിന്താഗതിയുള്ള സംഘടന ഭീഷണി ഉന്നയിച്ചത്. ഭീഷണി സംബന്ധിച്ച വിവരം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കേരളാ പൊലീസിനു ലഭിച്ചത്. തുടർന്നു വളരെശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. സമ്മേളന വേദി മറ്റൊരിടത്തേക്കു മാറ്റാൻ പൊലീസാണ് ക്രമീകരണം നടത്തിയത്. കൊച്ചി നഗരത്തിലെയും പുറത്തേക്കുമുള്ള റോഡുകളിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധന നടത്തി. പെരുമ്പാവൂർ പോലുള്ള എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നുള്ളവരെ ഉപയോഗിച്ച് ആക്രമണം നടത്താൻ തയാറെടുത്തെന്നായിരുന്നു വിവരം. © Copyright 2016 Manoramaonline. All rights reserved

Representative Image
Representative Image

കൊച്ചിയിൽ ഫ്രാൻസ് മോഡൽ ഭീകരാക്രമണ ഭീഷണി; ജമാ അത്തെ സമ്മേളനം മാറ്റി

കൊച്ചി∙ ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്‌ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടായെന്നു റിപ്പോർട്ട്. ഫ്രാൻസ് ആക്രമണ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജൻസികൾ കൈമാറിയത്. ഇതേത്തുടർന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയിൽ നടത്തി. അതിഥിയായിരുന്ന രാഹുൽ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലീസ് തടയുകയും ചെയ്തു.
മതസൗഹാർദം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹൈക്കോടതിക്കടുത്തുള്ള കെട്ടിടത്തിൽ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയായി ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽനിന്നുള്ള പ്രതിഷേധമെന്ന നിലയിലാണു ചടങ്ങു സംഘടിപ്പിച്ചത്. മറ്റുമതസ്ഥരായ വ്യക്തികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനുനേരെയാണ് തീവ്രചിന്താഗതിയുള്ള സംഘടന ഭീഷണി ഉന്നയിച്ചത്.
ഭീഷണി സംബന്ധിച്ച വിവരം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കേരളാ പൊലീസിനു ലഭിച്ചത്. തുടർന്നു വളരെശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. സമ്മേളന വേദി മറ്റൊരിടത്തേക്കു മാറ്റാൻ പൊലീസാണ് ക്രമീകരണം നടത്തിയത്. കൊച്ചി നഗരത്തിലെയും പുറത്തേക്കുമുള്ള റോഡുകളിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധന നടത്തി. പെരുമ്പാവൂർ പോലുള്ള എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നുള്ളവരെ ഉപയോഗിച്ച് ആക്രമണം നടത്താൻ തയാറെടുത്തെന്നായിരുന്നു വിവരം.

No comments :

Post a Comment