കാലാവസ്ഥ നിരീക്ഷണം കൃത്യമാക്കാന്‍ ഇന്‍സാറ്റ് - 3ഡിആര്‍
കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇന്‍സാറ്റ് - 3ഡിആറിന് കഴിയും
ഇന്ത്യയുടെ പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് - 3ഡിആര്‍ സപ്തംബര്‍ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയരും
കാലാവസ്ഥ നിരീക്ഷണത്തിലുപരിയായി ഓസോണ്‍ പാളിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്‍സാറ്റ് - 3ഡിആറിന് കഴിയുമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ലിഫ്റ്റ് ഓഫ് ചെയ്യുമ്പോള്‍ ഉപഗ്രഹത്തിന്റെ ഭാരം 2,211 കിലോഗ്രാമാണ്. ഇതില്‍ 1,255 കിലോഗ്രാം ഭാരം ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുന്ന പ്രൊപ്പലന്റിന്റേതാണ്.
ഇന്‍സാറ്റ് 3ഡിആര്‍
ഓരോ 30 മിനിറ്റിലും 36,000 കിലോമീറ്റര്‍ ദൂരത്തിലുള്ള ചിത്രങ്ങളെടുക്കാന്‍ കഴിയും. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ റീഎന്‍ഫോഴ്‌സ് പ്ലാറ്റിക് ഉപയോഗിച്ചാണ് ഉപഗ്രഹത്തിന്റെ നിര്‍മാണം. 2013 ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 3ഡിയെ അപേക്ഷിച്ച് നൂതന നിരീക്ഷണ സംവിധാനങ്ങള്‍ ഇന്‍സാറ്റ് 3ഡിആറിലുണ്ട്.
മേഘങ്ങളുടെയും മൂടല്‍ മഞ്ഞിന്റെയും രാത്രികാല ചിത്രങ്ങള്‍ നല്‍കാനും സമുദ്രോപരിതലത്തിലെ താപനില കൃത്യമായി നിരീക്ഷിക്കാനും ഉപഗ്രഹത്തിന് സാധിക്കും. അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനങ്ങളുടെ തോത് നിരീക്ഷിക്കുന്നതിനായി 19 ചാനല്‍ സൗണ്ടറുകള്‍ ഉപ്രഹത്തിലുണ്ട്.
ഐ എസ് ആര്‍ ഒയ്‌ക്കൊപ്പം കാലാവസ്ഥ നിരീക്ഷണ വകുപ്പും
വിവരങ്ങളെല്ലാം ശേഖരിക്കുന്നതിനായി ഐഎസ്ആര്‍ഒയുടെ ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കിങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കും. ന്യൂഡല്‍ഹിയിലെ ഇന്‍സാറ്റ് മെറ്ററോളജിക്കല്‍ ഡാറ്റ പ്രൊസസിങ് സിസിറ്റവും (ഐഎംഡിപിഎസ്) അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററും ചേര്‍ന്നാണ് ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നത്.
വിക്ഷേപണ വാഹനത്തെ നിരീക്ഷിക്കുന്നതിനായി എസ് ബാന്‍ഡ് ടെലിമെട്രി, സി ബാന്‍ഡ് ട്രാന്‍സ്‌പോഡറുകള്‍ ജിഎസ്എല്‍വി - എഫ് 05 ഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ തീരസംരക്ഷണ സേന, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, പ്രതിരോധ, ഫിഷറീസ് വിഭാഗങ്ങള്‍ക്കും കാലാവസ്ഥ, അന്തരീക്ഷ നിരീക്ഷണത്തിന് ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കും ഇന്‍സാറ്റ് 3ഡിആര്‍ മുതല്‍കൂട്ടാകും.
ഇന്‍സാറ്റ്-3ഡിആര്‍ , ഇന്‍സാറ്റ് 3ഡിയേക്കാള്‍ ശക്തന്‍
ഇന്‍സാറ്റ് 3ഡിയെക്കാളും ഇന്‍സാറ്റ് 3ഡിആറിലെ ഡാറ്റ ട്രാന്‍സ്‌പോണ്ടറുകളുടെ സഹായത്തോടെ അപകട മേഖലയിലെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയും. അന്തരീക്ഷ - കാലാവസ്ഥ നിരീക്ഷണം ശക്തമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇന്‍സാറ്റ് 3ഡിആര്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നതെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
റിസോഴ്‌സാറ്റ് - 2 എ, സ്‌കാറ്റ്‌സാറ്റ് - 1 ഉപഗ്രഹങ്ങള്‍ ഉടനെ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് - 18 ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു.
ചിത്രങ്ങള്‍: ഐഎസ്ആര്‍ഒ
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment