(ഫയൽ ചിത്രം)
രണ്ടു വര്‍ഷം മുമ്പേ ദോവലിന്റെ താക്കീത്; 'കശ്മീരിലെ പണിക്കു പാക്കിസ്ഥാനു ബലൂചില്‍ കൂലി'
'നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു മുംബൈ നടപ്പാക്കാന്‍ കഴിഞ്ഞേക്കാം, പക്ഷേ, എന്നെന്നേക്കുമായി ബലൂചിസ്ഥാന്‍ നഷ്ടമായേക്കും' ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ രണ്ടു വര്‍ഷം മുമ്പു നല്‍കിയ മുന്നറിയിപ്പു യാഥാര്‍ഥ്യത്തിന്റെ വക്കിലെത്തി നില്‍ക്കുന്നതിന്റെ ഞെട്ടലിലാണു പാക്കിസ്ഥാന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മൂന്നു മാസം മുമ്പ്്, 2014 ഫെബ്രുവരിയില്‍ തമിഴ്‌നാട്ടിലെ ഷൺമുഖ റിസർച്ച് അക്കാദമിയിൽ നടന്ന ചടങ്ങിലാണ് മുന്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ദോവല്‍ പാക്കിസ്ഥാനു കൃത്യമായ താക്കീതു നല്‍കിയത്. ‘ഇന്ത്യ ഇപ്പോള്‍ പ്രതിരോധത്തില്‍ ഊന്നിയുള്ള നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. അതു മാറി പ്രതിരോധത്തിനൊപ്പം ആക്രമണം എന്ന സമീപനത്തിൽ ചുവടുറപ്പിച്ചാല്‍ പാക്കിസ്ഥാനതു താങ്ങാന്‍ കഴിയില്ല. പിന്നെ പാക്കിസ്ഥാന്റെ ദുർബലതകൾ മുതലെടുത്തായിരിക്കും നമ്മുടെ നീക്കങ്ങൾ. അവർക്കറിയുന്നതിൽ കൂടുതല്‍ തന്ത്രങ്ങള്‍ നമുക്കറിയാം. അതുപയോഗിച്ചാൽ അണ്വായുധങ്ങളോ സൈനിക ഇടപെടലോ ഒന്നുമില്ലാതെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും ദോവല്‍ പറഞ്ഞിരുന്നു.
തുടർന്നു 2014 മേയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായതിനു ശേഷം 'കശ്മീരിലെ പണിക്കു ബലൂചില്‍ കൂലി' എന്ന നിലപാടില്‍ ഉറച്ചുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്കാണു ദോവല്‍ ചുക്കാന്‍ പിടിച്ചതെന്നാണു സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ ബലൂചിസ്ഥാന്‍ പ്രസ്താവന നടത്തിയതും ഇതിന്റെ ചുവടുപിടിച്ചാണ്. ബലൂചിസ്ഥാന്‍, ഗില്‍ജിത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകവേദിയില്‍ ഉന്നയിച്ചതിന് ഈ മേഖലകളിലുള്ളവര്‍ ഇന്ത്യയ്ക്കു നന്ദിപറയുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. പ്രതിപക്ഷത്തുനിന്നും പാക്കിസ്ഥാനിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നെങ്കിലും ബലൂച് നിവാസികൾ മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. മോദിയുടെ ചിത്രവുമായി അവർ തെരുവിൽ പ്രകടനം നടത്തി.
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകശ്രദ്ധയില്‍ എത്തിക്കുക വഴി കശ്മീരിനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ കളിക്കുന്ന കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുക എന്ന നിലപാടാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും അജിത് ദോവലും സ്വീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാനെ എക്കാലവും ചേര്‍ത്തുപിടിച്ചു സംരക്ഷിച്ചുപോന്ന യുഎസിനെ അടര്‍ത്തിയെടുത്ത് ഇന്ത്യന്‍ പാളയത്തില്‍ കസേരയിട്ടിരുത്തിയതിനു ശേഷമാണു ഇന്ത്യ തുറന്ന പോരിനിറങ്ങിയിരിക്കുന്നത്. ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങള്‍ യുഎന്നില്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കും. ഏക്കാലവും കശ്മീർ വിഷയം ഉന്നയിച്ച് ഇന്ത്യയെ വെള്ളം കുടിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന പാക്ക് ഭരണകൂടം ഇനിയങ്ങോട്ട് ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഉത്തരം പറയേണ്ട അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ബലൂചിസ്താന്‍ നിലപാടിനു രാജ്യത്തിനകത്തും പുറത്തും പിന്തുണ ഏറിവരുന്നതും പാക്കിസ്ഥാനെ ആശങ്കയിലാക്കിയിട്ടുണ്ട്. 1948-ല്‍ ബലമായി പാക്കിസ്ഥാനില്‍ ചേര്‍ക്കുന്നതിനു മുമ്പു ബലൂചിസ്ഥാന്‍ ഭരിച്ചിരുന്ന ഖാന്‍ ഒഫ് കലാട്ട് പരമ്പരയിലെ ഇപ്പോഴത്തെ അവകാശി, ബ്രിട്ടനില്‍ കഴിയുന്ന മിര്‍ സുലൈമാന്‍ ദാവൂദ് ജന്‍ അഹമ്മദ്‌സായി, ഇന്ത്യയ്ക്കു പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബലൂചിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിനു മുന്നിലെത്തിച്ച മോദിക്കു നന്ദി പറയുന്നു. പാക് സ്‌പോണ്‍സേഡ് ഭീകരതയുടെ ഇരകളായ ബലൂചും ഇന്ത്യയും ഒരുമിച്ചുനിന്നു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂചിനു പിന്നാലെ സിന്ധ് പ്രവിശ്യയിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിയിരുന്നു. ബ്രിട്ടനിൽ ബലൂച്, സിന്ധ് സംഘടനകൾ കഴിഞ്ഞ ദിവസം പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ പ്രകടനം നടത്തിയിരുന്നു. നിർദിഷ്ട ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കും ബലൂചിസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങൾക്കും എതിരെ ചൈനീസ് എംബസിക്കു മുന്നിലായിരുന്നു പ്രതിഷേധം.
ബലൂചിസ്ഥാന്‍ പ്രശ്‌നം
എണ്ണ ഉൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമായ ബലൂചിസ്ഥാന്‍ പാക്കിസ്ഥാനിലെ ഏറ്റവുംവലിയ പ്രവിശ്യയാണ്. പാക്കിസ്ഥാന്‍ സ്വതന്ത്രരാജ്യമായപ്പോള്‍ തുടങ്ങിയതാണ് ബലൂചിസ്ഥാന്‍ പ്രശ്‌നവും. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ നാട്ടുരാജ്യമായിരുന്ന കലാട്ടിലെ ഖാന്‍മാരാണ് ബലൂചിസ്ഥാന്‍ ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിനു ശേഷം ഏഴര മാസത്തോളം ബലൂചിസ്ഥാന്‍ സ്വതന്ത്രരാജ്യമായിരുന്നു. പാക്കിസ്ഥാന്‍ സ്വതന്ത്രമായപ്പോള്‍ ബലൂചിസ്ഥാന്‍ അതിന്റെ ഭാഗമാകാന്‍ കലാട്ടിലെ ഭരണാധികാരിയായിരുന്ന മിർ അഹമ്മദ് യാര്‍ഖാന്‍ സമ്മതിച്ചില്ല. തുടർന്നു പാക് സൈന്യവും ബലൂച്ചികളും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ നടന്നു. 1948 മാർച്ച് 28-ന് ബലൂചിസ്ഥാനെ ബലമായി പാക്കിസ്ഥാനിൽ ചേർത്തു. ഇന്ത്യൻ നേതാക്കൾക്കു പറ്റിയ വീഴ്ചയാണ് പാക്കിസ്ഥാൻ മുതലെടുത്തതെന്നും ആരോപണമുയർന്നിരുന്നു. അന്നുതുടങ്ങിയതാണ് ബലൂച് - പാക്ക് സംഘര്‍ഷം. 1.3 കോടി ജനസംഖ്യയുള്ള ബലൂചിസ്ഥാന് പാക്കിസ്ഥാനില്‍നിന്നു സ്വാതന്ത്ര്യം വേണമെന്ന് ബലൂച് ദേശീയവാദികള്‍ ആവശ്യപ്പെടുന്നു.
ചൈനയ്ക്കു ചൊടിക്കുന്നു
മൂന്നു ലക്ഷം കോടി രൂപ ചെലവിട്ടു ചൈന പാക്കിസ്ഥാനിൽ നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രധാനകേന്ദ്രം ബലൂചിസ്ഥാനാണ്. ചൈനയിൽ സിൻജിയാങ് പ്രവിശ്യയെ പാക്കിസ്ഥാനുമായി ബന്ധിപ്പിച്ചാണു പദ്ധതി. ബലൂചിസ്താനിലെ ഗദർ തുറമുഖത്തുനിന്ന് എണ്ണയും പ്രകൃതി വാതകവും പാക്ക് അധീന കശ്മീർ വഴി സിൻജിയാങിലെ കഷ്ഗറിലെത്തിക്കുന്നതിനുള്ള റയിൽ, റോഡ്, പൈപ്പ് ലൈൻ സംവിധാനങ്ങൾ ഒരുക്കുകയാണു ചൈനയുടെ പ്രധാന ലക്ഷ്യം. ഗദർ തുറമുഖത്തിന്റെ നിർമാണത്തിനായി 2,000 ഏക്കറാണു പാക്കിസ്ഥാൻ ചൈനയ്ക്കു കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടുകൾ ചൈന - പാക്ക് സാമ്പത്തിക ഇടനാഴിയെ ബാധിക്കുന്ന അവസ്ഥയുണ്ടായാൽ ഇരുരാജ്യങ്ങളും ഒരുമിച്ചു നേരിടുമെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. തങ്ങളുടെ മണ്ണും സൗകര്യങ്ങളും ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ നേട്ടം മുഴുവൻ പഞ്ചാബ് പ്രവിശ്യ സ്വന്തമാക്കുമെന്നാരോപിച്ച് ബലൂചിസ്താനിൽ പ്രതിഷേധം ശക്തമാണ്.
ബലൂച് നേതാവുമായി ആകാശവാണി അഭിമുഖം
ബലൂച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ജനീവയിൽ കഴിയുന്ന ബ്രഹംതാ ബുക്തിയുമായി അഭിമുഖ സംഭാഷണം നടത്തുന്നതിന് ആകാശവാണി ഒരു സംഘത്തെ അയച്ചു. ബലൂചി ഭാഷാ പരിപാടികൾ പരിപോഷിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. 1974 മുതൽ ഈ ഭാഷയിൽ ആകാശവാണി വാർത്തയും മറ്റു പരിപാടികളും പ്രക്ഷേപണം ചെയ്യുന്നുണ്ടെങ്കിലും 10 മിനിറ്റ് വീതമുള്ള വാർത്താ ബുള്ളറ്റിനുകളുടെ ദൈർഘ്യം കൂട്ടാനാണ് ഇപ്പോഴത്തെ നീക്കം. പാക്കിസ്ഥാനിൽ നിന്നു ബലൂചിസ്ഥാനു സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്നവരാണു റിപ്പബ്ലിക്കൻ പാർട്ടിക്കാർ.
തുടർന്നു 2014 മേയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായതിനു ശേഷം 'കശ്മീരിലെ പണിക്കു ബലൂചില്‍ കൂലി' എന്ന നിലപാടില്‍ ഉറച്ചുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്കാണു ദോവല്‍ ചുക്കാന്‍ പിടിച്ചതെന്നാണു സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ ബലൂചിസ്ഥാന്‍ പ്രസ്താവന നടത്തിയതും ഇതിന്റെ ചുവടുപിടിച്ചാണ്. ബലൂചിസ്ഥാന്‍, ഗില്‍ജിത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകവേദിയില്‍ ഉന്നയിച്ചതിന് ഈ മേഖലകളിലുള്ളവര്‍ ഇന്ത്യയ്ക്കു നന്ദിപറയുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. പ്രതിപക്ഷത്തുനിന്നും പാക്കിസ്ഥാനിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നെങ്കിലും ബലൂച് നിവാസികൾ മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. മോദിയുടെ ചിത്രവുമായി അവർ തെരുവിൽ പ്രകടനം നടത്തി.
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകശ്രദ്ധയില്‍ എത്തിക്കുക വഴി കശ്മീരിനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ കളിക്കുന്ന കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുക എന്ന നിലപാടാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും അജിത് ദോവലും സ്വീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാനെ എക്കാലവും ചേര്‍ത്തുപിടിച്ചു സംരക്ഷിച്ചുപോന്ന യുഎസിനെ അടര്‍ത്തിയെടുത്ത് ഇന്ത്യന്‍ പാളയത്തില്‍ കസേരയിട്ടിരുത്തിയതിനു ശേഷമാണു ഇന്ത്യ തുറന്ന പോരിനിറങ്ങിയിരിക്കുന്നത്. ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങള്‍ യുഎന്നില്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കും. ഏക്കാലവും കശ്മീർ വിഷയം ഉന്നയിച്ച് ഇന്ത്യയെ വെള്ളം കുടിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന പാക്ക് ഭരണകൂടം ഇനിയങ്ങോട്ട് ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഉത്തരം പറയേണ്ട അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.
ബലൂചിസ്ഥാന് പ്രശ്‌നം
എണ്ണ ഉൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമായ ബലൂചിസ്ഥാന്‍ പാക്കിസ്ഥാനിലെ ഏറ്റവുംവലിയ പ്രവിശ്യയാണ്. പാക്കിസ്ഥാന്‍ സ്വതന്ത്രരാജ്യമായപ്പോള്‍ തുടങ്ങിയതാണ് ബലൂചിസ്ഥാന്‍ പ്രശ്‌നവും. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ നാട്ടുരാജ്യമായിരുന്ന കലാട്ടിലെ ഖാന്‍മാരാണ് ബലൂചിസ്ഥാന്‍ ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിനു ശേഷം ഏഴര മാസത്തോളം ബലൂചിസ്ഥാന്‍ സ്വതന്ത്രരാജ്യമായിരുന്നു. പാക്കിസ്ഥാന്‍ സ്വതന്ത്രമായപ്പോള്‍ ബലൂചിസ്ഥാന്‍ അതിന്റെ ഭാഗമാകാന്‍ കലാട്ടിലെ ഭരണാധികാരിയായിരുന്ന മിർ അഹമ്മദ് യാര്‍ഖാന്‍ സമ്മതിച്ചില്ല. തുടർന്നു പാക് സൈന്യവും ബലൂച്ചികളും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ നടന്നു. 1948 മാർച്ച് 28-ന് ബലൂചിസ്ഥാനെ ബലമായി പാക്കിസ്ഥാനിൽ ചേർത്തു. ഇന്ത്യൻ നേതാക്കൾക്കു പറ്റിയ വീഴ്ചയാണ് പാക്കിസ്ഥാൻ മുതലെടുത്തതെന്നും ആരോപണമുയർന്നിരുന്നു. അന്നുതുടങ്ങിയതാണ് ബലൂച് - പാക്ക് സംഘര്‍ഷം. 1.3 കോടി ജനസംഖ്യയുള്ള ബലൂചിസ്ഥാന് പാക്കിസ്ഥാനില്‍നിന്നു സ്വാതന്ത്ര്യം വേണമെന്ന് ബലൂച് ദേശീയവാദികള്‍ ആവശ്യപ്പെടുന്നു.
ചൈനയ്ക്കു ചൊടിക്കുന്നു
മൂന്നു ലക്ഷം കോടി രൂപ ചെലവിട്ടു ചൈന പാക്കിസ്ഥാനിൽ നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രധാനകേന്ദ്രം ബലൂചിസ്ഥാനാണ്. ചൈനയിൽ സിൻജിയാങ് പ്രവിശ്യയെ പാക്കിസ്ഥാനുമായി ബന്ധിപ്പിച്ചാണു പദ്ധതി. ബലൂചിസ്താനിലെ ഗദർ തുറമുഖത്തുനിന്ന് എണ്ണയും പ്രകൃതി വാതകവും പാക്ക് അധീന കശ്മീർ വഴി സിൻജിയാങിലെ കഷ്ഗറിലെത്തിക്കുന്നതിനുള്ള റയിൽ, റോഡ്, പൈപ്പ് ലൈൻ സംവിധാനങ്ങൾ ഒരുക്കുകയാണു ചൈനയുടെ പ്രധാന ലക്ഷ്യം. ഗദർ തുറമുഖത്തിന്റെ നിർമാണത്തിനായി 2,000 ഏക്കറാണു പാക്കിസ്ഥാൻ ചൈനയ്ക്കു കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടുകൾ ചൈന - പാക്ക് സാമ്പത്തിക ഇടനാഴിയെ ബാധിക്കുന്ന അവസ്ഥയുണ്ടായാൽ ഇരുരാജ്യങ്ങളും ഒരുമിച്ചു നേരിടുമെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. തങ്ങളുടെ മണ്ണും സൗകര്യങ്ങളും ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ നേട്ടം മുഴുവൻ പഞ്ചാബ് പ്രവിശ്യ സ്വന്തമാക്കുമെന്നാരോപിച്ച് ബലൂചിസ്താനിൽ പ്രതിഷേധം ശക്തമാണ്.
ബലൂച് നേതാവുമായി ആകാശവാണി അഭിമുഖം
ബലൂച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ജനീവയിൽ കഴിയുന്ന ബ്രഹംതാ ബുക്തിയുമായി അഭിമുഖ സംഭാഷണം നടത്തുന്നതിന് ആകാശവാണി ഒരു സംഘത്തെ അയച്ചു. ബലൂചി ഭാഷാ പരിപാടികൾ പരിപോഷിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. 1974 മുതൽ ഈ ഭാഷയിൽ ആകാശവാണി വാർത്തയും മറ്റു പരിപാടികളും പ്രക്ഷേപണം ചെയ്യുന്നുണ്ടെങ്കിലും 10 മിനിറ്റ് വീതമുള്ള വാർത്താ ബുള്ളറ്റിനുകളുടെ ദൈർഘ്യം കൂട്ടാനാണ് ഇപ്പോഴത്തെ നീക്കം. പാക്കിസ്ഥാനിൽ നിന്നു ബലൂചിസ്ഥാനു സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്നവരാണു റിപ്പബ്ലിക്കൻ പാർട്ടിക്കാർ.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment