തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ചു
ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ (എം), ബി.എസ്.പി, എന്‍.സി.പി, സി.പി.ഐ എന്നിയാണ് നിലവില്‍ തൃണമൂലിനെ കൂടാതെ ദേശീയ പാര്‍ട്ടി പദവിയിലുള്ളത്.
September 2, 2016, 06:56 PM ISTന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ പാര്‍ട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ദേശീയ പാര്‍ട്ടി അംഗീകാരത്തിന് പത്തു വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലങ്ങഫലങ്ങളോ രണ്ടു പൊതുതിരഞ്ഞെടുപ്പുകളോ പരിഗണിക്കണമെന്ന പുതിയ തീരുമാനമാണ് തൃണമൂലിന് സഹായകരമായത്.
നേരത്തെ സി.പി.ഐയും സി.പി.എമ്മും അടക്കമുള്ള പാര്‍ട്ടികള്‍ തങ്ങളുടെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതില്‍ ലഭിച്ച പുതിയ മാനദണ്ഡമാണ് ഇപ്പോള്‍ തൃണമൂലിന് ദേശീയ പാര്‍ട്ടി പദവി നല്‍കിയിരിക്കുന്നത്.
ബംഗാളിലെ ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂലിന് ത്രിപുരയിലും അരുണാചലിലും മണിപ്പൂരിലും നേരത്തെ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടായിരുന്നു. എന്നാല്‍ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുണാചലില്‍ സ്ഥിതി മോശമായിരുന്നു. പത്ത് വര്‍ഷത്തെ നില കണക്കിലെടുക്കണമെന്ന് പുതിയ നിയമത്തോടെ ആ തടസ്സം നീങ്ങി.
നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട്, അല്ലങ്കില്‍ ലോക്‌സഭയില്‍ ആകെയുള്ളതിന്റെ രണ്ടു ശതമാനം സീറ്റുകള്‍ അതുമല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്നിവയാണ് നിലവില്‍ ദേശീയ പാര്‍ട്ടി അംഗീകാരത്തിനുള്ള നിബന്ധനകള്‍.
ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ (എം), ബി.എസ്.പി, എന്‍.സി.പി, സി.പി.ഐ എന്നിയാണ് നിലവില്‍ തൃണമൂലിനെ കൂടാതെ ദേശീയ പാര്‍ട്ടി പദവിയിലുള്ളത്.
ദേശീയ പാര്‍ട്ടി പദവി ലഭിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസിന് രാജ്യത്ത് എവിടെ മത്സരിച്ചാലും പാര്‍ട്ടി ചിഹ്നം ലഭിക്കും. കൂടാതെ രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടികയും സൗജന്യമായി ലഭ്യമാകും.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment