ഉണ്ണി കൊടുങ്ങല്ലൂര്‍
അമൃത്: 796.06 കോടിയുടെ നഗര പദ്ധതിക്കു കേന്ദ്ര അംഗീകാരം
തിരുവനന്തപുരം∙ കേന്ദ്രാവിഷ്കൃത നഗര പരിഷ്കരണ പദ്ധതിയായ ‘അമൃതി’നായി ഒൻപതു നഗരങ്ങളിലെ അഞ്ചു മേഖലകൾക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച വാർഷിക പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ അമൃത് ഉന്നതാധികാര സമിതി യോഗമാണ് 796.06 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചത്.
ജലവിതരണം, സ്വിവറേജ്/സെപ്റ്റേജ് മാനേജ്മെന്റ്, ഡ്രെയിനേജ്, നഗരഗതാഗതം, പാർക്കുകളുടെ/തുറസായ സ്ഥലങ്ങളുടെ നവീകരണം തുടങ്ങി അഞ്ചു മേഖലകളുടെ പരിഷ്കാരമാണു വിഭാവനം ചെയ്യുന്നത്. കേരളത്തിലെ ആറു കോർപറേഷനുകളും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളുമാണു പദ്ധതി നഗരങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി മേൽനോട്ടത്തിനും നടത്തിപ്പിനുമായി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അധ്യക്ഷനും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ജോസും, മറ്റു വകുപ്പ് മേധാവികളുമടങ്ങുന്ന സംസ്ഥാനതല ഉന്നതാധികാര സമിതിയും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്തെ അമൃത് നോഡൽ ഓഫിസർ മുഹമ്മദ് സാഗിർ ആണു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഉന്നതാധികാര സമിതി യോഗത്തിൽ പദ്ധതികൾ അവതരിപ്പിച്ചത്. ജല അതോറിറ്റി ചീഫ് എൻജിനീയർ രാജഗോപാലും പങ്കെടുത്തു. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച പദ്ധതികൾ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലാണ്. 587.48 കോടി രൂപയുടെ സംസ്ഥാന വാർഷിക പദ്ധതിക്കാണു 2015–16ൽ അംഗീകാരം ലഭിച്ചത്. വിവിധ നഗരങ്ങൾക്ക് 2016–17ലേക്ക് അനുവദിച്ച തുക (കോടി) ചുവടെ: തിരുവനന്തപുരം–112.30, കൊല്ലം–83.10, ആലപ്പുഴ–76.40, കൊച്ചി–123.57, തൃശൂർ–88, ഗുരുവായൂർ–72.06, പാലക്കാട്–76.43, കോഴിക്കോട്–90.10, കണ്ണൂർ–74.10.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment