ഉണ്ണി കൊടുങ്ങല്ലൂര്‍

ഭവനനിർമാണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ ന്യൂനപക്ഷ മതവിഭാഗത്തിലെ ഭർത്താവ് മരിച്ച സ്ത്രീകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവരുടെ ഭവന നിർമാണത്തിനു ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. ഒരു വീടിനു രണ്ടര ലക്ഷം രൂപയാണു സഹായം. ഇതു തിരിച്ചടയ്ക്കേണ്ട. അപേക്ഷകയുടെ സ്വന്തം പേരിൽ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ടു സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബിപിഎൽ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്കു മുൻഗണന. പ്രത്യേകം തയാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2016–17 സാമ്പത്തിക വർഷത്തെ കരംഒടുക്കിയ രസീതിന്റെ പകർച്ച്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സമർപ്പിക്കണം.
കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്‌ഷനിൽ നേരിട്ടോ ഡപ്യൂട്ടി കലക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്‌ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിലോ അപേക്ഷിക്കാം. അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്‌ഷൻ, മുസ്‌ലിം യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും നേരിട്ടും www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. അവസാന തീയതി 30.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment