ഉണ്ണി കൊടുങ്ങല്ലൂര്‍
ബുര്‍ജ് ഖലിഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ മലയാളിക്ക് സ്വന്തം
ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുര്‍ജ് ഖലിഫയില്‍ ഒരു മലയാളി സ്വന്തമാക്കിയത് 22 അപ്പാര്‍ട്ട്‌മെന്റുകള്‍. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ജോര്‍ജ് വി. നെരീപ്പറമ്പിലാണ് ഈ റെക്കോര്‍ഡിന് ഉടമ. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ വ്യക്തികളില്‍ ഒരാളാണ് ജോര്‍ജ്. 900 അപ്പാര്‍ട്ട്‌മെന്റുകളാണ് 808 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലിഫയിലുള്ളത്.
1976ല്‍ മെക്കാനിക്ക് ആയി ദുബായില്‍ എത്തിയതായിരുന്നു ജോര്‍ജ്. മരുഭൂമിയില്‍ എയര്‍ കണ്ടീഷനറിംഗ് ബിസിനസ് തുടങ്ങിതോടെ ജോര്‍ജിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2010ല്‍ ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കാനുണ്ടെന്ന പരസ്യം ശ്രദ്ധയില്‍പെട്ട ആദ്യ ദിനം തന്നെ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. അടുത്ത ദിവസം തന്നെ ദുബായിലെ ആഡംബരത്തിലേക്ക് താമസം മാറ്റി. തുടര്‍ന്നുള്ള ആറു വര്‍ഷങ്ങള്‍ക്കുള്ളിലാണ് ബാക്കി 21 എണ്ണം സ്വന്തമാക്കിയത്. ഇതില്‍ അഞ്ചെണ്ണം ജോര്‍ജ് വാടകയ്ക്ക് നല്‍കി. അവശേഷിക്കുന്നതിനും ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ്.
ബിസിനസ് മെച്ചപ്പെട്ടാല്‍ കൂടുതല്‍ ഫ്‌ളാറ്റുകള്‍ വാങ്ങുമെന്ന് ജോര്‍ജ് പറയുന്നു. താന്‍ സ്വപ്നങ്ങള്‍ കാണുന്നയാളാണ്. അത് നിര്‍ത്തുകയുമില്ലെന്നും ജോര്‍ജ് പറഞ്ഞു. പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് ജോര്‍ജിന്റെ ബിസിനസ്. കശുവണ്ടി കച്ചവടക്കാരനായിരുന്നു ജോര്‍ജിന്റെ പിതാവ്. കശുവണ്ടിയുടെ വേസ്റ്റ് ശേഖരിച്ച് കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് മറിച്ചുവിറ്റ് അതില്‍ നിന്നും വരുമാനമുണ്ടാക്കിയിരുന്നു. പുളിങ്കുരുവില്‍ നിന്ന് മികച്ച കാലിത്തീറ്റയും പരുത്തിക്കുരുവില്‍ നിന്ന് പശയും ഉണ്ടാക്കാമെന്നും അക്കാലത്ത് നാട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. തന്റെ കണ്ടെത്തല്‍ ഗ്രാമീണര്‍ക്ക് മികച്ച വരുമാനം നല്‍കിയെന്നും ജോര്‍ജ് പറയുന്നു.

Copyright © 2016 Mangalam Publications India Private
No comments :
Post a Comment