ഉണ്ണി കൊടുങ്ങല്ലൂര്‍
ഇടപ്പള്ളി മേൽപാലം യാത്രയ്ക്കു തുറന്നുകൊടുത്തപ്പോൾ.
ഇടപ്പള്ളി മേൽപ്പാലം തുറന്നു
കൊച്ചി ∙ ആഹ്ലാദാരവങ്ങൾക്കിടയിൽ ഇടപ്പള്ളി മേൽപാലം നാടിനു സമർപ്പിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് നാട മുറിച്ചു പാലം ഗതാഗതത്തിനു തുറന്നു നൽകി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു പണം തടസ്സമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 24,000 കോടി രൂപയുടെ പദ്ധതികൾക്കാണു സർക്കാർ ബജറ്റിൽ അനുമതി നൽകിയത്.അഞ്ചു ലക്ഷം കോടി രൂപയുടെ സമ്പദ് വ്യവസ്ഥയാണു കേരളത്തിന്റേത്.
അതിൽ നിന്നു 25,000 കോടി രൂപ കൂടി കണ്ടെത്തി 50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ ഇതിലൂടെ പരിഹരിക്കാൻ കഴിയും. ഇടപ്പള്ളിയിൽ ദേശീയപാത 17 നെയും ദേശീയപാത ബൈപാസിനെയും ബന്ധിപ്പിച്ച് അടിപ്പാത നിർമിക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകും. ഈ വിഷയം മുഖ്യമന്ത്രിയുടെയും വകുപ്പു മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത അതോറിറ്റിയുടെ ടോൾ നിബന്ധനയാണു മേൽപാലം വൈകിച്ചതെന്നു വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎ പറഞ്ഞു. ഇടപ്പള്ളി മേൽപാലത്തിനു 108 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിരുന്നത്.എന്നാൽ 78 കോടി രൂപ മാത്രമാണു പദ്ധതിക്കു ചെലവായത്.ഇതിനു ഡിഎംആർസിയെ അഭിനന്ദിക്കുന്നു. ബാക്കിയുള്ള 30 കോടി രൂപ ഉപയോഗിച്ച് അടിപ്പാത നിർമിക്കാൻ ഡിഎംആർസിയും സർക്കാരും നടപടിയെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അടിപ്പാത നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത്. 30 കോടി നീക്കിയിരുപ്പുള്ളതിനാൽ ബാക്കി തുക കണ്ടെത്തി അടിപ്പാത നിർമിക്കാൻ എളുപ്പമാകും. പാലത്തിന്റെ നിർമാണ ചെലവിൽ മാത്രം 11 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതു ഡിസൈന്റെ മികവാണെന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു. മേൽപാലത്തിനൊപ്പം അടിപ്പാതയും ടോൾ ജംക്‌ഷനിൽ നിന്നു ദേശീയപാത ബൈപാസിലേക്ക് ഉയര പാതയും നിർമിക്കാനുള്ള സൗകര്യം ഉൾക്കൊള്ളിച്ചാണു മേൽപാലത്തിന്റെ രൂപരേഖ.
ഇടപ്പള്ളി കനാലിൽ ബോട്ടുകൾക്കു പോകാനുള്ള സൗകര്യവും പാലത്തിനടിയിൽ ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് മേൽപാലങ്ങളിലേതു പോലെ ‘ചാട്ടം’ ഈ പാലത്തിൽ അനുഭവപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളും അടിയന്തരമായി യാഥാർഥ്യമാക്കണമെന്നു മേയർ സൗമിനി ജെയിൻ പറഞ്ഞു. ഹൈബി ഈഡൻ എംഎൽഎ, കളമശേരി നഗരസഭാധ്യക്ഷ ജെസി പീറ്റർ, കൗൺസിലർമാരായ ബിന്ദു മനോഹരൻ, മാർട്ടിൻ തായങ്കരി, ഡിഎംആർസി പ്രോജക്ട് ഡയറക്ടർ ഡാനി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അതിൽ നിന്നു 25,000 കോടി രൂപ കൂടി കണ്ടെത്തി 50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ ഇതിലൂടെ പരിഹരിക്കാൻ കഴിയും. ഇടപ്പള്ളിയിൽ ദേശീയപാത 17 നെയും ദേശീയപാത ബൈപാസിനെയും ബന്ധിപ്പിച്ച് അടിപ്പാത നിർമിക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകും. ഈ വിഷയം മുഖ്യമന്ത്രിയുടെയും വകുപ്പു മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടിപ്പാത നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത്. 30 കോടി നീക്കിയിരുപ്പുള്ളതിനാൽ ബാക്കി തുക കണ്ടെത്തി അടിപ്പാത നിർമിക്കാൻ എളുപ്പമാകും. പാലത്തിന്റെ നിർമാണ ചെലവിൽ മാത്രം 11 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതു ഡിസൈന്റെ മികവാണെന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു. മേൽപാലത്തിനൊപ്പം അടിപ്പാതയും ടോൾ ജംക്‌ഷനിൽ നിന്നു ദേശീയപാത ബൈപാസിലേക്ക് ഉയര പാതയും നിർമിക്കാനുള്ള സൗകര്യം ഉൾക്കൊള്ളിച്ചാണു മേൽപാലത്തിന്റെ രൂപരേഖ.
ഇടപ്പള്ളി കനാലിൽ ബോട്ടുകൾക്കു പോകാനുള്ള സൗകര്യവും പാലത്തിനടിയിൽ ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് മേൽപാലങ്ങളിലേതു പോലെ ‘ചാട്ടം’ ഈ പാലത്തിൽ അനുഭവപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളും അടിയന്തരമായി യാഥാർഥ്യമാക്കണമെന്നു മേയർ സൗമിനി ജെയിൻ പറഞ്ഞു. ഹൈബി ഈഡൻ എംഎൽഎ, കളമശേരി നഗരസഭാധ്യക്ഷ ജെസി പീറ്റർ, കൗൺസിലർമാരായ ബിന്ദു മനോഹരൻ, മാർട്ടിൻ തായങ്കരി, ഡിഎംആർസി പ്രോജക്ട് ഡയറക്ടർ ഡാനി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment