Sunday, 11 September 2016

മോടിയായുള്ള കളിയില്‍ പാക്ക് തോറ്റു

ഉണ്ണി കൊടുങ്ങല്ലൂര്‍

അഫ്ഗാന്റെ വിരട്ട് ഫലിച്ചു; പാക്കിസ്ഥാൻ മുട്ടുമടക്കി!


ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാൻ വിരട്ടി, പാക്കിസ്ഥാൻ ചുവടുമാറ്റി! അഫ്ഗാൻ കച്ചവടക്കാർക്കു വാഗ അതിർത്തിവഴി ഇന്ത്യയിലേക്കു ചരക്കു കൊണ്ടുപോകുന്നതിനു പാക്കിസ്ഥാൻ ഏർപ്പെടുത്തിയ അപ്രഖ്യാപിത നിയന്ത്രണങ്ങളാണു പ്രസിഡന്റ് അഷ്റഫ് ഗനിയെ പ്രകോപിപ്പിച്ചത്. പാക്കിസ്ഥാൻ നിയന്ത്രണങ്ങൾ തുടർന്നാൽ, പാക്ക് കച്ചവടക്കാർക്ക് മധ്യഏഷ്യയിലേക്കു വഴി അടയുമെന്നായിരുന്നു ഗനിയുടെ ഭീഷണി.
പാക്ക്–അഫ്ഗാൻ കാര്യങ്ങളുടെ ചുമതലയുള്ള ബ്രിട്ടിഷ് പ്രതിനിധി ഒവെൻ ജെൻകിൻസിനോട് ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇത് ഏറ്റു. നയംമാറ്റം പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് വെളിപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യയ്ക്കു പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കു ചരക്കുകൾ കൊണ്ടുപോകാൻ അനുവാദമില്ല.
എന്നാൽ, അഫ്ഗാനിസ്ഥാനുമായുള്ള ഞങ്ങളുടെ ധാരണയനുസരിച്ച്, അവർക്കു വാഗ അതിർത്തി വഴി ഇന്ത്യയിലേക്കു സാധനങ്ങൾ കൊണ്ടുപോകാം.’ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന്റെ പേരിൽ അന്യോന്യം കുറ്റപ്പെടുത്തുക പതിവാണ്.

No comments :

Post a Comment