Sunday, 11 September 2016

തൊണ്ടവേദന മാറാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
തൊണ്ടവേദന മാറാന്‍ വീട്ടുവൈദ്യം
* ഒരു സ്‌പൂണ്‍ ഉപ്പുചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കാല്‍ ചെറിയ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.
* ഇഞ്ചിവേര്‌ നന്നായി വൃത്തിയാക്കി അഞ്ച്‌-പത്തു മിനിറ്റ്‌ ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും.
* മൂന്ന്‌ അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക.
* അല്‍പം കറുവപ്പട്ട പൊടിച്ച്‌ രണ്ടു വലിയ സ്‌പൂണ്‍ തേനും ഒരു നുള്ള്‌ കുരുമുകുപൊടിയും ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ കുടിക്കുക.
* രണ്ടു വലിയ സ്‌പൂണ്‍ എള്ളെണ്ണയും ഒരു വലിയ സ്‌പൂണ്‍ തേനും ചേര്‍ത്ത്‌ ദിവസം മൂന്നുനേരം കഴിക്കുക.
* ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്‌ടീരിയകള്‍ നശിച്ച്‌ തൊണ്ടവേദന കുറയുന്നതാണ്‌.
* തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക.
* വയമ്പ്‌ അരച്ച്‌ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്‌.
* ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു സ്‌പൂണ്‍ തേയില ഇട്ടു തിളപ്പിച്ച്‌ ഒരു സ്‌പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക.
* ഒരു ഗ്ലാസ്‌ തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
* ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത്‌ അതില്‍ തേന്‍ ചേര്‍ത്ത്‌ ചാലിച്ചു കഴിക്കുക
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :

Post a Comment