Sunday, 11 September 2016

കയ്യോന്നി

ഉണ്ണി കൊടുങ്ങല്ലൂര്‍

വീര്യം: ഉഷ്ണം.
വിഭാഗം: കടു.
രണ്ടടിയോളമോ അതിൽ കുറവോ ഉയരത്തിൽ വളരുന്ന ചെറു ഔഷധസസ്യമാണ് കയ്യോന്നി. കേരളത്തിൽ ചതുപ്പ് പ്രദേശങ്ങളുലും കരഭൂമിയിലും വയൽ പ്രദേശങ്ങളിലും ഇത് ധാരാളമായി കണ്ടുവരുന്നു.
എണ്ണ കാച്ചുന്നതിനും മറ്റുമായി കയ്യോന്നി ഉപയോഗിക്കുന്നു. വെള്ള, നീല, മഞ്ഞ എന്നിങ്ങനെ കയ്യോന്നി മൂന്നു തരമുണ്ട്. പ്രധാനമായും കേശവർദ്ധനയ്ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണ്. ഈ സസ്യം കഫബാധാ ശമനത്തിനും വ്രണശുദ്ധീകരണത്തിനും വാതശമനത്തിനും ,മുടികൊഴിച്ചിൽ, കാഴ്ച്ചക്കുറവ് എന്നിവ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.
• കയ്യോന്നി നല്ലവണ്ണം ഇടിച്ചുപിഴിഞ്ഞ നീര് ദിവസവും രണ്ടുനേരം കഴിക്കുകയാണെങ്കിൽ കരൾരോഗത്തിന് ശമനമുണ്ടാകും.
• കയ്യോന്നി ഇടിച്ചുപിഴിഞ്ഞെടുത്ത ചാറിലേക്ക് ശർക്കര ചേർത്ത് കഴിച്ചാൽ പ്രോസ്റ്റേറ്റിനും മൂത്രസംബന്ധമായ പ്രശ്നങ്ങൾക്കും ലിവറിനും നല്ലതാണ്.
• കഞ്ഞുണ്ണിനീറ് നാലു നാഴി, കൊട്ടം, മഞ്ഞൾ, ചെറുപുന്നയരി ഇവ ഓരോ കഴഞ്ച് (5 ഗ്രാം വീതം) അരച്ച് കൽക്കം ചേർത്ത് കാച്ചി തേച്ച് പിച്ച് വെച്ച് കഴിഞ്ഞാൽ ഭഗന്ദരം പൂർണ്ണമായും മാറിക്കിട്ടും.
• കൊട്ടം, മഞ്ഞൾ, കൊന്നത്തൊലി ഇവ കോവൽ നീരിലും കയ്യോന്നി നീരിലും അരച്ചുപുരട്ടിയാൽ ഭഗന്ദരം ശമിക്കും.
• ഇവ നല്ലവണ്ണം ഇടിച്ചുപിഴിഞ്ഞ നീര് ദിവസം രണ്ടുനേരം കഴിച്ചാൽ കരൾ രോഗം ശമിക്കുന്നതാണ്.
• കയ്യോന്നി സമൂലം അരിച്ചുപിഴിഞ്ഞ നീര് 5 മില്ലി വീതം രാവിലേയും ഉച്ചക്കും രാത്രിയും കഴിച്ചാൽ യകൃത്ത്, പ്ലീഹ, മഞ്ഞപ്പിത്തം, നിശാന്ധത എന്നിവയൊക്കെ ശമിക്കും.
• ദഹനം വർദ്ധിപ്പിക്കാൻ ഈ പ്രയോഗം നല്ലതാണ്.
• ശിരോവേദന, മുടികൊഴിച്ചിൽ, കാഴ്ച്ചക്കുറവ് എന്നിവക്ക് കയ്യോന്നി ഇടിച്ചുപിഴിഞ്ഞ നീരിൽ കയ്യോന്നി അരച്ച് കൽക്കമാക്കി ചേർത്ത് എള്ളെണ്ണ വിധിപ്രകാരം കാച്ചിയരിച്ച് എണ്ണ പതിവായി തേക്കുക.
ഇത്തരത്തിൽ കയ്യോന്നി ഉപയോഗപ്പെടുത്തുന്ന ധാരാളം പ്രയോഗങ്ങളുണ്ട്.
വിവരണം: സംഗീത് വൈദ്യർ
contact------0091-9446010366
പാരമ്പര്യ ചികിത്സയുടെ പ്രചരണാർത്ഥം വൈദ്യശാല & വനിതാ വൈദ്യശാല വാട്ട്‌സ്അപ്പ് ഗ്രൂപ്പ്
വൈദ്യശാല വാട്ട്‌സ്അപ്പ് നമ്പർ : +971554485169
വൈദ്യശാല ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ :
https://www.facebook.com/groups/1474997479477758/
വൈദ്യശാല ഫേസ്ബുക്ക്‌ പേജ്
https://www.facebook.com/vaidhyasala/ .⁠⁠⁠⁠
വനിതാ വൈദ്യശാല ഫെയിസ്ബുക്ക് ഗ്രൂപ്പ്‌
https://www.facebook.com/groups/vanithavaidyasala/
https://www.facebook.com/vanithavaidysala/
http://www.vaidhyasala.com/

No comments :

Post a Comment