ഉണ്ണി കൊടുങ്ങല്ലൂര്‍
ഫുൾ ഓട്ടൊമാറ്റിക്'; വിപ്ലവം സൃഷ്ടിക്കാൻ എസ്ബിഐ
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ബാങ്കിങ് മേഖലയിൽ വൻ മാറ്റത്തിനു തുടക്കമിടുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജീവനക്കാരുടെ സഹായത്തോടെയല്ലാതെ, ഇടപാടുകാർക്ക് സ്വന്തമായി എല്ലാ ബാങ്കിങ് സൗകര്യങ്ങളും ചെയ്യാനാകുന്ന എസ്ബിഐ ഇൻ ടച്ച് ബ്രാഞ്ചുകൾ എസ്ബിഐ തുറന്നു. അക്കൗണ്ട് തുറക്കുന്നതിനും പണം നിക്ഷേപിക്കുന്നതുമടക്കം എല്ലാം ഇവിടെനിന്നു സ്വയം ചെയ്യാൻ കഴിയും. തമിഴ്നാട്ടിലെ െവല്ലൂരിൽ ഇത്തരമൊരു ബ്രാഞ്ചിന് ഇന്നു തുടക്കമായി.
അക്കൗണ്ട് തുടങ്ങാം, പണം നിക്ഷേപിക്കാം, പിൻവലിക്കാം, പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാം, ചെക്ക് ഡെപ്പോസിറ്റ് ചെയ്യാം, എടിഎം കാർഡുകൾ പ്രിന്റ് ചെയ്യാം തുടങ്ങിയവയാണ് എസ്ബിഐ ഇൻ ടച്ചിന്റെ ചില പ്രത്യേകതകൾ. ഓരോ സേവനത്തിനും ജീവനക്കാർക്കായി കാത്തുനിൽക്കേണ്ട. എന്നാൽ ആവശ്യമെങ്കിൽ സാങ്കേതിക സഹായത്തിന് അവരുണ്ടാകും. രാജ്യത്ത് ഇത്തരം 15 ശാഖകളാണ് എസ്ബിഐ തുറന്നിട്ടുള്ളത്.
അക്കൗണ്ട് ഓപ്പണിങ് കിയോസ്കിൽ ഇടപാടുകാർ ചെന്ന് വിവരങ്ങൾ ഡിജിറ്റലായി പൂരിപ്പിച്ചു നൽകണം. മെഷീനിൽത്തന്നെയുള്ള ക്യാമറയിൽ ഫൊട്ടോയെടുക്കും. ഡിജിറ്റൽ സിഗ്നേച്ചർ രേഖപ്പെടുത്തുന്നതോടെ അക്കൗണ്ട് ഓപ്പണാകും. പിന്നീട് ഇതിലേക്കു പണം നിക്ഷേപിക്കലും പിൻവലിക്കലുമൊക്കെയാകാം. ഇടപാടുകാരെ സഹായിക്കുന്നതിനു ജീവനക്കാരെയും ബ്രാഞ്ചുകളിൽ നിയോഗിച്ചിട്ടുണ്ട്.
ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഡ്രീം വാൾ ഈ ബ്രാഞ്ചുകളിലുണ്ട്. ഇതിലൂടെ എത്ര രൂപ ലോൺ കിട്ടും, എത്ര പലിശയാകും, തിരിച്ചടവ് സംഖ്യ എത്രയാകും തുടങ്ങിയ മുഴുവൻ കാര്യങ്ങളും നിഷ്പ്രയാസം അറിയാനാകും. ഒരു വിദ്യാഭാസ കേന്ദ്രമെന്ന നിലയ്ക്കുകൂടിയാണ് എസ്ബിഐ ഓട്ടൊമേറ്റഡ് ബ്രാഞ്ചുകൾ തുറന്നിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ വളർച്ചയും വ്യക്തിജീവിതത്തിൽ അതിന്റെ സ്വാധീനവും വിദ്യാർഥികൾക്കു ബോധ്യപ്പെടുത്തി നൽകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment