Thursday, 8 September 2016

റോക്കറ്റ് പൊട്ടിത്തെറിച്ചു: ചൈനയുടെ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു Keralakaumudi Daily ബീജിംഗ്: റോക്കറ്റ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചൈന നടത്തിയ കൃത്രിമ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. 2013ന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് റോക്കറ്റ് ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്നതും വിക്ഷേപണം പരാജയപ്പെടുന്നതും. ഷാംഗ്‌സിയിലെ തായുവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ഗോഫൻ 10 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം. ലോങ് മാർച്ച് ഫോർ സി എന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. അതേസമയം ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഹോങ് കോങിൽ നിന്നുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ റോക്കറ്റ് എന്നാണ് ലോംഗ് മാർച്ച് ശ്രേണിയെ ചൈന വിശേഷിപ്പിക്കുന്നത്. ഇതിന് മുമ്പ് 2013 ഡിസംബറിൽ ചൈനയും ബ്രസീലും സംയുക്തമായി വികസിപ്പിച്ച നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. © Copyright Keralakaumudi Online

റോക്കറ്റ് പൊട്ടിത്തെറിച്ചു: ചൈനയുടെ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ബീജിംഗ്: റോക്കറ്റ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചൈന നടത്തിയ കൃത്രിമ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. 2013ന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് റോക്കറ്റ് ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്നതും വിക്ഷേപണം പരാജയപ്പെടുന്നതും. ഷാംഗ്‌സിയിലെ തായുവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ഗോഫൻ 10 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം.

ലോങ് മാർച്ച് ഫോർ സി എന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. അതേസമയം ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഹോങ് കോങിൽ നിന്നുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ റോക്കറ്റ് എന്നാണ് ലോംഗ് മാർച്ച് ശ്രേണിയെ ചൈന വിശേഷിപ്പിക്കുന്നത്. ഇതിന് മുമ്പ് 2013 ഡിസംബറിൽ ചൈനയും ബ്രസീലും സംയുക്തമായി വികസിപ്പിച്ച നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

No comments :

Post a Comment