പാകിസ്ഥാനിൽ ഭൂചലനം, കേരളത്തിൽ സുനാമി...
തിരുവനന്തപുരം: പാകിസ്ഥാൻ- ഇറാൻ അതിർത്തിമേഖലയിലെ മക്രാൻ തീരത്ത് അതിശക്തമായ ഭൂചലനമുണ്ടായി. കേരളത്തിന്റെ തീരദേശ ജില്ലകളിൽ സുനാമിത്തിരകൾ ആഞ്ഞടിച്ചു. ആകാശത്ത് വട്ടമിട്ട് വ്യോമസേനയുടെ ഹെലികോപ്‌റ്ററുകൾ ആളുകളെ രക്ഷിക്കുന്നു. ആകാശത്തുനിന്ന് ഭക്ഷണപൊതി വിതറുന്നു. കരസേനയും കോസ്‌റ്റ്ഗാർഡും ആളുകളെ ഒഴിപ്പിക്കുന്നു. നാല് ജില്ലകളിലെ തീരമേഖലകൾ ഇന്നലെ പരിഭ്രാന്തിയിലായിരുന്നു. ഒടുവിലാണ് ആ സത്യമറിഞ്ഞത്, സുനാമി മുന്നറിയിപ്പ് ലഭിച്ചാൽ വേഗത്തിൽ പ്രതികരിക്കുന്നതിന്റേയും തുടർനടപടികളുടേയും രക്ഷാപ്രവർത്തനത്തിന്റേയും കാര്യക്ഷമത മനസിലാക്കാൻ നടത്തിയ മോക്ക്ഡ്രില്ലായിരുന്നു ഇത്. മണിക്കൂറുകൾ നീണ്ട 'സുനാമി' അവസാനിച്ചപ്പോൾ എല്ലാവരും കൈയ്യടിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടേയെ നേതൃത്വത്തിലാണ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മോക്ക്ഡ്രിൽ നടത്തിയത്. യുനസ്കോ 23രാജ്യങ്ങളിൽ നടത്തുന്ന മോക്ക്ഡ്രില്ലിന്റെ ഭാഗമാണിത്. വ്യോമസേനയുടെ എം.ഐ-5 ഹെലികോപ്റ്റർ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്നു. കോസ്റ്റ്‌ഗാർഡിന്റെ മൂന്ന് ബോട്ടുകളും പട്രോളിംഗിന് കടലിലിറങ്ങി. കര-വ്യോമ സേനകൾ, റവന്യൂ, പൊലീസ്, കോസ്റ്റൽപൊലീസ്, ആരോഗ്യം, ദുരന്തനിവാരണം, ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ് എന്നിവയിലെ ഉദ്യോഗസ്ഥരും മോക്ക്ഡ്രില്ലിൽ പങ്കെടുത്തു. 6403 തീരദേശവാസികളെ ഒഴിപ്പിച്ച് സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. സുനാമി മോക്ക്‌ഡ്രിൽ എല്ലായിടത്തും വിജയമായിരുന്നതായി ദുരന്തനിവാരണ അതോറിട്ടി മെമ്പർസെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ദുരന്തമുഖത്ത് കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താൻ സേനകളെ സജ്ജമാക്കുകയും ദുരന്തം സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുകയും ലക്ഷ്യമിട്ടാണ് മോക്ക്ഡ്രിൽ നടത്തിയതതെന്നും അദ്ദേഹം പറഞ്ഞു.

© Copyright Keralakaumudi Online
No comments :
Post a Comment