Thursday, 8 September 2016

പുതിയറ ബി.ഇ.എം യു.പി സ്‌കൂളില്‍ ഓണാഘോഷം അലങ്കോലപ്പെടുത്തി mangalam.com കോഴിക്കോട്: കുട്ടികളുടെ ഓണാഘോഷത്തിലും സാമൂഹ്യവിരുദ്ധര്‍ക്ക് അസ്വസ്ഥത. പുതിയറ ബി.ഇ.എം യു.പി സ്‌കൂളില്‍ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലപ്പെടുത്തി. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന സദ്യയ്ക്കുള്ള വിഭവങ്ങള്‍ നശിപ്പിച്ചു. സ്‌കൂള്‍ കിണറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചു. അടുക്കളയില്‍ മലവിസര്‍ജ്ജനവും നടത്തി. ഇന്നു രാവിലെ ആറു മണിയോടെ ഹെഡ്മിസ്ട്രസ് സ്‌കൂളിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. സ്‌കൂളിന്റെ പൂട്ടുകളും മറ്റും അടിച്ചുതര്‍ത്ത നിലയിലായിരുന്നു. ഓഫീസ് മുറിയും അലങ്കോലമാക്കി. കുട്ടികള്‍ക്കായി ഇന്നലെ തയ്യാറാക്കിയ വച്ച ചില വിഭവങ്ങള്‍ മുഴുവന്‍ മണ്ണെണ്ണയും മറ്റുമൊഴിച്ച് നശിപ്പിച്ചു. സ്‌കൂള്‍ ആകെ അലങ്കോലമാക്കിയ നിലയിലാണ്. സദ്യയൊരുക്കുന്നതിന് ജോലിക്കാരെ നിയോഗിച്ചിരുന്നു. ഇവര്‍ക്കുള്ള സൗകര്യമൊരുക്കാണ് ഹെഡ്മിസ്ട്രസ് പുലര്‍ച്ചെ തന്നെ സ്‌കൂളില്‍ എത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തി ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് കുട്ടികളുടെ ഓണാഘോഷം ഒരു തടസ്സവും കൂടാതെ നടത്തുമെന്ന് ഉറപ്പ് നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്ക് സദ്യയൊരുക്കും. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതായും കലക്ടര്‍ അറിയിച്ചു. സുബോധമുള്ള ആരും ഇത്തരത്തില്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. Copyright © 2016 Mangalam Publications India Private Limited

പുതിയറ ബി.ഇ.എം യു.പി സ്‌കൂളില്‍ ഓണാഘോഷം അലങ്കോലപ്പെടുത്തി

കോഴിക്കോട്: കുട്ടികളുടെ ഓണാഘോഷത്തിലും സാമൂഹ്യവിരുദ്ധര്‍ക്ക് അസ്വസ്ഥത. പുതിയറ ബി.ഇ.എം യു.പി സ്‌കൂളില്‍ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലപ്പെടുത്തി. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന സദ്യയ്ക്കുള്ള വിഭവങ്ങള്‍ നശിപ്പിച്ചു. സ്‌കൂള്‍ കിണറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചു. അടുക്കളയില്‍ മലവിസര്‍ജ്ജനവും നടത്തി. ഇന്നു രാവിലെ ആറു മണിയോടെ ഹെഡ്മിസ്ട്രസ് സ്‌കൂളിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്.
സ്‌കൂളിന്റെ പൂട്ടുകളും മറ്റും അടിച്ചുതര്‍ത്ത നിലയിലായിരുന്നു. ഓഫീസ് മുറിയും അലങ്കോലമാക്കി. കുട്ടികള്‍ക്കായി ഇന്നലെ തയ്യാറാക്കിയ വച്ച ചില വിഭവങ്ങള്‍ മുഴുവന്‍ മണ്ണെണ്ണയും മറ്റുമൊഴിച്ച് നശിപ്പിച്ചു. സ്‌കൂള്‍ ആകെ അലങ്കോലമാക്കിയ നിലയിലാണ്. സദ്യയൊരുക്കുന്നതിന് ജോലിക്കാരെ നിയോഗിച്ചിരുന്നു. ഇവര്‍ക്കുള്ള സൗകര്യമൊരുക്കാണ് ഹെഡ്മിസ്ട്രസ് പുലര്‍ച്ചെ തന്നെ സ്‌കൂളില്‍ എത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തി ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് കുട്ടികളുടെ ഓണാഘോഷം ഒരു തടസ്സവും കൂടാതെ നടത്തുമെന്ന് ഉറപ്പ് നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്ക് സദ്യയൊരുക്കും. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതായും കലക്ടര്‍ അറിയിച്ചു. സുബോധമുള്ള ആരും ഇത്തരത്തില്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

No comments :

Post a Comment