Tuesday, 6 September 2016

വിപണി കുതിച്ചു: ആറ് മാസത്തിനിടെ നിക്ഷേപം ഇരട്ടിയായി ബിസിനസ് ഡെസ്‌ക്‌ Mathrubhumi കേരള ഓഹരികളായ മണപ്പുറം ഫിനാന്‍സും വിഗാര്‍ഡും നേട്ടത്തിന്റെകാര്യത്തില്‍ മുന്‍നിരയിലെത്തി. സൂചികകള്‍ 18 മാസത്തെ പുതിയ ഉയരം കുറിച്ചതോടെ നിക്ഷേപകര്‍ക്ക് വീണ്ടും ചാകരക്കാലമായി. യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകകള്‍ ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചതാണ് ചൊവാഴ്ചയിലെ മുന്നേറ്റത്തിന് പിന്നില്‍. ഇരട്ടിയിലേറെ നേട്ടമാണ് ബിഎസ്ഇ 500ലെ 25 ഓഹരികള്‍ ആറുമാസംകൊണ്ട് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സ് നേട്ടത്തിന്റെ കാര്യത്തില്‍ മുന്നിലെത്തി. വി ഗാര്‍ഡും നേട്ടത്തിന്റെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു. ആറ് മാസത്തിനിടെ മൂന്നിരട്ടിയോളം നേട്ടമാണ് മണപ്പുറം ഫിനാന്‍സ് നിക്ഷേപകന് നല്‍കിയത്. 2016 മാര്‍ച്ച് 2ലെ ആറ് മാസത്തെ താഴ്ന്ന നിലവാരമായ 31.40ല്‍നിന്നാണ് 92 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നത്. ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 177 ശതമാനമാണ് ഈകാലയളവിലെ നേട്ടം. ഓഹരി വില 78.80 രൂപയില്‍നിന്ന് 220 രൂപയിലെത്തി. ഡെല്‍റ്റ കോര്‍പിന്റെ വില 52.25 രൂപയില്‍നിന്ന് 148.15ലേയ്ക്കാണ് ഉയര്‍ന്നത്. എസ്‌കോര്‍ട്‌സ്, ജിഎച്ച്‌സിഎല്‍, ഡാല്‍മിയ ഭാരത്, വി ഗാര്‍ഡ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ 125 ശതമാനം മുതല്‍ 161 ശതമാനംവരെ നേട്ടമുണ്ടാക്കി. ബിര്‍ള കോര്‍പ്പറേഷന്‍, ഇന്ത്യ സിമെന്റ്‌സ്, ഹൈഡല്‍ബെര്‍ഗ് സിമെന്റ്, ബയോകോണ്‍, പിരമള്‍ എന്റര്‍പ്രൈസസ് തുടങ്ങിയവയും നിക്ഷേപകന് മികച്ച നേട്ടം നല്‍കിയ ഓഹരികളില്‍പ്പെടുന്നു. ഇതേ കാലയളവില്‍ 18.66 ശതമാനം നേട്ടമാണ് ബിഎസ്ഇ സെന്‍സെക്‌സിലുണ്ടായത്. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ 58,039 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. © Copyright Mathrubhumi 2016. All rights reserved.

വിപണി കുതിച്ചു: ആറ് മാസത്തിനിടെ നിക്ഷേപം ഇരട്ടിയായി


കേരള ഓഹരികളായ മണപ്പുറം ഫിനാന്‍സും വിഗാര്‍ഡും നേട്ടത്തിന്റെകാര്യത്തില്‍ മുന്‍നിരയിലെത്തി.

സൂചികകള്‍ 18 മാസത്തെ പുതിയ ഉയരം കുറിച്ചതോടെ നിക്ഷേപകര്‍ക്ക് വീണ്ടും ചാകരക്കാലമായി.
യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകകള്‍ ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചതാണ് ചൊവാഴ്ചയിലെ മുന്നേറ്റത്തിന് പിന്നില്‍.
ഇരട്ടിയിലേറെ നേട്ടമാണ് ബിഎസ്ഇ 500ലെ 25 ഓഹരികള്‍ ആറുമാസംകൊണ്ട് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സ് നേട്ടത്തിന്റെ കാര്യത്തില്‍ മുന്നിലെത്തി. വി ഗാര്‍ഡും നേട്ടത്തിന്റെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു.

ആറ് മാസത്തിനിടെ മൂന്നിരട്ടിയോളം നേട്ടമാണ് മണപ്പുറം ഫിനാന്‍സ് നിക്ഷേപകന് നല്‍കിയത്. 2016 മാര്‍ച്ച് 2ലെ ആറ് മാസത്തെ താഴ്ന്ന നിലവാരമായ 31.40ല്‍നിന്നാണ് 92 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നത്.
ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 177 ശതമാനമാണ് ഈകാലയളവിലെ നേട്ടം. ഓഹരി വില 78.80 രൂപയില്‍നിന്ന് 220 രൂപയിലെത്തി. ഡെല്‍റ്റ കോര്‍പിന്റെ വില 52.25 രൂപയില്‍നിന്ന് 148.15ലേയ്ക്കാണ് ഉയര്‍ന്നത്.
എസ്‌കോര്‍ട്‌സ്, ജിഎച്ച്‌സിഎല്‍, ഡാല്‍മിയ ഭാരത്, വി ഗാര്‍ഡ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ 125 ശതമാനം മുതല്‍ 161 ശതമാനംവരെ നേട്ടമുണ്ടാക്കി.
ബിര്‍ള കോര്‍പ്പറേഷന്‍, ഇന്ത്യ സിമെന്റ്‌സ്, ഹൈഡല്‍ബെര്‍ഗ് സിമെന്റ്, ബയോകോണ്‍, പിരമള്‍ എന്റര്‍പ്രൈസസ് തുടങ്ങിയവയും നിക്ഷേപകന് മികച്ച നേട്ടം നല്‍കിയ ഓഹരികളില്‍പ്പെടുന്നു.
ഇതേ കാലയളവില്‍ 18.66 ശതമാനം നേട്ടമാണ് ബിഎസ്ഇ സെന്‍സെക്‌സിലുണ്ടായത്. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ 58,039 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. 

No comments :

Post a Comment