ഉഷ്ണമേഖലയിലെ ആപ്പിള്‍
മിതമായ രീതിയില്‍ മഴ ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക നന്നായി വളരുന്നത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വ്യാപകമായി പേര കൃഷി നടക്കുന്നുണ്ട്.
ഉഷ്ണമേഖല പ്രദേശങ്ങളില്‍ ധാരളമായി വിളവ് തരുന്ന ഒരു ഫലവര്‍ഗമാണ് പേരയ്ക്ക. ഇത് ഉഷ്ണമേഖലയിലെ ആപ്പിള്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വ്യാപകമായി പേര കൃഷി നടക്കുന്നുണ്ട്.
മിതമായ രീതിയില്‍ മഴ ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക നന്നായി വളരുന്നത് എന്നാല്‍ മഴ കൂടുതല്‍ ലഭിക്കുന്ന സ്ഥലങ്ങളിലെ പേരയ്ക്കയ്ക്ക് രുചിയും, ഗുണവും കുറയും. എല്ലാ മണ്ണിലും നന്നായി വളരുന്ന പേരയ്ക്ക വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പശിമയുള്ള മണ്ണാണ് നല്ലത്.
അലഹബാദ് സഫേദ്, സര്‍ദാര്‍ ലക്‌നൗ-49, ചിട്ടിദാര്‍, റെഡ് പ്ലെഷ്ഡ്, സീഡ്‌ലെസ്, അനക്കപ്പള്ളി, ബനാറസി, ഹഫ്‌സി, സ്മൂത്ത്, ഗ്രീന്‍ സ്മൂത്ത്, വൈറ്റ്, സഫ്രിയോര്‍, പെയില്‍ അലഹബാദ്, ധാര്‍വാര്‍ എന്നിവ മികച്ചയിനങ്ങളാണ്.
നടീല്‍ രീതി
വിത്തുമൂലം തൈകള്‍ ഉണ്ടാക്കാം. എങ്കിലും പതിവെയ്ക്കല്‍ വഴിയാണ് മികച്ചയിനങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിലൂടെ മൂന്നാഴ്ചകൊണ്ട് തൈകള്‍ ഉണ്ടാക്കുവാന്‍ കഴിയും. ആറ് മീറ്റര്‍ അകലത്തില്‍ 1*1*1 വലുപ്പത്തില്‍ കുഴികള്‍ എടുത്ത് ചാണകവും മേല്‍മണ്ണും മണലും നിറയ്ക്കുക ഈ കുഴികളില്‍ വേണം ചെടികള്‍ നടാന്‍.
നട്ടശേഷം പുതവയ്ക്കുന്നത് നല്ലതാണ്. തൈകള്‍ നടുന്നതിന് നല്ല സമയം ജൂണ്‍ ജൂലായ് മാസങ്ങളാണ്. വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കണം. തോട്ടമായിട്ടാണ് കൃഷി ചെയ്യുന്നതെങ്കില്‍ തനിവിളയായും ഇടവിളയായും പരീക്ഷിക്കാവുന്നതാണ് പേര കൃഷി.
പൂര്‍ണ്ണമായും വളര്‍ച്ചയെത്തിയ ചെടിക്ക് 10 കിലോഗ്രാം കാലിവളം ഒരു കിലോഗ്രാം അമോണിയം സള്‍ഫേറ്റോ, കാത്സ്യം നൈട്രേറ്റോ, അരക്കിലോഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റോ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷോ ഇടണം. ഇത് രണ്ട് മൂന്ന് ഘട്ടങ്ങളായി വേണം പ്രയോഗിക്കാന്‍. വളപ്രയോഗം നടത്തുമ്പോള്‍ മണ്ണില്‍ നനവ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ശ്രദ്ധിക്കാന്‍
മഴക്കാലത്ത് കായ്കള്‍ ചീയുന്നതിനുള്ള സാധ്യത കൂടുതലാണ്. വളര്‍ച്ചയെത്താത്ത കായ്കള്‍ക്ക് കറുത്ത കുത്തുകള്‍ രൂപപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇത് നിയന്ത്രിക്കുന്നതിന് ഡൈത്തോണ്‍ തളിച്ചാല്‍ മതി. പൂങ്കുല, ചാഴി, തേയില, കൊതുക് ഇവയെ നിയന്ത്രിക്കാന്‍ കാര്‍ബാര്‍ 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ മതി. കായീച്ച പൂര്‍ണ്ണ വളര്‍ച്ച എത്തിയ കായ്കളെ ബാധിക്കുന്ന കീടമാണ്. ഇത് തടയാന്‍ കായ്കള്‍ വളര്‍ച്ചയെത്തുന്നതിനുമുമ്പ് കാര്‍ബാറില്‍ പ്രയോഗിക്കാം. തൈകള്‍ നട്ട് നാല് വര്‍ഷത്തിനുള്ളില്‍ കായ്കള്‍ ലഭിച്ചുതുടങ്ങും.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment