Saturday, 3 September 2016

മനുഷ്യനായി ജനിച്ച ശ്രീ നാരായണ ഗുരുവിനെ നിങ്ങള്‍ എന്ത് കൊണ്ട് ദൈവമായി കാണുന്നു?? പലരും ഒരു ഈശ്വര വിശ്വാസമില്ലാത്ത,യുക്തിവാദിയായ എന്നോടും. ശ്രീനാരായണീയരോടും പലരും ചോദിക്കാറുണ്ട്. <ഈഴവർ ഒരിക്കൽ എങ്കിലും കേൾക്കേണ്ടി വന്നുട്ടുമുണ്ടാകും.> അവരോട് എനിക്ക് /ഞങ്ങൾക്ക് -പറയുവാനുളളത്‌ == = 1:ആരാണ് ദൈവം ??? 2:എവിടെയാണ് ദൈവം ? വിശ്വാസത്തിന്‍റെ 3:അടിസ്ഥാനമെന്താണ് ?????? 4:എന്താണ് ദൈവ സങ്കല്‍പ്പം??? :എന്തിന് ദൈവത്തെ ആരാധിക്കുന്നു ??? ചോദ്യങ്ങൾ അനവധി... അതായത് മനുഷ്യന് പരിഹരിക്കുവാൻ കഴിയാത്ത കാര്യങ്ങള്‍./ആഗ്രഹങ്ങൾ അദൃശ്യനായ ഒരാളോട് പരാതി പറഞ്ഞു പ്രാർത്ഥിച്ചാൽ ആ അദൃശ്യ രൂപി/വെക്തി നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അനുഗ്രഹം ചൊരിയും എന്നുള്ള ഒരു വിശ്വാസമാണല്ലോ ഈശ്വരവിശ്വാസം. എന്നതിന്റെ കാതൽ ===> അങ്ങനെയെങ്കില്‍ ഗുരുവും ശ്രീനാരായണീയർക്കു ദൈവമാണ്, "ദൃശ്യനായ" ദൈവമാണ്" തങ്ങളുടെ പൂര്‍വ്വികര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന ഉയരങ്ങളിലേക്ക് തങ്ങളെ ഉയര്‍ത്തിയ ഗുരു അവര്‍ക്ക് ദൃശ്യനായ ദൈവമാണ് , അറിവും ബോധവും പകര്‍ന്ന് നല്‍കി മുഖ്യധാരയിലേക്ക് തങ്ങളെയെത്തിച്ച ഗുരുവിനെ ദൈവമായി /ദൈവ തുല്യനായി. ശ്രീനാരായണീയർ കാണുന്നു ഒരു നൂറ്റാണ്ടുമുമ്പ്‌ ക്ഷേത്ര പ്രവേശനമില്ലാതിരുന്ന-വിദ്യാഭ്യാസമില്ലാതിരുന്ന-വിദ്യഭ്യാസം നിക്ഷേധിച്ചിരുന്ന - സംഘടനയില്ലാതിരുന്ന-ഭൗതികസാഹചര്യങ്ങള്‍ ഇല്ലാതിരുന്ന-വഴിനടക്കാന്‍ അവകാശമില്ലാതിരുന്ന -പാടത്തും പറമ്പത്തും കന്നുകാലികളെപോലെ മുതുകിൽ നുകവുമേന്തി പണിഎടുക്കുന്ന -ഒരു നേരം മാത്രം ആഹാരം കഴിചിരുന്ന -മുണ്ട് മുറുക്കി വിശപ്പടക്കിയിരുന്ന - ദളിതരേക്കാള്‍ ഒട്ടും താഴെയല്ലാത്ത - ഭാവി തലമുറകളുടെ ജീവിതം പോലും അടിച്ചമര്‍ത്തലിന് വിധേയരാകി ജീവിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന ഒരു സാമൂഹിക സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ഒരു സമൂഹമായിരുന്നു ഈഴവർക്ക് വിഭവ ശേഷിയോ സമ്പത്തോ അധികാരമോ ഇല്ലാതിരുന്ന ഈഴവ സമുദായം എങ്ങനെയാണ് ഇന്ന് കേരളത്തിലെ ഏററവും വലിയ രാഷ്ട്രീയ-സാമ്പത്തിക -വിദ്യാഭ്യാസ - വ്യവസായ- വാണിജ്യ - കച്ചവട, ശക്തികളിലൊന്നായത്-ഇന്ന് കേരളത്തിലും- വിദേശത്തും -ഏററവുമധികം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രീനാരായണഗുരു നാമത്തിലാണ് - ഒരു നൂററാണ്ട് മുന്‍പ് ഒന്നുമില്ലാതിരുന്ന ഈഴവ സമുദായത്തിന് 400ഓളംവിദ്യഭ്യാസ സ്ഥാപനങ്ങളും -5000ല്‍ അധികം ഗുരുമന്ദിരവും- നൂറു കണക്കിന് ക്ഷേത്രങ്ങളും- ആയിരക്കണക്കിന് ബില്‍ഡിംങ്ങുകളും - ഷോപ്പിങ്ങ് കോംപ്ളക്സുകളും- ആഡിറ്റോറിയങ്ങളും- എഴുപത്തയ്യായിരത്തോളം സ്വയം സഹായ സംഘങ്ങളും- അവയില്‍ പലരും ചെറുകിട ബിസ്സിനസ്സുകളും-6000 ത്തോളം കോടിയുടെ മൈക്രോ പദ്ധതിയും-ഏക്കര്‍ കണക്കിന് ഭൂമിയും- സ്വന്തമായുണ്ട് ഇത് കൂടാതെ ശ്രീനാരായണധര്‍മ്മസംഘം ട്രസ്ററിന് കീഴില്‍ ശിവഗിരി ഉള്‍പ്പെടെ 5000കോടിയിലേറെ വരുന്ന സ്വത്തുക്കളുമുള്ള കേരളത്തിലെ പ്രബല ശക്തികളിൽ ഒന്നാണ് -പക്ഷെ മറ്റുസമുദായങ്ങള്‍ക്ക് ഈ നേട്ടമെക്കെ ഉണ്ടെങ്കിലും അതിന് പ്രധാന കാരണങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് ഗള്‍ഫ് പണവും ക്രിസ്ത്യാനിക്ക് ബ്രട്ടീഷ് ഭരണത്തില്‍ കിട്ടിയ നേട്ടങ്ങളും,സവർണ്ണർക്ക് നമ്പൂതിരി സംബന്ധം വഴിയും കിട്ടിയ ഭൂസ്വത്തും, /മൂലധനമുണ്ടായിരുന്നു. ,എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വന്ന സമുദായമാണ് ഈഴവ സമുദായം,ഒരു കാലത്തു ഈഴവർക്ക്‌ സ്വപ്നം കാണുവാൻ പോലും സാധിക്കാതിരുന്ന നേട്ടങ്ങള്‍ എല്ലാം ഇന്ന് നേടിയെടുക്കാന്‍ കാരണക്കാരനായത് ശ്രീനാരായണ ഗുരു എന്ന ഒറ്റമനുഷ്യനിലൂടെയാണ് അതിനാൽ നാരായണീയർക്കു ദൈവവും വഴികാട്ടിയുമാണ്... ഒരു ജീവിതം കൊണ്ട് ഒരു സമൂഹത്തെ കൈപിടിച്ച് മുഖ്യധാരയിലെത്തിച്ച ഈഴവർക്ക്‌ ആകാശത്തിലെവിടെയോ അദൃശ്യനായി ഇരിക്കുന്ന ദൈവത്തെക്കാൾ എത്രയോ ആദരണീയനാണ്... കടുത്ത അന്തവിശ്വാസി ആയിരുന്ന എന്നെ എല്ലാം ദൈവ /വിശ്വാസങ്ങളിൽ നിന്നും /രക്ഷിച്ച ദൃശ്യനായ കൺകണ്ട ദേവനാണ്.... ഗുരു ┊   ┊    ┊  ┊ ┊   ┊   ┊  ★ ┊   ┊   ☆ ┊   ★ ☆

Ramkumar T added a new photo to the album: ...
49 mins


മനുഷ്യനായി ജനിച്ച ശ്രീ നാരായണ ഗുരുവിനെ നിങ്ങള്‍ എന്ത് കൊണ്ട് ദൈവമായി കാണുന്നു??
പലരും ഒരു ഈശ്വര വിശ്വാസമില്ലാത്ത,യുക്തിവാദിയായ എന്നോടും. ശ്രീനാരായണീയരോടും പലരും ചോദിക്കാറുണ്ട്.
<ഈഴവർ ഒരിക്കൽ എങ്കിലും കേൾക്കേണ്ടി വന്നുട്ടുമുണ്ടാകും.>
അവരോട് എനിക്ക് /ഞങ്ങൾക്ക് -പറയുവാനുളളത്‌
== =
1:ആരാണ് ദൈവം ???
2:എവിടെയാണ് ദൈവം ?
വിശ്വാസത്തിന്‍റെ 3:അടിസ്ഥാനമെന്താണ് ??????
4:എന്താണ് ദൈവ സങ്കല്‍പ്പം???
:എന്തിന് ദൈവത്തെ ആരാധിക്കുന്നു ??? ചോദ്യങ്ങൾ അനവധി...
അതായത് മനുഷ്യന് പരിഹരിക്കുവാൻ കഴിയാത്ത കാര്യങ്ങള്‍./ആഗ്രഹങ്ങൾ അദൃശ്യനായ ഒരാളോട് പരാതി പറഞ്ഞു പ്രാർത്ഥിച്ചാൽ ആ അദൃശ്യ രൂപി/വെക്തി നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അനുഗ്രഹം ചൊരിയും എന്നുള്ള ഒരു വിശ്വാസമാണല്ലോ ഈശ്വരവിശ്വാസം.
എന്നതിന്റെ കാതൽ ===>
അങ്ങനെയെങ്കില്‍ ഗുരുവും ശ്രീനാരായണീയർക്കു ദൈവമാണ്, "ദൃശ്യനായ" ദൈവമാണ്" തങ്ങളുടെ പൂര്‍വ്വികര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന ഉയരങ്ങളിലേക്ക് തങ്ങളെ ഉയര്‍ത്തിയ ഗുരു അവര്‍ക്ക് ദൃശ്യനായ ദൈവമാണ് , അറിവും ബോധവും പകര്‍ന്ന് നല്‍കി മുഖ്യധാരയിലേക്ക് തങ്ങളെയെത്തിച്ച ഗുരുവിനെ ദൈവമായി /ദൈവ തുല്യനായി. ശ്രീനാരായണീയർ കാണുന്നു
ഒരു നൂറ്റാണ്ടുമുമ്പ്‌ ക്ഷേത്ര പ്രവേശനമില്ലാതിരുന്ന-വിദ്യാഭ്യാസമില്ലാതിരുന്ന-വിദ്യഭ്യാസം നിക്ഷേധിച്ചിരുന്ന - സംഘടനയില്ലാതിരുന്ന-ഭൗതികസാഹചര്യങ്ങള്‍ ഇല്ലാതിരുന്ന-വഴിനടക്കാന്‍ അവകാശമില്ലാതിരുന്ന -പാടത്തും പറമ്പത്തും കന്നുകാലികളെപോലെ മുതുകിൽ നുകവുമേന്തി പണിഎടുക്കുന്ന -ഒരു നേരം മാത്രം ആഹാരം കഴിചിരുന്ന -മുണ്ട് മുറുക്കി വിശപ്പടക്കിയിരുന്ന - ദളിതരേക്കാള്‍ ഒട്ടും താഴെയല്ലാത്ത -
ഭാവി തലമുറകളുടെ ജീവിതം പോലും അടിച്ചമര്‍ത്തലിന് വിധേയരാകി ജീവിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന ഒരു
സാമൂഹിക സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ഒരു സമൂഹമായിരുന്നു ഈഴവർക്ക് വിഭവ ശേഷിയോ സമ്പത്തോ അധികാരമോ ഇല്ലാതിരുന്ന ഈഴവ സമുദായം എങ്ങനെയാണ് ഇന്ന് കേരളത്തിലെ ഏററവും വലിയ രാഷ്ട്രീയ-സാമ്പത്തിക -വിദ്യാഭ്യാസ - വ്യവസായ- വാണിജ്യ - കച്ചവട, ശക്തികളിലൊന്നായത്-ഇന്ന് കേരളത്തിലും- വിദേശത്തും -ഏററവുമധികം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രീനാരായണഗുരു നാമത്തിലാണ് -
ഒരു നൂററാണ്ട് മുന്‍പ് ഒന്നുമില്ലാതിരുന്ന ഈഴവ സമുദായത്തിന് 400ഓളംവിദ്യഭ്യാസ സ്ഥാപനങ്ങളും -5000ല്‍ അധികം ഗുരുമന്ദിരവും- നൂറു കണക്കിന് ക്ഷേത്രങ്ങളും- ആയിരക്കണക്കിന് ബില്‍ഡിംങ്ങുകളും -
ഷോപ്പിങ്ങ് കോംപ്ളക്സുകളും- ആഡിറ്റോറിയങ്ങളും- എഴുപത്തയ്യായിരത്തോളം സ്വയം സഹായ സംഘങ്ങളും- അവയില്‍ പലരും ചെറുകിട ബിസ്സിനസ്സുകളും-6000 ത്തോളം കോടിയുടെ മൈക്രോ പദ്ധതിയും-ഏക്കര്‍ കണക്കിന് ഭൂമിയും- സ്വന്തമായുണ്ട്
ഇത് കൂടാതെ ശ്രീനാരായണധര്‍മ്മസംഘം ട്രസ്ററിന് കീഴില്‍ ശിവഗിരി ഉള്‍പ്പെടെ 5000കോടിയിലേറെ വരുന്ന സ്വത്തുക്കളുമുള്ള കേരളത്തിലെ പ്രബല ശക്തികളിൽ ഒന്നാണ് -പക്ഷെ മറ്റുസമുദായങ്ങള്‍ക്ക് ഈ നേട്ടമെക്കെ ഉണ്ടെങ്കിലും അതിന് പ്രധാന കാരണങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് ഗള്‍ഫ് പണവും ക്രിസ്ത്യാനിക്ക് ബ്രട്ടീഷ് ഭരണത്തില്‍ കിട്ടിയ നേട്ടങ്ങളും,സവർണ്ണർക്ക് നമ്പൂതിരി സംബന്ധം വഴിയും കിട്ടിയ ഭൂസ്വത്തും, /മൂലധനമുണ്ടായിരുന്നു. ,എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വന്ന സമുദായമാണ് ഈഴവ സമുദായം,ഒരു കാലത്തു
ഈഴവർക്ക്‌ സ്വപ്നം കാണുവാൻ പോലും സാധിക്കാതിരുന്ന നേട്ടങ്ങള്‍ എല്ലാം ഇന്ന് നേടിയെടുക്കാന്‍ കാരണക്കാരനായത് ശ്രീനാരായണ ഗുരു എന്ന ഒറ്റമനുഷ്യനിലൂടെയാണ് അതിനാൽ നാരായണീയർക്കു ദൈവവും വഴികാട്ടിയുമാണ്... ഒരു ജീവിതം കൊണ്ട് ഒരു സമൂഹത്തെ കൈപിടിച്ച് മുഖ്യധാരയിലെത്തിച്ച ഈഴവർക്ക്‌ ആകാശത്തിലെവിടെയോ അദൃശ്യനായി ഇരിക്കുന്ന ദൈവത്തെക്കാൾ
എത്രയോ ആദരണീയനാണ്...
കടുത്ത അന്തവിശ്വാസി ആയിരുന്ന എന്നെ എല്ലാം ദൈവ /വിശ്വാസങ്ങളിൽ നിന്നും /രക്ഷിച്ച ദൃശ്യനായ കൺകണ്ട ദേവനാണ്.... ഗുരു
┊   ┊    ┊  ┊
┊   ┊   ┊  ★
┊   ┊   ☆
┊   ★
ഗുരു അറിവുതേടുന്ന മനുഷ്യരുടെ ദൈവമാണ്
അടയിരിക്കുന്നവരുടേതല്ല
(സജീവ് കൃഷ്ണൻ കേരളാകൗമുദി)
മനുഷ്യനാണ് ആദ്യം ഉണ്ടായത്. അവനെ നിയന്ത്രിക്കാൻ അവനൊത്തുകൂടി ഉണ്ടാക്കിയതാണ് നിയമവും നിയമജ്ഞരെയും. ദൈവം സൃഷ്ടിച്ച ലോകത്ത് ദൈവം സൃഷ്ടിച്ച മനുഷ്യൻ അവൻ്റെ സാമൂഹ്യസുരക്ഷയ്ക്കായി ഉണ്ടാക്കിയ നിയമം പഠിച്ചവരല്ല ദൈവം ആരെന്ന് തീരുമാനിക്കുന്നത്. ദൈവത്തെ മുമ്പ് കണ്ടുപരിചയമുള്ള ആരും ഇക്കൂട്ടത്തിൽ ഉണ്ടാവില്ല. നിലവിൽ ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ ലിസ്റ്റ് ഒരു കോടതിയും പ്രഖ്യാപിച്ചതായി അറിയില്ല. അവനവൻ്റെ ബോദ്ധ്യത്തിൽനിന്നാണ് അവനവൻ്റെ ദൈവം ഉയരുന്നത്. ചിലർക്ക് അത് പുരാണകഥാപാത്രങ്ങളാവാം. ചിലർക്ക് അത് സത്യദർശിയായ പ്രവാചകനാവാം. ചിലർക്ക് അവരുടെ പ്രത്യയശാസ്ത്രമാകാം. ചിലർക്ക് അത് ശാസ്ത്രസത്യമാകാം. അതൊക്കെ ഓരോവ്യക്തിയുടെയും വ്യവഹാരനിലയെ ആശ്രയിച്ചിരിക്കുന്നു.
തിരുവിതാംകൂറിൽ ജാതി ദുഷ്പ്രഭുത്വത്തിൻ്റെ കീഴിലായിരുന്നു ഭരണകർത്താക്കൾ. ക്ഷേത്രപരിസരത്തുകൂടി അവർണൻ നടന്നാൽ കൊന്നുകളയുന്ന കാലത്താണ് ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചത്. അക്കാലം രണ്ട് അവസരങ്ങളിൽ വ്യക്തികൾ സംഭാവന നൽകിയ വസ്തുക്കളുടെ പേരിൽ വന്ന തർക്കം കോടതിയിലെത്തിയപ്പോൾ ഗുരുവിനെ കോടതിയിൽ വിളിക്കണം എന്ന ആവശ്യം ഉയർന്നു. നാഞ്ചിനാട്ടിലെ കോടതി അതാവശ്യപ്പെട്ടു. ഗുരു ഹാജരായില്ല. അതിനുശേഷമാണ് ശ്രീമൂലം തിരുനാൾ ഗുരുവിനെ തിരുവിതാംകൂറിലെ ഒരു കോടതിയിലും ഹാജരാകാൻ വിളിക്കരുത് എന്ന ഉത്തരവിട്ടത്. അതിനായി രാജാവിന് വേണ്ടപ്പെട്ട ഇടത്തുനിന്ന് നിയമോപദേശം കിട്ടിയിരുന്നു. അത് നൽകിയത് ജാതിദുഷ്പ്രഭുത്വത്തിനും ജന്മിത്തത്തിനും കേളകേട്ട ആഴ്വാഞ്ചേരി മനയിൽനിന്നായിരുന്നു. തിരുവിതാംകൂർ മഹാരാജാവിനും മേലെയായിരുന്നു അക്കാലം ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ സ്ഥാനം. ഗുരുവിനെ കോടതിയിൽ വിളിക്കണോ എന്ന് രാജാവ് ചോദിച്ചതും ആഴ്വാഞ്ചേരി തമ്പ്രാക്കളോടായിരുന്നു. തമ്പ്രാക്കൾ ഒരു തർക്കവും കൂടാതെ അസന്നിഗ്ദ്ധമായി പറഞ്ഞു ഗുരുദേവനെ ഒരുകാരണവശാലും കോടതിയിൽ വിളിക്കരുതെന്ന്. ന്യായാധിപന്മാർക്ക് സംശയമുണ്ടെങ്കിൽ ഗുരു എഴുന്നള്ളിയിരിക്കുന്ന ഇടത്ത് നേരിട്ട് ചെന്ന് സംശയനിവൃത്തി വരുത്തണമെന്നായിരുന്നു താന്ത്രിക നിർദ്ദേശം. അതിന് തമ്പ്രാക്കൾപറഞ്ഞന്യായം ഗുരു നിയാമകനാണ് നിയമ്യനല്ല എന്നാണ്. നിയാമകൻ എന്നാൽ നിയമം ഉണ്ടാക്കുന്നവൻ. നിയമ്യൻ എന്നാൽ നിയമം അനുസരിക്കുന്നവൻ. ദൈവത്തെയാണ് പരമമായ നിയാമകനായി കാണുന്നത്. ജാതിഭീകരന്മാരുടെ അക്കാലത്തുപോലും ഗുരുവിൻ്റെ ദൈവികത്വം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഗുരുവല്ലോ പരദൈവം എന്നും നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ എന്നുമെഴുതിയ കുമാരനാശാനെ ആരും ശിക്ഷിച്ചിട്ടുമില്ല. ഗുരുവിൻ്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം തിരുവനന്തപുരം നഗരത്തിൽ നടത്തിയത് 1916ലാണ്. അന്ന് 41 ദിവസം വ്രതത്തോടെ പൂജിച്ച ഗുരുവിൻ്റെ ഛായാചിത്രം വലിയ തേരിൽവച്ച് നഗരത്തിലൂടെ വലിച്ചുകൊണ്ടുവന്നത് അന്നത്തെ ഗവർണർ കൃഷ്ണൻനായരും ന്യായാധിപനും മഹാകവിയുമായ ഉള്ളൂർ എസ്. പരമേശ്വരയ്യരുമായിരുന്നു. അവർക്കാർക്കും ഇല്ലാത്ത സംശയമാണ് ഇന്നത്തെ ആൾക്കാർക്കുള്ളത്. എന്താണ് കാരണം എന്നല്ലേ? അവർ ഗുരുവിനെ കണ്ടറിഞ്ഞു, അനുഭവിച്ചറിഞ്ഞു, പഠിച്ചറിഞ്ഞു. അവർക്കൊക്കെ കലർപ്പില്ലാത്ത പിതൃഗുണം ഉണ്ടായിരുന്നു. ഇന്ന് ആര് അനുഭവിക്കുന്നു, പഠിക്കുന്നു, അറിയുന്നു. സ്വന്തം കീശവീർപ്പിക്കാനും കീർത്തിയുണ്ടാക്കാനും നടക്കുന്നവർക്ക് ഗുരുവിനെ ദൈവമായി അനുഭവിക്കാൻ സാധിക്കില്ല. കാരണം ആശ്രയിക്കുന്നവരെ അനുനിമിഷം ശുദ്ധീകരിച്ച് അവരിൽ മനുഷ്യത്വമുണ്ടാക്കുന്ന അറിവിൻ്റെ ദൈവമാണ് ഗുരു. സ്വന്തം ജാതിവിചാരങ്ങളിൽ, അപക്വനിലപാടുകളിൽ, ഞാനെന്നഭാവത്തിൽ അടയിരിക്കുന്നവരുടെ ദൈവമല്ല. ഗുരുവിനെ ശരീരത്തോടെ ഇരുന്ന കാലത്ത് 20 ലക്ഷം ജനങ്ങളാണ് പ്രത്യക്ഷമായി ആരാധിച്ചിരുന്നത്. അവർക്കാർക്കും എന്തെങ്കിലും കുഴപ്പമുണ്ടായതായി അറവില്ല. ഇപ്പോൾ ഭജിക്കുന്നവർക്കും നല്ല മനസമാധാനവും സുഖവും ഐശ്വര്യവും ലഭിക്കുന്നുണ്ട്. ചാത്തനെയും മാടനെയും മറുതയെയും ആരാധിക്കുന്നവരെ ആരും തടയുന്നില്ല. ചോദ്യം ചെയ്യുന്നില്ല. ഗുരുവിന ഭജിക്കുന്നവർക്ക് മാത്രമാണ് വിലക്ക്. എന്താണ് കാരണം. മനുഷ്യൻ ഒരിക്കലും അറിവുനേടരുത്, അവൻ്റെ ബുദ്ധി ഉണരരുത്. അവൻ ചിന്തിക്കുന്നവനാകരുത്. അങ്ങനെ സംഭവിച്ചാൽ അധികാരദുഷ്പ്രഭുത്വവും മതപ്രീണകരും ജാതിവാദികളും വീണുടയും. അതിനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
അടുത്തകാലത്ത് ശ്രീ പെരുമ്പടവം ശ്രീധരൻസാർ പറഞ്ഞതാണ് ഓർക്കുന്നത്. ദൈവമുണ്ടോ ഇല്ലയോ എന്ന് ഞാൻ കണ്ടറിഞ്ഞിട്ടില്ല. അതിനുള്ള സിദ്ധിയൊന്നും എനിക്കില്ല. പക്ഷേ, ഒരു ദൈവം ഭൂമിയിൽ ഉണ്ടെങ്കിൽ അത് ഗുരുവിനെപ്പോലെയിരിക്കണം എന്ന ആഗ്രഹമുണ്ട്. അതിനാൽ ഗുരു എൻ്റെ ദൈവമാണെന്ന്.
കോടതികളും സർക്കാരുമല്ല മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുന്നത്.കോടതി നിയമവ്യവസ്ഥയെക്കുറിച്ച് മാത്രം ചിന്തിക്കട്ടെ. സർക്കാർ സമത്വപൂർണമായ വിഭവവിതരണത്തെക്കുറിച്ചും ആലോചിക്കട്ടെ. ദൈവത്തെക്കുറിച്ച് വിശ്വാസികളും ആലോചിക്കട്ടെ. അതാണ് ആരോഗ്യകരമായ സമൂഹനിർമ്മിതിക്ക് നല്ലത്.
#ഗുരു_എന്റെ_ദൈവം
ഇന്നത്തെ പ്രധാനപ്പെട്ട വർത്തമാനപ്പത്രങ്ങളുടെ പ്രധാന പേജിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട്.....ശ്രീനാരായണഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രവുമല്ല... നിരീക്ഷണം കേരള സംസ്ഥാനത്തെ ഉയർന്ന നീതിപീഠത്തിന്റെ...
ഇത് കണ്ടപ്പോൾ ചില സംശയങ്ങൾ......
ആരാണ് ദൈവം??? എന്താണ് ദൈവം എന്ന വാക്കിന്റെ നിർവചനം??? ദൈവം എങ്ങനെയിരിക്കും??? ദൈവമാകാൻ അർഹതയുള്ള ആൾ ആര്??? ശ്രീനാരായണ ഗുരുദേവൻ ദൈവമല്ലെന്നു വാദിക്കുന്നവർ ഉത്തരം തന്നേ മതിയാവൂ.
"ദിവ്"" എന്ന സംസ്കൃത ധാതുവിൽ നിന്നാണ് " ദൈവം " എന്ന വാക്കുണ്ടായത്. ദിവ് എന്നാൽ വെളിച്ചം എന്നാണർത്ഥം. അപ്പോൾ വെളിച്ചം നല്കുന്നതാരോ അവൻ ദൈവം.... ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നവൻ " ഈശ്വരൻ". മനുഷ്യമനസ്സിന്റെ അന്തരംഗത്തിലെ അന്ധകാരം മാറ്റി വെളിച്ചം നൽകുന്നവർ , ദൈവം....ഗുരുദേവൻ ചെയ്തത് അതാണ്. ഭഗവാൻ ശ്രീകൃഷ്ണൻ, ഭഗവത്ഗീതയിലൂടെ അര്ജുനന്റെ മനസിന്റെ തമസ് അകറ്റി ജ്ഞാനമാകുന്ന വെളിച്ചം പകർന്നു കൊടുത്തു.അത് വഴി ലോകത്തിനും.
സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാൻ ഗുരുദേവൻ പ്രയത്നിച്ചു. അതോടൊപ്പം, മാനവരാശിയുടെ അജ്ഞാനമെന്ന ഇരുട്ടിനെ ഇല്ലാതാക്കി ജ്ഞാനപ്രകാശം നൽകുന്ന 61 കൃതികൾ മലയാളത്തിലും, സംസ്കൃതത്തിലും, തമിഴിലുമായി രചിച്ചു..അതിൽ പല കൃതികളും, അത്യാഗാധമായ പാണ്ഡിത്യമുള്ള ഒരാളിനുപോലും ഇറങ്ങിച്ചെല്ലാൻ കഴിയാത്ത അത്ര ആഴത്തിലുള്ളവയാണ്.
ഗുരുദേവൻ രചിച്ച" ദൈവദശകം" തന്നെയെടുക്കു..ഏതു ജാതി, മത, ദേശ,വര്ഗങ്ങളിലും ഉള്ള സർവ ജനങ്ങൾക്കും ചൊല്ലാവുന്ന പ്രാർത്ഥന.. വളരെ ലളിതമായി, 10 അനുഷ്ടുപ്പ് ശ്ലോകത്തിൽ, 320 അക്ഷരങ്ങളിൽ രചിച്ചത്. ഇത് സാധാരണക്കാരന് ഒരു പ്രാർത്ഥന മാത്രമാണ്. പക്ഷെ അതിന്റെ ആഴങ്ങളിലേക്ക് കടന്നു ചെന്നാൽ, സകല വേദോപനിഷത്തുക്കളും അതിലടങ്ങിയിരിക്കുന്നതായി കാണാം. കേവലം 5 മിനിറ്റു കൊണ്ട് ചൊല്ലാവുന്ന ഇതിലടങ്ങിയിരിക്കുന്ന വേദ,വേദാന്തപോലീമ 300 ശ്ലോകങ്ങളായി വർണിക്കാം.. അതാണ് ഗുരുദര്ശനത്തിലെ ആഴവും അന്തസത്തയും. അപ്പോൾ പിന്നെ " ദര്ശനമാല"യോ, "സ്വാനുഭവഗീതി"യോ പോലെയുള്ള ദാർശനിക കൃതികളിലേക്ക് ഒന്നെത്തി നോക്കാൻ പോലും ഇന്നീ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഒരാൾക്കും കഴിയില്ല..അത് സാഗരത്തിൽ വീണ മഴത്തുള്ളികൾ പെറുക്കിയെടുക്കുന്നതിനു സമാനമാണ്.
ഇതിനേക്കാളെല്ലാം വിചിത്രമാണ്, ഗുരുദേവൻ വിഗ്രഹാരാധനയ്‌ക്കെതിരായിരുന്നു എന്ന പ്രസ്താവന. സ്വന്തം കൈകൾ കൊണ്ട് 27 വിഗ്രഹങ്ങളും, ശിഷ്യന്മാരാൽ 14 വിഗ്രഹങ്ങളും പ്രതിഷ്ഠിച്ച ഗുരുദേവൻ അതിനെതിരായിരുന്ന എന്നുപറയുന്നത് പരിതാപകരം..ഗുരുദേവനെക്കുറിച് ഒന്നുമറി യാ തെയാണോ ഇത്തരം പ്രസ്താവനകൾ??? ഇതൊക്കെ ആരുടെ താത്പര്യങ്ങൾക്കു വേണ്ടി??? ശബരിമലയിലെ സ്ത്രീപ്രവേശം പോലെ ഭക്തരുടെ വിശ്വാസങ്ങളെ മുറിവേല്പിക്കാനെഇതുപകരിക്കു.. ജനങ്ങൾക്ക് നീതിയും ന്യായവും ഉറപ്പാക്കേണ്ട നീതിപീഠങ്ങൾ ഒരു കേസിന്റെ വിധി നടപ്പാക്കാൻ, നൂറ്റാണ്ടുകളായി, ലക്ഷക്കണക്കിന് ജനത വിശ്വസിക്കുന്ന വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയാണോ??? കേരളത്തിൽ അങ്ങോളമിങ്ങോളം, വാഴ്തപ്പെട്ടവരും, പുണ്യവാന്മാരാക്കപ്പെട്ടവരുമായ ഒരുപാട് പേരുടെ ആരാധനല്യങ്ങളുണ്ട്.അത് ഞങ്ങൾക്ക് പറയേണ്ട കാര്യമല്ല.ഈ മതേതരത്വ രാഷ്ട്രത്തിൽ ഓരോ വിധികൾ പുറപ്പെടുവിക്കുമ്പോഴും , എല്ലാവരുടെയുംവിശ്വാസങ്ങളെ മാനിക്കുന്നവയാവണം. അതല്ലെങ്കിൽ, മുകളിൽ ചോദിച്ച ചോദ്യങ്ങൾക്കുത്തരം നൽകാനുള്ള ബാധ്യത ഉണ്ടെന്നോർക്കുക.
ശ്രീനാരായണ ഗുരുദേവൻ ലക്ഷക്കണക്കിന് ഭക്തരുടെ കണ് കണ്ട ദൈവമാണ്......
ഗുരുമന്ദിരങ്ങൾ അവരുടെ ക്ഷേത്രമാണ്.അതിനെതിരെ ആര്, എന്ത്, വിധി കൊണ്ടുവന്നാലും....ഇവിടത്തെ ശ്രീനാരായണീയർ വില കല്പിക്കില്ല.....
ഗുരുചരണം ശരണം......
LikeShow more reactions
Comment
15 Comments
Comments
Gopan Gopakumar Ante Bhagavane*
LikeReply3 hrs
Sindhu Mangalath DAIVAM ONNE YLOO ATHU PARAMATHMAVANU . BAKKI ELLAPERUM DEVATHAKAL ANU. BRAHMA , VISHNU , SANKAR , SREE YESU , MUHAMMADU NABI EVARELLAM DEVATHAKAL ANU AVARUDE KOOTATHIL ANU GURUVINTEYUM STANAM. ATHUKONDU THANNE GURU DEVAN ANU SATHARANA MANUSYAN ALLA.
LikeReply43 hrs
Anusree ഗുരുധർമ്മം വിജയിക്കട്ടെ.
LikeReply23 hrs
VK Poojary Malpe Om Shree Guru Brahma Shree Guru Narayana Swamy Namo Namahhh
LikeReply23 hrs
Saneesh Ks naryana naryana
LikeReply13 hrs
Sushma Peringala തീർച്ചയായും tag ചെയ്യാം...
LikeReply13 hrs
Saran Sasidharan gurudeva
LikeReply12 hrs
ഉദയൻ കുമാരമംഗലം നീയും നിന്റെ ഈ ലേഖനവും.
എന്നും അനശ്വരമായിരിക്കും.
ആർക്കും ഇതേ വരെ പ്രതികരിക്കാത്തവരുടെ ഇടയിൽ.

നമിക്കുന്നു.
ഈ ധീരതയെ .
നന്ദി നന്ദി നന്ദി.
Sushma Peringala
LikeReply2 hrs
Gopi Pm Gopiparakkal യേശു ക്രിസ്തുവും, നബിയും ദൈവങ്ങളല്ലന്നും സാമൂഹ്യപരിഷ്കർത്താക്കളാണെന്നും പറയുവാനുള്ള ചങ്കൂറ്റം ഇൻഡ്യയിൽ ഒരു കോടതി ക്കും കാണില്ല. സവർണ്ണമേധാവിത്വത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കോടതികളിലും ഭരണതലത്തിലും ഉണ്ട്. ഇതിനെതിരെ പ്രതിഷേധിക്കാൻ കപടമതേതര വാദികളിലും,പരോഗമനം പറയുന്നവരുടെ വായിൽ നാവ് കാണില്ല. 
ഗുരുദേവനെ ആരാധിക്കാൻ ഭക്തക്ക് കോടതിയുടെ ലൈസന്‍സ് ആവശ്യമില്ല. 
"വാദങ്ങൾ ചെവിക്കൊണ്ട്, മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ"
"അന്യർക്കു ഗുണം ചെയ്വതിന്നായുസ്സുവപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ് വൂ, 
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരൂമൂർത്തേ". 
ഇങ്ങിനെയുള്ള ഗുരുദേവൻ ദൈവമല്ലാതെ മറ്റെന്താണ്.
LikeReply11 hr
Binesh Hsenib KALKI ... Fight for Truth ... In Ezhava @ Sree Narayana Guru .... Athupolulla mahat vyakthikal undayirunnu ... Sankara. Gandhiji . etc. Ezhava GOD @ we say Sree Narayana Guru
LikeReply1 hrEdited
Reghunath Panicker Emanushyanum nannayal mathi.
LikeReply1 hr
Deepu Krishnan Mangalathu , ശ്രീനാരായണ ഗുരുദേവൻ തന്നെ ആണ്. ഒരു വ്യക്തിയുടെ അമ്മ അസ്ത്രീ അല്ല എന്ന് ഏതെങ്കിലും ജഡ്ജി 
പറഞ്ഞാൽ അമ്മ അല്ലാതാകുമോ ??????
LikeReply1 hr
Omanakuttan Narayanan നമിക്കുന്നു ഞാൻ ഈ ധൈര്യത്തെ
ഗുരുവേ നമഃ
LikeReply1 hr

No comments :

Post a Comment