ഉണ്ണി കൊടുങ്ങല്ലൂര്‍
പേപ്പർ പണം കൈമാറ്റം ഒഴിവാക്കാൻ യു.പി.ഐയുമായി റിസർവ് ബാങ്ക്
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ ഇനി യു.പി.ഐ സിസ്റ്റവും. കൈയിൽ ആൻഡ്രോയിഡ് മൊബൈൽ ഫോണുണ്ടെങ്കിൽ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴി ഏത് ബാങ്കിന്റെ അക്കൗണ്ടിലേക്കും പണം അയയ്ക്കാം. ബാങ്കുകളുടെ പ്രത്യേകം ആപ്പുകൾക്ക് പുറമേയാണ് ഇപ്പോൾ റിസർവ് ബാങ്ക് മുൻകൈയെടുത്ത് യു.പി.ഐ തുടങ്ങിയത്.
യു.പി.ഐ കൂടാതെ ഓരോ ബാങ്കിന്റെ ആപ്പ് വഴിയും ഇതേ രീതിയിൽ അക്കൗണ്ടിലേക്ക് പണമയയ്ക്കാം.
25 കോടി ബാങ്ക് അക്കൗണ്ടുകളും 22 കോടി സ്മാർട്ട് ഫോണുകളുമുള്ള രാജ്യത്ത് ബാങ്കിൽ പോകാതെ പണം കൈമാറാൻ വളരെ എളുപ്പമാർഗമാണിത്.
പണം അയയ്ക്കാൻ ചെയ്യേണ്ടത്
ബാങ്ക് അക്കൗണ്ട് മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യുക.
പ്ലേ സ്റ്റോറിൽ നിന്ന് ആവശ്യമുള്ള ബാങ്കിന്റെ ആപ്പെടുക്കുക.
മൊബൈൽ ഫോണിൽ നിന്നുള്ള ഒ.ടി.പി വഴിയുള്ള പാസ് വേഡ് ഉപയോഗിച്ച് ഒരു വിർച്വൽ പേമെന്റ് അഡ്രസ് (വി.പി.എ) ഉണ്ടാക്കി ഇതുവഴി പണം അയയ്ക്കാം.
ഒരു ലക്ഷം രൂപ വരെയാണ് മറ്റൊരു വിർച്വൽ പേമെന്റ് അഡ്രസിലേക്ക് അയയ്ക്കാവുന്നത്.
24 മണിക്കൂറും സേവനം ലഭ്യമാണ് എന്നുള്ളതാണ് പ്രത്യേകത.
പണം ലഭിക്കുന്നയാളിന്റെ വി.പി.എ ഇല്ലാതെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ മാത്രമുണ്ടെങ്കിലും പണം അയയ്ക്കാം.
എൻ.ആർ.ഐ അക്കൗണ്ടുകൾക്ക് യു.പി.ഐ സംവിധാനം അനുവദിച്ചിട്ടില്ല.

© Copyright Keralakaumudi Online