Tuesday, 8 November 2016

ഇതുവരെ ആർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മാസ്സടാ മോഡി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇതുവരെ ആർക്കും ആലോചിക്കാൻ കൂടി കഴിയാതിരുന്ന തീരുമാനം; ഒരു രാത്രി കൊണ്ട് ആവിയായി പോകുന്നത് കട്ടും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയ ശതകോടികളുടെ സ്വത്തുക്കൾ; നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു; സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ ഭരണം പിടിച്ചത്. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം പൂർണ്ണമായും പാലിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള സ്‌കീം വലിയൊരു വിജയമായി മാറിയിരുന്നു. വൻകിടക്കാരായ കള്ളപ്പണക്കാരിൽ കുറച്ചുപേർക്ക് കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുങ്ങി. അതിന് ശേഷമുള്ള സുപ്രധാന തീരുമാനമാണ് രാജ്യത്ത് 1000, 500 രൂപകളുടെ എല്ലാ ഇടപാടുകളും ഇന്ന് രാത്രി മുതൽ നിരോധിച്ചു കൊണ്ടുള്ള തീരുമാനത്തിലൂടെ മോദി കൈക്കൊണ്ടിരിക്കുന്നത്.
ഇതുവരെ ആർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയത്. ഈ തീരുമാനത്തിലൂടെ കള്ളപ്പണക്കാരുടെയും കൈക്കൂലിക്കാരുടെയും നെഞ്ചിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഒറ്റരാത്രി കൊണ്ട് ആവായായി പോകുന്നത് അഴിമതി ചെയ്തും കൈക്കൂലി വാങ്ങിയും ഉണ്ടായ പണമാണ്. പാക്കിസ്ഥാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ വേണ്ടി ഇറക്കുന്ന കള്ളനോട്ടുകാർക്കും തിരിച്ചടിയാകും. കള്ളപ്പണമാണ് ഭീകരവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെന്നാണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ എടുത്തു പറഞ്ഞത്.
നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു എന്നത് ഉറപ്പാണ്. സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും തന്നെയാകും. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കുന്നതിൽ ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു. സ്വന്തം നേട്ടത്തിനായി ഒരു ചെറിയ വിഭാഗമാണ് അഴിമതി വ്യാപിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ മുമ്പ് ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നെങ്കിൽ ഇപ്പോൾ 76ആം സ്ഥാനത്താണ്. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരും. കരനാവികവ്യോമ സേനകളുടെ മേധാവികളുമായി നേരത്തെ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തെ കള്ളപ്പണം നടത്താൻ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇന്ന് മുഴുവൻ സൈന്യം അടക്കമുള്ള രാജ്യത്തിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വവുമായി ഗൗരവമായ ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. അതിന് ശേഷമാണ് പ്രഖ്യാപനം. എടി.എമ്മിൽ നിന്നും 11മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രമാക്കി നിജപ്പെടുത്തുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കള്ളപ്പണം കൂടുതൽ വിദേശത്തായതിനാൽ ചെറുകിടക്കാരായ കള്ളപ്പണക്കാർക്കാണ് ഇപ്പോഴത്തെ തീരുമാനം ശരിക്കും തിരിച്ചടിയായിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ പൂഴ്‌ത്തിവച്ച കള്ളപ്പണം ഒറ്റരാത്രികൊണ്ട് വെറും കടലാസാകും. തീവ്രവാദത്തിനും, ഹവാല ഇടപാടുകൾക്കും ഇറങ്ങുന്ന പണത്തിന്റെ ഒഴുക്ക് നിലയ്ക്കും ഓൺലൈൻ പണമിടപാട് വർദ്ധിക്കും. ഇതോടെ കള്ളപ്പണം വിപണിയിൽ ഇറങ്ങുന്നത് നിലയ്ക്കും. കഴിഞ്ഞ സെപ്റ്റംബർ 30നകം രാജ്യത്തെ കള്ളപ്പണം കയ്യിലുള്ളവർക്ക് അതിന്റെ 40 ശതമാനം അടച്ച് അത് നിയമവിധേയമാക്കുവാൻ സർക്കാർ സമയം നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നീക്കം. സർക്കാറിന്റെ അനധീകൃത സ്വത്ത് നിയമവിധേയമാക്കൽ പ്രകാരം ഏതാണ്ട് 1.30 ലക്ഷം കോടിയാണ് സർക്കാറിൽ എത്തിയത്.
നാല് മാസത്തെ കാലാവധിയായിരുന്നു ഇതിനായി ഏർപ്പെടുത്തിയത്. പുറത്തുവന്നതിൽ 56,378 കോടിയും പരിശോധനയിൽ പിടിച്ചെടുത്തതാണ്. ഇതിലൂടെ സർക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുൺ ജെയ്റ്റ്‌ലി വാർത്താ സമ്മേളനത്തിൽ അറിയിക്കുയുണ്ടാിയ. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കള്ളപ്പെണം വെളിപ്പെടുത്താൻ സമയം അനുവദിച്ചത്. 45% നികുതി അടച്ച് ശിക്ഷനടപടിയിൽ നിന്ന് ഒഴിവാക്കാൻ പൗരന്മാർക്ക് അവസരം നൽകിയിരുന്നു. ഇതുവഴി 30,000 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കള്ളപ്പണം വെളിപ്പെടുത്താൻ തയ്യാറായി മുന്നോട്ടുവരുന്നവർക്ക് മൂന്ന് തവണകളായി 2017 സെപ്റ്റംബറിന് മുൻപ് നികുതി നൽകിയാൽ മതിയാകും. സെപ്റ്റംബർ 30നു ശേഷവും ഇതിനു തയ്യാറാകാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നൽകി നിയമ നടപടികളിൽ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തൽ പദ്ധതി. സെപ്റ്റംബർ 2017 നുള്ളിൽ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബർ 25നുള്ളിലും, ബാക്കി 25 ശതമാനം മാർച്ച് മാർച്ച് 31 നുള്ളിലും അടച്ച് തീർക്കും. ബാക്കി തുക 2017 സെപ്റ്റംബർ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും. പദ്ധതി ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ മുപ്പത് വരെയായിരുന്നു നിക്ഷേപകർക്കായി സ്വത്ത് വെളിപ്പെടുത്താനുള്ള സമയം സർക്കാർ അനുവദിച്ചത്.

No comments :

Post a Comment