Sunday, 20 November 2016

പുതിയ മന്ത്രി: ഇ.പി ജയരാജന് പ്രതിഷേധം; താന്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാം mangalam.com |

ഉണ്ണി കൊടുങ്ങല്ലൂര്‍

പുതിയ മന്ത്രി: ഇ.പി ജയരാജന് പ്രതിഷേധം; താന്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാം

തിരുവനന്തപുരം: എം.എം മണിയെ മന്ത്രിയാക്കാന്‍ തീരുമാനമെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ രാജിഭീഷണി മുഴക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.
പുതിയ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരിട്ട് ആക്രമിച്ച്് കൊണ്ടായിരുന്നു ഇ.പിയുടെ പ്രസ്താവന. കോടിയേരിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണെങ്കില്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും ബന്ധുക്കളെ സര്‍ക്കാര്‍ പദവികളില്‍ നിയമിച്ചുവെന്നാണ് ജയരാജന്റെ ആരോപണം. ഇപ്പോള്‍ തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിന് മുന്‍പ് തന്നോട് കൂടിയാലോചിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ ജയരാജന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ഇ.പി ജയരാജന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സി.പി.എം പുതിയ മന്ത്രിയെ തീരുമാനിച്ചത്. കൊല്‍ക്കത്ത പ്ലീനത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയിലാണ് പുതിയ മന്ത്രിയെ തീരുമാനിച്ചത്.

No comments :

Post a Comment