Friday, 25 November 2016

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി


Mathrubhumi

ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി
Published: Nov 25, 2016, 05:29 PM IST

ന്യൂഡല്‍ഹി: ബിര്‍ള-സഹാറ കോഴ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ആധികാരികവും വിശ്വസനീയവും അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം
ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു.
2013-14 കാലത്ത് ഈ രണ്ടു സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അടക്കം ചിലര്‍ക്ക് പണം നല്‍കിയെന്ന് കാണിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ഈ രേഖകള്‍ തിരിച്ച് കൊണ്ടു പോയി വ്യക്തമായ തെളിവുകളുമായി വരുക. ഇത് ഒരു തെളിവേ അല്ല വെറും അപമാനിക്കലാണ്. കോടതി പറഞ്ഞു.
വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളു.ഇപ്പോള്‍ ഈ രേഖകളില്‍ ഒന്നുമില്ല. ചില പ്രമുഖരുടേ പേരുകള്‍ രേഖപ്പെടുത്തി എന്ന് കരുതി അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി.
2013ല്‍ ആദിത്യ ബിര്‍ലയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ നല്‍കിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആരോപിച്ചിരുന്നു. പണം നല്‍കിയതായി കാണിച്ച് 2012 നവംബര്‍ 16ന് അയച്ച ഇമെയില്‍ വിവരങ്ങള്‍ പിടിച്ചെടുത്തതായാണ് കെജ് രിവാള്‍ അവകാശപ്പെട്ടത്.

© Copyright Mathrubhumi 2016. All rights reserved.

No comments :

Post a Comment