ഉണ്ണി കൊടുങ്ങല്ലൂര്‍

വിവാഹ ആവശ്യം: പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആർബിഐ പുറപ്പെടുവിച്ചു
ന്യൂഡൽഹി ∙ വിവാഹ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ചു. പിൻവലിക്കുന്ന പണം ആർക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ബോധ്യപ്പെടുത്തണം. ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. അടുത്തമാസം 30ന് മുൻപുള്ള വിവാഹങ്ങൾക്ക് മാത്രമാണ് ഇളവെന്നും ആർബിഐ വ്യക്തമാക്കുന്നു. വിവാഹ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നു 2.5 ലക്ഷം രൂപ പിൻവലിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് അറിയിച്ചത്.
500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകൾ വിവിധ ബാങ്കുകൾ വഴി ജനങ്ങൾ മാറ്റിവാങ്ങിയെന്നും റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ അറിയിച്ചു. 1,03,316 കോടി രൂപയാണ് എടിഎം കൗണ്ടറുകൾ വഴിയും അക്കൗണ്ടുകൾ വഴിയും ബാങ്കുകൾ നവംബർ 10 മുതൽ 18 വരെ വിതരണം ചെയ്തതെന്നും ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് പഴയ നോട്ടുകൾ മാറ്റിവാങ്ങാനും നിക്ഷേപിക്കാനും നിയന്ത്രണങ്ങളോടെ ആർബിഐ സൗകര്യം ഏർപ്പെടുത്തിയിരുന്നു. 5,44,571 കോടി രൂപയാണ് ഇങ്ങനെ ബാങ്കുകളിലേക്ക് എത്തിയത്. ഇതിൽ 33,006 കോടി രൂപ പഴയ നോട്ടുകൾ മാറ്റിവാങ്ങിയതും 5,11,565 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതുമാണ്.
നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ബാങ്കുകൾക്കും എടിഎം കൗണ്ടറുകൾക്കും മുന്നിൽ ദിവസങ്ങളോളം ജനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടതോടെ ഇതിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. ആദ്യഘട്ടത്തിലുണ്ടായിരുന്ന പല നിയന്ത്രണങ്ങളിലും റിസർവ് ബാങ്ക് ഇളവുകൾ നൽകുന്നുണ്ട്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment