ഉണ്ണി കൊടുങ്ങല്ലൂര്‍
വാനം മുട്ടുന്ന സൗന്ദര്യം കാമറയില്‍ പതിഞ്ഞപ്പോള്‍...
പ്രശസ്ത പക്ഷിനിരീക്ഷകനും ഗവേഷകനുമായ സാലിം അലിയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 12, ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിച്ചുവരുന്നു. 1896 നവംബര്‍ 12-ന് മുംബൈയിലാണ് സാലിം അലി ജനിച്ചത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ പക്ഷികളെ നിരീക്ഷിച്ച് അവയുടെ ജീവിതരീതിയും മറ്റ് സവിശേഷതകളും കണ്ടെത്തി ലോകത്തിനു പകര്‍ന്ന സാലിം അലി കേരളത്തിലെ പക്ഷികളെ കുറിച്ചും പഠനം നടത്തി. 1933-ല്‍ തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ മെഡല്‍, ഹോളണ്ട് രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക് എന്നീ പരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1987 ജൂണ്‍ 21 ന് സാലിം അലി ലോകത്തോട് വിടപറഞ്ഞു.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ വിഷ്ണു കാര്‍ണവര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തിലെ വിവിധ പക്ഷി/മൃഗസങ്കേതങ്ങളായ തട്ടേക്കാട്, കുമരകം, പറമ്പികുളം, ഷോളയാര്‍ സന്ദര്‍ശിച്ച് പകര്‍ത്തിയ പക്ഷികളുടെ ചിത്രങ്ങള്‍ കാണാം...

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment