ഉണ്ണി കൊടുങ്ങല്ലൂര്‍
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു മുത്തപ്പൻ ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങ്ങൾ വർഷത്തിലെ ചില പ്രത്യേക കാലയളവിൽ (തുലാം 10 മുതൽ ഇടവം വരെ) മാത്രമാണ് കെട്ടിയാടാറുള്ളത്. എന്നാൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങളൊഴികെ തെയ്യം കെട്ടിയാടുന്നു.
No comments :
Post a Comment