Wednesday, 16 November 2016

എരുമേലിയില്‍ വിമാനത്താവളം: കേന്ദ്രം അനുകൂലമെന്ന് മുഖ്യമന്ത്രി

ഉണ്ണി കൊടുങ്ങല്ലൂര്‍
കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. 
കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. 

എരുമേലിയില്‍ വിമാനത്താവളം: കേന്ദ്രം അനുകൂലമെന്ന് മുഖ്യമന്ത്രി


എരുമേലിയില്‍ വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published: Nov 16, 2016, 02:13 PM IST

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി എരുമേലിയില്‍ വിമാനത്താവളം വേണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എരുമേലിയില്‍ വിമാനത്താവളത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാവും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുക.
സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുവേണ്ടി രണ്ട് എയര്‍ സ്ട്രിപ്പുകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ബേക്കലിലും ഇടുക്കിയിലും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറക്കുന്നതിന് എയര്‍ സ്ട്രിപ്പുകള്‍ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് മൂന്നാറില്‍ എയര്‍ സ്ട്രിപ്പ്.
നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു വിമാനത്താവളം എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ളാഹ, പെരുനാട്, എരുമേലി, കുമ്പഴ, കല്ലേലി തുടങ്ങിയ സ്ഥലങ്ങളിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് ഇതിനായി സര്‍ക്കാര്‍ ഇതിനുവേണ്ടി പരിഗണിക്കുന്നത്. പരിസ്ഥിതി ആഘാതം വളരെ കുറവായിരിക്കും എന്നതാണ് ഇതിന്റെ ഗുണം. ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രശ്നങ്ങളുമുണ്ടാവില്ല.

No comments :

Post a Comment