ഉണ്ണി കൊടുങ്ങല്ലൂര്‍
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ട് ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാൻ സ്ത്രീകളെ അനുവദിക്കുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചുരിദാറിന് മുകളിൽ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാരാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ നേരത്തെ അനുവദിച്ചിരുന്നു.
ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സെപ്തംബർ 29 നാണ് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയത്. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിൽ, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. കാലാകാലങ്ങളിൽ സമൂഹത്തിൽ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണ് ക്ഷേത്രത്തിൽ അവലംബിച്ചു വരുന്നതെന്നും ചുരിദാർ ഇപ്പോൾ വ്യാപകമായ നിലയ്ക്ക് അത് ധരിച്ചുവരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല എന്ന വാദവും കണക്കിലെടുത്താണ് പുതിയ തീരുമാനം. കാലം മാറിയതോടെ ക്ഷേത്രത്തിൽ സൗണ്ട് സിസ്‌റ്റം, ടെലിഫോൺ, ക്യാമറ, സി.സി.ടി.വി. മെറ്റൽ ഡിറ്റക്ടർ, ഓട്ടോമാറ്റിക് സ്പീഡ് ഫോൾഡിംഗ് ഡോർ തുടങ്ങിയവയൊക്കെ വന്നിട്ടുണ്ട്. അതിനാൽ തന്നെ കാലാനുസൃതമായ മാറ്റം ആകാമെന്ന് ക്ഷേത്രം അധികൃതരും നിലപാടെടുത്തു.
എന്നാൽ, കാലാകാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റരുത് എന്നായിരുന്നു ക്ഷേത്രം തന്ത്രിയും ചില സംഘടനകളുടേയും നിലപാട്. തിരുവിതാംകൂർ രാജകുടുംബത്തിലും ഇതു സംബന്ധിച്ച് രണ്ടഭിപ്രായമാണുള്ളത്.

© Copyright Keralakaumudi Online
No comments :
Post a Comment