Wednesday, 9 November 2016

നോട്ട് മാറ്റാനുള്ള ഫോം ഡൗൺലോഡ് ചെയ്യാം രണ്ടു ദിവസം ഹര്‍ത്താല്‍ ആണെന്ന് കരുതുക

ഉണ്ണി കൊടുങ്ങല്ലൂര്‍

എസ്‌ബിഐക്ക് വ്യാഴാഴ്ച കൂടുതൽ കൗണ്ടർ; നോട്ട് മാറ്റാനുള്ള ഫോം ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം ∙ 1000, 500 നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ബാങ്കുകളിൽ കൂടുതൽ താൽക്കാലിക കൗണ്ടർ ആരംഭിക്കാൻ എസ്ബിഐ തീരുമാനിച്ചു. ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് നടപടി. പ്രധാന ശാഖകളിലെല്ലാം കൂടുതൽ കൗണ്ടറുകൾ തുറക്കും.
അതേസമയം, മൂന്നുദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യ ബാങ്കുകള്‍ വിവിധ ബ്രാഞ്ചുകൾക്ക് നിർദേശം നൽകി. ക്യാഷ് ഡിപ്പോസിറ്റ് മെഷിനുകളുടെ പ്രവർത്തനവും നിയന്ത്രിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ബാങ്കുകള്‍ വഴി നേരിട്ട് ഇടപാട് നടത്താനാണ് നിര്‍ദേശം. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാര്‍, ഇലക്ഷന്‍ ഐഡി, പാന്‍കാര്‍ഡ് പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയും സ്വീകരിക്കും.

Download Form: നോട്ടുകൾ മാറിയെടുക്കാനുള്ള ഫോം ഇവിടെ ഡൗൺലോഡ് ചെയ്യാം
പഴയ 1000, 500 നോട്ടുകൾ മാറ്റിയെടുക്കാൻ പ്രത്യേക ഫോം പൂരിപ്പിച്ചു ആധാർ, ഇലക്ഷൻ ഐഡി കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് ഇവയിൽ ഏതെങ്കിലും ഒന്നുമായി ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളെ സമീപിക്കണം. ഒരു ദിവസം ഒരാൾക്ക് 4000 രൂപ വരെ മാറ്റിയെടുക്കാം. അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു യാതൊരു നിയന്ത്രണവും ഇല്ല. ഈ മാസം 24 വരെ അക്കൗണ്ടിൽ നിന്നും ദിവസം 10000 രൂപയും ആഴ്ചയിൽ പരമാവധി 20000 രൂപയും പിൻവലിക്കാം.
നവംബർ 10 മുതൽ ഡിസംബർ 30 വരെ നിങ്ങളുടെ കൈവശമുള്ള നോട്ടുകൾ എങ്ങനെയൊക്കെ മാറിയെ‌ടുക്കാമെന്നു വിശദീകരിക്കുന്ന ചാർട്ട്.

No comments :

Post a Comment