ഉണ്ണി കൊടുങ്ങല്ലൂര്‍
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാൻ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
ഇതനുസരിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണകള്‍ പ്രകാരം പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നത് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും.
കള്ളപ്പണം നിക്ഷേപിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിന് ശേഷം ജൻധൻ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ കർശനമായി നിരീക്ഷിക്കും.
ആരാണോ പണം നിക്ഷേപിക്കുന്നത് അയാളെ ബെനഫിഷ്യല്‍ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കിയാണ് നടപടികളെടുക്കുക. ഇത്തരത്തില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ളതാണ് ബിനാമി നിയമം.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞത് ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചതായും റിപ്പോർട്ടുണ്ട്.

കള്ളപ്പണം ബിനാമി അക്കൗണ്ടില്‍ ഇട്ടാല്‍ ഏഴു വർഷം തടവ് ശിക്ഷ
മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണകള്‍ പ്രകാരം പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നത് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും
Published: Nov 20, 2016, 06:24 PM IST
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാൻ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
ഇതനുസരിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണകള്‍ പ്രകാരം പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നത് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും.
കള്ളപ്പണം നിക്ഷേപിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിന് ശേഷം ജൻധൻ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ കർശനമായി നിരീക്ഷിക്കും.
ആരാണോ പണം നിക്ഷേപിക്കുന്നത് അയാളെ ബെനഫിഷ്യല്‍ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കിയാണ് നടപടികളെടുക്കുക. ഇത്തരത്തില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ളതാണ് ബിനാമി നിയമം.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞത് ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചതായും റിപ്പോർട്ടുണ്ട്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment