ഉണ്ണി കൊടുങ്ങല്ലൂര്‍

കശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്ക്; വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ തുറന്നു
ശ്രീനഗർ ∙ നാലു മാസത്തിനു ശേഷം ജമ്മു കശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്കു വരുന്നതിനിടെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന മേഖലയിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരൻ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരൻ കൊല്ലപ്പെട്ടത്. മേഖലയിൽ സൈന്യം തിരച്ചിൽ തുടരുകയാണ്.
ഹിസ്ബുൾ മുജാഹിദ്ദിൻ കമാൻഡർ ബുർഹാൻ വാനിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കശ്മീരിൽ സംഘർഷങ്ങൾ ഉടലെടുത്തത്. 132 ദിവസത്തിനുശേഷം ഒാഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ചന്തകൾ തുടങ്ങിയവ ശനിയാഴ്ച രാവിലെ തുറന്നു. ബസ്സുകൾ അടക്കമുള്ള നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. വിഘടനവാദികളുടെ ഹർത്താലിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന പല കടകളും നാലു മാസത്തിനു ശേഷമാണ് തുറന്നു പ്രവർത്തിച്ചത്.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നതിനാൽ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് ജനത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നില്ല. എന്നാൽ, ശനിയാഴ്ച നിരവധി പേർ ബാങ്കുകളിലും പോസ്റ്റ്ഒാഫീസുകളിലും എത്തി. ശനിയാഴ്ച അധികാരികൾ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ശ്രീനഗറിലും താഴ്‍വരയിലെ പല പ്രധാന നഗരങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബുർഹാൻ വാനിയുെട മരണത്തിനുശേഷമുണ്ടായ പ്രക്ഷോഭത്തിൽ ഏതാണ്ട് 100 പേരാണ് മരിച്ചത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment