ഉണ്ണി കൊടുങ്ങല്ലൂര്‍
ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വീട് മകന് നിയമപരമായി അവകാശപ്പെട്ടതല്ലെന്നും വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നത് അവരുടെ ദയകൊണ്ടാണെന്നും ഡല്‍ഹി ഹൈക്കോടതി.
മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല. മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച വീടിന് മേല്‍ മകന് നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. അവര്‍ അനുവദിക്കുന്ന അത്രയും കാലം വീട്ടില്‍ താമസിക്കാം- കോടതി പറഞ്ഞു.
മകനേയും മരുമകളേയും വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അനുവദിച്ച വിചാരണക്കോടതി വിധിക്കെതിരെ മകൻ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ മകനില്‍ നിന്ന് ക്ലേശം അനുഭവിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീര്‍പ്പ്.
മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും തങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി മാതാപിതാക്കള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച മകന്‍ വീടിന് തനിക്കും അവകാശമുണ്ടെന്നും വീട് നിര്‍മാണത്തിന് താനും സഹായിച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ മകന് നല്‍കാനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് മകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മാതാപിതാക്കളുടെ വീടിന് മകന് അവകാശമില്ലെന്ന് കോടതി
മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ ക്ലേശം അവുഭവിക്കേണ്ടതില്ല.
Published: Nov 29, 2016, 05:48 PM IST
ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വീട് മകന് നിയമപരമായി അവകാശപ്പെട്ടതല്ലെന്നും വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നത് അവരുടെ ദയകൊണ്ടാണെന്നും ഡല്‍ഹി ഹൈക്കോടതി.
മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല. മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച വീടിന് മേല്‍ മകന് നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. അവര്‍ അനുവദിക്കുന്ന അത്രയും കാലം വീട്ടില്‍ താമസിക്കാം- കോടതി പറഞ്ഞു.
മകനേയും മരുമകളേയും വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അനുവദിച്ച വിചാരണക്കോടതി വിധിക്കെതിരെ മകൻ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ മകനില്‍ നിന്ന് ക്ലേശം അനുഭവിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീര്‍പ്പ്.
മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും തങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി മാതാപിതാക്കള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച മകന്‍ വീടിന് തനിക്കും അവകാശമുണ്ടെന്നും വീട് നിര്‍മാണത്തിന് താനും സഹായിച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ മകന് നല്‍കാനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് മകന്‍ ഹൈക്കോടതിയെ സമീപിച്ചത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment