ഉണ്ണി കൊടുങ്ങല്ലൂര്‍
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തി എന്ന അന്നത്തെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റെ വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഇതേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നാണ് സുരേഷ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ടിന്‍ മേല്‍ എന്ത് നടപടിയാണ് ഇടത് പക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നറിയാന്‍ പൊതു സമൂഹത്തിന് അവകാശമുണ്ടെന്നും കുമ്മനം പറഞ്ഞു.
ഈ പണം കേരളത്തിലെ സഹകരണ സംഘങ്ങളില്‍ കൂടി വെളുപ്പിച്ചെടുക്കാനും സിപിഎം നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെയാണ് സഹകരണ മേഖലയിലെ കള്ളപ്പണത്തെപ്പറ്റി പറയുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് വിറളി പിടിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം. അന്ന് കേന്ദ്രം ഭരിച്ചിരുന്നവരും ഇതില്‍ കൂട്ടുകച്ചവടക്കാരാണ്. മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഇരു മുന്നണികളും ഒത്തു കളിച്ചു എന്ന കാര്യം ഉറപ്പാണ്. അതു കൊണ്ട് തന്നെയാണ് കേന്ദ്രത്തിനെതിരെ വിഎം സുധീരനും കോടിയേരിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത്.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന സിപിഎം പ്രചരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആ മേഖലയിലെ നാമമാത്രമായ കളളപ്പണക്കാരെയാണ് ബിജെപി എതിര്‍ക്കുന്നത്. അതിനെ സഹകര മേഖലയക്കെതിരായ എതിര്‍പ്പെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ കുടില ബുദ്ധിയാണെന്നും കുമ്മനം പറഞ്ഞു.
കുമ്മനം ആര്‍ബിഐ അധികൃതരെ കണ്ടു
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കാതിരിക്കാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എസ്ബിടി, ധനലക്ഷ്മി ബാങ്കുകള്‍ സന്നിധാനത്ത് അധികമായി എടിഎം കൗണ്ടറുകള്‍ തുറക്കും. പ്രധാന ഇടത്താവളങ്ങളിലെല്ലാം അയ്യപ്പന്‍മാര്‍ക്ക് ചില്ലറ നല്‍കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ തുറക്കാനും ബാങ്കുള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് റീജ്യണല്‍ ഡയറക്ടര്‍ നരസിംഹസ്വാമി അറിയിച്ചതായി കുമ്മനം പറഞ്ഞു. കേരളത്തില്‍ നോട്ട് ക്ഷാമമാണെന്ന തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഎസിന്റെ കാലത്ത് കണ്ടെയ്‌നറില്‍ കറന്‍സി വന്നതിനെപ്പറ്റി അന്വേഷിക്കണം : കുമ്മനം
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം
Published: Nov 16, 2016, 10:01 PM IST

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment