Tuesday, 1 November 2016

ആനുകൂല്യങ്ങള്‍ തേടുന്നവര്‍ക്ക് ഒരു സഹായി

ഉണ്ണി കൊടുങ്ങല്ലൂര്‍

കേന്ദ്ര പദ്ധതികള്‍: ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറുമായി ബിജെപി


ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
Published: Nov 1, 2016, 05:36 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറുമായി ബിജെപി.
ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ 4 വരെയാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.
180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും സഹായവും ലഭ്യമാകും. ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന തലത്തില്‍ മാത്രമാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലാ മണ്ഡല തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിലവില്‍ വരും.
ഇതിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ബിജെപിയോടുള്ള രാഷ്ട്രീയ വിരോധം മൂലം ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേര്‍ന്ന്  ജനങ്ങളില്‍ നിന്ന് മറച്ചു വെക്കുകയാണെന്ന് കുമ്മനം ആരോപിച്ചു.
ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതലയുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, സംസ്ഥാന വക്താവ് അഡ്വ ജെ ആര്‍ പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ്, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങളായ രാജേഷ് ചന്ദ്രന്‍, ജ്യോതിഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

No comments :

Post a Comment