Thursday, 3 November 2016

ജി.എസ്.ടി രൂപരേഖയായി: നികുതി നാല് തരത്തില്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ജി.എസ്.ടി രൂപരേഖയായി: നികുതി നാല് തരത്തില്‍

ന്യൂഡല്‍ഹി:ചരക്ക് സേവന നികുതിയുടെ പുതിയ ഘടന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ഇത് പ്രകാരം നാല് സ്ലാബുകളായിട്ടായിരിക്കും നികുതി ഏര്‍പ്പെടുത്തുക. 5,12,18,28 ശതമാനം എന്നിങ്ങനെയാണ് സ്ലാബുകള്‍. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനവും ഏറ്റവും കൂടിയത് 28 ശതമാനവുമാണ്. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്.
 ഭക്ഷ്യ ധാന്യങ്ങള്‍ക്ക് ജി.എസ്.ടി വഴി നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.
പുതിയ നിര്‍ദേശ പ്രകാരം ആഡംബര വസ്തുക്കള്‍ക്കാണ് 28 ശതമാനത്തോളം നികുതി ഈടാക്കുക.
 മറ്റ് അടിസ്ഥാന വസ്തുക്കളുടെ നികുതി അഞ്ച് ശതമാനമായി നിലനിര്‍ത്തുകയും ചെയ്യും.
പുതിയ നികുതി നിരക്ക് നിലവില്‍ വരുന്നതോടെ സോഡ അടക്കമുള്ള ശീതള പാനീയങ്ങള്‍, പാന്‍മസാല, ആഡംബര കാറുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വില കൂടും.
ജനങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുന്ന വസ്തുക്കള്‍ക്ക് നികുതി അഞ്ച് ശതമാനമായി നിലനിര്‍ത്തിയതോടെ ടി.വി, ഫ്രിഡ്ജ്, എയര്‍ കണ്ടീഷന്‍ എന്നിവയ്ക്ക് വില നിലവിലുള്ളതിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബില്ല് നിലവില്‍ പാര്‍ലമെന്റ് സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന് ശേഷം ഓരോ സംസ്ഥാനവും പ്രത്യേക അംഗീകാരവും നല്‍കണം.

No comments :

Post a Comment