Monday, 21 November 2016

വാട്സാപ്പ് വിഡിയോ കോളിന്റെ വിസ്മയിപ്പിക്കുന്ന 11 പ്രത്യേകതകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

വാട്സാപ്പ് വിഡിയോ കോളിന്റെ വിസ്മയിപ്പിക്കുന്ന 11 പ്രത്യേകതകൾ

ഏറെ കാത്തിരിപ്പിനു ശേഷം വാട്സാപ്പിന്റെ വിഡിയോ കോൾ വന്നു. സ്മാർട്ട്ഫോൺ യുഗത്തിൽ വാട്സാപ്പ് വിഡിയോ കോൾ ഫീച്ചറിനു മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് വിൻഡോസ് 10 ഡിവൈസുകളില്‍ വാട്സാപ്പ് വിഡിയോ കോൾ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പ് വിഡിയോ കോളിന്റെ ചില പ്രത്യേകതകൾ താഴെ...
∙ വോയ്സ് കോളിന്റെ എല്ലാ മികവും വിഡിയോ കോളിനുമുണ്ട്.
∙ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സുരക്ഷാ സംവിധാനമുണ്ട്.
∙ ആൻഡ്രോയ്ഡ് 4.1 നു മുകളിലുള്ള പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിവൈസുകളിൽ വിഡിയോ കോൾ ലഭിക്കും.
∙ വിഡിയോ കോൾ ചെയ്യുമ്പോൾ തന്നെ മറ്റു ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാം.
∙ കോളിങ് നടക്കുമ്പോൾ തന്നെ ക്യാമറകൾ മാറിമാറി ഉപയോഗിക്കാം.
∙ വിഡിയോ കോൾ ചെയ്യുന്ന വ്യക്തിയുടെ ഇമേജ് വിഡിയോയായി ഉപയോഗിക്കാം.
∙ വിഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്ത് ചാറ്റ് ചെയ്യാം, ചിത്രങ്ങൾ അയക്കാൻ സാധിക്കും.
∙ വിഡിയോ കോൾ വിൻഡോ സ്ക്രീനിൽ എവിടെക്കും നീക്കാൻ സാധിക്കും.
∙ നെറ്റ്‌വർക്കിന്റെ വേഗതയ്ക്ക് അനുസരിച്ച് സ്വയമേവ വിഡിയോ കോൾ പ്രവർത്തിക്കും.
∙ വിഡിയോ കോൾ വേഗവും വിഡിയോ മികവും നിലനിർത്തുന്നു.
∙ കുറഞ്ഞ ഡേറ്റാ ഉപയോഗം, രണ്ടു മിനിറ്റ് കോളിനു 2.3 എംബി ചിലവാകും. 

No comments :

Post a Comment