ഉണ്ണി കൊടുങ്ങല്ലൂര്‍കുളത്തൂപ്പുഴ ∙
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ആറു മാസം മുൻപ് 10 ലക്ഷം രൂപ മുടക്കി നിർമിച്ച കലുങ്ക് വെള്ളപ്പാച്ചിലിൽ തകർന്നു. ആറ്റിനു കിഴക്കേക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് നളിനിയമ്മയുടെ പുരയിടത്തിനോടു ചേർന്ന് ആറ്റിറമ്പിൽ നിർമിച്ച കലുങ്കാണു തകർന്നത്. നിർമാണ സമയത്തുതന്നെ ക്രമക്കേടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. പഞ്ചായത്തിൽ കല്ലുവെട്ടാംകുഴിയിൽ നിർമാണ വൈകല്യത്തെ തുടർന്നു ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടി കെട്ടിടം തകർന്നിരുന്നു. ഈ കെട്ടിട നിർമാണം കരാർ എടുത്ത ആൾ തന്നെയാണ് കലുങ്കിന്റെ നിർമാണ കരാർ ഏറ്റെടുത്തത്. കല്ലടയാറ്റിലേക്കു വെള്ളം ഒലിച്ചു പോകാൻ മതിയായ വീതിയില്ലാതെയാണു കലുങ്ക് നിർമിച്ചത്. ഇതേ തുടർന്നു മഴയത്ത് ശക്തമായ വെള്ളപ്പാച്ചിലിൽ കലുങ്കിലൂടെ ആറ്റിലേക്കു കുത്തൊഴുക്കായിരുന്നു.

No comments :
Post a Comment