ഉണ്ണി കൊടുങ്ങല്ലൂര്‍

ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ പലരും അക്വാപോണിക്‌സിന്റെ പേരിലുള്ള തട്ടിപ്പിനിരയായപ്പോളാണ് ഹരികുമാറിന് ഇത്തരമൊരു ആശയം മനസ്സില്‍ തോന്നിയത്. 1000 ലിറ്റര്‍ വെള്ളത്തില്‍ നൂറ്റിപ്പത്തോളം മീനുകളുമായി അക്വാപോണിക്‌സ് കൃഷിരീതി സ്വന്തം വീട്ടില്‍ത്തന്നെ ആവിഷ്‌കരിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുകയായിരുന്നു ഹരികുമാര്‍.
ഒന്നു മനസ്സുവെച്ചാല്‍ ഒരു ഗ്രാം മണ്ണുപോലും ഉപയോഗിക്കാതെ കുറച്ചുസ്ഥലത്തുനിന്ന് ഒരുകുടുംബത്തിനാവശ്യമായ പച്ചക്കറികളും മീനുകളും ഉണ്ടാക്കാമെന്ന് ഓര്‍മിപ്പിക്കുകയാണ് ആലപ്പുഴ മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസറായ ഹരികുമാര്‍.
ഒരു ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ അഞ്ചുലക്ഷം രൂപ തിരിച്ചുകിട്ടുമെന്നായിരുന്നു ഏജന്‍സിക്കാരുടെ പരസ്യം. അവര്‍ക്ക് പൈസ കൊടുത്താന്‍ വീട്ടില്‍ അക്വാപോണിക്‌സ് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാമെന്ന ഏജന്‍സിയുടെ തട്ടിപ്പില്‍ വിശ്വസിച്ച് പണം നഷ്ടമായ പലരും ഹരികുമാറിനെ സമീപിച്ചു. പച്ചക്കറിയും മീനും ഒരുമിച്ച് വളര്‍ത്തി ആദായമുണ്ടാക്കാന്‍ ഒരു ഏജന്‍സിയുടെയും ആവശ്യമില്ലെന്ന് സ്വപ്രയത്‌നത്തിലൂടെ ഇദ്ദേഹം ആളുകള്‍ക്ക് കാണിച്ചുകൊടുത്തു.
'കുറച്ച് സ്ഥലത്ത് കൂടുതല്‍ വിളവുണ്ടാക്കാമെന്ന തത്വമാണ് അക്വാപോണിക്‌സിന്റെ പിന്നിലുള്ളത്. ടാങ്കില്‍ പെറ്റുപെരുകാത്ത തരത്തിലുള്ള മത്സ്യങ്ങളാണ് അക്വാപോണിക്‌സ് കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്. നൂറ്റിപ്പത്തോളം മീനുകളുടെ അമോണിയ കലര്‍ന്ന വിസര്‍ജ്ജ്യം വെള്ളത്തില്‍ കെട്ടിക്കിടന്നാല്‍ മീനുകള്‍ ചത്തുപൊങ്ങും. ഇതൊഴിവാക്കാനായി വെള്ളം ഗ്രോബെഡ്ഡിലേക്ക് പമ്പുചെയ്യുകയാണ് ചെയ്യുന്നത്.' ഹരികുമാര്‍ അക്വാപോണിക്‌സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുകയാണ് ഇവിടെ.
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ആണ് അക്വാപോണിക്‌സിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശമുള്ളപ്പോള്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുകയും വെള്ളം ഗ്രോബെഡ്ഡിലേക്ക് പമ്പുചെയ്യുകയും ചെയ്യും. വെറും എട്ട് സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ഗ്രോബെഡ് ഒരുക്കിയിരിക്കുന്നത്. പയര്‍,പാവല്‍ തുടങ്ങിയവ ഗ്രോബെഡ്ഡില്‍ വളര്‍ത്തുന്നുണ്ട്.
ഗ്രോബെഡ്ഡിലെ ചെടികള്‍ക്ക് നേരിട്ട് അമോണിയ വലിച്ചെടുക്കാന്‍ കഴിയില്ല. നൈട്രജന്‍ ഫിക്‌സിങ്ങ് ബാക്റ്റീരിയയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അമോണിയ ആദ്യം നൈട്രൈറ്റിന്റെ രൂപത്തിലായി മാറും. പിന്നീട് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള നൈട്രേറ്റുകളുടെ രൂപത്തിലേക്ക് മാറും.
'ഗ്രോബെഡ്ഡില്‍ വെള്ളം നിറയുമ്പോള്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന ബെല്‍ സൈഫണ്‍ പ്രവര്‍ത്തിച്ച് വെള്ളം താഴെയുള്ള ഫിഷ് ടാങ്കിലേക്ക് തന്നെ വന്നുവീഴും. ഒരു തുള്ളിവെള്ളം പോലും നഷ്ടമാകുന്നില്ലെന്നും മാത്രമല്ല, ശുദ്ധമായ വെള്ളമാണ് തിരിച്ച് ഫിഷ് ടാങ്കിലേക്ക് വീഴുന്നതെന്നും വളരെ പ്രധാനപ്പെട്ട കാര്യമാണ്. 1000 ലിറ്റര്‍ വെള്ളം മാത്രമേ അക്വാപോണിക്‌സ് കൃഷിരീതിക്ക് ഞങ്ങള്‍ ഉപയോഗിക്കുന്നുള്ളു. ഭക്ഷ്യസുരക്ഷ വീട്ടില്‍നിന്നു തന്നെ എന്നതാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്' ഹരികുമാര്‍ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് വളപ്രയോഗമൊന്നും പച്ചക്കറികള്‍ക്ക് ആവശ്യമില്ല. ആദ്യമുള്ള മുടക്കുമുതല്‍ മാത്രമേയുള്ളു. ആവര്‍ത്തന ചിലവുകള്‍ ഒന്നുംതന്നെയില്ലെന്നതും അക്വാപോണിക്‌സിന്റെ മേന്‍മയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 944 745 2403
അക്വാപോണിക്‌സുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കുക
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ആണ് അക്വാപോണിക്‌സിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശമുള്ളപ്പോള്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുകയും വെള്ളം ഗ്രോബെഡ്ഡിലേക്ക് പമ്പുചെയ്യുകയും ചെയ്യും.
ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ പലരും അക്വാപോണിക്‌സിന്റെ പേരിലുള്ള തട്ടിപ്പിനിരയായപ്പോളാണ് ഹരികുമാറിന് ഇത്തരമൊരു ആശയം മനസ്സില്‍ തോന്നിയത്. 1000 ലിറ്റര്‍ വെള്ളത്തില്‍ നൂറ്റിപ്പത്തോളം മീനുകളുമായി അക്വാപോണിക്‌സ് കൃഷിരീതി സ്വന്തം വീട്ടില്‍ത്തന്നെ ആവിഷ്‌കരിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുകയായിരുന്നു ഹരികുമാര്‍.
ഒന്നു മനസ്സുവെച്ചാല്‍ ഒരു ഗ്രാം മണ്ണുപോലും ഉപയോഗിക്കാതെ കുറച്ചുസ്ഥലത്തുനിന്ന് ഒരുകുടുംബത്തിനാവശ്യമായ പച്ചക്കറികളും മീനുകളും ഉണ്ടാക്കാമെന്ന് ഓര്‍മിപ്പിക്കുകയാണ് ആലപ്പുഴ മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസറായ ഹരികുമാര്‍.
ഒരു ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ അഞ്ചുലക്ഷം രൂപ തിരിച്ചുകിട്ടുമെന്നായിരുന്നു ഏജന്‍സിക്കാരുടെ പരസ്യം. അവര്‍ക്ക് പൈസ കൊടുത്താന്‍ വീട്ടില്‍ അക്വാപോണിക്‌സ് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാമെന്ന ഏജന്‍സിയുടെ തട്ടിപ്പില്‍ വിശ്വസിച്ച് പണം നഷ്ടമായ പലരും ഹരികുമാറിനെ സമീപിച്ചു. പച്ചക്കറിയും മീനും ഒരുമിച്ച് വളര്‍ത്തി ആദായമുണ്ടാക്കാന്‍ ഒരു ഏജന്‍സിയുടെയും ആവശ്യമില്ലെന്ന് സ്വപ്രയത്‌നത്തിലൂടെ ഇദ്ദേഹം ആളുകള്‍ക്ക് കാണിച്ചുകൊടുത്തു.
'കുറച്ച് സ്ഥലത്ത് കൂടുതല്‍ വിളവുണ്ടാക്കാമെന്ന തത്വമാണ് അക്വാപോണിക്‌സിന്റെ പിന്നിലുള്ളത്. ടാങ്കില്‍ പെറ്റുപെരുകാത്ത തരത്തിലുള്ള മത്സ്യങ്ങളാണ് അക്വാപോണിക്‌സ് കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്. നൂറ്റിപ്പത്തോളം മീനുകളുടെ അമോണിയ കലര്‍ന്ന വിസര്‍ജ്ജ്യം വെള്ളത്തില്‍ കെട്ടിക്കിടന്നാല്‍ മീനുകള്‍ ചത്തുപൊങ്ങും. ഇതൊഴിവാക്കാനായി വെള്ളം ഗ്രോബെഡ്ഡിലേക്ക് പമ്പുചെയ്യുകയാണ് ചെയ്യുന്നത്.' ഹരികുമാര്‍ അക്വാപോണിക്‌സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുകയാണ് ഇവിടെ.
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ആണ് അക്വാപോണിക്‌സിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശമുള്ളപ്പോള്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുകയും വെള്ളം ഗ്രോബെഡ്ഡിലേക്ക് പമ്പുചെയ്യുകയും ചെയ്യും. വെറും എട്ട് സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ഗ്രോബെഡ് ഒരുക്കിയിരിക്കുന്നത്. പയര്‍,പാവല്‍ തുടങ്ങിയവ ഗ്രോബെഡ്ഡില്‍ വളര്‍ത്തുന്നുണ്ട്.
ഗ്രോബെഡ്ഡിലെ ചെടികള്‍ക്ക് നേരിട്ട് അമോണിയ വലിച്ചെടുക്കാന്‍ കഴിയില്ല. നൈട്രജന്‍ ഫിക്‌സിങ്ങ് ബാക്റ്റീരിയയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അമോണിയ ആദ്യം നൈട്രൈറ്റിന്റെ രൂപത്തിലായി മാറും. പിന്നീട് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള നൈട്രേറ്റുകളുടെ രൂപത്തിലേക്ക് മാറും.

പ്രത്യേകിച്ച് വളപ്രയോഗമൊന്നും പച്ചക്കറികള്‍ക്ക് ആവശ്യമില്ല. ആദ്യമുള്ള മുടക്കുമുതല്‍ മാത്രമേയുള്ളു. ആവര്‍ത്തന ചിലവുകള്‍ ഒന്നുംതന്നെയില്ലെന്നതും അക്വാപോണിക്‌സിന്റെ മേന്‍മയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 944 745 2403
© Copyright Mathrubhumi 2016. All rights reserved.
- കൂടുതല്‍ വിവരങ്ങള്‍ക്ക് : 944 745 2403...... Read more at: http://www.mathrubhumi.com/agriculture/aqua-culture/aqua-ponics-malayalam-news-1.1480886a day ago
No comments :
Post a Comment