Saturday, 2 July 2016

'സഞ്ചാരികള്‍ക്ക് 10 ക്യാമറകള്‍

'സഞ്ചാരികള്‍ക്ക് 10 ക്യാമറകള്‍'

സഞ്ചാരികള്‍ക്ക്, പ്രത്യേകിച്ചും ഫോട്ടോയുടെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലാത്തവര്‍ക്കായി, ഉത്തമ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുമ്പരായ നാഷണല്‍ ജിയോഗ്രഫിക് മാസിക, 10 ക്യമാറകള്‍ തിരഞ്ഞെടുത്തിരിക്കുന്നു. ഈ ലിസ്റ്റില്‍ വില കുറഞ്ഞ ക്യാമറകള്‍ കുറവാണ്. മറ്റൊരു പ്രത്യേകത ഒറ്റ DSLR പോലും ഈ ലിസ്റ്റില്‍ ഇടം പിടച്ചിട്ടില്ല എന്നതാണ്. ക്യാമറകളെ പരിചയപ്പെടാം.
1. ഫൂജിഫിലിം X-T1
APS-C 16MP സെന്‍സറുള്ള, ലെന്‍സു മാറാവുന്ന ഈ ക്യാമറയുടെ ഇലക്ട്രോണിക് ഷട്ടര്‍ 1/32000ല്‍ വരെ ഫോട്ടോ എടുക്കും. ഞൊടിയിയിടയില്‍ പ്രവര്‍ത്തന സജ്ജമാകുന്ന ക്യാമറയുടെ പ്രവര്‍ത്തനമെല്ലാം വളരെ വേഗത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. DSLRന്റെയത്ര നല്ല പടം പിടിക്കുകയും എന്നാല്‍ അതിന്റെ പകുതി മാത്രം സൈസ് ഉള്ള ഈ ക്യാമറ സഞ്ചാരിയുടെ ബാഗിലെ ഒരു നല്ല കൂട്ടൂകാരന്‍ ആകുമെന്നു പറയുന്നു.
2. കാനോൺ EOS M3
കാനോണിന്റെയും നിക്കോണിന്റെയും കൂടി ഒരു ക്യാമറയെ ലിസ്റ്റില്‍ ഉള്ളു. APS-C 24.2MP സെന്‍സറുള്ള കാനോണിന്റെ ഏക മിറര്‍ലെസ് ക്യാമറയും അതിന്റെ വലിപ്പക്കുറവും ഗുണമേന്മയും കൊണ്ട് പട്ടികയില്‍ ഇടം പിടിക്കുന്നു. ലെന്‍സു മാറ്റാവുന്ന ഈ ക്യാമറയ്ക്ക് വൈഫൈയും ഉണ്ട്.
3. ഒളിമ്പസ് OM-D E-M5 Mark II
Micro 4/3rds 16.3MP സെന്‍സര്‍ ആണ് ഈ ക്യാമറയ്ക്ക് ഉള്ളത് എങ്കിലും ഇതിന്റെ മള്‍ട്ടി ഷോട്ട് മോഡ് 40MP പടം എടുക്കാന്‍ അനുവദിക്കുന്നു. ഇതില്‍ ലഭ്യമായ 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ വെളിച്ചം കുറഞ്ഞ സമയത്തും ക്യാമറ കൈയ്യില്‍ പിടിച്ചു പടം എടുക്കാന്‍ അനുവദിക്കും.
4. സോണി a7R II
ഈ ലിസ്റ്റിലെ ഭീമനാണിവന്‍. പൈസയിലും കഴിവിലും. 42.4MP ഫുള്‍ഫ്രെയിം സെന്‍സര്‍ നെഞ്ചിലൊതുക്കിയ ക്യാമറ ലോകത്ത് ഇന്നു കിട്ടാവുന്നതിലെ ഏറ്റവും മികച്ച ക്യാമറകളില്‍ ഒന്നാണ്. എന്നാല്‍ കൂറ്റന്‍ DSLR കളെക്കാള്‍ ചില ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ ഭാരം കുറവായിരിക്കും എന്നതാണ് ഇതിനെ ലിസ്റ്റില്‍ എത്തിക്കുന്നത്. വൈഫെ തുടങ്ങി ഒരു ആധുനിക ക്യാമറയില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഇതില്‍ ലഭ്യമാണ്.
5. പാനസോണിക് Lumix DMC-GX8?
Micro 4/3rds 20.3MP സെന്‍സറുള്ള ക്യാമറയെ അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ കുഞ്ഞന്‍' എന്ന വിശേഷണത്തോടെ പരിചയപ്പെടുത്തുന്നു. ലൂമിക്‌സ് എടുക്കുന്ന പടങ്ങളാകട്ടെ മികച്ചവയും. ഈ ക്യാമറയ്ക്കും ലെന്‍സുകള്‍ മാറ്റാമെന്നു മാത്രമല്ല ലൈക്കയുടെയും ഒളിമ്പസിന്റെയും പോലും സ്വീകരിക്കുന്ന മൗണ്ടുമാണ് ഉള്ളത്. 4K വിഡിയോ റെക്കോഡിങും വൈഫൈയും തുടങ്ങി പല ഫങ്ഷനുകളും ഉണ്ട്.
6. പാനസോണിക് Lumix DMC-GH4
പാനസോണിക്കിന്റെ GH സീരിസ് ഫോട്ടോഗ്രാഫി ലോകത്തിന്റെ ശ്രദ്ധ പിടച്ചുപറ്റിയ ശ്രേണിയാണ്. ക്യാമറയ്ക്ക് ഉള്ളത് Micro 4/3rds 16.05MP സെന്‍സര്‍ ആണ്. ചെരിക്കാവുന്ന LCD പാനലും അള്‍ട്രാ ഹൈഡെഫനിഷന്‍ വിഡിയോ റെക്കൊഡിങും മറ്റും ഉള്ള ക്യാമറ ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ക്യാമറകളില്‍ ഒന്നാണ്.
7. സോണി ആല്‍ഫാ a6000
APS-C 24.3MP സെന്‍സര്‍ ഉള്ള ഈ ക്യാമറ കാനോണിന്റെയും നിക്കോണിന്റെയും നട്ടെല്ലില്‍ കൂടി വിറയല്‍ പായിച്ച കേമനാണ്. വൈഫൈയും ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും മറ്റുമുള്ള ക്യാമറ ചെറിയ, എന്നാല്‍ ഫോട്ടോ ക്വാളിറ്റിയില്‍ മോശം വരരുത് എന്നു നിര്‍ബന്ധമുള്ളവരുടെ പ്രിയപ്പെട്ടതാക്കുന്നു.
(ഇന്ന് ഇതിന്റെ പിന്‍ഗാമിയായ a6300യും മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില പ്രശ്‌നമല്ലെങ്കില്‍ a6300 വാങ്ങുന്നതാണ് നല്ലത്-ലേഖകന്‍)
8. ഫൂജി x100t
ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ഫൂജി ക്യാമറയാണ് ഇത്. APS-C 16MP സെന്‍സര്‍ ആണ് ഇതിനുള്ളത്. 1/32000 വരെ ഇലകട്രോണിക് ഷട്ടര്‍ ലഭ്യമാണ്. വൈഫൈ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
(നല്ല ചിത്രങ്ങള്‍ എടുക്കും എന്ന് ഉറപ്പാണെങ്കിലും ഇതിന്റെ 23mm ലെന്‍സു മാറ്റാനാവില്ല എന്നത് പലര്‍ക്കും ഗുണകരമാകില്ല.)
9. ഒളിമ്പസ് TG-3
ലിസ്റ്റില്‍ കയറിക്കൂടിയ പരമ്പരാഗത രീതിയിലുള്ള ഒരു പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണിത്. വലിപ്പക്കുറവും, 50 അടി വരെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാം എന്നതും ആണ് ഇതിന്റെ പ്രധാന മേന്മകള്‍. ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളില്‍ ഒന്നായ ഇതിന് 16MP സെന്‍സറും 25-100mm സൂം ലെന്‍സും ആണുള്ളത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം എന്നതായിരിക്കാം ഈ മോഡലിനും സഞ്ചാരിയുടെ ബാഗില്‍ ഇടം കൊടുക്കാമെന്ന് നാഷനല്‍ ജിയോഗ്രഫിക് പറയുന്നത്.
10. സോണി DSC-RX10
ഈ ലിസ്റ്റിലെ സോണിയുടെ മൂന്നാമത്തെ ക്യാമറ! ഈ ക്യാമറ ഇറക്കിയതിലൂടെ നല്ലൊരു പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റി മറ്റു ബ്രാന്‍ഡുകള്‍ക്ക് ഒരു ക്ലാസു കൊടുക്കുക കൂടെയാണു സോണി ചെയ്യുന്നത്. 20.2MP സെന്‍സര്‍ ഉള്ള ക്യാമറയ്ക്ക് കാള്‍ സൈസ് ബ്രാന്‍ഡിങ് ഉള് 24-200mm F2.8 ലെന്‍സാണ് ഉള്ളത്.
(സോണിയുടെ RX10 Mk III ലോകത്തെ ഏറ്റവും നല്ല പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണെങ്കിലും ഒരു കിലോയില്‍ ഏറെയാണു ഭാരം എന്നതുകൊണ്ട് സഞ്ചാരികള്‍ളുടെ ബാഗില്‍ ഇടം പിടിക്കണമെന്നില്ല.) 

No comments :

Post a Comment