Saturday, 2 July 2016

DSLRനും സൂപ്പര്‍ സൂം വരുന്നു?

DSLRനും സൂപ്പര്‍ സൂം വരുന്നു?

ലോകത്ത് ഏറ്റവും അധികം DSLR ക്യാമറകള്‍ വില്‍ക്കുന്ന കാനോൺ കമ്പനി അടുത്തകാലത്തു ഫയല്‍ ചെയ്ത പേറ്റന്റ് പേപ്പറുകളില്‍ ഒന്ന് EF 28-560mm f/2.8-5.6 വേണ്ടിയാണ്. കൂടുതല്‍ ഫോക്കല്‍ ലെങ്തുകള്‍ ഒറ്റ സൂമില്‍ ഒതുക്കണമെന്നുള്ള DSLR ഉപയോക്താക്കള്‍ക്ക് 28-300 FX, 18-300 DX തുടങ്ങിയ ലെന്‍സുകളാണ് ഇന്നു മാര്‍ക്കറ്റിലുള്ളത്. ഈ സൂമുകള്‍ ആകട്ടെ f3.5ല്‍ തുടങ്ങുന്നവയും ആകും.
പുതിയ ലെന്‍സ് കാനോൺ പുറത്തിറക്കുന്നുണ്ടെങ്കില്‍ അതു തികച്ചും അമേച്വർ ഫോട്ടോഗ്രാഫര്‍മാരെ ഉദ്ദേശിച്ചായിരിക്കില്ല എന്നും ഉറപ്പിക്കാം, കാരണം f2.8ല്‍ ആണല്ലോ ഈ ലെന്‍സ് തുടങ്ങുന്നത്.
കാനോൺ വല്ല സുവര്‍ണ്ണ ഒപ്ടിക്കല്‍ ഫോര്‍മ്യുലയും കണ്ടെത്തിയിട്ടില്ല എങ്കില്‍ ഫോട്ടോഗ്രാഫ്രര്‍മാരെ ജിമ്മിലേക്ക് അയയ്ക്കാന്‍ സാധ്യതയുള്ള ലെന്‍സുമാണിത് കാരണം ഇതൊരു കൂറ്റന്‍ ലെന്‍സായിരിക്കും. വലുപ്പത്തിലും ഭാരത്തിലും. എങ്കിലും, മിക്കവാറും സാഹചര്യങ്ങള്‍ക്കെല്ലാം ഉപകരിക്കുന്ന ഈ ഓള്‍റൗണ്ടറെ വളരെ താത്പര്യത്തോടെ ആയിരിക്കും കാനോൺ സിസ്റ്റം ഉപയോഗിക്കുന്നവര്‍ കാത്തിരിക്കുന്നത്.
പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളില്‍ സൂപ്പര്‍ സൂം ഒരു വാര്‍ത്തയേ അല്ല. 2000 എംഎം വരെ ഒപ്ടിക്കല്‍ സൂമും 4000 എംഎം വരെ ഡിജിറ്റല്‍ സൂമും ലഭ്യമാക്കിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ വരെ ഉണ്ട്. എന്നാല്‍ ഫുള്‍ഫ്രെയിം DSLR കള്‍ക്ക് ഇത്തരം ഒരു ലെന്‍സ് എന്നത് ചെറിയൊരു അദ്ഭുതം തന്നെ ആയിരിക്കും, പ്രത്യേകിച്ചും മികച്ച ലെന്‍സുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരെടുത്തിട്ടുള്ള കാനോൺ കമ്പനിയില്‍ നിന്ന് വരുമ്പോള്‍. വിലയുടെ കാര്യം വരുമ്പോല്‍ കിഡ്‌നി വിറ്റാല്‍ വാങ്ങല്‍ നടക്കുമോ എന്ന കാര്യത്തിനും ഇപ്പോള്‍ ഉത്തരം ഇല്ല. 

No comments :

Post a Comment