അഭിമാനത്തോടെ ഓരോ ഭാരതീയനും ഷെയര്‍
ചെയ്യുക ..
ചെയ്യുക ..
ഇന്ത്യ പാകിസ്താന്‍ ബോര്‍ഡറില്‍ മോദിയുടെ ചക്രവ്യുഹം..!!
ഇത് Automatic Guns, Radar, Sensors This is how PM Modi is using Israeli technology to tackle infiltration on India Pak Border!!!
പാക്കിസ്ഥാന്‍ അയക്കുന്ന തീവ്രവാദികള്‍ ഉടനെ കാല പുരിക്ക് പോകും..ഇതുവരെ പട്ടാളക്കാര്‍ തന്നെ ലെന്‍സ് ഒക്കെ പിടിച്ചു നോക്കണമായിരുന്നു തീവ്രവാതി വരുന്നുണ്ടോ എന്ന് ...കൂടാതെ മഞ്ഞു വീഴ്ചയുടെ ഗുണം ഒക്കെ എടുത്തു പാകിസ്താന്‍ കളികള്‍ കളിച്ചു കൊണ്ടേ ഇരുന്നു ..അകത്തു കടന്നു ജവാന്റെ ചെവി അറുത്തു ..ഇനി കളി മാറുക ആണ് ..
അതിർത്തിയിൽ സുരക്ഷയൊരുക്കി ചക്രവ്യൂഹ്
അതിർത്തിയിൽ സുരക്ഷയൊരുക്കി ചക്രവ്യൂഹ്
ന്യൂഡൽഹി : പാകിസ്ഥാനുമായുള്ള ഭാരതത്തിന്‍റെ അതിർത്തികളിൽ ഭേദിക്കാനാകാത്ത സുരക്ഷ ഒരുങ്ങുന്നു. ഇസ്രായേലിന്‍റെ ,സുരക്ഷ സംവിധാനങ്ങളെ ആസ്പദമാക്കിയാണ് സുരക്ഷ ക്രമീകരണങ്ങൾ തയ്യാറാകുന്നത്. ഓപ്പറേഷൻ ചക്രവ്യൂഹ് എന്ന് പേരിട്ട പദ്ധതി പ്രകാരം ആധുനിക സങ്കേതിക വിദ്യയും അത്യാധുനിക ആയുധങ്ങളും ആകും ഉപയോഗിക്കുക.
കരമാർഗമോ, കടൽമാർഗമോ, ആകാശമാർഗമോ ഭീകരർക്ക് ഇന്ത്യൻ മണ്ണിൽ കാൽകുത്താൻ കഴിയാത്ത തരത്തിലാണ് ഓപ്പറേഷൻ ചക്രവ്യൂഹ് തയ്യാറാക്കിയിട്ടുളളത്. അത്യാധുനിക റഡാറുകളും, സെൻസറുകളും, ക്യാമറകളും, ഒപ്‍റ്റിക്കൽ ഫൈബറും, ആധുനിക തോക്കുകളും ഓപ്പറേഷൻ ചക്രവ്യൂഹിന്‍റെ ഭാഗമാണ്. സ്വയം പ്രവർത്തിക്കുന്ന ഇവ പാക് അതിർത്തിയിൽ വിന്യസിച്ച് ഭീകരരുടെ നുഴഞ്ഞു കയറ്‍റം എന്നേന്നക്കുമായി അവസാനിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നുഴഞ്ഞു കയറ്റശ്രമം തിരിച്ചറിയുന്ന റഡാറുകൾ കൺട്രോൾ റൂമിന് സന്ദേശം നൽകും. ഉടൻ ക്യാമറകൾ നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തുകയും തോക്കുകൾ വെടിയുതിർക്കുകയും ചെയ്യും.
റഡാറുകളുടെ വിന്യാസത്തിനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭൂമിക്കടിയിലൂടെയും സമുദ്രത്തിലൂടെയും ഒപ്‍റ്‍റിക്കൽ ഫൈബർ വിന്യസിച്ചു കഴിഞ്ഞു. ആകാശമാർഗമുളള ഭീകരപ്രവർത്തനം തടയാൻ ക്യാമറകൾ ഘടിപ്പിച്ച ഏറോസ്‍റ്റാറ്റ് ബലൂണുകൾ ഉപയോഗിക്കും. ആറ് തരത്തിലുളള സെൻസറുകളാണ് ഉപയോഗിക്കുക. ആദ്യഘട്ടം എന്ന നിലയിൽ ജമ്മു-കശ്മീരുലെയും ഗുജറാത്തിലെയും അതിർത്തികളിൽ ആകും ഇവ ഘടിപ്പിക്കുക.

No comments :
Post a Comment