ഫൊട്ടോഗ്രഫിയിൽ താല്‍പ്പര്യമുള്ള ഏവരെയും കൊതിപ്പിക്കു രൂപമാണ് എസ്എല്‍ആര്‍ ക്യാമറയുടേത്. പലരും സിനിമകളിലെ നായകരെയും, ലോകപ്രശസ്ത ഫോട്ടോഗ്രഫര്‍മാരെയും കണ്ടാണ് തനിക്കും ഒരു എസ്എല്‍ആര്‍ വേണമൊഗ്രഹിക്കുത്. എന്നാൽ നല്ല പടമെടുക്കാന്‍ എസ്എല്‍ആര്‍ തന്നെ വേണോ?
വേണമെന്നും വേണ്ടായെന്നും മറുപടി ഉണ്ടായേക്കാം. പക്ഷേ, ആദ്യമറിയേണ്ടത് നമ്മുടെ ഫൊട്ടോഗ്രഫിയുടെ രീതി എന്താണെന്നാണ്. അതിനു ചേര്‍ന്ന ക്യാമറയാണു വേണ്ടത്. നമുക്കറിയു പലരും കൊതിമൂത്ത് വാങ്ങിയ എസ്എല്‍ആര്‍ ക്യാമറ തൊട്ടിട്ടുതന്നെ കാലങ്ങളായെന്ന്. പൊങ്ങച്ചത്തിനും പണച്ചെലവിനും പിന്നാലെ പോവാതെ നല്ല പടമെടുക്കാന്‍ ഒരു എസ്എല്‍ആര്‍ വേണമെന്നില്ല
1) കുടുംബനിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക്...
കാനോൺ 5 ഡി മാര്‍ക്ക് 2 എ പ്രഫഷനല്‍ ക്യാമറ വാങ്ങി ഡ്രൈബോക്സില്‍ അച്ചാറിടുതു പോലെ സൂക്ഷിക്കു ഒരു സുഹൃത്തിനെ അറിയാം. ഐടി പ്രഫഷനല്‍. കാശ് ഇഷ്ടം പോലെ. എന്നാല്‍പിന്നെ വാങ്ങുന്നത് നല്ലൊരു ക്യാമറ തന്നെയാവട്ടെ എന്നായി. ഫൊട്ടോഗ്രഫിയോ... ഓഫിസിലെ മാസത്തിലൊരിക്കലുള്ള ഒത്തുചേരല്‍. രണ്ടോ നാലോ മാസങ്ങള്‍ കൂടുമ്പോഴുള്ള വിനോദയാത്ര. പിള്ളേരുടെ കളികള്‍... ഇവയൊക്കെയാണ് കാനോൺ 5ഡി മാര്‍ക്ക് 2 കൊണ്ടു ഷൂട്ട് ചെയ്യാറുള്ളത്. വില ഏതാണ്ട് രണ്ടുലക്ഷം രൂപയ്ക്കടുത്ത്. ലെന്‍സുകള്‍ക്ക് വേറെ വില കൊടുത്തു. മേല്‍പ്പറഞ്ഞ തരം ഷൂട്ടുകള്‍ക്ക് മുപ്പതിനായിരം രൂപയില്‍താഴെയുള്ള പ്രൊസ്യൂമര്‍ ക്യാമറ തന്നെ ധാരാളം. വില തുച്ഛം. ഗുണം മെച്ചം. ലെന്‍സുകള്‍ മാറേണ്ട കാര്യമില്ല. എസ്എല്‍ ആറിന്റെ ഭാരം താങ്ങേണ്ടതില്ല. വേണമെങ്കില്‍ പോക്കറ്റിലും ഇട്ട് കൊണ്ടുനടക്കാം. ഒന്നാന്തരം എച്ച്ഡി വിഡിയോ, ചിത്രങ്ങള്‍ എന്നിവ എടുക്കാവുന്ന നല്ല മെഗാപിക്സല്‍ ശേഷിയുള്ള വില കുറഞ്ഞ ക്യാമറകള്‍ ഉള്ളപ്പോള്‍ എസ്എല്‍ആറിനു വേണ്ടി പോവേണ്ടതില്ല.
2) വിഡിയോ ഷൂട്ട് ചെയ്യുന്ന തുടക്കക്കാര്‍ക്ക്
എസ്എല്‍ ആര്‍ ക്യാമറകളുടെ ഉയര്‍ന്ന ക്വാളിറ്റി വിഡിയോ നല്‍കാന്‍ മറ്റു ക്യാമറകള്‍ക്കാവില്ലെന്നായിരുന്നു ആദ്യകാലത്തെ ധാരണ. എന്നാല്‍ പ്രൊസ്യൂമര്‍ ക്യാമറകളില്‍ 4 കെ റെസല്യൂഷനില്‍ ഷൂട്ട് ചെയ്യാവുന്ന മോഡലുകളുമുണ്ട് എറിയുക. മാത്രമല്ല കൂടുതല്‍ ഫ്രണ്ട്‌ലിയാണ് ഇത്തരം ക്യാമറകള്‍. ഭാരം കുറവ്. ടില്‍റ്റബിള്‍ സ്ക്രീനുകള്‍, വൈഡ്-സൂം ലെന്‍സുകള്‍ പ്രത്യേകം മാറ്റേണ്ട അവസ്ഥയില്ല എന്നിവയൊക്കെയാണ് മറ്റു ക്യാമറകള്‍ക്ക് എസ്എല്‍ആറിനെ അപേക്ഷിച്ച് ഗുണം. വേണമെങ്കില്‍ അത്യാവശ്യം ട്രൈപോഡ് ഇല്ലാതെ തന്നെ ഷൂട്ട് ചെയ്യാമെന്നതും മേന്മയാണ്.
3) സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക്
മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കു സുഹൃത്ത്. നിരന്തരം ഔദ്യോഗിക യാത്രകളുണ്ട്. എന്നാല്‍ പിെന്ന വഴിയരുകില്‍ കാണുന്നതെന്തും പകര്‍ത്താം എന്നുകരുതിയാണ് എസ്എല്‍ആര്‍ വാങ്ങിയത്. ആദ്യമൊക്കെ ക്യാമറ സന്തതസഹചാരിയായിരുന്നു. പക്ഷേ, പിന്നെപ്പിന്നെ എസ്എല്‍ആറിനു വിശ്രമം കിട്ടിത്തുടങ്ങി. കാരണം ലളിതം. ഭാരക്കൂടുതല്‍. പിെന്ന എപ്പോഴും ക്യാമറക്കായി പ്രത്യേകമൊരു ബാഗ് കൊണ്ടുനടക്കേണ്ടിവരുന്നു. ലെന്‍സുകളുടെ ഭാരം വേറെ. ഇത്തരക്കാര്‍ക്ക് യോജിച്ച ഭാരം കുറഞ്ഞ ക്യാമറകള്‍ ധാരാളമുണ്ട് വിപണിയില്‍. എസ്എല്‍ആറുകളില്‍നിന്നു ലഭിക്കുതിനേക്കാള്‍ മികച്ച ചിത്രങ്ങളും കിട്ടും. പോക്കറ്റിലോ അല്ലെങ്കില്‍ ഒരു ചെറിയ പൗച്ചിലോ കൊണ്ടുനടക്കുകയുമാവാം.
4) വ്യത്യസ്ത കാലാവസ്ഥകളിലെ ഷൂട്ടിന്
എസ്എല്‍ആറിന്റെ വലിയൊരു പോരായ്മയാണ് വെതര്‍ഷീല്‍ഡിങ്ങ് ഇല്ലായ്മ. നല്ല മഴയുള്ളപ്പോള്‍ ക്യാമറ പുറത്തെടുക്കാന്‍ പറ്റില്ല. വെതര്‍ഷീല്‍ഡ് ഉള്ള ക്യാമറയ്ക്കാണെങ്കില്‍ നല്ല വില നല്‍കേണ്ടിവരും. പ്രതികൂല കാലാവസ്ഥകളില്‍ നല്ലൊരു പടമെടുക്കാന്‍ എസ്എല്‍ആറിനെക്കാള്‍ നല്ലത് താരതമ്യേന വിലകുറഞ്ഞ ഏതുതരം കാലാവസ്ഥയിലും, അഥവാ വെള്ളത്തിനടിയില്‍വച്ചുപോലും പടമെടുക്കാവുന്ന ചെറിയ ക്യാമറകളാണ്. നിക്കോണും മറ്റും ഇത്തരം ക്യാമറകള്‍ രംഗത്തിറക്കിയിട്ടുണ്ട്.
വിദഗ്ധമായി ഉപയോഗിക്കപ്പെടുന്ന എസ്എല്‍ആറുകള്‍ നല്‍കുന്ന ഗുണമേന്മ നല്‍കാന്‍ മറ്റു ചെറുക്യാമറകള്‍ക്കു പരിധിയുണ്ട്. എങ്കിലും താരതമ്യേന വലിയ മാറ്റമില്ലാതെ പടമെടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും കുഞ്ഞുക്യാമറകള്‍ ധാരാളം. കാശിനും കീശയ്ക്കും ഇണങ്ങിയവയാണ് ഇത്തരം ക്യാമറകള്‍. വലിയ പ്രിന്റുകള്‍ എടുക്കാനും മറ്റു പ്രഫഷനല്‍ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം എസ്എല്‍ആറിനു വേണ്ടി കാശുമുടക്കുക. അല്ലെങ്കില്‍ എസ്എല്‍ആറിനോടു സാമ്യമുള്ള പ്രൊസ്യൂമര്‍ ക്യാമറകള്‍ വാങ്ങുക.
ടെലി എന്‍ഡ്- ഏറ്റവും നല്ല ക്യാമറ ഏതെന്ന ചോദ്യത്തിന് പണ്ടുപണ്ടേ കേള്‍ക്കു ഒരുത്തരമുണ്ട്. നിങ്ങളുടെ കൈവശമുള്ള ക്യാമറ. അതായത് നല്ലൊരു മൊബൈല്‍ഫോണ്‍ പോലും മികച്ച ക്യാമറയാണെര്‍ഥം.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment