എന്താണ് നോര്‍മല്‍ ലെന്‍സ്?
ഫോട്ടോഗ്രാഫി വൃത്തങ്ങളില്‍ കേള്‍ക്കുന്ന ഒരു പദമാണ് 'നോര്‍മല്‍' ലെന്‍സ്. ഇത് എന്താണെന്ന് അറിയില്ലാത്തവര്‍ക്കായി ഒരു കുറിപ്പ്:
മനുഷ്യനേത്രത്തിന്റെ വീക്ഷണകോൺ ക്യാമറയില്‍ പ്രതിഫലിപ്പിക്കുന്ന ലെന്‍സുകളെയാണ് നോര്‍മല്‍ ലെന്‍സുകള്‍ എന്നു വിളിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. ഒരു ഫുള്‍ഫ്രെയിം സെന്‍സറുള്ള ക്യാമറയില്‍ 50 എംഎം ഫോക്കല്‍ ലെങ്തുള്ള ലെന്‍സുകളാണ് സാധാരണ ഈ പേരില്‍ അറിയപ്പെടുന്നത്.
എന്നാല്‍ 43-58 എംഎം ഫോക്കല്‍ ലെങ്തിലുള്ള ഏതു ലെന്‍സിനെയും 'നോര്‍മല്‍' ലെന്‍സിന്റെ പരിധിയില്‍ പെടുത്താമെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
ക്യാമറയില്‍ ഉപയോഗിക്കുന്ന ലെന്‍സ് ഫോക്കല്‍ ലെങ്തുകളെ മുറിക്കുന്ന ഒരു മധ്യരേഖ കൂടെയാണ് 50 എംഎം. ഇതിനു താഴേക്കുള്ള ഫോക്കല്‍ ലെങ്തുകളെ (ഉദാഹരണം: 35mm, 28mm, 24mm...) വൈഡ് ആങ്ഗിള്‍ ഗണത്തിലും, ഇവ കഴിഞ്ഞുളളവയെ (ഉദാ: 70mm, 85mm, 100mm..) ടെലിഫോട്ടോ വിഭാഗത്തിലും ആണ് പെടുത്തുന്നത്.
അതായത് അഞ്ചു മീറ്റര്‍ അകലെയുള്ള ഒരു വസ്തുവിനെ ഈ ഫോക്കല്‍ ലെങ്തിലുള്ള ലെന്‍സ് വച്ചു പടമെടുക്കുമ്പോള്‍ ഏകദേശം നമ്മള്‍ നോക്കുമ്പോള്‍ കിട്ടുന്നതു പോലെ ഒരു വീക്ഷണകോൺ ആണ് കിട്ടുന്നത്. എന്നാല്‍ വൈഡ് ആങ്ഗിള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആ വസ്തു അത് ഇരിക്കുന്നതിനേക്കള്‍ അകലെയാണെന്ന് തോന്നിപ്പിക്കും. മറിച്ച് ടെലീ ലെന്‍സുകള്‍ അതിനെ വ്യൂഫൈന്‍ഡറില്‍ നമ്മുടെ അടുത്തേക്കു കൊണ്ടുവരുന്നതായി തോന്നിപ്പിക്കും.
50mm ലെന്‍സുകളെയാണ് നോര്‍മല്‍ ലെന്‍സുകള്‍ എന്നു വിളിക്കുന്നത് എങ്കിലും അവ ഇന്നത്തെ എല്ലാ ക്യാമറകളിലും മനുഷ്യ ദൃഷ്ടിയുടെ വീക്ഷണകോൺ സമ്മാനിക്കില്ല. ആ നാമകരണം നടന്നത് 35mm ഫിലിം ക്യാമറകളുടെ കാലത്തായിരുന്നു. ഇന്ന് ഈ ഫോക്കല്‍ ലെങ്ത് ഫുള്‍ഫ്രെയിം ക്യാമറകളില്‍ മാത്രമെ നോര്‍മല്‍ ലെന്‍സ് ആകുന്നുള്ളു. ക്യാമറയില്‍ പിടിപ്പിച്ചിരിക്കുന്ന സെന്‍സറിന്റെ വലുപ്പം അനുസരിച്ച് ലെന്‍സിന്റെ പേസ്‌പെക്ടീവും മാറുന്നു. ഒരു 1.5x ക്രോപ് ഫാക്ടര്‍ ഉള്ള DX ഫോര്‍മാറ്റ് ക്യാമറയില്‍ (ഉദാ: നിക്കോണ്‍) 35mm ലെന്‍സുകളാണ് നോര്‍മല്‍ ലെന്‍സിന്റെ (50mm) പേസ്‌പെക്ടീവ് (perspective) തരുന്നത്. 1.6x ക്രോപ് ഫാക്ടറുള്ള DX ക്യാമറയില്‍ (ഉദാ: കാനോൺ) ഇത് ഏകദേശം 31mm ആയിരിക്കും. മൈ്‌ക്രോ ഫോര്‍-തേഡ്‌സ് സെന്‍സറുള്ള ക്യാമറയാണെങ്കില്‍ 25mm ആയിരിക്കും നോര്‍മല്‍ ഫോക്കല്‍ ലെങ്ത്.
നിക്കോണ്‍ DX ക്യാമറയില്‍ ഒരു 50mm ലെന്‍സു പിടിപ്പിക്കുമ്പോള്‍ അത് 75mm ആകും.
ഫിലിം ക്യാമറകളുടെ കാലത്ത് വെഡിങ് ഫോട്ടോഗ്രാഫര്‍മാരും മറ്റും ഉപയോഗിച്ചിരുന്നത് മൂന്നു ലെന്‍സുകളായിരുന്നു- 50mm, 28mm, 100mm. ഒരു ലെന്‍സ് മാത്രം കൊണ്ടുനടന്നിരുന്നവരുമുണ്ട്. നിസംശയം പറയാം അവര്‍ 50mm മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ഇന്ന് തുകടക്കക്കാര്‍ വാങ്ങുന്ന ക്യാമറകളില്‍ കിറ്റ് ലെന്‍സ് ആയി കിട്ടുന്നത് 18-55 പോലത്തെ സൂം ലെന്‍സുകളാണ് എങ്കില്‍ മുമ്പ് അത് 50mm ലെന്‍സുകള്‍ ആയിരുന്നു. ഇന്നും നിക്കോണും കാനോണും ഉണ്ടാക്കുന്ന ഏറ്റവും വിലകുറഞ്ഞ ലെന്‍സുകളില്‍ ഒന്ന് 50mm 1.8 ആണ്. താരതമ്മ്യേന വക്രീകരണം കുറവുള്ള ഫോക്കല്‍ ലെങ്ത് ആണ് 50mm. പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫിക്കും പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താനും ഈ ലെന്‍സ് ഉപയോഗിക്കാം.
തെരുവു ഫോട്ടോഗ്രാഫിയുടെ (street photography) പിതാവ് എന്നറിയപ്പെടുന്ന, ഐതിഹാസിക പ്രശസ്തിയുള്ള ഫ്രെഞ്ചുകാരന്‍ ഒണ്‍റി കാര്‍ട്ടിയെ-ബ്രെസണ്‍ (Henri Cartier-Bresson) തന്റെ കരിയറില്‍ പ്രധാനമായും ഒരേ ഒരു ലെന്‍സേ ഉപയോഗിച്ചിരുന്നുള്ളു- 50mm!
കൂടുതല്‍ സൗകര്യം തരുന്ന സൂം ലെന്‍സ് സംസ്‌കാരം പ്രൈമുകള്‍ക്ക് ഒരു തൊട്ടുകൂടായ്മ കൊണ്ടുവന്നില്ലായിരുന്നു എങ്കില്‍ ഇന്നും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുക 50mm ആയിരിക്കും. മിക്കവാറും നോര്‍മല്‍ സൂമുകളില്‍ 50mm ഫോക്കല്‍ ലെങ്ത് ലഭ്യമാണെങ്കിലും ഒരു പ്രൈം ലെന്‍സിന്റെ ഗുണമോ, വലിയ അപേര്‍ചര്‍ തരുന്ന വിടുതലോ സാധ്യമാക്കണമെന്നില്ല. എന്തായാലും വെളിച്ചം കുറഞ്ഞ സ്ഥലത്തുള്ള പടമെടുക്കലിന് സൂമുകള്‍ക്ക് ഇവനെ വെല്ലാനാകില്ല താനും. ഇനിയും നോര്‍മല്‍ ലെന്‍സ് ഉപയോഗിച്ചു നോക്കിയിട്ടില്ലാത്തവര്‍ ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയോ കയ്യില്‍ ഒരെണ്ണം ഉണ്ടെങ്കില്‍ വാങ്ങി ഉപയോഗിച്ചു നോക്കുമല്ലോ. ചിലപ്പോള്‍ നിങ്ങളുടെ ഫോട്ടോഗ്രാഫിയില്‍ സുദീര്‍ഘമായ ഒരു സ്‌നേഹബന്ധം തുടങ്ങലാകും അത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment