Sunday, 3 July 2016

ഏകീകൃത സിവിൽ കോഡ്: തർക്കം മുറുകുന്നു

ഏകീകൃത സിവിൽ കോഡ്: തർക്കം മുറുകുന്നു

ന്യൂഡൽഹി ∙ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണ് പുതിയ ചർച്ചയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. സാമുദായിക ധ്രുവീകരണം എന്ന ഒറ്റ അജൻഡ മാത്രമാണ് ബിജെപിക്ക്. കേന്ദ്ര സർക്കാർ മുൻകയ്യെടുത്ത് അനവസരത്തിലുള്ള ചർച്ച നിർത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
കേന്ദ്രനീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്‍റെ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത തകര്‍ക്കാനേ ഉപകരിക്കൂവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതു ജനങ്ങളെ രണ്ടു തട്ടിലാക്കാനേ സഹായിക്കൂ. രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും തകർക്കും. സംഘപരിവാർ ശക്തികളുടെ രഹസ്യ അജൻഡയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
എന്നാൽ ഏകീകൃത സിവിൽകോഡിനെ സ്വാഗതംചെയ്യുന്ന നിലപാടാണ് സിറോ മലബാർ സഭയുടേത്. ആചാരപരമായ വൈവിധ്യങ്ങൾ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡിനെ എതിര്‍ക്കുന്നത് വിഭജനകാലത്തെ മാനസികാവസ്ഥ ഉള്ളവരെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അഭിപ്രായം. ഭരണഘടന അനുശാസിക്കുന്ന ഒരു കാര്യം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കാനേ പാടില്ല എന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. സിവിൽ നിയങ്ങൾ ഒരുപോലെ ആക്കുക എന്നാൽ ഹിന്ദു നിയമങ്ങൾ രാജ്യത്തെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നല്ല. മറിച്ച് രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കുന്ന നിയമങ്ങൾ ഒഴിവാക്കലാണ്. ആധുനിക കാലത്തിന് ചേരാത്ത നിയമങ്ങൾ ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിക്കുന്നത് പുരോഗമനമല്ലെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ എല്ലാവർക്കുമിടയിൽ സമവായം വേണമെന്ന് ആർഎസ്എസ്. രാജ്യത്ത് പൊതുനിയമം വേണമെന്നാണ് ആർഎസ്എസിന്റെ നിലപാട്. പക്ഷെ, ഇത് നടപ്പാക്കുന്നതിന് മുൻപ് അഭിപ്രായസമന്വയം ഉണ്ടാകണമെന്നും ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ചേർന്ന ആർഎസ്എസ് സംസ്ഥാന നേതൃയോഗത്തിലാണ് ആർഎസ്എസ് നിലപാട് വ്യക്തമാക്കിയത്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായത്. അയോധ്യ ശ്രീരാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ വിവാദ അജൻഡകളിൽ നരേന്ദ്ര മോദി സർക്കാർ ആദ്യമായി ഏറ്റെടുക്കുന്ന വിഷയമാണ് ഏകീകൃത സിവിൽ കോഡ്.
എന്താണ് ഏകീകൃത സിവിൽ കോഡ് ?
ഭരണഘടനയുടെ 44–ാം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങൾക്കു പകരം ഏകീകൃത വ്യക്തിനിയമം എന്ന നിർദേശമാണിത്. വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ മതവ്യത്യാസമില്ലാതെ പൊതുനിയമം നടപ്പാക്കുക എന്നതാണിത്.

പാംപോർ ആക്രമണം

പാംപോർ ആക്രമണം: ഭീകരരെ സഹായിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞു; പദ്ധതിയുടെ ആസൂത്രണം ഇങ്ങനെ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പാംപോറിൽ മലയാളി ഉൾപ്പെടെ എട്ട് സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരരെ സഹായിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞു. ആക്രമണം നടന്ന അന്നു മുതൽ ഇയാൾ ഒളിവിലാണ്. ഇയാൾക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും കൃത്യമായ തെളിവില്ലാത്തതിനെ തുടർന്ന് പിടികൂടിയില്ലെന്നാണ് പൊലീസ് പറയുന്നത്.
ലഷ്കറെ ഭീകരർ ഗുൽമാർഗ് വഴി ജൂൺ ആദ്യവാരം കശ്മീർ താഴ്‍വരയിലെത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നാലു ഭീകരരാണ് വാഹനത്തിലെത്തി സിആർപിഎഫ് ബസിനു നേരെ ആക്രമണം നടത്തിയത്. ഭീകരാക്രമണം നടന്ന പാംപോറിൽ നിന്നു 57 കിലോമീറ്റർ അകലെയുള്ള ബാബ റിഷിയെന്ന സ്ഥലത്ത് ആക്രമണത്തിന് നാലു ദിവസം മുൻപു തന്നെ ഡ്രൈവർ ഭീകരരെ എത്തിച്ചിരുന്നു. ഇവിടെ ഒരു വീട്ടിൽ ഇവർ സുരക്ഷിതരായി കഴിയുകയായിരുന്നു.
നാല് ചാവേറുകളാണ് അതിർത്തി വഴി നുഴ‍ഞ്ഞു കയറിയത്. തെക്കൻ കശ്മീരിലെ ഗുൽമാർഗിലെത്തിയ ഇവർ ടാറ്റ സുമോ വാഹനത്തിലാണ് വടക്കൻ കശ്മീരിലെത്തിയത്. ഭീകരർ ദേശീയപാതയെ കുറിച്ച് പഠിച്ചതിന് ശേഷമാണ് ആക്രമണം നടത്തുന്ന സ്ഥലം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലഷ്കറെ തയിബ ഭീകരർ രണ്ടു സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചു പേരെ വധിച്ചതിന് സമീപമാണ് ജൂൺ 25 ആക്രമണം നടന്ന സ്ഥലം.
പാംപോറിലുണ്ടായ ആക്രമണത്തിന് ശേഷം സുരക്ഷാസേന ശക്തമായ പരിശോധനയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. നാലു ചാവേർ ഭീകരരാണ് ആക്രമണം നടത്തിയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തിരച്ചിൽ. നാലു ഭീകരരിൽ രണ്ടു പേരെ പാംപോറിലുണ്ടായ ഏറ്റുമുട്ടലിൽ തന്നെ സിആർപിഎഫ് ജവാൻമാർ വധിച്ചിരുന്നു. മൂന്നാമത്തെ ഭീകരനെ പുൽവാമ ജില്ലയിലെ തന്നെ മൽവാരി നെവ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിക്കുകയായിരുന്നു. അബു അയാൻ എന്നയാളാണ് കൊല്ലപ്പെട്ടത് എന്നാണ് സുരക്ഷാസേന നൽകുന്ന സൂചന. നാലാമത്തെ ഭീകരൻ ഷോപ്പിയാൻ കുൽഗാം തുടങ്ങിയ ഭാഗത്തെ ഉൾവനത്തിലേക്ക് കടന്നിരിക്കാം എന്നാണ് കരുതുന്നത്. 

ബാഗ്ദാദ് ചാവേര്‍ ആക്രമണത്തില്‍ മരണം 120 ആയി

ബാഗ്ദാദ് ചാവേര്‍ ആക്രമണത്തില്‍ മരണം 120 ആയി


വ്യാപാര സമുച്ചയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
July 3, 2016, 09:45 PM IST
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെയെണ്ണം 120 ആയി. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ് ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ട്.
കരാഡ ജില്ലയിലെ വ്യാപാര സമുച്ചയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. റംസാന്‍ നോമ്പ് ഈയാഴ്ച അവസാനിക്കുമെന്നതിനാല്‍ ഷോപ്പിങ്ങിനും മറ്റുമായി നിരവധി പേരാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. ആദ്യ സ്‌ഫോടനം നടന്ന് മിനിട്ടുകള്‍ക്ക് ശേഷം തലസ്ഥാന നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനംകൂടി ഉണ്ടായി.
ഐ.സ്സിന്റെ നിയന്ത്രണത്തിലായിരുന്ന നിരവധി പ്രദേശങ്ങള്‍ ഇറാഖ് സൈന്യം അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു. ഫലൂജ നഗരം പൂര്‍ണമായും സ്വതന്ത്രമായതായി സൈന്യം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് ഐ.എസ് ചാവേര്‍ ആക്രമണം. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ചാവേര്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം

ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരിക്ക്ഇടത് കാലിന് പരിക്കേറ്റ യുവാവിനെ ആസ്പത്രിയിലേക്ക് മാറ്റിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്ക് പോലീസും ബോംബ് സ്‌ക്വാഡും പാര്‍ക്കില്‍ പരിശോധന നടത്തി.
ഇടത് കാലിന് പരിക്കേറ്റ യുവാവിനെ ആസ്പത്രിയിലേക്ക് മാറ്റി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരിക്ക് ഇടത് കാലിന് പരിക്കേറ്റ യുവാവിനെ ആസ്പത്രിയിലേക്ക് മാറ്റി......
Read more at: http://www.mathrubhumi.com/news/world/explosion-in-new-york-s-central-park-malayalam-news-1.1177890ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരിക്ക് ഇടത് കാലിന് പരിക്കേറ്റ യുവാവിനെ ആസ്പത്രിയിലേക്ക് മാറ്റി......

Read more at: http://www.mathrubhumi.com/news/world/explosion-in-new-york-s-central-park-malayalam-news-1.1177890

ബെൽഗ്രേഡിൽ വെടിവയ്പ്:5 പേർ കൊല്ലപ്പെട്ടു

ബെൽഗ്രേഡിൽ വെടിവയ്പ്:5 പേർ കൊല്ലപ്പെട്ടുmangalam.com

സെര്‍ബിയയിലും വെടിവയ്പ്: അഞ്ചു മരണം; കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ ഭാര്യയും

ബെല്‍ഗ്രേഡ്: ബംഗ്ലാദേശിനു പിന്നാലെ സെര്‍ബിയയിലും കഫേയില്‍ വെടിവയ്പ്. ശനിയാഴ്ച പുലര്‍ച്ചെ ഉത്തര സെര്‍ബിയിലെ ഒരു കഫേയില്‍ യന്ത്രത്തോക്കുമായി കടന്നുകയറിയ അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു.
റെന്‍ജാനിന്‍ നഗരത്തിനു സമീപമാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ 1.40ഓടെയാണ് അക്രമി കഫേയില്‍ അക്രമം നടത്തിയത്. അക്രമി ആദ്യം തന്നെ ഭാര്യയെയും മറ്റൊരു യുവതിയേയും കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമി കഫേയില്‍ എത്തിയപ്പോള്‍ ഭാര്യ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നത് കണ്ട് തിരിച്ചുപോയി തോക്കുമായി വന്ന് വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സെര്‍ബിയന്‍ ടെലിവിഷനോട് പറഞ്ഞു. അക്രമിയെ കുറിച്ച് സെഡ്.എസ് എന്നുമാത്രമാണ് പോലീസ് വിവരം പുറത്തുവിട്ടിട്ടുള്ളൂ.
ബംഗ്ലാദേശില്‍ ഹോലെ ബേക്കറി റസ്റ്ററന്റില്‍ കടന്നുകയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ആറു ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഭീകരര്‍ ബന്ദികളാക്കിയ 20 വിദേശികള്‍ അടക്കം 35 പേരെയും മോചിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്

ബാഗ്ദാദില്‍ ഐ.എസ് ആക്രമണം; 78 പേര്‍ കൊല്ലപ്പെട്ടു

mangalam.com

ബാഗ്ദാദില്‍ ഐ.എസ് ആക്രമണം; 78 പേര്‍ കൊല്ലപ്പെട്ടു


ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേറാക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 131 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. കരാഡ ജില്ലയിലെ വ്യാപാര സമുച്ചയങ്ങള്‍ക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
റംസാന്‍ നോമ്പ് ഈയാഴ്ചയില്‍ അവസാനിക്കുമെന്നതിനാല്‍ ഷോപ്പിംഗിനും മറ്റുമായി നിരവധി പേരാണ് ഇവിടെയുണ്ടായിരുന്നത്. ആദ്യ സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയില്‍ വടക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനം കൂടിയുണ്ടായി. ഇവിടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സംഭവസ്ഥലം സന്ദര്‍ശിച്ചു.

ബെൽഗ്രേഡിൽ വെടിവയ്പ്:5 പേർ കൊല്ലപ്പെട്ടു

ബെൽഗ്രേഡിൽ വെടിവയ്പ്:5 പേർ കൊല്ലപ്പെട്ടുmangalam.com

സെര്‍ബിയയിലും വെടിവയ്പ്: അഞ്ചു മരണം; കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ ഭാര്യയും

ബെല്‍ഗ്രേഡ്: ബംഗ്ലാദേശിനു പിന്നാലെ സെര്‍ബിയയിലും കഫേയില്‍ വെടിവയ്പ്. ശനിയാഴ്ച പുലര്‍ച്ചെ ഉത്തര സെര്‍ബിയിലെ ഒരു കഫേയില്‍ യന്ത്രത്തോക്കുമായി കടന്നുകയറിയ അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു.
റെന്‍ജാനിന്‍ നഗരത്തിനു സമീപമാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ 1.40ഓടെയാണ് അക്രമി കഫേയില്‍ അക്രമം നടത്തിയത്. അക്രമി ആദ്യം തന്നെ ഭാര്യയെയും മറ്റൊരു യുവതിയേയും കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമി കഫേയില്‍ എത്തിയപ്പോള്‍ ഭാര്യ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നത് കണ്ട് തിരിച്ചുപോയി തോക്കുമായി വന്ന് വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സെര്‍ബിയന്‍ ടെലിവിഷനോട് പറഞ്ഞു. അക്രമിയെ കുറിച്ച് സെഡ്.എസ് എന്നുമാത്രമാണ് പോലീസ് വിവരം പുറത്തുവിട്ടിട്ടുള്ളൂ.
ബംഗ്ലാദേശില്‍ ഹോലെ ബേക്കറി റസ്റ്ററന്റില്‍ കടന്നുകയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ആറു ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഭീകരര്‍ ബന്ദികളാക്കിയ 20 വിദേശികള്‍ അടക്കം 35 പേരെയും മോചിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്

ബാഗ്ദാദിലുണ്ടായ ചാവേറാക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 131 പേര്‍ക്ക് പരിക്കേറ്റു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേറാക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 131 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്...

Read more at: http://www.mathrubhumi.com/news/world/isis-suicide-attack-in-baghdad-malayalam-news-1.1177543

ധാക്ക : 20 ബന്ദികളെ വെട്ടിക്കൊന്നു

സംഭവസ്ഥലത്തുനിന്ന് പരിക്കേറ്റയാളെ രക്ഷപെടുത്തുന്ന സുരക്ഷാ സൈനികര്‍. ചിത്രം : എ.പി.
സംഭവസ്ഥലത്തുനിന്ന് പരിക്കേറ്റയാളെ രക്ഷപെടുത്തുന്ന സുരക്ഷാ സൈനികര്‍. ചിത്രം : എ.പി.

ധാക്ക : 20 ബന്ദികളെ വെട്ടിക്കൊന്നു


സൈനികനടപടിയിലൂടെ 13 ബന്ദികളെ മോചിപ്പിച്ചു. 30 പേര്‍ക്ക് പരിക്കുണ്ട്
July 3, 2016, 01:00 AM IST
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റെസ്റ്റോറന്റില്‍ 11 മണിക്കൂര്‍ നീണ്ട ഭീകരതയ്ക്ക് അന്ത്യം. ഇന്ത്യക്കാരി താരുഷി ജെയ്ന്‍ (19) അടക്കം ബന്ദികളില്‍ 20 പേരെ അക്രമികള്‍ വെട്ടിക്കൊന്നു. സൈനികനടപടിയിലൂടെ 13 ബന്ദികളെ മോചിപ്പിച്ചു. 30 പേര്‍ക്ക് പരിക്കുണ്ട്.

അക്രമികളില്‍ ആറുപേരെ സുരക്ഷാഭടന്മാര്‍ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ബന്ദികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപോലീസുകാരും കൊല്ലപ്പെട്ടു. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ അടുത്തിടെ നടക്കുന്ന ഏറ്റവുംവലിയ ബന്ദിപ്രതിസന്ധിയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് വിദേശനയതന്ത്രകാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന അതിസുരക്ഷയുള്ള ഗുല്‍ഷന്‍ ജില്ലയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ സായുധരായ അക്രമികള്‍ 40 പേരെ ബന്ദികളാക്കിയത്. വിദേശികളും മധ്യവര്‍ഗക്കാരായ ബംഗ്ലാദേശികളും എത്തുന്ന റെസ്റ്റോറന്റാണിത്. വെള്ളിയാഴ്ച നോമ്പുതുറയ്‌ക്കെത്തിയവരായിരുന്നു അധികവും.

'അള്ളാഹു അക്ബര്‍' വിളികളോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ദികളിലെ ബംഗ്ലാദേശികളെ വിട്ടയച്ച ഭീകരര്‍ വിദേശികളെ റെസ്റ്റോറന്റിന്റെ മുകള്‍നിലയിലേക്ക് കൊണ്ടുപോയി. ഇവരില്‍ ഇരുപതുപേരെയാണ് വധിച്ചത്. മരിച്ചവരിലേറെയും ഇറ്റലി, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എട്ട് ഇറ്റാലിയന്‍പൗരന്മാര്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കംബൈന്‍ഡ് മിലിട്ടറി ആസ്​പത്രിയിലേക്കുമാറ്റി.

മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് കൊലനടത്തിയതെന്ന് സൈനികനടപടിയുടെ ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്ഫാഖ് ചൗധരി പറഞ്ഞു. വെള്ളിയാഴ്ച രാത്രിതന്നെയാണ് കൊലനടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാത്രിതന്നെ റെസ്റ്റോറന്റ് വളഞ്ഞ സുരക്ഷാസേനകളും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. ഇതിലാണ് രണ്ടുപോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചത്.

ശനിയാഴ്ച രാവിലെ 7.40-തോടെ സായുധ കമാന്‍ഡോകള്‍ റെസ്റ്റോറന്റിനുള്ളില്‍ കടന്നു. 'ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്' എന്നുപേരിട്ട സൈനികനടപടിയില്‍ പതിനഞ്ചുമിനിറ്റിനകം ഭീകരരെ കീഴ്പ്പെടുത്തി, ജീവനോടെ ശേഷിച്ച ബന്ദികളെ രക്ഷിക്കാനായെന്ന് ജനറല്‍ നയീം പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ഇന്ത്യയില്‍നിന്നുള്ള ഡോക്ടറുമുണ്ട്. അക്രമികളെല്ലാവരും 20-27 പ്രായമുള്ളവരും നല്ല വിദ്യാഭ്യാസമുള്ളവരുമാണെന്ന് സൈന്യം പറഞ്ഞു.

ആക്രമണം നടന്ന് നാലുമണിക്കൂറിനകം ഐ.എസ്. അവകാശവാദവുമായെത്തി. ഐ.എസ്. ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ 'അമാഖ്' വഴിയാണ് ആക്രമണത്തിനുപിന്നില്‍ തങ്ങളാണെന്ന് സംഘടനയറിയിച്ചത്. തെളിവായി റെസ്റ്റോറന്റിനുള്ളില്‍നിന്നെന്നുപറഞ്ഞ ദൃശ്യങ്ങളും പുറത്തുവിട്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ധാക്ക ഭീകരര്‍ സമ്പന്ന കുടുംബാംഗങ്ങളും വിദ്യാസമ്പന്നരും

ധാക്ക ഭീകരര്‍ സമ്പന്ന കുടുംബാംഗങ്ങളും വിദ്യാസമ്പന്നരും


അക്രമി സംഘത്തിലുണ്ടായിരുന്നവരെല്ലാം 20-21 വയസ്സ് പ്രായമുള്ളവരും ധാക്കയിലെ നോര്‍ത്ത്-സൗത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമാണ്.
July 3, 2016, 02:50 PM IST
ധാക്ക: ധാക്കയില്‍ ബന്ധികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ തീവ്രവാദികളെല്ലാം യുവാക്കളും ഉന്നത കുടുംബങ്ങളില്‍നിന്നുള്ള വിദ്യാസമ്പന്നരുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങള്‍ ബംഗ്ലാദേശി സര്‍ക്കാരാണ് പുറത്തുവിട്ടത്.
അക്രമി സംഘത്തിലുണ്ടായിരുന്നവരെല്ലാം 20-21 വയസ്സ് പ്രായമുള്ളവരും ധാക്കയിലെ നോര്‍ത്ത്-സൗത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമാണ്. തുര്‍ക്കിഷ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്‌കൊളാസ്റ്റിക്ക തുടങ്ങി ധാക്ക നഗരത്തിലെ ഉന്നതമായ സ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് ഇവര്‍. മാത്രമല്ല, അതി സമ്പന്നമായ കുടുംബ പശ്ചാത്തലവുമാണ് ഇവര്‍ക്കുള്ളത്.
ഇവരില്‍ ആരും മദ്രസാ വിദ്യാര്‍ത്ഥികളല്ലെന്നാണ് ഔദ്യോഗിക വക്താക്കള്‍ നല്‍ക്കുന്ന വിവരം. ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഭീകര സംഘടനകളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതിനിടെ, കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐ.എസ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളും ചിത്രങ്ങളും പുറത്തുവിട്ടു. ഇനി തുടര്‍ന്നും ഇത്തരത്തിലുള്ള കൂടുതല്‍ ആക്രമണങ്ങള്‍ മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കു നേരെ അഴിച്ചുവിടുമെന്ന് ഐ.എസ് മുന്നറിയിപ്പു നല്‍കി.
Photo courtesy: news18
അബു ഒമര്‍, അബു സല്‍മ, അബു റഹിം, അബു മുഹറിബ് അല്‍-ബംഗാള്‍ എന്നിവരുടെ പേരുകളാണ് ഐ.എസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ പേരുകളും ചിത്രങ്ങളും ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ആക്രമണം നടത്തിയത് ഐ.എസ് സംഘമല്ലെന്നും ജമാഅത്ത്‌ ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന നിരോധിക്കപ്പെട്ട പ്രാദേശിക തീവ്രവാദ സംഘടനയാണെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ വ്യക്തമാക്കി. അക്രമികള്‍ക്ക് ഐഎസുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ധാക്കയിലെ റസ്റ്റോറന്റില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരെ ഭീകരര്‍ ബന്ധികളാക്കിയിരുന്നു. ഇന്ത്യന്‍ യുവതി അടക്കം 22 വിദേശികളെ പിന്നീട് ആക്രമികള്‍ കൊലക്കത്തിക്ക് ഇരയാക്കി. ശനിയാഴ്ച പുലര്‍ച്ചെ റസ്റ്റോറന്റിനുള്ളില്‍ കടന്ന പോലീസ് കമാന്‍ഡോകള്‍ ഭീകരരില്‍ ആറു പേരെ വെടിവെച്ചു കൊല്ലുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു.

ഇവിടെ നിന്നും ജീവനോടെ മടങ്ങാനാവില്ല: താരിഷിയുടെ അവസാന സന്ദേശം

ഇവിടെ നിന്നും
ജീവനോടെ മടങ്ങാനാവില്ല: താരിഷിയുടെ അവസാന സന്ദേശം


ഭീകരര്‍ റസ്‌റ്റോറന്റിനുള്ളില്‍ കടന്ന് വെടിവെയ്പ്പ് ആരംഭിച്ചപ്പോള്‍ ശുചിമുറിക്കുള്ളില്‍ ഒളിച്ചിരുന്നാണ് താരിഷി അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്.
July 3, 2016, 01:14 PM IST
ന്യൂഡല്‍ഹി: ധാക്കയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി അവസാനമായി വിളിച്ച ഫോണ്‍കോളും അവള്‍ പറഞ്ഞ വാക്കുകളും ഇപ്പോഴും ഞെട്ടലോടെ മാത്രമേ ബന്ധുക്കള്‍ക്ക് ഓര്‍ക്കുവാന്‍ കഴിയുന്നുള്ളൂ.
ഭീകരര്‍ റസ്‌റ്റോറന്റിനുള്ളില്‍ കടന്ന് വെടിവെയ്പ്പ് ആരംഭിച്ചപ്പോള്‍ ശുചിമുറിക്കുള്ളില്‍ ഒളിച്ചിരുന്നാണ് താരിഷി അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്.
"ഏകദേശം ഒന്നരയോടെയാണ് താരിഷിയുടെ ഫോണ്‍കോള്‍ വന്നത്. 'ഭീകരര്‍ ഭക്ഷണശാലയ്ക്കുള്ളില്‍ കടന്നുകഴിഞ്ഞു. എനിക്ക് നല്ല ഭയമുണ്ട്, ഇവിടെ നിന്നും ജീവനോടെ പുറത്തുകടക്കാനാവുമെന്ന് തോന്നുന്നില്ല. അവര്‍ എല്ലാവരേയും കൊന്നൊടുക്കുകയാണ്' ഇതായിരുന്നു അവള്‍ അവസാനമായി പറഞ്ഞത്," ബന്ധുക്കള്‍ പറഞ്ഞു.
പുറത്ത് വെടിവെപ്പു നടക്കുമ്പോള്‍ കൂട്ടുകാരായ ഫറാസ് അയാസ് ഹൊസൈനും, അബിന്താ കബീറിനുമൊപ്പം ശുചിമുറിക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു താരിഷി. പിന്നീട് ഈ നമ്പറില്‍ തിരിച്ചുവിളിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല.
ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ നിന്നും ബെര്‍ക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ താരിഷി ധാക്കയിലെ ഒരു ബാങ്കില്‍ ഇന്റണ്‍ഷിപ്പ് ചെയ്യുകയായിരുന്നു.
വീട്ടില്‍ നിന്നും പുറത്ത് പോയ താരിഷി ഭക്ഷണം കഴിക്കുന്നതിനായി കഫേയില്‍ കയറിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ഭീകരരുടെ ആക്രമണം.
ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയില്‍ വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9 മണിക്ക് നോമ്പ് തുറക്കല്‍ ചടങ്ങിന്റെ ഭാഗമായി കഫേയില്‍ നടന്ന വിരുന്നിനിടയിലായിരുന്നു അപ്രതീക്ഷിതമായ ഭികരാക്രമണം നടന്നത്.

Saturday, 2 July 2016

മോദിയുടെ ചക്രവ്യുഹം

അഭിമാനത്തോടെ ഓരോ ഭാരതീയനും ഷെയര്‍
ചെയ്യുക ..
ഇന്ത്യ പാകിസ്താന്‍ ബോര്‍ഡറില്‍ മോദിയുടെ ചക്രവ്യുഹം..!!
ഇത് Automatic Guns, Radar, Sensors This is how PM Modi is using Israeli technology to tackle infiltration on India Pak Border!!!
പാക്കിസ്ഥാന്‍ അയക്കുന്ന തീവ്രവാദികള്‍ ഉടനെ കാല പുരിക്ക് പോകും..ഇതുവരെ പട്ടാളക്കാര്‍ തന്നെ ലെന്‍സ്‌ ഒക്കെ പിടിച്ചു നോക്കണമായിരുന്നു തീവ്രവാതി വരുന്നുണ്ടോ എന്ന് ...കൂടാതെ മഞ്ഞു വീഴ്ചയുടെ ഗുണം ഒക്കെ എടുത്തു പാകിസ്താന്‍ കളികള്‍ കളിച്ചു കൊണ്ടേ ഇരുന്നു ..അകത്തു കടന്നു ജവാന്റെ ചെവി അറുത്തു ..ഇനി കളി മാറുക ആണ് ..
അതിർത്തിയിൽ സുരക്ഷയൊരുക്കി ചക്രവ്യൂഹ്
ന്യൂഡൽഹി : പാകിസ്ഥാനുമായുള്ള ഭാരതത്തിന്‍റെ അതിർത്തികളിൽ ഭേദിക്കാനാകാത്ത സുരക്ഷ ഒരുങ്ങുന്നു. ഇസ്രായേലിന്‍റെ ,സുരക്ഷ സംവിധാനങ്ങളെ ആസ്പദമാക്കിയാണ് സുരക്ഷ ക്രമീകരണങ്ങൾ തയ്യാറാകുന്നത്. ഓപ്പറേഷൻ ചക്രവ്യൂഹ് എന്ന് പേരിട്ട പദ്ധതി പ്രകാരം ആധുനിക സങ്കേതിക വിദ്യയും അത്യാധുനിക ആയുധങ്ങളും ആകും ഉപയോഗിക്കുക.
കരമാർഗമോ, കടൽമാർഗമോ, ആകാശമാർഗമോ ഭീകരർക്ക് ഇന്ത്യൻ മണ്ണിൽ കാൽകുത്താൻ കഴിയാത്ത തരത്തിലാണ് ഓപ്പറേഷൻ ചക്രവ്യൂഹ് തയ്യാറാക്കിയിട്ടുളളത്. അത്യാധുനിക റഡാറുകളും, സെൻസറുകളും, ക്യാമറകളും, ഒപ്‍റ്റിക്കൽ ഫൈബറും, ആധുനിക തോക്കുകളും ഓപ്പറേഷൻ ചക്രവ്യൂഹിന്‍റെ ഭാഗമാണ്. സ്വയം പ്രവർത്തിക്കുന്ന ഇവ പാക് അതിർത്തിയിൽ വിന്യസിച്ച് ഭീകരരുടെ നുഴഞ്ഞു കയറ്‍റം എന്നേന്നക്കുമായി അവസാനിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നുഴഞ്ഞു കയറ്റശ്രമം തിരിച്ചറിയുന്ന റഡാറുകൾ കൺട്രോൾ റൂമിന് സന്ദേശം നൽകും. ഉടൻ ക്യാമറകൾ നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തുകയും തോക്കുകൾ വെടിയുതിർക്കുകയും ചെയ്യും.
റഡാറുകളുടെ വിന്യാസത്തിനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭൂമിക്കടിയിലൂടെയും സമുദ്രത്തിലൂടെയും ഒപ്‍റ്‍റിക്കൽ ഫൈബർ വിന്യസിച്ചു കഴിഞ്ഞു. ആകാശമാർഗമുളള ഭീകരപ്രവർത്തനം തടയാൻ ക്യാമറകൾ ഘടിപ്പിച്ച ഏറോസ്‍റ്റാറ്റ് ബലൂണുകൾ ഉപയോഗിക്കും. ആറ് തരത്തിലുളള സെൻസറുകളാണ് ഉപയോഗിക്കുക. ആദ്യഘട്ടം എന്ന നിലയിൽ ജമ്മു-കശ്മീരുലെയും ഗുജറാത്തിലെയും അതിർത്തികളിൽ ആകും ഇവ ഘടിപ്പിക്കുക.

'സഞ്ചാരികള്‍ക്ക് 10 ക്യാമറകള്‍

'സഞ്ചാരികള്‍ക്ക് 10 ക്യാമറകള്‍'

സഞ്ചാരികള്‍ക്ക്, പ്രത്യേകിച്ചും ഫോട്ടോയുടെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലാത്തവര്‍ക്കായി, ഉത്തമ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുമ്പരായ നാഷണല്‍ ജിയോഗ്രഫിക് മാസിക, 10 ക്യമാറകള്‍ തിരഞ്ഞെടുത്തിരിക്കുന്നു. ഈ ലിസ്റ്റില്‍ വില കുറഞ്ഞ ക്യാമറകള്‍ കുറവാണ്. മറ്റൊരു പ്രത്യേകത ഒറ്റ DSLR പോലും ഈ ലിസ്റ്റില്‍ ഇടം പിടച്ചിട്ടില്ല എന്നതാണ്. ക്യാമറകളെ പരിചയപ്പെടാം.
1. ഫൂജിഫിലിം X-T1
APS-C 16MP സെന്‍സറുള്ള, ലെന്‍സു മാറാവുന്ന ഈ ക്യാമറയുടെ ഇലക്ട്രോണിക് ഷട്ടര്‍ 1/32000ല്‍ വരെ ഫോട്ടോ എടുക്കും. ഞൊടിയിയിടയില്‍ പ്രവര്‍ത്തന സജ്ജമാകുന്ന ക്യാമറയുടെ പ്രവര്‍ത്തനമെല്ലാം വളരെ വേഗത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. DSLRന്റെയത്ര നല്ല പടം പിടിക്കുകയും എന്നാല്‍ അതിന്റെ പകുതി മാത്രം സൈസ് ഉള്ള ഈ ക്യാമറ സഞ്ചാരിയുടെ ബാഗിലെ ഒരു നല്ല കൂട്ടൂകാരന്‍ ആകുമെന്നു പറയുന്നു.
2. കാനോൺ EOS M3
കാനോണിന്റെയും നിക്കോണിന്റെയും കൂടി ഒരു ക്യാമറയെ ലിസ്റ്റില്‍ ഉള്ളു. APS-C 24.2MP സെന്‍സറുള്ള കാനോണിന്റെ ഏക മിറര്‍ലെസ് ക്യാമറയും അതിന്റെ വലിപ്പക്കുറവും ഗുണമേന്മയും കൊണ്ട് പട്ടികയില്‍ ഇടം പിടിക്കുന്നു. ലെന്‍സു മാറ്റാവുന്ന ഈ ക്യാമറയ്ക്ക് വൈഫൈയും ഉണ്ട്.
3. ഒളിമ്പസ് OM-D E-M5 Mark II
Micro 4/3rds 16.3MP സെന്‍സര്‍ ആണ് ഈ ക്യാമറയ്ക്ക് ഉള്ളത് എങ്കിലും ഇതിന്റെ മള്‍ട്ടി ഷോട്ട് മോഡ് 40MP പടം എടുക്കാന്‍ അനുവദിക്കുന്നു. ഇതില്‍ ലഭ്യമായ 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ വെളിച്ചം കുറഞ്ഞ സമയത്തും ക്യാമറ കൈയ്യില്‍ പിടിച്ചു പടം എടുക്കാന്‍ അനുവദിക്കും.
4. സോണി a7R II
ഈ ലിസ്റ്റിലെ ഭീമനാണിവന്‍. പൈസയിലും കഴിവിലും. 42.4MP ഫുള്‍ഫ്രെയിം സെന്‍സര്‍ നെഞ്ചിലൊതുക്കിയ ക്യാമറ ലോകത്ത് ഇന്നു കിട്ടാവുന്നതിലെ ഏറ്റവും മികച്ച ക്യാമറകളില്‍ ഒന്നാണ്. എന്നാല്‍ കൂറ്റന്‍ DSLR കളെക്കാള്‍ ചില ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ ഭാരം കുറവായിരിക്കും എന്നതാണ് ഇതിനെ ലിസ്റ്റില്‍ എത്തിക്കുന്നത്. വൈഫെ തുടങ്ങി ഒരു ആധുനിക ക്യാമറയില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഇതില്‍ ലഭ്യമാണ്.
5. പാനസോണിക് Lumix DMC-GX8?
Micro 4/3rds 20.3MP സെന്‍സറുള്ള ക്യാമറയെ അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ കുഞ്ഞന്‍' എന്ന വിശേഷണത്തോടെ പരിചയപ്പെടുത്തുന്നു. ലൂമിക്‌സ് എടുക്കുന്ന പടങ്ങളാകട്ടെ മികച്ചവയും. ഈ ക്യാമറയ്ക്കും ലെന്‍സുകള്‍ മാറ്റാമെന്നു മാത്രമല്ല ലൈക്കയുടെയും ഒളിമ്പസിന്റെയും പോലും സ്വീകരിക്കുന്ന മൗണ്ടുമാണ് ഉള്ളത്. 4K വിഡിയോ റെക്കോഡിങും വൈഫൈയും തുടങ്ങി പല ഫങ്ഷനുകളും ഉണ്ട്.
6. പാനസോണിക് Lumix DMC-GH4
പാനസോണിക്കിന്റെ GH സീരിസ് ഫോട്ടോഗ്രാഫി ലോകത്തിന്റെ ശ്രദ്ധ പിടച്ചുപറ്റിയ ശ്രേണിയാണ്. ക്യാമറയ്ക്ക് ഉള്ളത് Micro 4/3rds 16.05MP സെന്‍സര്‍ ആണ്. ചെരിക്കാവുന്ന LCD പാനലും അള്‍ട്രാ ഹൈഡെഫനിഷന്‍ വിഡിയോ റെക്കൊഡിങും മറ്റും ഉള്ള ക്യാമറ ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ക്യാമറകളില്‍ ഒന്നാണ്.
7. സോണി ആല്‍ഫാ a6000
APS-C 24.3MP സെന്‍സര്‍ ഉള്ള ഈ ക്യാമറ കാനോണിന്റെയും നിക്കോണിന്റെയും നട്ടെല്ലില്‍ കൂടി വിറയല്‍ പായിച്ച കേമനാണ്. വൈഫൈയും ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും മറ്റുമുള്ള ക്യാമറ ചെറിയ, എന്നാല്‍ ഫോട്ടോ ക്വാളിറ്റിയില്‍ മോശം വരരുത് എന്നു നിര്‍ബന്ധമുള്ളവരുടെ പ്രിയപ്പെട്ടതാക്കുന്നു.
(ഇന്ന് ഇതിന്റെ പിന്‍ഗാമിയായ a6300യും മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില പ്രശ്‌നമല്ലെങ്കില്‍ a6300 വാങ്ങുന്നതാണ് നല്ലത്-ലേഖകന്‍)
8. ഫൂജി x100t
ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ഫൂജി ക്യാമറയാണ് ഇത്. APS-C 16MP സെന്‍സര്‍ ആണ് ഇതിനുള്ളത്. 1/32000 വരെ ഇലകട്രോണിക് ഷട്ടര്‍ ലഭ്യമാണ്. വൈഫൈ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
(നല്ല ചിത്രങ്ങള്‍ എടുക്കും എന്ന് ഉറപ്പാണെങ്കിലും ഇതിന്റെ 23mm ലെന്‍സു മാറ്റാനാവില്ല എന്നത് പലര്‍ക്കും ഗുണകരമാകില്ല.)
9. ഒളിമ്പസ് TG-3
ലിസ്റ്റില്‍ കയറിക്കൂടിയ പരമ്പരാഗത രീതിയിലുള്ള ഒരു പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണിത്. വലിപ്പക്കുറവും, 50 അടി വരെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാം എന്നതും ആണ് ഇതിന്റെ പ്രധാന മേന്മകള്‍. ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളില്‍ ഒന്നായ ഇതിന് 16MP സെന്‍സറും 25-100mm സൂം ലെന്‍സും ആണുള്ളത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം എന്നതായിരിക്കാം ഈ മോഡലിനും സഞ്ചാരിയുടെ ബാഗില്‍ ഇടം കൊടുക്കാമെന്ന് നാഷനല്‍ ജിയോഗ്രഫിക് പറയുന്നത്.
10. സോണി DSC-RX10
ഈ ലിസ്റ്റിലെ സോണിയുടെ മൂന്നാമത്തെ ക്യാമറ! ഈ ക്യാമറ ഇറക്കിയതിലൂടെ നല്ലൊരു പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റി മറ്റു ബ്രാന്‍ഡുകള്‍ക്ക് ഒരു ക്ലാസു കൊടുക്കുക കൂടെയാണു സോണി ചെയ്യുന്നത്. 20.2MP സെന്‍സര്‍ ഉള്ള ക്യാമറയ്ക്ക് കാള്‍ സൈസ് ബ്രാന്‍ഡിങ് ഉള് 24-200mm F2.8 ലെന്‍സാണ് ഉള്ളത്.
(സോണിയുടെ RX10 Mk III ലോകത്തെ ഏറ്റവും നല്ല പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണെങ്കിലും ഒരു കിലോയില്‍ ഏറെയാണു ഭാരം എന്നതുകൊണ്ട് സഞ്ചാരികള്‍ളുടെ ബാഗില്‍ ഇടം പിടിക്കണമെന്നില്ല.) 

DSLRനും സൂപ്പര്‍ സൂം വരുന്നു?

DSLRനും സൂപ്പര്‍ സൂം വരുന്നു?

ലോകത്ത് ഏറ്റവും അധികം DSLR ക്യാമറകള്‍ വില്‍ക്കുന്ന കാനോൺ കമ്പനി അടുത്തകാലത്തു ഫയല്‍ ചെയ്ത പേറ്റന്റ് പേപ്പറുകളില്‍ ഒന്ന് EF 28-560mm f/2.8-5.6 വേണ്ടിയാണ്. കൂടുതല്‍ ഫോക്കല്‍ ലെങ്തുകള്‍ ഒറ്റ സൂമില്‍ ഒതുക്കണമെന്നുള്ള DSLR ഉപയോക്താക്കള്‍ക്ക് 28-300 FX, 18-300 DX തുടങ്ങിയ ലെന്‍സുകളാണ് ഇന്നു മാര്‍ക്കറ്റിലുള്ളത്. ഈ സൂമുകള്‍ ആകട്ടെ f3.5ല്‍ തുടങ്ങുന്നവയും ആകും.
പുതിയ ലെന്‍സ് കാനോൺ പുറത്തിറക്കുന്നുണ്ടെങ്കില്‍ അതു തികച്ചും അമേച്വർ ഫോട്ടോഗ്രാഫര്‍മാരെ ഉദ്ദേശിച്ചായിരിക്കില്ല എന്നും ഉറപ്പിക്കാം, കാരണം f2.8ല്‍ ആണല്ലോ ഈ ലെന്‍സ് തുടങ്ങുന്നത്.
കാനോൺ വല്ല സുവര്‍ണ്ണ ഒപ്ടിക്കല്‍ ഫോര്‍മ്യുലയും കണ്ടെത്തിയിട്ടില്ല എങ്കില്‍ ഫോട്ടോഗ്രാഫ്രര്‍മാരെ ജിമ്മിലേക്ക് അയയ്ക്കാന്‍ സാധ്യതയുള്ള ലെന്‍സുമാണിത് കാരണം ഇതൊരു കൂറ്റന്‍ ലെന്‍സായിരിക്കും. വലുപ്പത്തിലും ഭാരത്തിലും. എങ്കിലും, മിക്കവാറും സാഹചര്യങ്ങള്‍ക്കെല്ലാം ഉപകരിക്കുന്ന ഈ ഓള്‍റൗണ്ടറെ വളരെ താത്പര്യത്തോടെ ആയിരിക്കും കാനോൺ സിസ്റ്റം ഉപയോഗിക്കുന്നവര്‍ കാത്തിരിക്കുന്നത്.
പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളില്‍ സൂപ്പര്‍ സൂം ഒരു വാര്‍ത്തയേ അല്ല. 2000 എംഎം വരെ ഒപ്ടിക്കല്‍ സൂമും 4000 എംഎം വരെ ഡിജിറ്റല്‍ സൂമും ലഭ്യമാക്കിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ വരെ ഉണ്ട്. എന്നാല്‍ ഫുള്‍ഫ്രെയിം DSLR കള്‍ക്ക് ഇത്തരം ഒരു ലെന്‍സ് എന്നത് ചെറിയൊരു അദ്ഭുതം തന്നെ ആയിരിക്കും, പ്രത്യേകിച്ചും മികച്ച ലെന്‍സുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരെടുത്തിട്ടുള്ള കാനോൺ കമ്പനിയില്‍ നിന്ന് വരുമ്പോള്‍. വിലയുടെ കാര്യം വരുമ്പോല്‍ കിഡ്‌നി വിറ്റാല്‍ വാങ്ങല്‍ നടക്കുമോ എന്ന കാര്യത്തിനും ഇപ്പോള്‍ ഉത്തരം ഇല്ല. 

എന്താണ് നോര്‍മല്‍ ലെന്‍സ്?

എന്താണ് നോര്‍മല്‍ ലെന്‍സ്?

ഫോട്ടോഗ്രാഫി വൃത്തങ്ങളില്‍ കേള്‍ക്കുന്ന ഒരു പദമാണ് 'നോര്‍മല്‍' ലെന്‍സ്. ഇത് എന്താണെന്ന് അറിയില്ലാത്തവര്‍ക്കായി ഒരു കുറിപ്പ്:
മനുഷ്യനേത്രത്തിന്റെ വീക്ഷണകോൺ ക്യാമറയില്‍ പ്രതിഫലിപ്പിക്കുന്ന ലെന്‍സുകളെയാണ് നോര്‍മല്‍ ലെന്‍സുകള്‍ എന്നു വിളിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. ഒരു ഫുള്‍ഫ്രെയിം സെന്‍സറുള്ള ക്യാമറയില്‍ 50 എംഎം ഫോക്കല്‍ ലെങ്തുള്ള ലെന്‍സുകളാണ് സാധാരണ ഈ പേരില്‍ അറിയപ്പെടുന്നത്.
എന്നാല്‍ 43-58 എംഎം ഫോക്കല്‍ ലെങ്തിലുള്ള ഏതു ലെന്‍സിനെയും 'നോര്‍മല്‍' ലെന്‍സിന്റെ പരിധിയില്‍ പെടുത്താമെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
ക്യാമറയില്‍ ഉപയോഗിക്കുന്ന ലെന്‍സ് ഫോക്കല്‍ ലെങ്തുകളെ മുറിക്കുന്ന ഒരു മധ്യരേഖ കൂടെയാണ് 50 എംഎം. ഇതിനു താഴേക്കുള്ള ഫോക്കല്‍ ലെങ്തുകളെ (ഉദാഹരണം: 35mm, 28mm, 24mm...) വൈഡ് ആങ്ഗിള്‍ ഗണത്തിലും, ഇവ കഴിഞ്ഞുളളവയെ (ഉദാ: 70mm, 85mm, 100mm..) ടെലിഫോട്ടോ വിഭാഗത്തിലും ആണ് പെടുത്തുന്നത്.
അതായത് അഞ്ചു മീറ്റര്‍ അകലെയുള്ള ഒരു വസ്തുവിനെ ഈ ഫോക്കല്‍ ലെങ്തിലുള്ള ലെന്‍സ് വച്ചു പടമെടുക്കുമ്പോള്‍ ഏകദേശം നമ്മള്‍ നോക്കുമ്പോള്‍ കിട്ടുന്നതു പോലെ ഒരു വീക്ഷണകോൺ ആണ് കിട്ടുന്നത്. എന്നാല്‍ വൈഡ് ആങ്ഗിള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആ വസ്തു അത് ഇരിക്കുന്നതിനേക്കള്‍ അകലെയാണെന്ന് തോന്നിപ്പിക്കും. മറിച്ച് ടെലീ ലെന്‍സുകള്‍ അതിനെ വ്യൂഫൈന്‍ഡറില്‍ നമ്മുടെ അടുത്തേക്കു കൊണ്ടുവരുന്നതായി തോന്നിപ്പിക്കും.
50mm ലെന്‍സുകളെയാണ് നോര്‍മല്‍ ലെന്‍സുകള്‍ എന്നു വിളിക്കുന്നത് എങ്കിലും അവ ഇന്നത്തെ എല്ലാ ക്യാമറകളിലും മനുഷ്യ ദൃഷ്ടിയുടെ വീക്ഷണകോൺ സമ്മാനിക്കില്ല. ആ നാമകരണം നടന്നത് 35mm ഫിലിം ക്യാമറകളുടെ കാലത്തായിരുന്നു. ഇന്ന് ഈ ഫോക്കല്‍ ലെങ്ത് ഫുള്‍ഫ്രെയിം ക്യാമറകളില്‍ മാത്രമെ നോര്‍മല്‍ ലെന്‍സ് ആകുന്നുള്ളു. ക്യാമറയില്‍ പിടിപ്പിച്ചിരിക്കുന്ന സെന്‍സറിന്റെ വലുപ്പം അനുസരിച്ച് ലെന്‍സിന്റെ പേസ്‌പെക്ടീവും മാറുന്നു. ഒരു 1.5x ക്രോപ് ഫാക്ടര്‍ ഉള്ള DX ഫോര്‍മാറ്റ് ക്യാമറയില്‍ (ഉദാ: നിക്കോണ്‍) 35mm ലെന്‍സുകളാണ് നോര്‍മല്‍ ലെന്‍സിന്റെ (50mm) പേസ്‌പെക്ടീവ് (perspective) തരുന്നത്. 1.6x ക്രോപ് ഫാക്ടറുള്ള DX ക്യാമറയില്‍ (ഉദാ: കാനോൺ‍) ഇത് ഏകദേശം 31mm ആയിരിക്കും. മൈ്‌ക്രോ ഫോര്‍-തേഡ്‌സ് സെന്‍സറുള്ള ക്യാമറയാണെങ്കില്‍ 25mm ആയിരിക്കും നോര്‍മല്‍ ഫോക്കല്‍ ലെങ്ത്.
നിക്കോണ്‍ DX ക്യാമറയില്‍ ഒരു 50mm ലെന്‍സു പിടിപ്പിക്കുമ്പോള്‍ അത് 75mm ആകും.
ഫിലിം ക്യാമറകളുടെ കാലത്ത് വെഡിങ് ഫോട്ടോഗ്രാഫര്‍മാരും മറ്റും ഉപയോഗിച്ചിരുന്നത് മൂന്നു ലെന്‍സുകളായിരുന്നു- 50mm, 28mm, 100mm. ഒരു ലെന്‍സ് മാത്രം കൊണ്ടുനടന്നിരുന്നവരുമുണ്ട്. നിസംശയം പറയാം അവര്‍ 50mm മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ഇന്ന് തുകടക്കക്കാര്‍ വാങ്ങുന്ന ക്യാമറകളില്‍ കിറ്റ് ലെന്‍സ് ആയി കിട്ടുന്നത് 18-55 പോലത്തെ സൂം ലെന്‍സുകളാണ് എങ്കില്‍ മുമ്പ് അത് 50mm ലെന്‍സുകള്‍ ആയിരുന്നു. ഇന്നും നിക്കോണും കാനോണും ഉണ്ടാക്കുന്ന ഏറ്റവും വിലകുറഞ്ഞ ലെന്‍സുകളില്‍ ഒന്ന് 50mm 1.8 ആണ്. താരതമ്മ്യേന വക്രീകരണം കുറവുള്ള ഫോക്കല്‍ ലെങ്ത് ആണ് 50mm. പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫിക്കും പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താനും ഈ ലെന്‍സ് ഉപയോഗിക്കാം.
തെരുവു ഫോട്ടോഗ്രാഫിയുടെ (street photography) പിതാവ് എന്നറിയപ്പെടുന്ന, ഐതിഹാസിക പ്രശസ്തിയുള്ള ഫ്രെഞ്ചുകാരന്‍ ഒണ്‍റി കാര്‍ട്ടിയെ-ബ്രെസണ്‍ (Henri Cartier-Bresson) തന്റെ കരിയറില്‍ പ്രധാനമായും ഒരേ ഒരു ലെന്‍സേ ഉപയോഗിച്ചിരുന്നുള്ളു- 50mm!
കൂടുതല്‍ സൗകര്യം തരുന്ന സൂം ലെന്‍സ് സംസ്‌കാരം പ്രൈമുകള്‍ക്ക് ഒരു തൊട്ടുകൂടായ്മ കൊണ്ടുവന്നില്ലായിരുന്നു എങ്കില്‍ ഇന്നും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുക 50mm ആയിരിക്കും. മിക്കവാറും നോര്‍മല്‍ സൂമുകളില്‍ 50mm ഫോക്കല്‍ ലെങ്ത് ലഭ്യമാണെങ്കിലും ഒരു പ്രൈം ലെന്‍സിന്റെ ഗുണമോ, വലിയ അപേര്‍ചര്‍ തരുന്ന വിടുതലോ സാധ്യമാക്കണമെന്നില്ല. എന്തായാലും വെളിച്ചം കുറഞ്ഞ സ്ഥലത്തുള്ള പടമെടുക്കലിന് സൂമുകള്‍ക്ക് ഇവനെ വെല്ലാനാകില്ല താനും. ഇനിയും നോര്‍മല്‍ ലെന്‍സ് ഉപയോഗിച്ചു നോക്കിയിട്ടില്ലാത്തവര്‍ ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയോ കയ്യില്‍ ഒരെണ്ണം ഉണ്ടെങ്കില്‍ വാങ്ങി ഉപയോഗിച്ചു നോക്കുമല്ലോ. ചിലപ്പോള്‍ നിങ്ങളുടെ ഫോട്ടോഗ്രാഫിയില്‍ സുദീര്‍ഘമായ ഒരു സ്‌നേഹബന്ധം തുടങ്ങലാകും അത്. 

ശരിക്കും നിങ്ങള്‍ക്ക് എസ്എല്‍ആര്‍ ക്യാമറ വേണോ

ശരിക്കും നിങ്ങള്‍ക്ക്
എസ്എല്‍ആര്‍ ക്യാമറ വേണോ?

ഫൊട്ടോഗ്രഫിയിൽ താല്‍പ്പര്യമുള്ള ഏവരെയും കൊതിപ്പിക്കു രൂപമാണ് എസ്എല്‍ആര്‍ ക്യാമറയുടേത്. പലരും സിനിമകളിലെ നായകരെയും, ലോകപ്രശസ്ത ഫോട്ടോഗ്രഫര്‍മാരെയും കണ്ടാണ് തനിക്കും ഒരു എസ്എല്‍ആര്‍ വേണമൊഗ്രഹിക്കുത്. എന്നാൽ നല്ല പടമെടുക്കാന്‍ എസ്എല്‍ആര്‍ തന്നെ വേണോ?
വേണമെന്നും വേണ്ടായെന്നും മറുപടി ഉണ്ടായേക്കാം. പക്ഷേ, ആദ്യമറിയേണ്ടത് നമ്മുടെ ഫൊട്ടോഗ്രഫിയുടെ രീതി എന്താണെന്നാണ്. അതിനു ചേര്‍ന്ന ക്യാമറയാണു വേണ്ടത്. നമുക്കറിയു പലരും കൊതിമൂത്ത് വാങ്ങിയ എസ്എല്‍ആര്‍ ക്യാമറ തൊട്ടിട്ടുതന്നെ കാലങ്ങളായെന്ന്. പൊങ്ങച്ചത്തിനും പണച്ചെലവിനും പിന്നാലെ പോവാതെ നല്ല പടമെടുക്കാന്‍ ഒരു എസ്എല്‍ആര്‍ വേണമെന്നില്ല
1) കുടുംബനിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക്...
കാനോൺ 5 ഡി മാര്‍ക്ക് 2 എ പ്രഫഷനല്‍ ക്യാമറ വാങ്ങി ഡ്രൈബോക്സില്‍ അച്ചാറിടുതു പോലെ സൂക്ഷിക്കു ഒരു സുഹൃത്തിനെ അറിയാം. ഐടി പ്രഫഷനല്‍. കാശ് ഇഷ്ടം പോലെ. എന്നാല്‍പിന്നെ വാങ്ങുന്നത് നല്ലൊരു ക്യാമറ തന്നെയാവട്ടെ എന്നായി. ഫൊട്ടോഗ്രഫിയോ... ഓഫിസിലെ മാസത്തിലൊരിക്കലുള്ള ഒത്തുചേരല്‍. രണ്ടോ നാലോ മാസങ്ങള്‍ കൂടുമ്പോഴുള്ള വിനോദയാത്ര. പിള്ളേരുടെ കളികള്‍... ഇവയൊക്കെയാണ് കാനോൺ 5ഡി മാര്‍ക്ക് 2 കൊണ്ടു ഷൂട്ട് ചെയ്യാറുള്ളത്. വില ഏതാണ്ട് രണ്ടുലക്ഷം രൂപയ്ക്കടുത്ത്. ലെന്‍സുകള്‍ക്ക് വേറെ വില കൊടുത്തു. മേല്‍പ്പറഞ്ഞ തരം ഷൂട്ടുകള്‍ക്ക് മുപ്പതിനായിരം രൂപയില്‍താഴെയുള്ള പ്രൊസ്യൂമര്‍ ക്യാമറ തന്നെ ധാരാളം. വില തുച്ഛം. ഗുണം മെച്ചം. ലെന്‍സുകള്‍ മാറേണ്ട കാര്യമില്ല. എസ്എല്‍ ആറിന്റെ ഭാരം താങ്ങേണ്ടതില്ല. വേണമെങ്കില്‍ പോക്കറ്റിലും ഇട്ട് കൊണ്ടുനടക്കാം. ഒന്നാന്തരം എച്ച്ഡി വിഡിയോ, ചിത്രങ്ങള്‍ എന്നിവ എടുക്കാവുന്ന നല്ല മെഗാപിക്സല്‍ ശേഷിയുള്ള വില കുറഞ്ഞ ക്യാമറകള്‍ ഉള്ളപ്പോള്‍ എസ്എല്‍ആറിനു വേണ്ടി പോവേണ്ടതില്ല.
2) വിഡിയോ ഷൂട്ട് ചെയ്യുന്ന തുടക്കക്കാര്‍ക്ക്
എസ്എല്‍ ആര്‍ ക്യാമറകളുടെ ഉയര്‍ന്ന ക്വാളിറ്റി വിഡിയോ നല്‍കാന്‍ മറ്റു ക്യാമറകള്‍ക്കാവില്ലെന്നായിരുന്നു ആദ്യകാലത്തെ ധാരണ. എന്നാല്‍ പ്രൊസ്യൂമര്‍ ക്യാമറകളില്‍ 4 കെ റെസല്യൂഷനില്‍ ഷൂട്ട് ചെയ്യാവുന്ന മോഡലുകളുമുണ്ട് എറിയുക. മാത്രമല്ല കൂടുതല്‍ ഫ്രണ്ട്‌ലിയാണ് ഇത്തരം ക്യാമറകള്‍. ഭാരം കുറവ്. ടില്‍റ്റബിള്‍ സ്ക്രീനുകള്‍, വൈഡ്-സൂം ലെന്‍സുകള്‍ പ്രത്യേകം മാറ്റേണ്ട അവസ്ഥയില്ല എന്നിവയൊക്കെയാണ് മറ്റു ക്യാമറകള്‍ക്ക് എസ്എല്‍ആറിനെ അപേക്ഷിച്ച് ഗുണം. വേണമെങ്കില്‍ അത്യാവശ്യം ട്രൈപോഡ് ഇല്ലാതെ തന്നെ ഷൂട്ട് ചെയ്യാമെന്നതും മേന്മയാണ്.
3) സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക്
മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കു സുഹൃത്ത്. നിരന്തരം ഔദ്യോഗിക യാത്രകളുണ്ട്. എന്നാല്‍ പിെന്ന വഴിയരുകില്‍ കാണുന്നതെന്തും പകര്‍ത്താം എന്നുകരുതിയാണ് എസ്എല്‍ആര്‍ വാങ്ങിയത്. ആദ്യമൊക്കെ ക്യാമറ സന്തതസഹചാരിയായിരുന്നു. പക്ഷേ, പിന്നെപ്പിന്നെ എസ്എല്‍ആറിനു വിശ്രമം കിട്ടിത്തുടങ്ങി. കാരണം ലളിതം. ഭാരക്കൂടുതല്‍. പിെന്ന എപ്പോഴും ക്യാമറക്കായി പ്രത്യേകമൊരു ബാഗ് കൊണ്ടുനടക്കേണ്ടിവരുന്നു. ലെന്‍സുകളുടെ ഭാരം വേറെ. ഇത്തരക്കാര്‍ക്ക് യോജിച്ച ഭാരം കുറഞ്ഞ ക്യാമറകള്‍ ധാരാളമുണ്ട് വിപണിയില്‍. എസ്എല്‍ആറുകളില്‍നിന്നു ലഭിക്കുതിനേക്കാള്‍ മികച്ച ചിത്രങ്ങളും കിട്ടും. പോക്കറ്റിലോ അല്ലെങ്കില്‍ ഒരു ചെറിയ പൗച്ചിലോ കൊണ്ടുനടക്കുകയുമാവാം.
4) വ്യത്യസ്ത കാലാവസ്ഥകളിലെ ഷൂട്ടിന്
എസ്എല്‍ആറിന്റെ വലിയൊരു പോരായ്മയാണ് വെതര്‍ഷീല്‍ഡിങ്ങ് ഇല്ലായ്മ. നല്ല മഴയുള്ളപ്പോള്‍ ക്യാമറ പുറത്തെടുക്കാന്‍ പറ്റില്ല. വെതര്‍ഷീല്‍ഡ് ഉള്ള ക്യാമറയ്ക്കാണെങ്കില്‍ നല്ല വില നല്‍കേണ്ടിവരും. പ്രതികൂല കാലാവസ്ഥകളില്‍ നല്ലൊരു പടമെടുക്കാന്‍ എസ്എല്‍ആറിനെക്കാള്‍ നല്ലത് താരതമ്യേന വിലകുറഞ്ഞ ഏതുതരം കാലാവസ്ഥയിലും, അഥവാ വെള്ളത്തിനടിയില്‍വച്ചുപോലും പടമെടുക്കാവുന്ന ചെറിയ ക്യാമറകളാണ്. നിക്കോണും മറ്റും ഇത്തരം ക്യാമറകള്‍ രംഗത്തിറക്കിയിട്ടുണ്ട്.
വിദഗ്ധമായി ഉപയോഗിക്കപ്പെടുന്ന എസ്എല്‍ആറുകള്‍ നല്‍കുന്ന ഗുണമേന്മ നല്‍കാന്‍ മറ്റു ചെറുക്യാമറകള്‍ക്കു പരിധിയുണ്ട്. എങ്കിലും താരതമ്യേന വലിയ മാറ്റമില്ലാതെ പടമെടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും കുഞ്ഞുക്യാമറകള്‍ ധാരാളം. കാശിനും കീശയ്ക്കും ഇണങ്ങിയവയാണ് ഇത്തരം ക്യാമറകള്‍. വലിയ പ്രിന്റുകള്‍ എടുക്കാനും മറ്റു പ്രഫഷനല്‍ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം എസ്എല്‍ആറിനു വേണ്ടി കാശുമുടക്കുക. അല്ലെങ്കില്‍ എസ്എല്‍ആറിനോടു സാമ്യമുള്ള പ്രൊസ്യൂമര്‍ ക്യാമറകള്‍ വാങ്ങുക.
ടെലി എന്‍ഡ്- ഏറ്റവും നല്ല ക്യാമറ ഏതെന്ന ചോദ്യത്തിന് പണ്ടുപണ്ടേ കേള്‍ക്കു ഒരുത്തരമുണ്ട്. നിങ്ങളുടെ കൈവശമുള്ള ക്യാമറ. അതായത് നല്ലൊരു മൊബൈല്‍ഫോണ്‍ പോലും മികച്ച ക്യാമറയാണെര്‍ഥം. 

ക്യാമറ വാങ്ങൽ, ഓർക്കണം ഈ കാര്യങ്ങൾ

ക്യാമറ വാങ്ങൽ, ഓർക്കണം ഈ കാര്യങ്ങൾ

മിക്കവരും മൊബൈല്‍ ഫോണിലും കൂട്ടുകാരുടെയും മറ്റും ക്യാമറകളിലും ഫോട്ടോ എടുത്തിട്ടുള്ളവരായിരിക്കും. സ്വന്തമായി ഒരു ക്യാമറ വാങ്ങാന്‍ ആഗ്രഹം തോന്നിയിട്ടുള്ളയാളാണെങ്കില്‍ ഇതാ പരിഗണിക്കാന്‍ ചില കാര്യങ്ങള്‍:
ഏതു തരം ഫോട്ടോഗ്രാഫിയിലാണു താത്പര്യം?
ഇങ്ങനെ കൃത്യമായ ഒരു താത്പര്യം മനസില്‍ വച്ചാണ് ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. വന്യജീവി ഫോട്ടോഗ്രാഫിയാണ് അല്ലെങ്കില്‍ പോര്‍ട്രെയ്റ്റുകള്‍ എടുക്കാനാണ് എന്നൊക്കെ തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനു വേണ്ട ഉപകരണങ്ങള്‍ അന്വേഷിച്ചു തുടങ്ങാം. എന്നാല്‍, എല്ലാത്തരം ഫോട്ടോഗ്രാഫിയിലും താത്പര്യമുണ്ട്, അല്ലെങ്കില്‍ ഒരു ക്യാമറയുമായി പരിചയത്തിലാകുക എതാണ് ലക്ഷ്യമെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ സങ്കീര്‍ണ്ണമാണ്.
ചിലവഴിക്കാന്‍ പോകുന്ന തുക
ആദ്യമെ തന്നെ എത്ര രൂപയാണ് ഒരാള്‍ ക്യാമറ വാങ്ങാനായി മാറ്റിവച്ചിരിക്കുന്നത് എന്നത് തീരുമാനിച്ചാല്‍ പിന്നെ ആ ബജറ്റില്‍ ഒതുങ്ങുന്ന മോഡലുകള്‍ക്കു വേണ്ടി അന്വേഷണം ആരംഭിക്കാം. അയ്യായിരം രൂപയില്‍ താഴെ കിട്ടുന്ന പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ മുതല്‍ വാങ്ങണമെങ്കില്‍ സ്ഥലം വില്‍ക്കേണ്ടി വരുന്ന മോഡലുകള്‍ വരെ മാര്‍ക്കറ്റില്‍ ഉണ്ട്.
ക്യമറയുടെ എത്രമാത്രം നിയന്ത്രണം നിങ്ങള്‍ക്കു വേണം?
ഏറ്റവും കുറഞ്ഞ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്ക് ചില ഓട്ടോ മോഡുകളേ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കിയിട്ടുള്ളു. ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചു ഫോട്ടോ എടുക്കുമ്പോള്‍ അപര്‍ചര്‍, ഷട്ടര്‍ സ്പീഡ്, ഐഎസ്ഓ തുടങ്ങിയ മൂല്യങ്ങളൊക്കെ ക്യാമറ തന്നെ തീരുമാനിക്കും. ഫോട്ടോ എടുക്കുന്നയാള്‍ക്ക് അതില്‍ കാര്യമായ നിയന്ത്രണം കൊണ്ടുവരാനാകില്ല. നല്ല വെളിച്ചമുള്ളപ്പോഴും, വലിയ പ്രകാശ വ്യതിയാനമില്ലാത്ത സീനുകളിലും ഈ ക്യാമറകള്‍ തരക്കേടില്ലാത്ത ചിത്രങ്ങള്‍ പകര്‍ത്തുമെങ്കിലും പ്രകാശം കുറയും തോറും, അല്ലെങ്കില്‍ സങ്കീര്‍ണ്ണ പ്രകാശ വിന്യാസത്തെ നേരിടുമ്പോള്‍ ഒക്കെ ഇത്തരം ക്യാമറകളുടെ ശേഷിക്കുറവ് വെളിപ്പെടാം. ഫോട്ടോഗ്രാഫിയെ അല്‍പ്പമെങ്കിലും ഗൗരവത്തില്‍ എടുക്കുന്നവര്‍ ഇത്തരം ക്യാമറകളെ ഒഴിവാക്കുന്നതാണു നല്ലത്. അത്തരക്കാര്‍ക്ക് അപര്‍ചര്‍ പ്രയോരിറ്റി മുതല്‍ മുഴുവന്‍ മാനുവല്‍ നിയന്ത്രണങ്ങള്‍ വരെ നല്‍കുന്ന ക്യാമറകളെ പരിഗണിക്കാം.
എന്തുമാത്രം സൂം?
കേരളത്തില്‍ നിന്നു ഹിമാലയം വരെ നീളുന്ന സൂം ഉള്ള ക്യാമറ കിട്ടുമോ എന്നൊക്കെ സംശയമുള്ളവരും ഉണ്ട്. ഇന്ന് ലോകത്ത് ഏറ്റവും അധികം സൂം ലഭിക്കുന്ന പോയിന്റ് ആന്‍ഡ് ഷൂട്ട് മോഡലായ നിക്കോണ്‍ കൂള്‍പിക്‌സ് P 900 ചന്ദ്രസന്ദര്‍ശനം നടത്തുന്നത് ഈ വിഡിയോയില്‍ കാണാം: http://bit.ly/1SWNuMe. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം സൂം സാധ്യത ഉപകരിക്കുമെങ്കിലും എല്ലാവര്‍ക്കും അതു വേണമെന്നില്ല. മാത്രമല്ല, കൈയ്യില്‍ പിടിച്ച്, പരമാവധി സൂം ചെയ്ത്, ഇത്തരം ക്യാമറകള്‍കൊണ്ട് പടമെടുക്കാന്‍ അത്ര എളുപ്പവുമല്ല. ഷെയ്ക്കില്ലാതെ പടമെടുക്കണമെങ്കില്‍ ട്രൈപ്പോഡോ, അത്തരം മറ്റെന്തെങ്കിലും തുണയോ ആവശ്യമായി വരും. DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറ പരിഗണിക്കുന്നവരാണെങ്കില്‍ സൂപ്പര്‍സൂം പോലത്തെ വില്‍പ്പനാ തന്ത്രങ്ങളെ പറ്റി ചിന്തിക്കുക പോലും വേണ്ട.
പ്രിന്റു ചെയ്യാന്‍ ഉദ്ദേശമുണ്ടോ?
കംപ്യൂട്ടറുകളിലും മറ്റും സൂക്ഷിക്കുകയോ, വെബില്‍ ഉപയോഗിക്കുകയൊ ആണു ലക്ഷ്യമെങ്കില്‍ ക്യാമറയ്ക്ക് എത്ര മെഗാപിക്‌സല്‍ ഉണ്ട് എന്ന് ആലോചിച്ചു തല ചൂടാക്കേണ്ട കാര്യമില്ല. 6MP പോലും നല്ല റെസലൂഷനാണ്. ബജറ്റില്‍ ഒതുങ്ങുന്ന, മറ്റു രീതിയില്‍ ഒത്തിണങ്ങിയ മൊഡലുകള്‍ മൊഡല്‍ കണ്ടെത്തിയാല്‍ അതു വാങ്ങാം. എന്നാല്‍ ഇന്ന് 6MP പോലെ കുറഞ്ഞ റെസലൂഷനുള്ള മൊഡലുകള്‍ മാര്‍ക്കറ്റില്‍ ഇല്ല. അതായിത് മനസിനിണങ്ങിയ മോഡല്‍ വാങ്ങാം. എന്നാല്‍ പ്രിന്റും ചെയ്യണം എന്നാണെങ്കില്‍ റെസലൂഷന്‍ കൂടിയ മോഡലുകള്‍ പരിഗണിക്കുക.
സെന്‍സര്‍ സൈസ്
ക്യാമറയ്ക്കുള്ളില്‍ പിടിപ്പിച്ചിരിക്കുന്ന സെന്‍സറിന്റെ വലിപ്പമെത്രയാണ് എന്നു ശ്രദ്ധിക്കുക. മെഗാപിക്‌സലുകളുടെ എണ്ണം പറയുന്നതു പോലെ ഓരോ ക്യാമറയുടെയും സെന്‍സറിന്റെ വലിപ്പവും സ്‌പെസിഫിക്കേഷന്‍സിന്റെ കൂടെ രേഖപ്പെടുത്തിയിരിക്കും. സെന്‍സറിന്റെ വലിപ്പം കൂടും തോറും കിട്ടുന്ന ഫോട്ടോയുടെ ക്വാളിറ്റി കൂടും. 6MP റെസലൂഷന്‍ മാത്രമുള്ള നിക്കോണ്‍ D40യുടെ ഗുണമുള്ള ഫോട്ടോ എടുക്കാന്‍ 20MP റെസലൂഷനുള്ള ശരാശരി പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയ്ക്കാവില്ല. കാരണം ഫുള്‍ഫ്രെയിം സെന്‍സറുകള്‍ക്കു തൊട്ടു താഴെയുള്ള APS-C സെന്‍സറാണ് D40യ്ക്ക് ഉള്ളത്.
മെമ്മറി കാര്‍ഡ്
പോക്കറ്റില്‍ ഒതുങ്ങുന്ന ഏറ്റവും സ്പീഡുകൂടിയ മെമ്മറി കാര്‍ഡു തന്നെ വാങ്ങുക. വിഡിയോ റെക്കഡു ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ഇത് ഉപകരിക്കും. ക്യാമറയ്‌ക്കൊപ്പം കിട്ടുന്ന കാര്‍ഡുകള്‍ പൊതുവെ നിലവാരമുള്ളവയല്ല.
കൂടുതല്‍ അക്‌സസറീസ് വേണോ?
ട്രൈപ്പോഡ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ക്യാമറയോടൊപ്പം തന്നെ വാങ്ങണമോ എന്നും തീരുമാനിക്കാം. ഫില്‍റ്റര്‍ ത്രെഡ് ഉള്ള ലെന്‍സാണ് ക്യാമറയ്‌ക്കെങ്കില്‍ ഒരു ക്ലീയര്‍ ഫില്‍റ്ററോ, യൂവി (UV) ഫില്‍റ്ററോ വാങ്ങുന്നത് ലെന്‍സിന്റെ സുരക്ഷയ്ക്കുപകരിക്കും.
സെക്കന്‍ഹാന്‍ഡ് മാര്‍ക്കറ്റ് പരിഗണിക്കണോ?
വില കൂടിയ മോഡലുകളാണെങ്കില്‍ സെക്കന്‍ഹാന്‍ഡ് ക്യാമറകളെയും പരിഗണിക്കാം. പറ്റിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം.

Friday, 1 July 2016

പിടിച്ചെടുത്തത് 43,000 കോടിയുടെ കള്ളപ്പണം

രണ്ടു വര്‍ഷത്തിനിടെ പിടിച്ചെടുത്തത് 43,000 കോടിയുടെ കള്ളപ്പണം


വിദേശ അക്കൗണ്ടുകളില്‍ നിന്ന് കണ്ടെത്തിയ 13,000 കോടിയുകെ കള്ളപ്പണത്തിന് 120 ശതമാനം പിഴ ഈടാക്കും
July 1, 2016, 10:49 PM IST
മുംബൈ: രാജ്യത്ത്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 43,000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വകുപ്പിന്റെ പരിശോധനകളിലാണ് 21,000 കോടി കണ്ടെത്തിയത് ബാക്കി 22,000 കോടി വിവധ സര്‍വേകളിലൂടെയുമാണ് കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ പണം വ്യക്തികളില്‍ നിന്നാണോ അതോ കോര്‍പ്പറേറ്റുകളില്‍ നിന്നാണോ പിടിച്ചെടുത്തതെന്ന് റവന്യൂ സെക്രട്ടറി വെളിപ്പെടുത്തിയില്ല.
വിദേശ അക്കൗണ്ടുകളില്‍ നിന്ന് കണ്ടെത്തിയ 13,000 കോടിയുകെ കള്ളപ്പണത്തിന് 120 ശതമാനം പിഴ ഈടാക്കുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5.4 കോടിക്കടുത്ത് നികുതിദായകര്‍ രാജ്യത്തുണ്ടെന്നും അതില്‍ ഒന്നര ലക്ഷം പേരുടെ പ്രതിവര്‍ഷ വരുമാനം 50 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ധാക്കയിലെ റസ്റ്ററന്റിൽ വെടിവയ്പ്; നിരവധി വിദേശികളെ ബന്ദികളാക്കിയതായി സൂചന

ധാക്കയിലെ റസ്റ്ററന്റിൽ വെടിവയ്പ്; നിരവധി വിദേശികളെ ബന്ദികളാക്കിയതായി സൂചന Friday 01 July 2016 10:...

Read more at: http://www.manoramaonline.com/news/just-in/fire-in-bangladesh-restaurant.html

സംസ്‌കൃത സർവകലാശാല ലൈബ്രറിയിൽ ഇല്ലാത്ത തസ്തികയിൽ ഏഴുപേരെ തിരുകിക്കയറ്റി; ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവു ചട്ടങ്ങൾ മറികടന്ന്: പിണറായി സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണവുമായി ബിജെപി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണവുമായി ബിജെപി രംഗത്ത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, സഹകരണ പ്രൊഫഷണൽ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കേപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം.
സംസ്‌കൃത സർവ്വകലാശാലാ ലൈബ്രറിയിൽ ഇല്ലാത്ത തസ്തികയിലേക്ക് ഏഴു പേരെ നിയമിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ ആർ പത്മകുമാറാണ് ആരോപിച്ചത്. ഇത് സംബന്ധിച്ച് നാലു ദിവസം മുൻപ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ബി ശ്രീനിവാസ് ഇറക്കിയ ഉത്തരവ് ചട്ടങ്ങൾ മറികടന്നാണെന്നും ആരോപണമുണ്ട്.
സർവ്വകലാശാലാ ലൈബ്രറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എന്ന തസ്തിക ഇല്ലെന്നിരിക്കെ അവിടേക്ക് ആൾക്കാരെ സ്ഥാനകയറ്റം നൽകി നിയമിച്ചത് അഴിമതിയാണ്. ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് സംസ്‌കൃത സർവ്വകലാശാലയിൽ റഫറൻസ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകൾ മാത്രമാണ് ഉള്ളത്. ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് ആൾക്കാരെ നിയമിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധവും അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായതിനാൽ അനുവദിക്കാനാവില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ്, ധനകാര്യ ഇൻസ്‌പെക്ഷൻ വിഭാഗം എന്നിവ റിപ്പോർട്ട് നൽകിയിരുന്നു. അതേ തുടർന്ന് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു. ഈ നിയമനമാണ് ഇപ്പോൾ ഇടതു സർക്കാർ നടപ്പാക്കിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഐ(എം) നേതാവിന്റെ ഇടപെടലാണ് അഴിമതിക്ക് പിന്നിലെന്നും പത്മകുമാർ ആരോപിച്ചു.
കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) റാങ്ക് ലിസ്റ്റ് നിലനിൽക്കെ 16 തസ്തികകളിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമിക്കുന്നതായും പത്മകുമാർ ആരോപിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ചെയർമാനായ സ്ഥാപനത്തിലാണ് ഇത് നടക്കുന്നതെന്നും പത്മകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

മന്ത്രി ഹാസ്യം 5


അധിക ബാഗേജിന് ഈടാക്കിയിരുന്ന തുക മൂന്നിലൊന്നായി കുറച്ചു;അച്ഛാ ദിന്‍ ,മോഡി മാജിക്

വിമാന യാത്രയിൽ ലഗേജ് കൂടിയാലും ഇനി പേടിക്കേണ്ട; അധിക ബാഗേജിന് ഈടാക്കിയിരുന്ന തുക മൂന്നിലൊന്നായി കുറച്ചു; കിലോയ്ക്ക് നൂറുരൂപ നൽകിയാൽ ഇനി കൂടുതൽ ലഗേജ് കൊണ്ടുപോകാം

 ന്യൂഡൽഹി: വിമാന യാത്രക്കാക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക് ഇൻ ബാഗേജിനുള്ള നിരക്ക് ഇന്നുമുതൽ കുറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കഴിഞ്ഞമാസം നൽകിയ നിർദ്ദേശങ്ങളെതുടർന്നാണ് വിമാനക്കമ്പനികൾ അധിക ലഗേജിനുള്ള ഫീസ് കിലോയ്ക്ക് നൂറുരൂപയാക്കി പരിമിതപ്പെടുത്തിയത്. കിലോഗ്രാമിന് 300 രൂപ ഈടാക്കിയിരുന്ന സ്ഥാനത്താണിത്. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 15 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
എയർ ഇന്ത്യക്കു മാത്രം 23 കിലോഗ്രാം വരെ സൗജന്യ ബാഗേജിന് അധികാരമുണ്ട്. ലഗേജ് ചാർജ് കുറയ്ക്കുന്നതിനുള്ള കമ്പ്യൂട്ടർ ക്രമീകരണം ഉടൻ പൂർത്തിയാക്കാനും ജൂലായ് ഒന്നുമുതൽ നടപ്പാക്കാനുമായിരുന്നു ഡിജിസിഎ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 20 കിലോഗ്രാം വരെയുള്ള ബാഗേജ് കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാനാകും. അതിലും കൂടുതലുള്ള ലഗേജിന് ഏർപ്പെടുത്തേണ്ട ചാർജ് കമ്പനികൾക്ക് തീരുമാനിക്കാം.
അധിക ബാഗേജിന് ചാർജ് കുറച്ചതിന് പുറമെ യാത്രക്കാരെ പിഴിയുന്ന വിമാനക്കമ്പനികളുടെ നടപടികളിലും കർശന നിയന്ത്രണം കൊണ്ടുവരുമെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ വിമാനക്കമ്പനികൾ പല ചാർജുകളിലും പെനാൾട്ടി തുകകളിലും വർദ്ധനവ് വരുത്തിയിരുന്നു. ഇതിനെല്ലാം ഡിജിസിഎ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. നവജാത ശിശു, ഒറ്റക്ക് യാത്രചെയ്യുന്ന മൈനർ എന്നിവർക്കുള്ള ചാർജ്, സീറ്റ് കാൻസലേഷൻ, ടിക്കറ്റിൽ പേരുമാറ്റുക തുടങ്ങിയവയ്‌ക്കെല്ലാം എയർലൈൻസുകൾ തോന്നുംപടിയാണ് ഫീസ് ചുമത്തിയിരുന്നത്.
കൺവീനിയൻസ് ഫീസ് എന്ന നിലയിൽ ഓൺലൈൻ ബുക്കിംഗിനും അധികതുക ഈടാക്കിയിരുന്നു. ഇതെല്ലാം ഉടൻ നിർത്തലാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ 150 രൂപയും ഡെബിറ്റ് കാർഡ് ബുക്കിംഗിന് 75 രൂപയും അധികം ഈടാക്കിയിരുന്നു. റീഫണ്ടു ചെയ്യുമ്പോൾ പ്രൊസസിങ് ചാർജായി 200 രൂപയോളമായിരുന്നു പല വിമാനക്കമ്പനികളും കൈക്കലാക്കിയിരുന്നത്.
യാത്രക്കാരെ ഇങ്ങനെ പിഴിയുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യങ്ങൾ കൂട്ടാനുമുള്ള പുതിയ നിബന്ധനകളാണ് കഴിഞ്ഞ മാസം പകുതിയോടെ ഡിജിസിഎ നിർദ്ദേശിച്ചിരുന്നത്. ഈ മാസംതന്നെ ഇവയിൽ മിക്കവയും നടപ്പാകുന്നതോടെ വിമാനയാത്രക്കാർക്ക് കൂടുതൽസേവനങ്ങൾ ലഭ്യമാക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി ഡിജിസിഎയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് കാൻസലേഷൻ ഫീസിലും ഗണ്യമായ കുറവുണ്ടാകും. ഷെഡ്യൂൾപ്രകാരമുള്ള ഫ്‌ളൈറ്റ് കാൻസലായാൽ ഒരു മണിക്കൂറിനകം പുതിയ ഫ്‌ളൈറ്റ് ഏർപ്പെടുത്തിയിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ ബുക്ക് ചെയ്ത വൺവേ ബേസ് ഫെയറിന്റെ 200 ശതമാനവും ഇന്ധന സർചാർജും യാത്രക്കാരന് ഇനി വിമാനക്കമ്പനി നൽകേണ്ടിവരും. റീഫണ്ടിങ് ആഭ്യന്തര വിമാനങ്ങൾക്ക് 15 ദിവസത്തിനകവും രാജ്യാന്തര വിമാനങ്ങൾക്ക് 30 ദിവസത്തിനകവും നൽകിയിരിക്കണം.
എയർലൈൻസും എയർപോർട്ടുകളും ദുർബല വിഭാഗത്തിൽപ്പെട്ട യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ഇവർക്ക് സ്‌പെഷൽ സീറ്റുകൾ ബുക്കുചെയ്യാനും സൗകര്യമുണ്ടാകണം. അതേസമയം വിമാനക്കമ്പനികൾക്ക് ഈ പരിഷ്‌കാരങ്ങളോട് വിയോജിപ്പുണ്ടെങ്കിലും കേന്ദ്ര സർക്കാരുമായി ബലപരീക്ഷണം ഉണ്ടാവില്ലെന്നാണ് സൂചനകൾ.

വണ്ടി വിറ്റോളൂ, പണി കിട്ടും

വണ്ടി വിറ്റോളൂ, പക്ഷേ ശ്രദ്ധ വേണം

ഇരുചക്ര വാഹന എക്സ്ചേഞ്ച് മേളയിൽ വാഹനം വിറ്റയാൾ‌ അപകട നഷ്ടപരിഹാര കേസിൽ ഒന്നാം പ്രതിയായി 6,35,000 രൂപയും പലിശയും നൽകാൻ നഷ്ട പരിഹാരം നൽകാൻ കോടതി വിധിച്ച വാർത്ത നാം വായിച്ചറിഞ്ഞതാണ്. വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീടു പുലിവാലു പിടിക്കേണ്ടി വരുമെന്നാണ് ഈ കാര്യം ഓർമിപ്പിക്കുന്നത്. വാഹനം വിൽക്കുമ്പോൾ, വിൽപനക്കത്ത് എഴുതി റവന്യു സ്റ്റാംപിൽ ഒപ്പിട്ടു വാങ്ങിയിട്ടുണ്ടല്ലോ എന്നൊക്കെ ആശ്വസിച്ചിരിക്കാൻ വരട്ടെ, അതൊന്നും മോട്ടോർ വാഹന നിയമത്തിനു ബാധകമല്ല. വാഹനം ഇടനിലക്കാർ വാങ്ങി വിൽക്കാൻ തുടങ്ങിയതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പവും ചില കേസുകളിൽ തട്ടിപ്പും ഉണ്ടെന്നാണു പരാതി.
വാഹനക്കൈമാറ്റം നടക്കുമ്പോൾ തന്നെ ആർടിഒ രേഖകളിലും ആർസി ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നാണ് നിയമം. ഇക്കാര്യം ഗൗരവത്തിലെടുക്കാതെ മറ്റു രീതിയിൽ കരാറെഴുതി വാഹനം കൈമാറുന്നവരാണു പിന്നീട് പുലിവാലു പിടിക്കാറുള്ളത്. സംസ്‌ഥാനത്തിനകത്തു വാഹനക്കൈമാറ്റം നടക്കുമ്പോൾ 29-ാം നമ്പർ ഫോം രണ്ടെണ്ണവും 30-ാം നമ്പർ ഫോം ഒരെണ്ണവും പാർട്ട് രണ്ട് എന്ന ഫോമും പൂരിപ്പിച്ചു ആർടി ഓഫിസിൽ സമർപ്പിച്ചാൽ രേഖകളിൽ വേണ്ട മാറ്റം വരുത്തിക്കിട്ടും.
വാഹനം വിൽക്കുന്നയാൾക്കുള്ളതാണ് 29–ാം നമ്പർ ഫോം. ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനുള്ള ഫോമാണിത്. ഇതു പൂരിപ്പിച്ച ശേഷം വിൽക്കുന്നയാൾ തന്റെ വാഹനം ഏത് ആർടിഒയുടെ പരിധിയിലാണോ റജിസ്റ്റർ െചയ്തിരിക്കുന്നത് ആ ആർടിഒ ഓഫിസിൽ നൽകണം. ഇതിൽ വാങ്ങുന്നയാളുടെ ഒപ്പും വേണം. മറ്റൊരെണ്ണം വാഹനം വാങ്ങുന്നയാൾക്കു നൽകണം.
അയാൾ ഏത് ആർടിഒ ഓഫിസ് പരിധിയിലാണോ വാഹനം റജിസ്റ്റർ ചെയ്യാൻ‍ ഉദ്ദേശിക്കുന്നത് അവിടെ 29ാം നമ്പർ ഫോമും 30ാം നമ്പർ ഫോമും പൂരിപ്പിച്ചു നൽകണം. ഒപ്പം ആർസി ബുക്ക്, നികുതി അടച്ച രേഖ, ഇൻഷുറൻസ് പ്രീമിയം അടച്ചതിന്റെ രേഖ എന്നിവ സമർപ്പിക്കണം. ഏഴു ദിവസത്തിനകം ആർസി ബുക്കിൽ ഉടമയുടെ പേര് മാറ്റിക്കിട്ടും.

ഉടൻ അമ്മയാകാൻ താൽപര്യമുള്ള പെൺകുട്ടികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു;

മകനു വേണ്ടി ഒരു അച്ഛൻ നൽകിയ വിവാഹ പരസ്യം
മകനു വേണ്ടി ഒരു അച്ഛൻ നൽകിയ വിവാഹ പരസ്യം

ഉടൻ അമ്മയാകാൻ താൽപര്യമുള്ള പെൺകുട്ടികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു; വൈറലായി പരസ്യം  

പലവിധത്തിലുള്ള വിവാഹപരസ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഇതൽപം കടന്നു പോയില്ലേ എന്നൊരു സംശയം. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിൽ നിന്നും മകനു വേണ്ടി ഒരച്ഛനാണ് വ്യത്യസ്തമായ ഈ വിവാഹ പരസ്യം നൽകിയത്. ആര്‍തര്‍ ബ്രൂക്‌സെന്ന 78കാരനാണ് 48 വയസ്സുള്ള മകന്‍ ബരോണ്‍ ബ്രൂക്കിന് ഒരു വധുവിനെ വേണം, വിവാഹാലോചനയ്ക്കായി അപേക്ഷിക്കുന്നവര്‍ പരസ്യത്തില്‍ പറയുന്ന വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം എന്നു പറഞ്ഞു പരസ്യം നൽകിയത്.
വിവാഹശേഷം എത്രയും വേഗം അമ്മയാകാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന. അതു പരസ്യത്തിൽ ആദ്യം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മകന്റെ ബിസിനസ്സുകള്‍ സാള്‍ട്ട് ലേക് സിറ്റി കേന്ദ്രീകരിച്ചുള്ളതിനാൽ സ്വന്തം സ്ഥലം വിട്ട് അങ്ങോട്ടു മാറാന്‍ സന്നദ്ധരാകണം പ്രതിശ്രുത വധുക്കൾ. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതികൾ അറിഞ്ഞിരിക്കണം. ഇതൊന്നുമല്ല വിവാഹപരസ്യത്തിലെ ഏറ്റവും രസകരമായ കാര്യം ബരാക് ഒബാമയ്ക്കു വോട്ടു ചെയ്തവര്‍ ഒരു കാരണവശാലും തന്റെ മകനെ വിവാഹം ചെയ്യാനായി അപേക്ഷിക്കേണ്ടതില്ല. മാത്രമല്ല, വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് വോട്ടു ചെയ്യാന്‍ ആഗ്രഹക്കുന്നവരും തന്റെ മരുമകളാക്കാന്‍ വേണ്ടി അപേക്ഷിക്കരുത്.
ഇതുകൊണ്ടും തീർന്നില്ല അങ്കം, മകന്റെ ഭാര്യ ആകാൻ വരുന്നവരെ അച്ഛൻ നേരിട്ട് ഇന്റര്‍വ്യൂ ചെയ്തു കാര്യങ്ങൾ ബോധ്യപ്പെടണം. അല്ലെങ്കിൽ കല്യാണം നടക്കില്ല. പ്രധാന അമേരിക്കന്‍ ദിനപത്രത്തില്‍ 900 ഡോളര്‍( 75,000 രൂപ) ചിലവഴിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. മകൻ അറിയാതെ അച്ഛൻ നൽകിയ ഈ പരസ്യം വളരെ ചെറിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കാര്യം പരസ്യം വായിക്കാൻ രസമുണ്ടെങ്കിലും ഇതു വായിച്ച ആരെങ്കിലും മറുപടി അയക്കുമോ എന്നതാണു വിഷയം. മാത്രമല്ല, അച്ഛന്‍ പരസ്യത്തിൽ പറഞ്ഞ  നിബന്ധനകള്‍ കുറച്ച് തരംതാഴ്ന്നു പോയെന്നാണ് മകന്റെ പരാതി. മകന്റെ ഫോട്ടോയും സഹിതമാണ് അച്ഛന്‍ പരസ്യം നൽകിയത്. 

മുടി വളരാൻ ‘സവാള

മുടി വളരാൻ ‘സവാള ഗിരി ഗിരി’! സോഷ്യൽ മീഡിയയിൽ വൈറലായി സവാള ചികിൽസ

മുടി കൊഴിച്ചിൽ തടയാൻ ഇനിയിപ്പോ എന്തുചെയ്യും? മുടി തിരിച്ചു വളരാൻ എന്തെങ്കിലും മാർഗമുണ്ടോ? – കഷണ്ടി ചോദ്യചിഹ്നമായ എല്ലാവരും ഉത്തരം തേടുന്ന ചോദ്യങ്ങളാണിത്. ഈ ‘മുടിയില്ലാ കോംപ്ലകസ്’ നന്നായി മനസ്സിലാക്കിയ മരുന്നു കമ്പനികൾ അവസരം മുതലെടുത്ത് പല പേരിൽ പല മരുന്നുകൾ പരീക്ഷിക്കുന്നു. എന്നാൽ കഷണ്ടി മാറ്റാൻ കാശ് ചെലവാക്കിയിറങ്ങിയ ഒട്ടുമിക്ക പേരും ഉള്ള മുടി കൂടി ഓടിപ്പോവുന്നതു കണ്ട് മരുന്ന് പരീക്ഷണം പെട്ടെന്ന് നിർത്താറാണ് പതിവ്. എന്നാൽ പണച്ചെലവില്ലാതെ നഷ്ടമായ മുടിയഴക് തിരികെപ്പിടിക്കാനുള്ള ഒരു ‘നാടൻ മാജിക്കാ’ണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
നമ്മുടെ അടുക്കളകളിൽ സുലഭമായ സവാളയാണ് (ആശ്ചര്യപ്പെടേണ്ട, നമ്മുടെ വലിയ ഉള്ളി തന്നെ!) മുടി വളർത്തുന്ന മജീഷ്യൻ. മുടി കൊഴിഞ്ഞ് നെറ്റി കയറിയ ചിലർ പരീക്ഷണാർഥം സവാളയുടെ നീര് തലയിൽ തേച്ചു പിടിപ്പിച്ചു. ആഴ്ചകൾ കഴി‍ഞ്ഞപ്പോഴേക്കും പുതിയ മുടിയിഴകൾ വളർന്നു തുടങ്ങി. നാല് മാസം തുടർച്ചയായി സവാള ചികിത്സ നടത്തിയപ്പോഴേക്കും ചീകി വയ്ക്കാൻ മാത്രമുള്ള മുടി വളർന്ന കഥയാണ് സോഷ്യൽ മീഡിയ ചർച്ചയിൽ അനുഭവസ്ഥർ പങ്കുവയ്ക്കുന്നത്.
‘കിലുക്ക’ത്തില്‍ ലോട്ടറി ടിക്കറ്റ് നമ്പർ ഒത്തു നോക്കുന്ന ഇന്നസെന്റിനെ പോലെ ‘ഇത് കുറേ കണ്ടിട്ടുണ്ടെന്ന്’ പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഈ പറഞ്ഞ ഉള്ളി ചികിത്സക്ക് ആയുർവേദത്തിന്റെ പിന്തുണയുണ്ട്!
‘ഇന്ദ്രലുപ്തം’ (അലോപേഷ്യ ഏരിയേറ്റ എന്ന രോഗത്തിന്റെ ആയുർവേദ നാമം) എന്ന അവസ്ഥയിൽ ഉള്ളി അരച്ചു ചേർത്ത് പിടിപ്പിക്കാൻ പറയുന്നുണ്ടെന്നും ആ അവസ്ഥയിൽ മുടി തിരികെ വളരുമെന്നും കോട്ടയം ചിരായു ആയുർവേദ സ്പെഷ്യാലിറ്റിറ്റി ക്ലിനിക്കിലെ ഡോക്ടർ രാമകൃഷ്ണൻ പറയുന്നു. ‘‘ചുവന്ന ഉള്ളി മുടി വളർച്ചക്കു വളരെയധികം സഹായകമാണ്. പണ്ടൊക്കെ നമ്മുടെ വീടുകളിൽ ചുവന്ന ഉള്ളിയിട്ട് തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ടായിരുന്നു’’– ഗുരുവായൂരിൽ ആയുർവേദ ഡോക്ടറായ കെ.കെ ഹരിദാസിനും ഉള്ളിയുടെ ഔഷധ വീര്യത്തിൽ സംശയമില്ല. പക്ഷേ രണ്ടുപേരും ഒരു കാര്യം പ്രത്യേകം കൂട്ടിച്ചേർക്കുന്നു – ‘‘ വ്യത്യസ്ത കാരണങ്ങളാലാണ് മുടി കൊഴിയുന്നതും നെറ്റി കയറുന്നതും. എല്ലാതരം മുടികൊഴിച്ചിലിനും ഈ ‘സവാള ചികിത്സ’ ഒരേപോലെ വിജയകരമായിരിക്കണമെന്നില്ല. ചിലർക്ക് ഇത് അലർജിയായേക്കാം. ’’
സംഭവം ഫഹദ് ഫാസിൽ ഫാനാണ് എന്നൊക്കെ പറഞ്ഞ് പയറ്റാറുണ്ടെങ്കിലും തലയിൽ മുടിയുണ്ടാവുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. സിനിമാ താരങ്ങളെപ്പോലെ വച്ചുപിടിപ്പിക്കാൻ ത്രാണിയില്ലാത്തവർക്കും മരുന്നുപരീക്ഷണങ്ങൾ നടത്തി മടുത്തവർക്കുമെല്ലാം ഈ നാടൻ മാജിക് പരീക്ഷിച്ചു നോക്കാവുന്നതാണ്. മരുന്നിന്റെ കൂട്ടുകളെക്കുറിച്ചുള്ള ആധിയില്ല, തയാറാക്കാനുള്ള തത്രപ്പാടില്ല. സംഗതി നാടനാണ്. സിംപിളാണ് പവർഫുളാണ്.
‘സവാള മരുന്ന്’ ഉപയോഗിക്കുന്ന വിധം താഴെ കൊടുക്കുന്നു-
വലിയ ചുവന്ന ഉള്ളി (സവാള) മിക്സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് അതിന്റെ നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപതു മിനിറ്റ് നേരത്തേക്കെങ്കിലും തലയിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിനു ശേഷം കഴുകിക്കളയാം. ഇതു പരീക്ഷിച്ചു വിജയിച്ച ഒരാൾ സോഷ്യൽ മീഡിയയൽ ഫോട്ടോ സഹിതം പോസ്റ്റ്് ചെയ്തു വൈറലായിരിക്കുകയാണ്. ഇതു കണ്ടു കഷണ്ടിക്കാർ കൂട്ടത്തോടെ മൊബൈൽ നമ്പർ തപ്പിയെടുത്തു വിളിച്ചതോടെ ആശാന്‍ പെട്ടു. ഇപ്പോൾ മുഖം മറച്ചിട്ടുള്ള പ്രചാരണം മതിയെന്ന തീരുമാനത്തിലാണ് ഈ മുൻ കഷണ്ടിക്കാരൻ. അതുകൊണ്ടു തന്നെ ആരും അദ്ദേഹത്തെ കണ്ടെത്തി വിളിക്കാൻ മെനക്കെടേണ്ട.

ലെ ഏറ്റവും ഭാരംകൂടിയ കുട്ടി, മാതാപിതാക്കൾക്ക് കണ്ണീർക്കാഴ്ച! ആര്യ പെർമാന

ആര്യ പെർമാന

ലോകത്തിലെ ഏറ്റവും ഭാരംകൂടിയ കുട്ടി,
മാതാപിതാക്കൾക്ക് കണ്ണീർക്കാഴ്ച!

സമപ്രായക്കാരായ കൂട്ടുകാരെ കിട്ടിയാൽ അവർക്കൊപ്പം കളികളിൽ മുഴുകുന്നവരാണു ഭൂരിഭാഗം കുട്ടികളും. സ്കൂൾ വിട്ടുവന്നാൽ പിന്നെയൊരൊറ്റ ഓട്ടമാണ് മൈതാനത്തിലേക്ക്. പല മാതാപിതാക്കളും കുട്ടികളുടെ ഈ കളിഭ്രാന്തിനെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. പക്ഷേ അങ്ങ് ഇന്തോനേഷ്യയിൽ ഒരച്ഛനും അമ്മയും തങ്ങളുടെ മകൻ മറ്റു കുട്ടികളെപ്പോലെ ഒന്നു ഓടിച്ചാടി ന‌ടക്കുന്നതും സ്കൂളിലേക്കു പോകുന്നതുമൊക്കെ കാണാൻ കൊതിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അതു വെറും സ്വപ്നമായി അവശേഷിക്കുകയാണ്. പത്തുവയസായിട്ടും പുറത്തേക്കൊന്നും പോകാതെ വീടിനകം കഴിച്ചുകൂട്ടുകയാണ് ആര്യ പെർമാനാ എന്ന ആൺകുട്ടി. കാരണം മറ്റൊന്നുമല്ല പ്രായത്തിൽ കവിഞ്ഞ് വണ്ണം, 192 കിലോ!
വെസ്റ്റ് ജാവാ സ്വദേശികളായ അഡെ സൊമാൻട്രിയുടെയും റൊക്കയ്യയുടെയും രണ്ടാമത്തെ മകനാണ് ആര്യ. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിയാണ് ആര്യയിന്ന്. ഒരു ദിവസം അഞ്ചു പ്രാവശ്യം ഭക്ഷണം കഴിയ്ക്കും ആര്യ. ചോറും മത്സ്യവും ബീഫും വെജിറ്റബിൾ സൂപ്പും എല്ലാം അടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ആര്യ കഴിക്കുന്നത്. മകനെ സങ്കടപ്പെടുത്തുന്നതിൽ വിഷമമുള്ള അച്ഛനും അമ്മയും അവന്റെ ഇഷ്ടത്തിനു നിന്നു കൊടുക്കുകയും ചെയ്തു. സാങ്കേതികമായി പറഞ്ഞാൽ പ്രായപൂർത്തിയായ രണ്ടുപേർ കഴിക്കുന്ന ഭക്ഷണമാണ് ഒരുനേരം ആര്യ കഴിക്കുന്നത്.
192 കിലോയാണ് ആര്യ പെർമാനയുടെ ഭാരം
അമിതവണ്ണം മൂലം ഒരിത്തിരി നടക്കുമ്പോഴേയ്ക്കും ആര്യ കിതയ്ക്കും, ബാലൻസും കിട്ടാതാവും. അതാണ് സ്കൂളിൽ പോകാൻ കഴിയാത്തത്. പാകത്തിനുള്ള വസ്ത്രം ലഭിക്കാത്തതു കൊണ്ടു വീടിനുള്ളിൽ മുണ്ടു ധരിച്ചാണ് ആര്യ നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതു കഴിഞ്ഞാൽ പിന്നെ ഉറക്കമാണ് ആര്യയുടെ ഇഷ്ടകാര്യം. ബാത്ടബ്ബിൽ മണിക്കൂറുകളോളം ഇരിക്കുന്നതും അവന് വലിയ ഇഷ്ടമാണ്.
ജനിക്കുന്ന സമയത്ത് വെറും 3.2 കിലോ മാത്രമായിരുന്നു ആര്യയുടെ തൂക്കം. പക്ഷേ രണ്ടു വയസായപ്പോഴേയ്ക്കും ആര്യയുടെ ശരീരം പ്രായത്തിനപ്പുറം വളർന്നു. ആര്യയെ മറ്റേതെങ്കിലും നല്ല ആശുപത്രിയിൽ കാണിച്ചു വിദഗ്ധ ചികിത്സ നൽകാനാണ് പലരും ആവശ്യപ്പെടുന്നതെങ്കിലും കർഷകനായ അഡെ നിത്യവൃത്തിക്കു പോലും പണം കണ്ടെത്തുന്നതു പാടുപെട്ടാണ്. മകന്റെ വിശപ്പടക്കാനുള്ള ഭക്ഷണം പോലും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയ പണം കൊണ്ടാണ് ഉണ്ടാക്കുന്നതെന്നു പറയുന്നു അഡെ.
ആര്യയുടെ വണ്ണം ജീവനു തന്നെ ഭീഷണിയാകും വിധത്തിലാണു വർധിക്കുന്നതെന്നും ഇതിൽ നിയന്ത്രണം വെക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ പറഞ്ഞതോടെ ഭക്ഷണ കാര്യങ്ങളിൽ ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് മാതാപിതാക്കള്‍. വേൾഡ്സ് ഫാറ്റസ്റ്റ് ൈചൽഡ് എന്നു പേരുകേട്ട ആര്യയെ കാണാനായി ദിവസവും നാനാസ്ഥലങ്ങളില്‍ നിന്നും ആളുകൾ എത്തുന്നുണ്ട്.