Wednesday, 31 August 2016

ആരോഗ്യമാണ് സമ്പത്ത് - Arogyamanu Sambathu 3 hrs · മോര് ആരോഗ്യത്തിന്റെ കാര്യത്തിൽ അത്യുത്തമം . ................................................................................................ മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.തൈര്‌ കടഞ്ഞ്‌, അതില്‍ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. കൊഴുപ്പ് തീരെയില്ലാ... See More Image may contain: food

മോര് ആരോഗ്യത്തിന്റെ കാര്യത്തിൽ അത്യുത്തമം .
................................................................................................
മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.തൈര്‌ കടഞ്ഞ്‌, അതില്‍ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. കൊഴുപ്പ് തീരെയില്ലാ...
See More

അല്‍ഷിമേഴ്‌സിനെ തടയാന്‍ പരമ്പരാഗത ഭക്ഷണം ശീലമാക്കാം Mathrubhumi പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നത് August 31, 2016, 01:12 PM IST പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതായി പഠനം. താരതമ്യേന കൊഴുപ്പും കലോറിയും കൂടിയ പാശ്ചാത്യ ഭക്ഷണരീതിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ മധ്യധരണ്യാഴിയിലുള്ള രാജ്യങ്ങളിലെ പാരമ്പര്യ രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ മറവിരോഗങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലെ വില്യം ബി. ഗ്രാന്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, ജപ്പാന്‍, നൈജീരിയ മുതലായ രാജ്യങ്ങളിലെ ഭക്ഷണ സംസ്‌കാരം മറവിരോഗങ്ങളെ തടുക്കാന്‍ സഹായിക്കുന്നവയാണ്. മാംസാഹാരത്തേക്കാളേറെ സസ്യാഹാരം കഴിക്കുന്നതാണ് ഇതിന് മുഖ്യകാരണം. അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ 50% തടയാന്‍ ഇതിലൂടെ കഴിയുന്നതായും വില്യം പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഇന്ത്യ അടക്കം 10 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. യുഎസ്, ബ്രസീല്‍, ചിലി, ക്യൂബ, ഈജിപ്ത്, മംഗോളിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ശ്രീലങ്ക എന്നവിടങ്ങളിലെ ഭക്ഷ്യസംസ്‌കാരമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അല്‍ഷിമേഴ്‌സ് രോഗികള്‍ കൂടിവരുന്ന രാജ്യങ്ങളിലെ ഭക്ഷണരീതികളില്‍ വന്ന മാറ്റങ്ങളെ സംബന്ധിച്ച പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ പുതിയ പഠനത്തിലേക്ക് എത്തിച്ചേര്‍ന്നത്. മാംസാഹാരങ്ങള്‍ വളരെ കൂടിയ അളവില്‍ കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കന്‍ ജനസംഖ്യയിലെ ഭൂരിഭാഗത്തിനും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത നാലു ശതമാനം വരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. മാംസാഹാരത്തോടൊപ്പം അതിനു സമാനമായ അളവില്‍ പച്ചക്കറികള്‍ കഴിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷണത്തില്‍ നിന്നും മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുന്നത് അല്‍ഷിമേഴ്‌സ് മാത്രമല്ല, പല തരം അര്‍ബുദങ്ങളും, ഡയബറ്റീസ് മെല്ലീറ്റസ് ടൈപ്പ് 2, പക്ഷാഘാതം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുക കൂടിയാണെന്ന് തന്റെ പഠനത്തിന്റെ ബാക്കിപത്രമായി വില്യം പറയുന്നു. © Copyright Mathrubhumi 2016. All rights reserved.

അല്‍ഷിമേഴ്‌സിനെ തടയാന്‍ പരമ്പരാഗത ഭക്ഷണം ശീലമാക്കാം


പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നത്
August 31, 2016, 01:12 PM IST
പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതായി പഠനം. താരതമ്യേന കൊഴുപ്പും കലോറിയും കൂടിയ പാശ്ചാത്യ ഭക്ഷണരീതിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ മധ്യധരണ്യാഴിയിലുള്ള രാജ്യങ്ങളിലെ പാരമ്പര്യ രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ മറവിരോഗങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലെ വില്യം ബി. ഗ്രാന്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, ജപ്പാന്‍, നൈജീരിയ മുതലായ രാജ്യങ്ങളിലെ ഭക്ഷണ സംസ്‌കാരം മറവിരോഗങ്ങളെ തടുക്കാന്‍ സഹായിക്കുന്നവയാണ്. മാംസാഹാരത്തേക്കാളേറെ സസ്യാഹാരം കഴിക്കുന്നതാണ് ഇതിന് മുഖ്യകാരണം. അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ 50% തടയാന്‍ ഇതിലൂടെ കഴിയുന്നതായും വില്യം പറയുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഇന്ത്യ അടക്കം 10 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
യുഎസ്, ബ്രസീല്‍, ചിലി, ക്യൂബ, ഈജിപ്ത്, മംഗോളിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ശ്രീലങ്ക എന്നവിടങ്ങളിലെ ഭക്ഷ്യസംസ്‌കാരമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അല്‍ഷിമേഴ്‌സ് രോഗികള്‍ കൂടിവരുന്ന രാജ്യങ്ങളിലെ ഭക്ഷണരീതികളില്‍ വന്ന മാറ്റങ്ങളെ സംബന്ധിച്ച പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ പുതിയ പഠനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
മാംസാഹാരങ്ങള്‍ വളരെ കൂടിയ അളവില്‍ കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കന്‍ ജനസംഖ്യയിലെ ഭൂരിഭാഗത്തിനും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത നാലു ശതമാനം വരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. മാംസാഹാരത്തോടൊപ്പം അതിനു സമാനമായ അളവില്‍ പച്ചക്കറികള്‍ കഴിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.
ഭക്ഷണത്തില്‍ നിന്നും മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുന്നത് അല്‍ഷിമേഴ്‌സ് മാത്രമല്ല, പല തരം അര്‍ബുദങ്ങളും, ഡയബറ്റീസ് മെല്ലീറ്റസ് ടൈപ്പ് 2, പക്ഷാഘാതം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുക കൂടിയാണെന്ന് തന്റെ പഠനത്തിന്റെ ബാക്കിപത്രമായി വില്യം പറയുന്നു.

ആശയം കൈയിലുണ്ടോ...ആപ്പ് നിര്‍മാണം മദ്രാസ് ഐഐടി പഠിപ്പിക്കും അജീഷ് പ്രഭാകരന്‍ Mathrubhumi ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, പേടിഎം അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ കോഴ്‌സിന് അംഗീകാരം നൽകിയിട്ടുണ്ട് മൊബൈൽ ആപ്പുകളുടെ ലോകത്ത് ജീവിക്കുമ്പോൾ ഒരു ആപ്പ് തന്നെ ഉണ്ടാക്കിയാലെന്താ...? ആപ്പ് നിർമാണം അഞ്ചാഴ്ചകൊണ്ടു പഠിക്കാം. അതും ഐ.ഐ.ടി. മദ്രാസിൽനിന്ന്. കോഴ്‌സിന്റെ ഭാഗമാകാൻ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റുംമാത്രം മതി. എവിടെയിരുന്നും പഠിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരുന്നാൽ കോഴ്‌സിന്റെ ഭാഗമാകാം.സാങ്കേതികവിദ്യ അറിയാത്തതിനാൽ നവീന ആശയങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നവർക്ക് സഹായകമാവുകയാണ് ഐ.ഐ.ടി. കോഴ്‌സ്. വിജയകരമായി പൂർത്തിയാക്കിയാൽ മനസ്സിലുള്ള ആശയത്തെ നല്ലൊരു മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റാം. യൂട്യൂബ് വീഡിയോ ക്ലാസുകൾ താത്‌പര്യമുണ്ടെങ്കിൽ സമയം കളയേണ്ട എന്ന വെബ്‌സൈറ്റിലൂടെ ഉടൻ രജിസ്റ്റർചെയ്യാം. അധ്യാപകദിനമായ സപ്തംബർ അഞ്ചിന് കോഴ്‌സ് തുടങ്ങും. തികച്ചും സൗജന്യമായി മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സായാണ് പഠനം. Itnroduction to Modern Application Development (IMAD) എന്നാണ് കോഴ്‌സിന്റെ പേര്. 20 മിനിറ്റ്‌ ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോകളാണ് ക്ലാസുകൾ. ഇത് NPTEL/Youtube-ൽനിന്ന് ലഭിക്കും. ക്ലാസിനൊപ്പം പരിശീലനവും കോഴ്‌സിന്റെ ഭാഗമായിട്ടുണ്ട്. ഐ.ഐ.ടി. മദ്രാസ് ഇലക്‌ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗൗരവ് റെയ്‌നയും ഐ.ഐ.ടി.യിലെ പൂർവ വിദ്യാർഥിയും ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഹസുരയുടെ ചീഫ് ടെക്‌നോളജി ഓഫീസർ തൻമയ് ഗോപാലുമാണ് കോഴ്‌സിന്റെ ഇൻസ്ട്രക്ടർമാർ. പ്രായം പ്രശ്നമല്ല കോഴ്‌സിൽ ചേരുന്നതിനായി പ്രത്യേക പ്രായപരിധിയില്ല. കോഴ്‌സ് പൂർത്തിയാകുന്നതിനൊപ്പംതന്നെ വിദ്യാർഥികൾ സ്വന്തമായി ആപ്പ് നിർമിക്കാൻ സജ്ജരാകും. രാജ്യാന്തര, പ്രാദേശിക തലങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇത്തരം കോഴ്‌സുകൾകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ. ഗൗരവ് റെയ്‌ന പറഞ്ഞു. ഡിജിറ്റൽ ഇക്കണോമിയെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കോഴ്‌സിന് കഴിയും. സാങ്കേതികവിദ്യ അറിയുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മികച്ച ആശയങ്ങളെ നല്ല ഉത്പനങ്ങളാക്കി മാറ്റാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് കോഴ്‌സിലൂടെ ചെയ്യുന്നതെന്ന് തൻമയ് ഗോപാൽ പറഞ്ഞു. ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ആശയങ്ങൾ ആവിഷ്കരിക്കാൻ സാങ്കേതികവിദ്യ ആർക്കും ഒരു തടസ്സമാകരുത്. നവീന ആശയങ്ങൾ ഉള്ളവർക്ക് കോഴ്‌സിനുശേഷം ശോഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കാൻ മനസ്സുണ്ടോ..? പ്രോഗ്രാമിങ്ങിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിൽ അതിനും വഴിയുണ്ട്. പഠിക്കാൻ മനസ്സുണ്ടെങ്കിൽ കമ്പ്യൂട്ടറിന്റെ പ്രോഗ്രാമിങ് അറിയാൻ താത്‌പര്യമുണ്ടെങ്കിൽ യിൽനിന്ന് ലഭിക്കും. സപ്തംബർ അഞ്ചിന് കോഴ്‌സ് ആരംഭിക്കും. കോഴ്‌സിനുശേഷം പ്രത്യേക അസൈൻമെന്റുകളിലൂടെ വിദ്യാർഥികളുടെ മികവ് പരിശോധിക്കും. ഇതിനായി ഓൺലൈൻ പരീക്ഷ നടക്കും. രജിസ്റ്റർചെയ്യുന്നതിനായി ജി മെയിൽ അക്കൗണ്ട് വഴി ലോഗിൻ ചെയ്യണം. എൻജിനീയറിങ്, സയൻസ്, സാമൂഹികശാസ്ത്രം എന്നീ മേഖലകളിൽ പഠനസാമഗ്രികൾ ഓൺലൈനായി നൽകുന്ന നാഷണൽ പ്രോഗ്രാം ഓൺ ടെക്‌നോളജി എൻഹാൻസ്ഡ് ലേണിങ് (NPTEL) വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതുവരെ 40,000 പേർ കോഴ്‌സിന് രജിസ്റ്റർചെയ്തുകഴിഞ്ഞു. അഞ്ച് മൊഡ്യൂളുകൾ •ഇന്റർനെറ്റ്, നെറ്റ് വർക്ക് പ്രോട്ടോക്കോൾ ആമുഖം വെബ് ആപ്ലിക്കേഷൻ നിർമാണം •ഡാറ്റാബേസുകൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ എങ്ങനെ ഡാറ്റ മോഡൽ ചെയ്യാം. •ആപ്പിന്റെ പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കൽ •സ്വന്തമായി മൊബൈൽ ആപ്പ് നിർമിക്കൽ ഇന്റേൺഷിപ്പും ജോലിയും കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാൽ മദ്രാസ് ഐ.ഐ.ടി. നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. അവർക്ക് രാജ്യത്തെ പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ്/ജോലിക്കുള്ള അവസരങ്ങളുണ്ട്. ഇന്റേൺഷിപ്പിനായി ChargeBee, CloudCherry Analytics, PickYourTrail, SolverMinds, USP Studios, and Playfiks അടക്കമുള്ള കമ്പനികളുമായി മദ്രാസ് ഐ.ഐ.ടി. സഹകരിക്കുന്നുണ്ട്. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, പേടിഎം അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ കോഴ്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ആശയങ്ങൾ സ്വന്തമായി അവതരിപ്പിക്കാം. അറിവുനേടാനും കഴിവുകൾ വളർത്തിയെടുക്കാനുമുള്ള ഇടമായി കോഴ്‌സിനെ മാറ്റാം. © Copyright Mathrubhumi 2016. All rights reserved.

ആശയം കൈയിലുണ്ടോ...ആപ്പ് നിര്‍മാണം മദ്രാസ് ഐഐടി പഠിപ്പിക്കും


ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, പേടിഎം അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ കോഴ്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്

മൊബൈൽ ആപ്പുകളുടെ ലോകത്ത് ജീവിക്കുമ്പോൾ ഒരു ആപ്പ് തന്നെ ഉണ്ടാക്കിയാലെന്താ...? ആപ്പ് നിർമാണം അഞ്ചാഴ്ചകൊണ്ടു പഠിക്കാം. അതും ഐ.ഐ.ടി. മദ്രാസിൽനിന്ന്. കോഴ്‌സിന്റെ ഭാഗമാകാൻ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റുംമാത്രം മതി. എവിടെയിരുന്നും പഠിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരുന്നാൽ കോഴ്‌സിന്റെ ഭാഗമാകാം.സാങ്കേതികവിദ്യ അറിയാത്തതിനാൽ നവീന ആശയങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നവർക്ക് സഹായകമാവുകയാണ് ഐ.ഐ.ടി. കോഴ്‌സ്. വിജയകരമായി പൂർത്തിയാക്കിയാൽ മനസ്സിലുള്ള ആശയത്തെ നല്ലൊരു മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റാം.
യൂട്യൂബ് വീഡിയോ ക്ലാസുകൾ
താത്‌പര്യമുണ്ടെങ്കിൽ സമയം കളയേണ്ട എന്ന വെബ്‌സൈറ്റിലൂടെ ഉടൻ രജിസ്റ്റർചെയ്യാം. അധ്യാപകദിനമായ സപ്തംബർ അഞ്ചിന് കോഴ്‌സ് തുടങ്ങും. തികച്ചും സൗജന്യമായി മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സായാണ് പഠനം. Itnroduction to Modern Application Development (IMAD) എന്നാണ് കോഴ്‌സിന്റെ പേര്. 20 മിനിറ്റ്‌ ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോകളാണ് ക്ലാസുകൾ.
ഇത് NPTEL/Youtube-ൽനിന്ന് ലഭിക്കും. ക്ലാസിനൊപ്പം പരിശീലനവും കോഴ്‌സിന്റെ ഭാഗമായിട്ടുണ്ട്.
ഐ.ഐ.ടി. മദ്രാസ്  ഇലക്‌ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗൗരവ് റെയ്‌നയും ഐ.ഐ.ടി.യിലെ പൂർവ വിദ്യാർഥിയും ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഹസുരയുടെ ചീഫ് ടെക്‌നോളജി ഓഫീസർ തൻമയ് ഗോപാലുമാണ് കോഴ്‌സിന്റെ ഇൻസ്ട്രക്ടർമാർ.
പ്രായം പ്രശ്നമല്ല
കോഴ്‌സിൽ ചേരുന്നതിനായി പ്രത്യേക പ്രായപരിധിയില്ല. കോഴ്‌സ് പൂർത്തിയാകുന്നതിനൊപ്പംതന്നെ വിദ്യാർഥികൾ സ്വന്തമായി ആപ്പ് നിർമിക്കാൻ സജ്ജരാകും. രാജ്യാന്തര, പ്രാദേശിക തലങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇത്തരം കോഴ്‌സുകൾകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ. ഗൗരവ് റെയ്‌ന പറഞ്ഞു. ഡിജിറ്റൽ ഇക്കണോമിയെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കോഴ്‌സിന് കഴിയും.
സാങ്കേതികവിദ്യ അറിയുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മികച്ച ആശയങ്ങളെ നല്ല ഉത്പനങ്ങളാക്കി മാറ്റാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് കോഴ്‌സിലൂടെ ചെയ്യുന്നതെന്ന് തൻമയ് ഗോപാൽ പറഞ്ഞു. ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ആശയങ്ങൾ ആവിഷ്കരിക്കാൻ സാങ്കേതികവിദ്യ ആർക്കും ഒരു തടസ്സമാകരുത്. നവീന ആശയങ്ങൾ ഉള്ളവർക്ക് കോഴ്‌സിനുശേഷം ശോഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പഠിക്കാൻ മനസ്സുണ്ടോ..?
പ്രോഗ്രാമിങ്ങിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിൽ അതിനും വഴിയുണ്ട്. പഠിക്കാൻ മനസ്സുണ്ടെങ്കിൽ കമ്പ്യൂട്ടറിന്റെ പ്രോഗ്രാമിങ് അറിയാൻ താത്‌പര്യമുണ്ടെങ്കിൽ യിൽനിന്ന് ലഭിക്കും. സപ്തംബർ അഞ്ചിന് കോഴ്‌സ് ആരംഭിക്കും. കോഴ്‌സിനുശേഷം പ്രത്യേക അസൈൻമെന്റുകളിലൂടെ വിദ്യാർഥികളുടെ മികവ് പരിശോധിക്കും. ഇതിനായി ഓൺലൈൻ പരീക്ഷ നടക്കും.
രജിസ്റ്റർചെയ്യുന്നതിനായി ജി മെയിൽ അക്കൗണ്ട് വഴി ലോഗിൻ ചെയ്യണം. എൻജിനീയറിങ്, സയൻസ്, സാമൂഹികശാസ്ത്രം എന്നീ മേഖലകളിൽ പഠനസാമഗ്രികൾ ഓൺലൈനായി നൽകുന്ന നാഷണൽ പ്രോഗ്രാം ഓൺ ടെക്‌നോളജി എൻഹാൻസ്ഡ് ലേണിങ് (NPTEL) വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതുവരെ 40,000 പേർ കോഴ്‌സിന് രജിസ്റ്റർചെയ്തുകഴിഞ്ഞു.
അഞ്ച് മൊഡ്യൂളുകൾ
  • ഇന്റർനെറ്റ്, നെറ്റ് വർക്ക് പ്രോട്ടോക്കോൾ ആമുഖം  വെബ് ആപ്ലിക്കേഷൻ നിർമാണം
  • ഡാറ്റാബേസുകൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ എങ്ങനെ ഡാറ്റ മോഡൽ ചെയ്യാം.
  • ആപ്പിന്റെ പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കൽ
  • സ്വന്തമായി മൊബൈൽ ആപ്പ് നിർമിക്കൽ
ഇന്റേൺഷിപ്പും ജോലിയും
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാൽ മദ്രാസ് ഐ.ഐ.ടി. നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. അവർക്ക് രാജ്യത്തെ പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ്/ജോലിക്കുള്ള അവസരങ്ങളുണ്ട്. ഇന്റേൺഷിപ്പിനായി ChargeBee, CloudCherry Analytics, PickYourTrail, SolverMinds, USP Studios, and Playfiks അടക്കമുള്ള കമ്പനികളുമായി മദ്രാസ് ഐ.ഐ.ടി. സഹകരിക്കുന്നുണ്ട്. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, പേടിഎം അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ കോഴ്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ആശയങ്ങൾ സ്വന്തമായി അവതരിപ്പിക്കാം. അറിവുനേടാനും കഴിവുകൾ വളർത്തിയെടുക്കാനുമുള്ള ഇടമായി കോഴ്‌സിനെ മാറ്റാം.

ആരോഗ്യത്തോടെ അടുക്കള by സ്വന്തം ലേഖകൻ ManoramaOnline നമ്മുടെ വീട് ഒരു വാസസ്ഥലം മാത്രമല്ല ഭക്ഷണം പാകം ചെയ്തു കഴിക്കാനുളള സംവിധാനം അടങ്ങുന്ന ഒരിടം കൂടിയാണ്. വീട്ടിലെ മുറികളിൽ വച്ചു രോഗാണുക്കൾ കൂടുതലായി മനുഷ്യശരീരത്തിലേക്കു പടരാൻ സാധ്യതയുളളത് അടുക്കള, കുളിമുറി, കക്കൂസ് എന്നിവയിലാണ്. അതുകൊണ്ടുതന്നെ അടുക്കളയിലെ പല പ്രതലങ്ങളും വസ്തുക്കളും പാചകോപാധികളും അണുവിമുക്തമാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്. വീട്ടമ്മ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ സാമ്രാജ്യമായ അടുക്കളയിലായിരിക്കുമല്ലോ. അവർക്കു സൗകര്യവും എളുപ്പത്തിൽ പാചകജോലികള്‍ ചെയ്യാനുളള ഘടനയിലുമായിരിക്കണം അടുക്കള ഒരുക്കേണ്ടത്. തെക്കുകിഴക്കൻ മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും പറ്റിയ ഇടം. ചൂടുളള വേനൽക്കാറ്റ് തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കു നിന്നും വീശുന്നതു തീപ്പൊരി ഊതിപ്പറത്തി ഒരപകടം ഉണ്ടാകാതെ നോക്കും. തെക്കുകിഴക്ക് സാധിച്ചില്ലെങ്കിൽ വടക്കുപടിഞ്ഞാറു ഭാഗത്തേക്കു പരിഗണിക്കാവുന്നതാണ്. തെക്കേ ഭിത്തിയിലേക്ക് മിക്സി, ടോസ്റ്റർ എന്നിവ ഘടിപ്പിക്കുന്നത് അടുക്കളയ്ക്ക് അഗ്നിയുമായി ബന്ധപ്പെട്ട ഏറ്റവും പറ്റിയ ദിശയായതുകൊണ്ടാണ്. സിങ്കിന്റെ സ്ഥാനം സിങ്കും സ്റ്റൗവും അടുത്തടുത്ത് വയ്ക്കുന്നത് ശരിയല്ല. തീയും വെളളവും അടുത്ത് ഇരിക്കാറില്ല എന്നതുതന്നെ. വടക്കുകിഴക്കു ഭാഗത്താണ് സിങ്ക് വയ്ക്കാവുന്നത്. ടാപ്പ് അല്ലെങ്കില്‍ വെളളം ബാരലിൽ ശേഖരിച്ചു വയ്ക്കാവുന്നതും ഇവിടെയാണ്. ഉദയസൂര്യരശ്മികളിലെ അൾട്രാവയലറ്റ് ഘടകം വെള്ളത്തിലെ അണുക്കളെ നശിപ്പിക്കാനും അടുക്കളയുടെ ആ ഭാഗം അണുവിമുക്തമാക്കാനും സഹായിക്കും. കുടിക്കാനുളള വെളളം ശേഖരിച്ചു വയ്ക്കാനും വടക്കുകിഴക്ക് ഭാഗം തന്നെയാണുചിതം. പാചകം ചെയ്യുന്നത് വീട്ടമ്മ കിഴക്കോട്ട് തിരിഞ്ഞുനിന്നു പാചകം ചെയ്യുന്നതാണു നല്ലത്. വാസ്തുപ്രകാരം ഇത് ഐശ്വര്യവും സന്തോഷവും കൊണ്ടുവരുമെന്നാണു പറയുന്നത്. സൂര്യരശ്മികളില്‍ നിന്നു വിറ്റമിൻ ഡി ലഭിക്കുമെന്നതാണു ശാസ്ത്രസത്യം. ഗ്യാസടുപ്പാണെങ്കിലും മൈക്രോവേവ് ആണെങ്കിലും തെക്കുകിഴക്ക് ഭാഗത്തു വയ്ക്കുന്നതാണു നല്ലത്. അടുക്കളയിലെ എക്സ്ഹോസ്റ്റ് ഫാനും പകരമായുളള ചിമ്മിനിയും അടുപ്പിന് (സ്റ്റൗവിന്) മുകളില്‍ തെക്കുകിഴക്ക് മൂലയിലോ കിഴക്കോട്ടുളള ഭിത്തിയിലോ വയ്ക്കണം. സ്റ്റൗവ് ജനലിനോട് ചേർത്തുവയ്ക്കരുത്. ജനൽ തുറക്കാനും മറ്റും അടുപ്പിനു മുകളിലൂടെ കൈയെത്തിക്കുന്നത് അപകടം വരുത്താം. ജനലിലൂടെ വരുന്ന കാറ്റ് തീയണയ്ക്കാനും സാധ്യതയുണ്ട്. തീനാളം കാണാനും ബുദ്ധിമുട്ടുണ്ടാക്കാം. ജനൽനിരപ്പില്‍ നിന്നു കുറച്ചു താഴ്ത്തി വയ്ക്കാവുന്നതാണ്. പുറത്തുനിന്നു നോക്കുന്നവർക്ക് നമ്മുടെ വീട്ടിലെ പാചകം കാണിച്ചുകൊടുക്കാതിരിക്കാം. അതായത് സ്വകാര്യത സൂക്ഷിക്കാം. മൈക്രോവേവ് പ്രധാന അടുപ്പ് വയ്ക്കുന്നിടത്തു നിന്ന് മാറ്റിവയ്ക്കുന്നതാണു നല്ലത്. ജനാലകൾ എവിടെ വേണം? കിഴക്കുവശത്തു വലിയ ജനാലകള്‍ ഉളളതു നല്ലതാണ്. കാരണം ഉദയസൂര്യനിൽ നിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികൾക്ക് സുഗമമായി അടുക്കളയിലേക്ക് കടന്നുവരാൻ വേണ്ടിയാണിത്. ഇത് ആരോഗ്യദായകമാണ്. അടുക്കളയിലുളള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതുകൂടാതെ, രാവിലെ അടുക്കളയിൽ തിരക്കിട്ട പണികളിലേർപ്പെടുന്ന വീട്ടമ്മയ്ക്ക് സൂര്യരശ്മികൾ ഏൽക്കുന്നത് നല്ലതാണ്. ചെറിയ ജനാലകൾ തെക്കുവശത്തുണ്ടെങ്കിൽ അത് ക്രോസ് വെന്റിലേഷൻ സാധ്യമാക്കും. പാചകത്തിന്റേതായ പുകയും മണങ്ങളും അടുക്കളയിൽ ഉണ്ടാകുന്നത് ക്രോസ് വെന്റിലേഷൻ കൊണ്ടു വീടിനു വെളിയിൽ പുറന്തളളാനും തണുത്ത വായു പുറത്തുനിന്നു വലിച്ചെടുക്കാനും സാധിക്കും. പാത്രങ്ങളും ശ്രദ്ധയോടെ നമ്മുടെ രാജ്യത്ത് ഏകദേശം ആയിരത്തോളം വർഷങ്ങൾക്കു മുമ്പേ തന്നെ പാചകത്തിനു മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു. മണ്ണും പശിമയുളള ചില പദാർഥങ്ങളും ചേർന്നാണ് ഒട്ടിപ്പിടിക്കാത്ത നിരപ്പായ പ്രതലത്തോടുകൂടിയ മൺപാത്രങ്ങളും ചട്ടികളും ഉണ്ടാക്കുന്നത്. ഇവ ഉപയോഗിച്ചു പാചകം ചെയ്താല്‍ ചില മൈക്രോ നൂട്രിയന്റുകൾ, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, സിലികോൺ, കോബോൾട്ട്, ജിപ്സം എന്നിവ ചെറിയ അളവിൽ ഭക്ഷണത്തിൽ കലരും എന്നു പറയുന്നു. അത് ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നു. സ്വതവേ ഭക്ഷണപദാർഥങ്ങളില്‍ അടങ്ങിയിട്ടുളള പോഷകാംശങ്ങൾ 97% വരെ അതിൽ തന്നെ നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ മറ്റു പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ പോഷകാംശങ്ങൾ 13 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിലനിൽക്കാറുളളൂ. മൺചട്ടിയിൽ പാകം ചെയ്യുമ്പോൾ മണിക്കൂറുകളോളം ചൂടുനിലനിൽക്കുമെന്നത്, അതേ പാത്രത്തിൽ തന്നെ വിളമ്പാനും സഹായകമാണ്. മൺപാത്രങ്ങൾ കഴുകി വൃത്തിയാക്കാനും എളുപ്പമാണ്. പ്രത്യേക ശ്രദ്ധയുടെ ആവശ്യമില്ല. 15-20 ദിവസത്തിലൊരിക്കൽ കഴുകിയുണക്കി വെയിലത്തു വയ്ക്കുന്നതു നല്ലതാണ്. ഇതിനു വിലയും കുറവാണ്. ഏതു തരത്തിലുളള പാചകത്തിനും മൺചട്ടികൾ ഉപയോഗിക്കാം. ചോറും പച്ചക്കറികളും മാത്രമല്ല മത്സ്യമാംസാദികൾ പാകം ചെയ്യാനും പാൽ തിളപ്പിക്കാനും പാൽ ഉറയൊഴിക്കാനും മൺചട്ടി ഉപയോഗിക്കാവുന്നതാണ്. മൈക്രോവേവ് ഒാവനിലും ഇൻഡക്ഷൻ കുക്കറിലും പാചകത്തിന് അവയുടെ ഉത്പാദകർ നിർദേശിക്കുന്നതരം പാത്രങ്ങളേ ഉപയോഗിക്കാവൂ. മൈക്രോവേവിൽ കട്ടികൂടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, ചില്ലുപാത്രങ്ങൾ എന്നിവയാണ് അനുവദനീയം. ഇൻഡക്ഷൻ കുക്കറില്‍ അടിവശം നിരപ്പായ സ്റ്റീൽ പാത്രങ്ങൾ ഗ്യാസടുപ്പിൽ ഉപയോഗിക്കുന്നവരുണ്ട്. ഗ്യാസടുപ്പില്‍ സ്റ്റീൽ, അലൂമിനിയം, മൺപാത്രങ്ങൾ ഇവയിലേതും ഉപയോഗിക്കാം. ഇവയിലേതാണ് ഏറ്റവും ഉത്തമമായത് എന്നു പറയാൻ പ്രയാസമാണ്. അലുമിനിയം പാത്രങ്ങൾ മനുഷ്യശരീരത്തിനു ദോഷകരമായ വിഷാംശം ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആനോ‍ഡൈസ്ഡ് അലൂമിനിയം പാത്രങ്ങളില്‍ കട്ടികൂടിയ അലൂമിനിയം ഒാക്സൈ‍ഡ് പാളി ചേർത്തിട്ടുണ്ടെങ്കിലും അവയുടെ ടോക്സിസിറ്റി കുറഞ്ഞതായി തെളിഞ്ഞിട്ടില്ല. ഇപ്പോൾ പ്രചാരത്തിലുളള ഒന്നാണ് നോൺസ്റ്റിക് കുക്ക് വെയർ (Non Stick Cook Ware). എന്നാൽ നോൺ സ്റ്റിക്കിങ് പാളിക്ക് കേടുപാടു സംഭവിച്ചാൽ ഇത്തരം പാത്രങ്ങളും വിഷാംശം ഉളളിൽ ചെല്ലാൻ‌ കാരണമാകും. കോപ്പർ(ചെമ്പ്) പാത്രങ്ങൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. നേരിട്ടു ചെമ്പു പ്രതലത്തിൽ പാചകം ചെയ്യുന്നത് ചെമ്പിന്റെ അംശം ശരീരത്തിൽ കടക്കാനിടയാകും. ഇന്നു കോപ്പർ ബോട്ടം പാത്രങ്ങളാണ് കൂടുതൽ. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ എക്കാലവും വിപണിയില്‍ ലഭ്യമാണ്. കാസ്റ്റ് അയൺ പാത്രങ്ങളും പണ്ടുകാലം മുതൽക്കേ ഉപയോഗത്തിലുണ്ട്. ഫ്രിഡ്ജിന്റെ സ്ഥാനം അടുപ്പിന്റെ ഭാഗത്തുനിന്ന് അകലത്തിലാണ് ഫ്രിഡ്ജ് വെയ്ക്കേണ്ടത്. സ്റ്റൗവിന്റെ മുകൾഭാഗത്തായി സ്റ്റോറേജ് കാബിനറ്റും ഷെൽഫുകളും ശരിയല്ല. സ്റ്റൗവിന്റെ മുകൾഭാഗം തുറന്നുകിടക്കുകയോ അവിടെ ചിമ്മിനി അല്ലെങ്കിൽ പുകയും മറ്റും പുറന്തള്ളാൻ എക്സ്ഹോസ്റ്റ് സംവിധാനം ഘടിപ്പിക്കുകയോ ആവാം. അടുപ്പിനു മുകളില്‍ കബോർഡ് വെച്ചാൽ അതിലേക്ക് തീപടരാൻ സാധ്യതയുണ്ട്. കൂടാതെ എണ്ണയും മറ്റും പറ്റിപ്പിടിച്ചാൽ വൃത്തിയാക്കാനും വൃത്തിയാക്കാനും വിഷമമാകും. കാബിനറ്റും ഷെൽഫുകളും ലഭ്യമായ സ്ഥലത്ത് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വേണം ഒരുക്കാൻ. അടുക്കളയിൽ നിന്നു തിരിയാനുളള സ്വാതന്ത്ര്യം വേണം. ഭിത്തിയിൽ തന്നെ ഘടിപ്പിച്ചിട്ടുളള റാക്കുകൾക്കു കുറച്ചു സ്ഥലമേ വേണ്ടിവരൂ. അടുക്കള വൃത്തിയാക്കൽ അടുക്കളയിലെ സ്ലാബിനു പുറത്തു കട്ടിങ്ങ് ബോർഡ് വച്ചുവേണം പച്ചക്കറി അരിയാൻ. സ്ലാബ് എന്നും അണുനാശിനി ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കേണ്ടതാണ്. അടുക്കള വീടിന്റെ വിളക്കായ വീട്ടമ്മയുടെ സാമ്രാജ്യമാണ്. അതിനെ ഏറെ ഭംഗിയുളളതാക്കാനും സൗകര്യപ്രദമാക്കാനും ഒാരോ വീട്ടമ്മയ്ക്കും കഴിവുണ്ട്. പലവ്യഞ്ജനങ്ങൾ അലമാരിയിൽ ഒരേ തരം പ്ലാസ്റ്റിക്കോ ഗ്ലാസ്സോ കുപ്പികളില്‍ നിരത്തിവയ്ക്കുന്നതില്‍ ഒാരോ വീട്ടമ്മയ്ക്കും അവരുടേതായ യുക്തിയുണ്ട്. ഉപ്പ്, മുളക്, കടുക്, പലയിനം കറിപ്പൊടികൾ, പഞ്ചസാര എന്നിവയെല്ലാം കൈയെത്തുന്നിടത്ത് അടുക്കിവയ്ക്കാം. ഒാരോ ദിവസവും പാചകമെല്ലാം കഴിഞ്ഞ് അടുക്കള ശ്രദ്ധാപൂർവം വൃത്തിയാക്കേണ്ടതുണ്ട്. അടുക്കളയിലെ തറ, ഭിത്തികൾ, മേൽക്കൂര, മറ്റു പ്രതലങ്ങൾ എല്ലാം അണുവിമുക്തമാക്കേണ്ടതുണ്ട്. പ്രത്യേകമായ ക്ലീനിങ് തുണി വേണം ഉപയോഗിക്കാൻ. തറയിലെയും സ്ലാബിലെയും കറകളും എണ്ണയും മറ്റും കളയാൻ പറ്റിയ സോപ്പുലായനി ഇളംചൂടുവെള്ളത്തിൽ കലക്കിവേണം തുടയ്ക്കാൻ. സുഗന്ധമുളള രാസസംയുക്തങ്ങളടങ്ങിയ ക്ലീനിങ് ലായനികളും ലഭ്യമാണ്. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ വൃത്തിയാക്കല്‍ ചെയ്യുന്നതു ശരിയല്ല. തീ അണയ്ക്കാതെ സ്പ്രേ രൂപത്തിലുളള കീടനാശിനികളും മറ്റും ഉപയോഗിക്കരുത്. തീ ആളിപ്പടരാൻ ഇടയാക്കും. സ്ലാബിനു കീഴെയുളള കാബിനറ്റുകൾ ആഴ്ചയിലൊരിക്കലെങ്കിലും അണുനാശിനിയും കീടനാശിനിയും ഉപയോഗിച്ചു വൃത്തിയാക്കണം. മിക്സിയും ഗ്രൈൻഡറും ഒാവനും സ്റ്റൗവും കൂടാതെ മറ്റു പല ഉപകരണങ്ങളും അടുക്കളയിൽ ആവശ്യമായി വരും. ഒാവനും സ്റ്റൗവും ചൂട് പുറപ്പെടുവിക്കുന്നതുകൊണ്ടു തറയും ഭിത്തികളുടെ പെയിന്റും മോശമാകാതിരിക്കാനുളള രീതിയിൽ വേണം അവ സജ്ജീകരിക്കാന്‍. മറ്റ് ഉപകരണങ്ങളായ മിക്സി, ബ്രഡ് ടോസ്റ്റർ, ഗ്രൈന്റർ, വാട്ടർ പ്യൂരിഫയർ, ഇൻഡക്ഷൻ കോയിൽ എന്നിവ കൂടാതെ ഫ്രിഡ്ജിനുവേണ്ട ഇലക്ട്രിക് പോയിന്റുകൾ, സോക്കറ്റുകൾ എന്നിവ ഗൃഹനിർമാണസമയത്തുതന്നെ പ്ലാൻ ചെയ്യണം. അടുക്കളയിലെ സ്ലാബിനുമേൽത്തന്നെ അടുപ്പുകളിൽ നിന്നു മാറിവേണം മിക്സർ, ടോസ്റ്റർ എന്നിവ വയ്ക്കേണ്ടത്. സിങ്കിന്റെ അടുത്താവാം വാട്ടർ പ്യൂരിഫയർ വയ്ക്കുന്നത്. വലിയ ഉപകരണമായ ഗ്രൈൻഡറിനു പ്രത്യക അടിത്തറ (Slab) പണിത് അതിനായി തറയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഇലക്ട്രിക് സോക്കറ്റും നൽകണം. എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിന്നു പുക പുറന്തളളാൻ സഹായകമാണ്. എന്നാൽ പാചകം ചെയ്യുന്നയാളിന്റെ കണ്ണുകളിലേക്ക് കടക്കുന്നതിനു മുമ്പേ പുക മുറിക്കുളളിൽ നിന്നു പോകില്ല. പുത്തൻ മോഡുലാർ ഇന്നു ട്രെൻഡായിട്ടുളളതു മോഡുലാർ(Modular) അടുക്കളയാണ്. മുഴുവൻ അടുക്കളഭാഗവും നൂതനരീതിയിൽ ക്രമീകരിച്ചിട്ടുളള ഒന്നാണിത്. വൃത്തിയാക്കാനും എളുപ്പമാണ്. സ്ഥലപരിമിതിക്കനുസരിച്ച്, ഇഷ്ടപ്പെട്ട നിറങ്ങളിൽ കൂട്ടിച്ചേർത്ത് വയ്ക്കാവുന്ന രീതിയിലാണ് മോഡുലാർ കിച്ചൻ ഒരുക്കുന്നത്. സ്റ്റോറേജിനു വേണ്ടി ലഭ്യമായ സ്ഥലസൗകര്യത്തിൽ പരമാവധി പ്രയോജനം കിട്ടുന്ന രീതിയിൽ ഷെൽഫുകൾ ഉണ്ടാകും. കപ്പ്, സോസർ യൂണിറ്റ്, Grain Trolley, പ്ലേറ്റ് യൂണിറ്റ്, ബോട്ടിൽ പുൾഒൗട്ട്, സ്പൂൺ ഹോൾഡറുകൾ, കപ്പ് ഹോൾഡറുകൾ, മൂലയിൽ ഫിറ്റാകുന്ന കോർണർ ഗ്ലാസ് ഷെൽഫ് എന്നിവയാണു മോഡുലാർ കിച്ചനിലെ സ്റ്റോറേജ് ഭാഗങ്ങൾ. ഭിത്തിയോടു ചേർന്ന റാക്കുകൾ ഇതോടൊപ്പം ഉണ്ടാവും. കൂടാതെ മോഡുലാർ കിച്ചനിൽ ഏറ്റവും വേണ്ടപ്പെട്ട ഒന്നാണു ഇലക്ട്രിക് ചിമ്മിനി അഥവാ പുകക്കുഴൽ. സ്റ്റൗവിന്റെ മുകളിൽ സ്ഥാപിക്കുന്ന ഇതു വളരെ വേഗത്തിൽ പാചകത്തിൽ നിന്നുയരുന്ന മണവും പുകയും ആവിയും വലിച്ചെടുത്ത് അടുക്കള പുകരഹിതമാക്കി വയ്ക്കും. പാചകം ചെയ്യുന്നയാളിനു പുകയും മറ്റും കണ്ണിലും മൂക്കിലും കയറി നീറ്റലും തുമ്മലും കണ്ണിൽ ചുമപ്പും വെള്ളം വരലും ഉണ്ടാകാതിരിക്കാൻ ഇത്തരം ചിമ്മിനി സഹായകമാണ്. അടുക്കള എപ്പോഴും വൃത്തിയായും ഭംഗിയായും നിലനിൽക്കും. പല്ലി, പാറ്റ, ഉറുമ്പ് കൂടാതെ എലിശല്യവും തടയാവുന്നതാണ്. അടുക്കളയുടെ നിറവും വാതിലും ഫെങ്ഷ്യൂയി (Feng Shui) പ്രകാരം ഭക്ഷണമുറിക്കു ചുവപ്പ് അല്ലെങ്കിൽ അതിന്റെ ഷേഡുകൾ ഊർജദായകമാണ്. ഫെങ്ഷ്യൂയി പ്രകാരം ഒാരോ ദിശകളിലെയും മൂലകത്തിനനുസരിച്ചാണു നിറം ഉചിതമോ അല്ലയോ എന്നു പറയുന്നത്. അഗ്നിമൂലയിലുളള മുറിക്ക് ചുവപ്പ് അല്ലെങ്കിൽ ഒാറഞ്ച് നിറം കൊടുക്കാം. നീല, പച്ച, മഞ്ഞ എന്നീ നിറങ്ങളും വാസ്തുപ്രകാരം അടുക്കളയ്ക്ക് കൊടുക്കാം. ഭിത്തികളിൽ പച്ചനിറമുളളത് വിശപ്പു മെച്ചപ്പെടുത്തും. വാതിൽ ഘടികാരദിശയിൽ (clockwise) തുറക്കാവുന്നതായിരിക്കണം. അതായത് ഇടതു നിന്നു വലത്തേയ്ക്ക്. അതിനു കാരണം ലോകത്തിലെ ഭൂരിഭാഗം പേരും വലംകൈന്മാരാണ്. അതുകൊണ്ടു ഘടികാരദിശയിൽ സ്ഥാപിച്ചിട്ടുളള വാതിൽ എളുപ്പത്തിൽ തുറന്ന് അടുക്കളയിൽ പ്രവേശിക്കാൻ സാധിക്കുന്നു. വടക്കുകിഴക്ക് ദിശയിൽ വാതിൽ തുറക്കുന്നത് നന്നായിരിക്കും. ഡോ.ബി.സുമാദേവി ഇ.എൻ.ടി സർജൻ, ഇ.എസ്.ഐ ഹോസ്പിറ്റൽ ഉദ്യോഗമണ്ഡൽ, എറണാകുളം © Copyright 2016 Manoramaonline. All rights reserved.

ആരോഗ്യത്തോടെ അടുക്കള

നമ്മുടെ വീട് ഒരു വാസസ്ഥലം മാത്രമല്ല ഭക്ഷണം പാകം ചെയ്തു കഴിക്കാനുളള സംവിധാനം അടങ്ങുന്ന ഒരിടം കൂടിയാണ്. വീട്ടിലെ മുറികളിൽ വച്ചു രോഗാണുക്കൾ കൂടുതലായി മനുഷ്യശരീരത്തിലേക്കു പടരാൻ സാധ്യതയുളളത് അടുക്കള, കുളിമുറി, കക്കൂസ് എന്നിവയിലാണ്. അതുകൊണ്ടുതന്നെ അടുക്കളയിലെ പല പ്രതലങ്ങളും വസ്തുക്കളും പാചകോപാധികളും അണുവിമുക്തമാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്.
വീട്ടമ്മ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ സാമ്രാജ്യമായ അടുക്കളയിലായിരിക്കുമല്ലോ. അവർക്കു സൗകര്യവും എളുപ്പത്തിൽ പാചകജോലികള്‍ ചെയ്യാനുളള ഘടനയിലുമായിരിക്കണം അടുക്കള ഒരുക്കേണ്ടത്. തെക്കുകിഴക്കൻ മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും പറ്റിയ ഇടം. ചൂടുളള വേനൽക്കാറ്റ് തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കു നിന്നും വീശുന്നതു തീപ്പൊരി ഊതിപ്പറത്തി ഒരപകടം ഉണ്ടാകാതെ നോക്കും. തെക്കുകിഴക്ക് സാധിച്ചില്ലെങ്കിൽ വടക്കുപടിഞ്ഞാറു ഭാഗത്തേക്കു പരിഗണിക്കാവുന്നതാണ്. തെക്കേ ഭിത്തിയിലേക്ക് മിക്സി, ടോസ്റ്റർ എന്നിവ ഘടിപ്പിക്കുന്നത് അടുക്കളയ്ക്ക് അഗ്നിയുമായി ബന്ധപ്പെട്ട ഏറ്റവും പറ്റിയ ദിശയായതുകൊണ്ടാണ്.
സിങ്കിന്റെ സ്ഥാനം
സിങ്കും സ്റ്റൗവും അടുത്തടുത്ത് വയ്ക്കുന്നത് ശരിയല്ല. തീയും വെളളവും അടുത്ത് ഇരിക്കാറില്ല എന്നതുതന്നെ. വടക്കുകിഴക്കു ഭാഗത്താണ് സിങ്ക് വയ്ക്കാവുന്നത്. ടാപ്പ് അല്ലെങ്കില്‍ വെളളം ബാരലിൽ ശേഖരിച്ചു വയ്ക്കാവുന്നതും ഇവിടെയാണ്. ഉദയസൂര്യരശ്മികളിലെ അൾട്രാവയലറ്റ് ഘടകം വെള്ളത്തിലെ അണുക്കളെ നശിപ്പിക്കാനും അടുക്കളയുടെ ആ ഭാഗം അണുവിമുക്തമാക്കാനും സഹായിക്കും. കുടിക്കാനുളള വെളളം ശേഖരിച്ചു വയ്ക്കാനും വടക്കുകിഴക്ക് ഭാഗം തന്നെയാണുചിതം.
പാചകം ചെയ്യുന്നത്
വീട്ടമ്മ കിഴക്കോട്ട് തിരിഞ്ഞുനിന്നു പാചകം ചെയ്യുന്നതാണു നല്ലത്. വാസ്തുപ്രകാരം ഇത് ഐശ്വര്യവും സന്തോഷവും കൊണ്ടുവരുമെന്നാണു പറയുന്നത്. സൂര്യരശ്മികളില്‍ നിന്നു വിറ്റമിൻ ഡി ലഭിക്കുമെന്നതാണു ശാസ്ത്രസത്യം. ഗ്യാസടുപ്പാണെങ്കിലും മൈക്രോവേവ് ആണെങ്കിലും തെക്കുകിഴക്ക് ഭാഗത്തു വയ്ക്കുന്നതാണു നല്ലത്. അടുക്കളയിലെ എക്സ്ഹോസ്റ്റ് ഫാനും പകരമായുളള ചിമ്മിനിയും അടുപ്പിന് (സ്റ്റൗവിന്) മുകളില്‍ തെക്കുകിഴക്ക് മൂലയിലോ കിഴക്കോട്ടുളള ഭിത്തിയിലോ വയ്ക്കണം. സ്റ്റൗവ് ജനലിനോട് ചേർത്തുവയ്ക്കരുത്. ജനൽ തുറക്കാനും മറ്റും അടുപ്പിനു മുകളിലൂടെ കൈയെത്തിക്കുന്നത് അപകടം വരുത്താം. ജനലിലൂടെ വരുന്ന കാറ്റ് തീയണയ്ക്കാനും സാധ്യതയുണ്ട്. തീനാളം കാണാനും ബുദ്ധിമുട്ടുണ്ടാക്കാം. ജനൽനിരപ്പില്‍ നിന്നു കുറച്ചു താഴ്ത്തി വയ്ക്കാവുന്നതാണ്. പുറത്തുനിന്നു നോക്കുന്നവർക്ക് നമ്മുടെ വീട്ടിലെ പാചകം കാണിച്ചുകൊടുക്കാതിരിക്കാം. അതായത് സ്വകാര്യത സൂക്ഷിക്കാം. മൈക്രോവേവ് പ്രധാന അടുപ്പ് വയ്ക്കുന്നിടത്തു നിന്ന് മാറ്റിവയ്ക്കുന്നതാണു നല്ലത്.
ജനാലകൾ എവിടെ വേണം?
കിഴക്കുവശത്തു വലിയ ജനാലകള്‍ ഉളളതു നല്ലതാണ്. കാരണം ഉദയസൂര്യനിൽ നിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികൾക്ക് സുഗമമായി അടുക്കളയിലേക്ക് കടന്നുവരാൻ വേണ്ടിയാണിത്. ഇത് ആരോഗ്യദായകമാണ്. അടുക്കളയിലുളള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതുകൂടാതെ, രാവിലെ അടുക്കളയിൽ തിരക്കിട്ട പണികളിലേർപ്പെടുന്ന വീട്ടമ്മയ്ക്ക് സൂര്യരശ്മികൾ ഏൽക്കുന്നത് നല്ലതാണ്. ചെറിയ ജനാലകൾ തെക്കുവശത്തുണ്ടെങ്കിൽ അത് ക്രോസ് വെന്റിലേഷൻ സാധ്യമാക്കും. പാചകത്തിന്റേതായ പുകയും മണങ്ങളും അടുക്കളയിൽ ഉണ്ടാകുന്നത് ക്രോസ് വെന്റിലേഷൻ കൊണ്ടു വീടിനു വെളിയിൽ പുറന്തളളാനും തണുത്ത വായു പുറത്തുനിന്നു വലിച്ചെടുക്കാനും സാധിക്കും.
പാത്രങ്ങളും ശ്രദ്ധയോടെ
നമ്മുടെ രാജ്യത്ത് ഏകദേശം ആയിരത്തോളം വർഷങ്ങൾക്കു മുമ്പേ തന്നെ പാചകത്തിനു മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു. മണ്ണും പശിമയുളള ചില പദാർഥങ്ങളും ചേർന്നാണ് ഒട്ടിപ്പിടിക്കാത്ത നിരപ്പായ പ്രതലത്തോടുകൂടിയ മൺപാത്രങ്ങളും ചട്ടികളും ഉണ്ടാക്കുന്നത്. ഇവ ഉപയോഗിച്ചു പാചകം ചെയ്താല്‍ ചില മൈക്രോ നൂട്രിയന്റുകൾ, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, സിലികോൺ, കോബോൾട്ട്, ജിപ്സം എന്നിവ ചെറിയ അളവിൽ ഭക്ഷണത്തിൽ കലരും എന്നു പറയുന്നു. അത് ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നു. സ്വതവേ ഭക്ഷണപദാർഥങ്ങളില്‍ അടങ്ങിയിട്ടുളള പോഷകാംശങ്ങൾ 97% വരെ അതിൽ തന്നെ നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ മറ്റു പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ പോഷകാംശങ്ങൾ 13 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിലനിൽക്കാറുളളൂ. മൺചട്ടിയിൽ പാകം ചെയ്യുമ്പോൾ മണിക്കൂറുകളോളം ചൂടുനിലനിൽക്കുമെന്നത്, അതേ പാത്രത്തിൽ തന്നെ വിളമ്പാനും സഹായകമാണ്. മൺപാത്രങ്ങൾ കഴുകി വൃത്തിയാക്കാനും എളുപ്പമാണ്. പ്രത്യേക ശ്രദ്ധയുടെ ആവശ്യമില്ല. 15-20 ദിവസത്തിലൊരിക്കൽ കഴുകിയുണക്കി വെയിലത്തു വയ്ക്കുന്നതു നല്ലതാണ്. ഇതിനു വിലയും കുറവാണ്. ഏതു തരത്തിലുളള പാചകത്തിനും മൺചട്ടികൾ ഉപയോഗിക്കാം. ചോറും പച്ചക്കറികളും മാത്രമല്ല മത്സ്യമാംസാദികൾ പാകം ചെയ്യാനും പാൽ തിളപ്പിക്കാനും പാൽ ഉറയൊഴിക്കാനും മൺചട്ടി ഉപയോഗിക്കാവുന്നതാണ്.
മൈക്രോവേവ് ഒാവനിലും ഇൻഡക്ഷൻ കുക്കറിലും പാചകത്തിന് അവയുടെ ഉത്പാദകർ നിർദേശിക്കുന്നതരം പാത്രങ്ങളേ ഉപയോഗിക്കാവൂ. മൈക്രോവേവിൽ കട്ടികൂടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, ചില്ലുപാത്രങ്ങൾ എന്നിവയാണ് അനുവദനീയം. ഇൻഡക്ഷൻ കുക്കറില്‍ അടിവശം നിരപ്പായ സ്റ്റീൽ പാത്രങ്ങൾ ഗ്യാസടുപ്പിൽ ഉപയോഗിക്കുന്നവരുണ്ട്. ഗ്യാസടുപ്പില്‍ സ്റ്റീൽ, അലൂമിനിയം, മൺപാത്രങ്ങൾ ഇവയിലേതും ഉപയോഗിക്കാം. ഇവയിലേതാണ് ഏറ്റവും ഉത്തമമായത് എന്നു പറയാൻ പ്രയാസമാണ്. അലുമിനിയം പാത്രങ്ങൾ മനുഷ്യശരീരത്തിനു ദോഷകരമായ വിഷാംശം ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആനോ‍ഡൈസ്ഡ് അലൂമിനിയം പാത്രങ്ങളില്‍ കട്ടികൂടിയ അലൂമിനിയം ഒാക്സൈ‍ഡ് പാളി ചേർത്തിട്ടുണ്ടെങ്കിലും അവയുടെ ടോക്സിസിറ്റി കുറഞ്ഞതായി തെളിഞ്ഞിട്ടില്ല.
ഇപ്പോൾ പ്രചാരത്തിലുളള ഒന്നാണ് നോൺസ്റ്റിക് കുക്ക് വെയർ (Non Stick Cook Ware). എന്നാൽ നോൺ സ്റ്റിക്കിങ് പാളിക്ക് കേടുപാടു സംഭവിച്ചാൽ ഇത്തരം പാത്രങ്ങളും വിഷാംശം ഉളളിൽ ചെല്ലാൻ‌ കാരണമാകും.
കോപ്പർ(ചെമ്പ്) പാത്രങ്ങൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. നേരിട്ടു ചെമ്പു പ്രതലത്തിൽ പാചകം ചെയ്യുന്നത് ചെമ്പിന്റെ അംശം ശരീരത്തിൽ കടക്കാനിടയാകും. ഇന്നു കോപ്പർ ബോട്ടം പാത്രങ്ങളാണ് കൂടുതൽ. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ എക്കാലവും വിപണിയില്‍ ലഭ്യമാണ്. കാസ്റ്റ് അയൺ പാത്രങ്ങളും പണ്ടുകാലം മുതൽക്കേ ഉപയോഗത്തിലുണ്ട്.
ഫ്രിഡ്ജിന്റെ സ്ഥാനം
അടുപ്പിന്റെ ഭാഗത്തുനിന്ന് അകലത്തിലാണ് ഫ്രിഡ്ജ് വെയ്ക്കേണ്ടത്. സ്റ്റൗവിന്റെ മുകൾഭാഗത്തായി സ്റ്റോറേജ് കാബിനറ്റും ഷെൽഫുകളും ശരിയല്ല. സ്റ്റൗവിന്റെ മുകൾഭാഗം തുറന്നുകിടക്കുകയോ അവിടെ ചിമ്മിനി അല്ലെങ്കിൽ പുകയും മറ്റും പുറന്തള്ളാൻ എക്സ്ഹോസ്റ്റ് സംവിധാനം ഘടിപ്പിക്കുകയോ ആവാം. അടുപ്പിനു മുകളില്‍ കബോർഡ് വെച്ചാൽ അതിലേക്ക് തീപടരാൻ സാധ്യതയുണ്ട്. കൂടാതെ എണ്ണയും മറ്റും പറ്റിപ്പിടിച്ചാൽ വൃത്തിയാക്കാനും വൃത്തിയാക്കാനും വിഷമമാകും.
കാബിനറ്റും ഷെൽഫുകളും ലഭ്യമായ സ്ഥലത്ത് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വേണം ഒരുക്കാൻ. അടുക്കളയിൽ നിന്നു തിരിയാനുളള സ്വാതന്ത്ര്യം വേണം. ഭിത്തിയിൽ തന്നെ ഘടിപ്പിച്ചിട്ടുളള റാക്കുകൾക്കു കുറച്ചു സ്ഥലമേ വേണ്ടിവരൂ.
അടുക്കള വൃത്തിയാക്കൽ
അടുക്കളയിലെ സ്ലാബിനു പുറത്തു കട്ടിങ്ങ് ബോർഡ് വച്ചുവേണം പച്ചക്കറി അരിയാൻ. സ്ലാബ് എന്നും അണുനാശിനി ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കേണ്ടതാണ്.
അടുക്കള വീടിന്റെ വിളക്കായ വീട്ടമ്മയുടെ സാമ്രാജ്യമാണ്. അതിനെ ഏറെ ഭംഗിയുളളതാക്കാനും സൗകര്യപ്രദമാക്കാനും ഒാരോ വീട്ടമ്മയ്ക്കും കഴിവുണ്ട്. പലവ്യഞ്ജനങ്ങൾ അലമാരിയിൽ ഒരേ തരം പ്ലാസ്റ്റിക്കോ ഗ്ലാസ്സോ കുപ്പികളില്‍ നിരത്തിവയ്ക്കുന്നതില്‍ ഒാരോ വീട്ടമ്മയ്ക്കും അവരുടേതായ യുക്തിയുണ്ട്. ഉപ്പ്, മുളക്, കടുക്, പലയിനം കറിപ്പൊടികൾ, പഞ്ചസാര എന്നിവയെല്ലാം കൈയെത്തുന്നിടത്ത് അടുക്കിവയ്ക്കാം. ഒാരോ ദിവസവും പാചകമെല്ലാം കഴിഞ്ഞ് അടുക്കള ശ്രദ്ധാപൂർവം വൃത്തിയാക്കേണ്ടതുണ്ട്. അടുക്കളയിലെ തറ, ഭിത്തികൾ, മേൽക്കൂര, മറ്റു പ്രതലങ്ങൾ എല്ലാം അണുവിമുക്തമാക്കേണ്ടതുണ്ട്.
പ്രത്യേകമായ ക്ലീനിങ് തുണി വേണം ഉപയോഗിക്കാൻ. തറയിലെയും സ്ലാബിലെയും കറകളും എണ്ണയും മറ്റും കളയാൻ പറ്റിയ സോപ്പുലായനി ഇളംചൂടുവെള്ളത്തിൽ കലക്കിവേണം തുടയ്ക്കാൻ. സുഗന്ധമുളള രാസസംയുക്തങ്ങളടങ്ങിയ ക്ലീനിങ് ലായനികളും ലഭ്യമാണ്. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ വൃത്തിയാക്കല്‍ ചെയ്യുന്നതു ശരിയല്ല. തീ അണയ്ക്കാതെ സ്പ്രേ രൂപത്തിലുളള കീടനാശിനികളും മറ്റും ഉപയോഗിക്കരുത്. തീ ആളിപ്പടരാൻ ഇടയാക്കും. സ്ലാബിനു കീഴെയുളള കാബിനറ്റുകൾ ആഴ്ചയിലൊരിക്കലെങ്കിലും അണുനാശിനിയും കീടനാശിനിയും ഉപയോഗിച്ചു വൃത്തിയാക്കണം.
മിക്സിയും ഗ്രൈൻഡറും
ഒാവനും സ്റ്റൗവും കൂടാതെ മറ്റു പല ഉപകരണങ്ങളും അടുക്കളയിൽ ആവശ്യമായി വരും. ഒാവനും സ്റ്റൗവും ചൂട് പുറപ്പെടുവിക്കുന്നതുകൊണ്ടു തറയും ഭിത്തികളുടെ പെയിന്റും മോശമാകാതിരിക്കാനുളള രീതിയിൽ വേണം അവ സജ്ജീകരിക്കാന്‍. മറ്റ് ഉപകരണങ്ങളായ മിക്സി, ബ്രഡ് ടോസ്റ്റർ, ഗ്രൈന്റർ, വാട്ടർ പ്യൂരിഫയർ, ഇൻഡക്ഷൻ കോയിൽ എന്നിവ കൂടാതെ ഫ്രിഡ്ജിനുവേണ്ട ഇലക്ട്രിക് പോയിന്റുകൾ, സോക്കറ്റുകൾ എന്നിവ ഗൃഹനിർമാണസമയത്തുതന്നെ പ്ലാൻ ചെയ്യണം.
അടുക്കളയിലെ സ്ലാബിനുമേൽത്തന്നെ അടുപ്പുകളിൽ നിന്നു മാറിവേണം മിക്സർ, ടോസ്റ്റർ എന്നിവ വയ്ക്കേണ്ടത്. സിങ്കിന്റെ അടുത്താവാം വാട്ടർ പ്യൂരിഫയർ വയ്ക്കുന്നത്. വലിയ ഉപകരണമായ ഗ്രൈൻഡറിനു പ്രത്യക അടിത്തറ (Slab) പണിത് അതിനായി തറയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഇലക്ട്രിക് സോക്കറ്റും നൽകണം.
എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിന്നു പുക പുറന്തളളാൻ സഹായകമാണ്. എന്നാൽ പാചകം ചെയ്യുന്നയാളിന്റെ കണ്ണുകളിലേക്ക് കടക്കുന്നതിനു മുമ്പേ പുക മുറിക്കുളളിൽ നിന്നു പോകില്ല.
പുത്തൻ മോഡുലാർ
ഇന്നു ട്രെൻഡായിട്ടുളളതു മോഡുലാർ(Modular) അടുക്കളയാണ്. മുഴുവൻ അടുക്കളഭാഗവും നൂതനരീതിയിൽ ക്രമീകരിച്ചിട്ടുളള ഒന്നാണിത്. വൃത്തിയാക്കാനും എളുപ്പമാണ്. സ്ഥലപരിമിതിക്കനുസരിച്ച്, ഇഷ്ടപ്പെട്ട നിറങ്ങളിൽ കൂട്ടിച്ചേർത്ത് വയ്ക്കാവുന്ന രീതിയിലാണ് മോഡുലാർ കിച്ചൻ ഒരുക്കുന്നത്. സ്റ്റോറേജിനു വേണ്ടി ലഭ്യമായ സ്ഥലസൗകര്യത്തിൽ പരമാവധി പ്രയോജനം കിട്ടുന്ന രീതിയിൽ ഷെൽഫുകൾ ഉണ്ടാകും. കപ്പ്, സോസർ യൂണിറ്റ്, Grain Trolley, പ്ലേറ്റ് യൂണിറ്റ്, ബോട്ടിൽ പുൾഒൗട്ട്, സ്പൂൺ ഹോൾഡറുകൾ, കപ്പ് ഹോൾഡറുകൾ, മൂലയിൽ ഫിറ്റാകുന്ന കോർണർ ഗ്ലാസ് ഷെൽഫ് എന്നിവയാണു മോഡുലാർ കിച്ചനിലെ സ്റ്റോറേജ് ഭാഗങ്ങൾ. ഭിത്തിയോടു ചേർന്ന റാക്കുകൾ ഇതോടൊപ്പം ഉണ്ടാവും. കൂടാതെ മോഡുലാർ കിച്ചനിൽ ഏറ്റവും വേണ്ടപ്പെട്ട ഒന്നാണു ഇലക്ട്രിക് ചിമ്മിനി അഥവാ പുകക്കുഴൽ.
സ്റ്റൗവിന്റെ മുകളിൽ സ്ഥാപിക്കുന്ന ഇതു വളരെ വേഗത്തിൽ പാചകത്തിൽ നിന്നുയരുന്ന മണവും പുകയും ആവിയും വലിച്ചെടുത്ത് അടുക്കള പുകരഹിതമാക്കി വയ്ക്കും. പാചകം ചെയ്യുന്നയാളിനു പുകയും മറ്റും കണ്ണിലും മൂക്കിലും കയറി നീറ്റലും തുമ്മലും കണ്ണിൽ ചുമപ്പും വെള്ളം വരലും ഉണ്ടാകാതിരിക്കാൻ ഇത്തരം ചിമ്മിനി സഹായകമാണ്. അടുക്കള എപ്പോഴും വൃത്തിയായും ഭംഗിയായും നിലനിൽക്കും. പല്ലി, പാറ്റ, ഉറുമ്പ് കൂടാതെ എലിശല്യവും തടയാവുന്നതാണ്.
അടുക്കളയുടെ നിറവും വാതിലും
ഫെങ്ഷ്യൂയി (Feng Shui) പ്രകാരം ഭക്ഷണമുറിക്കു ചുവപ്പ് അല്ലെങ്കിൽ അതിന്റെ ഷേഡുകൾ ഊർജദായകമാണ്. ഫെങ്ഷ്യൂയി പ്രകാരം ഒാരോ ദിശകളിലെയും മൂലകത്തിനനുസരിച്ചാണു നിറം ഉചിതമോ അല്ലയോ എന്നു പറയുന്നത്. അഗ്നിമൂലയിലുളള മുറിക്ക് ചുവപ്പ് അല്ലെങ്കിൽ ഒാറഞ്ച് നിറം കൊടുക്കാം. നീല, പച്ച, മഞ്ഞ എന്നീ നിറങ്ങളും വാസ്തുപ്രകാരം അടുക്കളയ്ക്ക് കൊടുക്കാം. ഭിത്തികളിൽ പച്ചനിറമുളളത് വിശപ്പു മെച്ചപ്പെടുത്തും.
വാതിൽ ഘടികാരദിശയിൽ (clockwise) തുറക്കാവുന്നതായിരിക്കണം. അതായത് ഇടതു നിന്നു വലത്തേയ്ക്ക്. അതിനു കാരണം ലോകത്തിലെ ഭൂരിഭാഗം പേരും വലംകൈന്മാരാണ്. അതുകൊണ്ടു ഘടികാരദിശയിൽ സ്ഥാപിച്ചിട്ടുളള വാതിൽ എളുപ്പത്തിൽ തുറന്ന് അടുക്കളയിൽ പ്രവേശിക്കാൻ സാധിക്കുന്നു. വടക്കുകിഴക്ക് ദിശയിൽ വാതിൽ തുറക്കുന്നത് നന്നായിരിക്കും.
ഡോ.ബി.സുമാദേവി
ഇ.എൻ.ടി സർജൻ, ഇ.എസ്.ഐ ഹോസ്പിറ്റൽ ഉദ്യോഗമണ്ഡൽ, എറണാകുളം

ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോൾ! by സ്വന്തം ലേഖകൻ ManoramaOnline രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമാകുകയാണ്. മിക്ക കമ്പനികളും വന്‍ ഓഫറുകളുമായി വരിക്കാരെ പിടിച്ചുനിർത്താൻ മൽസരിക്കുകയാണ്. റിലയൻസ് ജിയോ 4ജിയോയുടെ വരവാണ് പുതിയ ഓഫറുകൾക്ക് പിന്നിലെ രഹസ്യം. കഴിഞ്ഞ ദിവസം റിലയൻസ് കമ്മ്യൂണിക്കേഷൻ (ആർകോം) വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളാണ് ആർകോം ഓഫർ. ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള കോളുകൾക്കാണ് ഈ ഓഫർ ലഭിക്കുക. വാട്സാപ്പ്, എഫ്ബി മെസഞ്ചർ, സ്കൈപ്പ് തുടങ്ങി മെസഞ്ചറുകൾ ഉപയോഗിച്ച് വിളിക്കാൻ കഴിയും. 30 ദിവസത്തേക്കാണ് ഒരു രൂപയ്ക്ക് 300 മിനിറ്റ് ആപ് ടു ആപ് കോൾ സേവനം നൽകുന്നത്. ദിവസം 10 മിനിറ്റ് സംസാരിക്കാം. ദിവസവും ഏഴ് എംബി ഡേറ്റയാണ് ഇതിനു വേണ്ടിവരിക. കഴിഞ്ഞ ദിവസം എയർടെലും 4ജി നിരക്കുകൾ കുത്തനെ കുറച്ചിരുന്നു. നിരക്കുകൾ 80 ശതമാനം വരെയാണ് കുറച്ചത്. പുതിയ ഓഫർ പ്രകാരം 51 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ലഭിക്കും. 4ജി ക്കു പുറമെ 3ജി നിരക്കുകളും കുറച്ചിട്ടുണ്ട്. അതേസമയം, ഈ ഓഫർ ലഭിക്കാൻ തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാർജ് ചെയ്യണം. പിന്നീട് 51 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫറിന്റെ കാലാവധി 12 മാസണ്. ഈ 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1ജിബി ഉപയോഗിക്കാം. സമാനമായ രീതിയിൽ 748 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആറ് മാസത്തോളം 99 രൂപയ്ക്ക് 1ജിബി ഡേറ്റ ഉപയോഗിക്കാൻ കഴിയും. നിലവിൽ എയർടെൽ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്. © Copyright 2016 Manoramaonline. All

ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോൾ!

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമാകുകയാണ്. മിക്ക കമ്പനികളും വന്‍ ഓഫറുകളുമായി വരിക്കാരെ പിടിച്ചുനിർത്താൻ മൽസരിക്കുകയാണ്. റിലയൻസ് ജിയോ 4ജിയോയുടെ വരവാണ് പുതിയ ഓഫറുകൾക്ക് പിന്നിലെ രഹസ്യം. കഴിഞ്ഞ ദിവസം റിലയൻസ് കമ്മ്യൂണിക്കേഷൻ (ആർകോം) വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളാണ് ആർകോം ഓഫർ.
ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള കോളുകൾക്കാണ് ഈ ഓഫർ ലഭിക്കുക. വാട്സാപ്പ്, എഫ്ബി മെസഞ്ചർ, സ്കൈപ്പ് തുടങ്ങി മെസഞ്ചറുകൾ ഉപയോഗിച്ച് വിളിക്കാൻ കഴിയും. 30 ദിവസത്തേക്കാണ് ഒരു രൂപയ്ക്ക് 300 മിനിറ്റ് ആപ് ടു ആപ് കോൾ സേവനം നൽകുന്നത്. ദിവസം 10 മിനിറ്റ് സംസാരിക്കാം. ദിവസവും ഏഴ് എംബി ഡേറ്റയാണ് ഇതിനു വേണ്ടിവരിക.
കഴിഞ്ഞ ദിവസം എയർടെലും 4ജി നിരക്കുകൾ കുത്തനെ കുറച്ചിരുന്നു. നിരക്കുകൾ 80 ശതമാനം വരെയാണ് കുറച്ചത്. പുതിയ ഓഫർ പ്രകാരം 51 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ലഭിക്കും. 4ജി ക്കു പുറമെ 3ജി നിരക്കുകളും കുറച്ചിട്ടുണ്ട്.
അതേസമയം, ഈ ഓഫർ ലഭിക്കാൻ തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാർജ് ചെയ്യണം. പിന്നീട് 51 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫറിന്റെ കാലാവധി 12 മാസണ്. ഈ 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1ജിബി ഉപയോഗിക്കാം.
സമാനമായ രീതിയിൽ 748 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആറ് മാസത്തോളം 99 രൂപയ്ക്ക് 1ജിബി ഡേറ്റ ഉപയോഗിക്കാൻ കഴിയും. നിലവിൽ എയർടെൽ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്.  

കാലാബാഷ് പഴത്തോട്ടത്തിൽ ഏബ്രഹാം. കാലാബാഷ് പഴത്തോട്ടത്തിൽ ഏബ്രഹാം. വിളവെടുപ്പിന് ഒരുങ്ങി ‌ കലാബാഷ് പഴം: നാട്ടുകാർക്കു കൗതുകം by സ്വന്തം ലേഖകൻ ManoramaOnline | 09:05 PM IST ചെറുപുഴ∙ അമേരിക്കയിൽ കണ്ടുവരുന്ന കലാബാഷ് പഴം മുതുവത്തെ ഉറുമ്പിക്കുന്നേൽ ഏബ്രഹാമിന്റെ കൃഷിയിടത്തിൽ വിളവെടുപ്പിന് ഒരുങ്ങി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോഴാണ് ഏബ്രഹാം കൃഷിയിലേക്കു തിരിഞ്ഞത്. അമേരിക്കയിലുള്ള ഒരു സുഹൃത്താണു കലാബാഷിന്റെ വിത്തുകൾ നൽകിയത്. നട്ടു മൂന്നാം വർഷം തന്നെ കായ്ക്കാൻ തുടങ്ങി. കട്ടികൂടിയ പുറന്തോടിനുള്ളിൽ വെളുത്ത നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഒറ്റനോട്ടത്തിൽ തേങ്ങയ്ക്കു സമാനമാണ് കലാബാഷ് പഴം. പാരമ്പര്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കാലാബാഷിൽ നിന്നും ഐസ്ക്രീം, വൈൻ എന്നിവയുമുണ്ടാക്കാം. കഴിഞ്ഞ എട്ടു വർഷക്കാലമായി പഴക്കൃഷിയിൽ ഏബ്രഹാം സജീവമാണ്. സ്വദേശിയും വിദേശിയുമായ പേരകൾ, ആപ്പിൾ, റംബൂട്ടാൻ, മുസംബി, ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട് തുടങ്ങിയ ഒട്ടേറെ പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. © Copyright 2016 Manoramaonline. All rights reserved

കാലാബാഷ് പഴത്തോട്ടത്തിൽ ഏബ്രഹാം.
കാലാബാഷ് പഴത്തോട്ടത്തിൽ ഏബ്രഹാം.

വിളവെടുപ്പിന് ഒരുങ്ങി ‌ കലാബാഷ് പഴം: നാട്ടുകാർക്കു കൗതുകം

ചെറുപുഴ∙ അമേരിക്കയിൽ കണ്ടുവരുന്ന കലാബാഷ് പഴം മുതുവത്തെ ഉറുമ്പിക്കുന്നേൽ ഏബ്രഹാമിന്റെ കൃഷിയിടത്തിൽ വിളവെടുപ്പിന് ഒരുങ്ങി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോഴാണ് ഏബ്രഹാം കൃഷിയിലേക്കു തിരിഞ്ഞത്. അമേരിക്കയിലുള്ള ഒരു സുഹൃത്താണു കലാബാഷിന്റെ വിത്തുകൾ നൽകിയത്. നട്ടു മൂന്നാം വർഷം തന്നെ കായ്ക്കാൻ തുടങ്ങി.
കട്ടികൂടിയ പുറന്തോടിനുള്ളിൽ വെളുത്ത നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഒറ്റനോട്ടത്തിൽ തേങ്ങയ്ക്കു സമാനമാണ് കലാബാഷ് പഴം. പാരമ്പര്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കാലാബാഷിൽ നിന്നും ഐസ്ക്രീം, വൈൻ എന്നിവയുമുണ്ടാക്കാം. കഴിഞ്ഞ എട്ടു വർഷക്കാലമായി പഴക്കൃഷിയിൽ ഏബ്രഹാം സജീവമാണ്. സ്വദേശിയും വിദേശിയുമായ പേരകൾ, ആപ്പിൾ, റംബൂട്ടാൻ, മുസംബി, ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട് തുടങ്ങിയ ഒട്ടേറെ പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.

Tuesday, 30 August 2016

യേശുവിന്റെ നാമത്തിൽ ഇവളുടെ രണ്ടു വൃക്കകളും സുഖപ്പെടട്ടെ! ആശീർവാദം പാസ്റ്ററുടെ കൈകളിലൂടെ പ്രവഹിക്കുമ്പോൾ രോഗിയുടെ സഹായികൾ തെറിച്ചുപോകുന്നു; രോഗശാന്തി പ്രാർത്ഥനകളിലൂടെ ആയിരങ്ങളെ ആകർഷിച്ച ഹീലർ ബാബയ്ക്ക് എന്തുകൊണ്ട് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല? marunadanmalayali.com മുംബയ്: വസായിയിൽ 18 വർഷമായി ആശീർവാദ് പ്രാർത്ഥനാകേന്ദ്രമെന്ന പേരിൽ സ്ഥാപനം തുടങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുകയും ആയിരക്കണക്കിന് വിശ്വാസികളായ ആരാധകരെ ആകർഷിക്കുകയും ചെയ്ത ഹീലർ ബാബയുടെ മരണത്തിന് കാരണമായത് വൃക്കരോഗങ്ങളും പ്രമേഹവുമെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസ് രോഗശുശ്രൂഷ നടത്തുന്ന പ്രാർത്ഥനാ കേന്ദ്രത്തിനെതിരെ പൊലീസ് നടപടി ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിൽ ചികിത്സതേടിയ ഹീലർ ബാബയെന്ന ഡോ. സെബാസ്റ്റ്യൻ മാർട്ടിൻ ഓഗസ്റ്റ് 17ന് വസായിയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏതുരോഗത്തിനും രോഗശാന്തി ശുശ്രൂഷയിലൂടെ പരിഹാരമുണ്ടാക്കുമെന്ന പ്രചരണം നടത്തിയാണ് ഡോ. മാർട്ടിൻ സെബാസ്റ്റ്യൻ എന്ന പെന്തക്കോസ്ത് പാസ്റ്റർ മുംബയിൽ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. വൃക്കരോഗംമുതൽ എയ്ഡ്‌സ് വരെ യേശുവിന്റെ നാമത്തിൽ സുഖപ്പെടുത്തിയെന്ന പ്രചരണത്തോടെ വൻ ജനപ്രീതിയാർജിച്ച പാസ്റ്റർ ഈ വർഷമാദ്യം ഫെബ്രുവരിയിൽ തനിക്കും സ്ഥാപനത്തിനുമെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ അറസ്റ്റു ഭയന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനുശേഷം നിരവധി രോഗങ്ങൾ അലട്ടിയിരുന്ന ഹീലർബാബ പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഈ മാസം പകുതിയോടെ മരണത്തിന് കീഴടങ്ങുന്നത്. രോഗശാന്തി ശുശ്രൂഷയെന്ന പേരിൽ 18 വർഷമായി ആശീർവാദ് പ്രാർത്ഥനാ കേന്ദ്രം നടത്തുന്ന ഡോ. സെബാസ്റ്റ്യനും സ്ഥാപനത്തിനുമെതിരെ തുടക്കംമുതലേ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ദുർമന്ത്രവാദമാണ് പാസ്റ്റർ നടത്തുന്നതെന്ന ആക്ഷേപം പലതവണ ഉയർന്നെങ്കിലും ഹീലർബാബയുടെ വിശ്വാസികൾ അനുദിനം കൂടിവന്നു. യുട്യൂബിലും തന്റെ വെബ്‌സൈറ്റിലും ഇത്തരത്തിൽ നിരവധിപേരെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന വീഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെ ആശീർവാദ് പ്രാർത്ഥനാ കേന്ദ്രത്തിന് ആരാധകർ പെരുകിപ്പെരുകി വന്നു. രണ്ടു വൃക്കകളും തകർന്നുവെന്നും നട്ടെല്ലിന് ഗുരുതര ക്ഷതമാണെന്നും പറയുന്ന ഒരു സ്ത്രീയുടെ രോഗം പാസ്റ്റർ യേശുവിനെ വിളിച്ച് ഭേദമാക്കുന്ന വീഡിയോ ഇതിനിടെ വലിയ പ്രചാരം നേടി. ഒമ്പതുവർഷമായി നട്ടെല്ലിന് ക്ഷതമേറ്റിട്ടെന്നും ചികിത്സയിലൂടെ മാറിയില്ലെന്നും ഇതിനുപിന്നാലെ രണ്ടുവൃക്കകളും തകരാറിലായെന്നും ഇരുന്നാൽ എഴുന്നേൽക്കാൻപോലും ആകില്ലെന്നുമെല്ലാം സ്ത്രീ പറയുന്നു. പാസ്റ്ററുടെ രണ്ട് അനുയായികൾ താങ്ങിപ്പിടിച്ചാണ് ഇവരെ സ്റ്റേജിലെത്തിക്കുന്നതും പിടിച്ചുനിർത്തുന്നതും. ഇവരുടെ ഭർത്താവും കൂടെയുണ്ട്. മുംബയിൽ സാന്താക്രൂസിൽ നിന്നുള്ള പുഷ്പ ദിവാകറിനെയും ഭർത്താവ് ദിവാകറിനെയും സ്റ്റേജിലെത്തിച്ച് വലിയൊരു സദസ്സിന് പരിചയപ്പെടുത്തുന്നതോടെയാണ് രോഗശാന്തി ശുശ്രൂഷയുടെ ആരംഭം. അപ്പോൾ നിനക്ക് നടക്കാൻ പറ്റില്ലേയെന്നും കിഡ്‌നി രണ്ടും തകരാറിലാണല്ലേയെന്നുമെല്ലാം പാസ്റ്റർ ഒരിക്കൽക്കൂടി ചോദിച്ച് ഉറപ്പുവരുത്തുന്നു. ഇതോടെ പ്രാർത്ഥന തുടങ്ങുകയായി. സദസ്സിൽ ഇരിക്കുന്നവിശ്വാസികളെല്ലാം കൂട്ടത്തോടെ ഹല്ലേലൂയാ വിളികളുമായി എഴുന്നേൽക്കുന്നു. ഇതോടെ പാസ്റ്റർ വായുവിലുയർത്തിയ കൈകളുമായി യേശുവിനെ ആവാഹിച്ചു തുടങ്ങുന്നു. കൈകൾ രോഗിയുടെ നേരെ നീങ്ങുന്നതോടെ അവരെ പിടിച്ചിരുന്ന പാസ്റ്ററുടെ അനുയായികൾ തെറിച്ചുവീഴുന്നു. ഇതുകണ്ട് കാണികൾ ഞെട്ടിത്തരിച്ചു നിൽക്കേ രോഗിയേയും നിലത്തുകിടത്തുന്നു. ദൈവത്തിന്റെ നാമത്തിൽ ഇവളുടെ രണ്ട് കിഡ്‌നികളും സുഖപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോടെ ആവേശം പാരമ്യത്തിലേക്ക്. കൈകൊട്ടിയും ആർപ്പുവിളിച്ചും വിശ്വാസികൾ. പുഷ്പയോട് എഴുന്നേൽക്കാൻ ആഹ്വാനം. പരസഹായമില്ലാതെ പുഷ്പ നടന്നുതുടങ്ങുന്നതോടെ സ്‌റ്റേജിൽ പാസ്റ്ററുടെ സഹായികൾ തുള്ളിച്ചാടുന്നു. പുഷ്പയുടെ നടത്തം ഓട്ടമായി മാറുന്നു. പിന്നീട് എല്ലാവരും ചേർന്നുള്ള ആനന്ദനൃത്തവും. ഇത്തരത്തിൽ പാസ്റ്റർ രോഗശാന്തിവരുത്തിയ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നത്. ആശീർവാദ് പ്രാർത്ഥനാ കേന്ദ്രത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിലും ഇത്തരത്തിൽ രോഗശാന്തി നേടിയ നുറുകണക്കിന് വിശ്വാസികളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. കിഡ്‌നിരോഗങ്ങളും എയ്ഡ്‌സും നട്ടെല്ലിന് ക്ഷതവും പറ്റിയവരെപ്പറ്റിയെല്ലാമുള്ള വിവരങ്ങൾ. അനിതയെന്ന പെൺകുട്ടിയുടെ ക്ഷയരോഗം മാറ്റിയെന്ന പ്രചരണവും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1985ലാണ് ഡോ. സെബാസ്റ്റ്യൻ മാർട്ടിൻ ക്രിസ്തുമതം സ്വീകരിക്കുന്നതും പിന്നീട് പാസ്റ്ററായി മാറുന്നതും. ഇക്കാലത്ത് കോളേജ് ലക്ചററായി പ്രവർത്തിച്ചിരുന്ന സെബാസ്റ്റ്യൻ പിന്നീട് പാസ്റ്ററാകുകയും ആശീർവാദ് പ്രാർത്ഥനാകേന്ദ്രം തുടങ്ങുകയുമായിരുന്നു. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദവും നേടിയ മാർട്ടിൻ ശുശ്രൂഷാകേന്ദ്രം തുടങ്ങിയതോടെ ഇതിലേക്ക് പൂർണമായും പ്രവർത്തനമേഖല മാറ്റി. ഇതോടെയാണ് മാന്ത്രിക വൈദ്യനെന്നും അത്ഭുത ശുശ്രൂഷകനെന്നുമെല്ലാം സെബാസ്റ്റ്യൻ അറിയപ്പെട്ടു തുടങ്ങിയത്. ഇതോടെ വിദേശത്തും ഇന്ത്യയിലും നിരവധി അനുയായികളും ഈ രോഗശാന്തി ശുശ്രൂഷകന് ഉണ്ടായി. ഈ വർഷം ആദ്യം മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി ഇദ്ദേഹത്തിനും ശുശ്രൂഷാ കേന്ദ്രത്തിനുമെതിരെ പരാതിയുമായി പൽഘർ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പാസ്റ്ററുടെ പതനം തുടങ്ങുന്നത്. ഇതോടെ ദുർമന്ത്രവാദത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ശ്രമിച്ചെങ്കിലും നട്ടെല്ലിന് ചികിത്സതേടി ആശുപത്രിയിലെത്തിയതിനാൽ ഇതു നടന്നില്ല. ഇതിനുശേഷം ശുശ്രൂഷാകേന്ദത്തെപ്പറ്റി വാർത്തകളൊന്നും കാര്യമായി പുറത്തുവന്നതുമില്ല. ഇപ്പോൾ അദ്ദേഹം വസായിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടതായ വാർത്തകൾ പുറത്തുവരികയായിരുന്നു. നിരവധി രോഗങ്ങൾ ശുശ്രൂഷിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെട്ട് സ്വയം ഹീലർ ബാബയായി വിശ്വാസികൾക്കുമുന്നിൽ അവതരിച്ച പാസ്റ്റർ ആദ്യം നട്ടെല്ലിന് ക്ഷതമേറ്റ് ആശുപത്രിയിലാകുകയും ഇപ്പോൾ പ്രമേഹരോഗം മൂർച്ഛിച്ച് മരിക്കുകയും ചെയ്തുവെന്ന വാർത്തകൾ വിശ്വസിക്കാനാകാതെ കഴിയുകയാണ് അനുയായികൾ. എന്താണ് മരണകാരണമെന്ന് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാസ്റ്ററുടെ മരണശേഷവും അദ്ദേഹത്തിന്റെ അത്ഭുതങ്ങൾ വലിയതോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൂടെ നിരവധി പേരുടെ രോഗങ്ങൾ ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്ന പാസ്റ്റർ രോഗങ്ങൾക്കു കീഴടങ്ങി മരണപ്പെട്ടുവെന്ന വാർത്തയും. www.marunadanmalayali.com © Copyright 2016

മുംബയ്: വസായിയിൽ 18 വർഷമായി ആശീർവാദ് പ്രാർത്ഥനാകേന്ദ്രമെന്ന പേരിൽ സ്ഥാപനം തുടങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുകയും ആയിരക്കണക്കിന് വിശ്വാസികളായ ആരാധകരെ ആകർഷിക്കുകയും ചെയ്ത ഹീലർ ബാബയുടെ മരണത്തിന് കാരണമായത് വൃക്കരോഗങ്ങളും പ്രമേഹവുമെന്ന് റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസ് രോഗശുശ്രൂഷ നടത്തുന്ന പ്രാർത്ഥനാ കേന്ദ്രത്തിനെതിരെ പൊലീസ് നടപടി ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിൽ ചികിത്സതേടിയ ഹീലർ ബാബയെന്ന ഡോ. സെബാസ്റ്റ്യൻ മാർട്ടിൻ ഓഗസ്റ്റ് 17ന് വസായിയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏതുരോഗത്തിനും രോഗശാന്തി ശുശ്രൂഷയിലൂടെ പരിഹാരമുണ്ടാക്കുമെന്ന പ്രചരണം നടത്തിയാണ് ഡോ. മാർട്ടിൻ സെബാസ്റ്റ്യൻ എന്ന പെന്തക്കോസ്ത് പാസ്റ്റർ മുംബയിൽ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. വൃക്കരോഗംമുതൽ എയ്ഡ്‌സ് വരെ യേശുവിന്റെ നാമത്തിൽ സുഖപ്പെടുത്തിയെന്ന പ്രചരണത്തോടെ വൻ ജനപ്രീതിയാർജിച്ച പാസ്റ്റർ ഈ വർഷമാദ്യം ഫെബ്രുവരിയിൽ തനിക്കും സ്ഥാപനത്തിനുമെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ അറസ്റ്റു ഭയന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനുശേഷം നിരവധി രോഗങ്ങൾ അലട്ടിയിരുന്ന ഹീലർബാബ പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഈ മാസം പകുതിയോടെ മരണത്തിന് കീഴടങ്ങുന്നത്.
രോഗശാന്തി ശുശ്രൂഷയെന്ന പേരിൽ 18 വർഷമായി ആശീർവാദ് പ്രാർത്ഥനാ കേന്ദ്രം നടത്തുന്ന ഡോ. സെബാസ്റ്റ്യനും സ്ഥാപനത്തിനുമെതിരെ തുടക്കംമുതലേ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ദുർമന്ത്രവാദമാണ് പാസ്റ്റർ നടത്തുന്നതെന്ന ആക്ഷേപം പലതവണ ഉയർന്നെങ്കിലും ഹീലർബാബയുടെ വിശ്വാസികൾ അനുദിനം കൂടിവന്നു. യുട്യൂബിലും തന്റെ വെബ്‌സൈറ്റിലും ഇത്തരത്തിൽ നിരവധിപേരെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന വീഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെ ആശീർവാദ് പ്രാർത്ഥനാ കേന്ദ്രത്തിന് ആരാധകർ പെരുകിപ്പെരുകി വന്നു.
രണ്ടു വൃക്കകളും തകർന്നുവെന്നും നട്ടെല്ലിന് ഗുരുതര ക്ഷതമാണെന്നും പറയുന്ന ഒരു സ്ത്രീയുടെ രോഗം പാസ്റ്റർ യേശുവിനെ വിളിച്ച് ഭേദമാക്കുന്ന വീഡിയോ ഇതിനിടെ വലിയ പ്രചാരം നേടി. ഒമ്പതുവർഷമായി നട്ടെല്ലിന് ക്ഷതമേറ്റിട്ടെന്നും ചികിത്സയിലൂടെ മാറിയില്ലെന്നും ഇതിനുപിന്നാലെ രണ്ടുവൃക്കകളും തകരാറിലായെന്നും ഇരുന്നാൽ എഴുന്നേൽക്കാൻപോലും ആകില്ലെന്നുമെല്ലാം സ്ത്രീ പറയുന്നു. പാസ്റ്ററുടെ രണ്ട് അനുയായികൾ താങ്ങിപ്പിടിച്ചാണ് ഇവരെ സ്റ്റേജിലെത്തിക്കുന്നതും പിടിച്ചുനിർത്തുന്നതും. ഇവരുടെ ഭർത്താവും കൂടെയുണ്ട്.
മുംബയിൽ സാന്താക്രൂസിൽ നിന്നുള്ള പുഷ്പ ദിവാകറിനെയും ഭർത്താവ് ദിവാകറിനെയും സ്റ്റേജിലെത്തിച്ച് വലിയൊരു സദസ്സിന് പരിചയപ്പെടുത്തുന്നതോടെയാണ് രോഗശാന്തി ശുശ്രൂഷയുടെ ആരംഭം. അപ്പോൾ നിനക്ക് നടക്കാൻ പറ്റില്ലേയെന്നും കിഡ്‌നി രണ്ടും തകരാറിലാണല്ലേയെന്നുമെല്ലാം പാസ്റ്റർ ഒരിക്കൽക്കൂടി ചോദിച്ച് ഉറപ്പുവരുത്തുന്നു.
ഇതോടെ പ്രാർത്ഥന തുടങ്ങുകയായി. സദസ്സിൽ ഇരിക്കുന്നവിശ്വാസികളെല്ലാം കൂട്ടത്തോടെ ഹല്ലേലൂയാ വിളികളുമായി എഴുന്നേൽക്കുന്നു. ഇതോടെ പാസ്റ്റർ വായുവിലുയർത്തിയ കൈകളുമായി യേശുവിനെ ആവാഹിച്ചു തുടങ്ങുന്നു. കൈകൾ രോഗിയുടെ നേരെ നീങ്ങുന്നതോടെ അവരെ പിടിച്ചിരുന്ന പാസ്റ്ററുടെ അനുയായികൾ തെറിച്ചുവീഴുന്നു.
ഇതുകണ്ട് കാണികൾ ഞെട്ടിത്തരിച്ചു നിൽക്കേ രോഗിയേയും നിലത്തുകിടത്തുന്നു. ദൈവത്തിന്റെ നാമത്തിൽ ഇവളുടെ രണ്ട് കിഡ്‌നികളും സുഖപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോടെ ആവേശം പാരമ്യത്തിലേക്ക്. കൈകൊട്ടിയും ആർപ്പുവിളിച്ചും വിശ്വാസികൾ. പുഷ്പയോട് എഴുന്നേൽക്കാൻ ആഹ്വാനം. പരസഹായമില്ലാതെ പുഷ്പ നടന്നുതുടങ്ങുന്നതോടെ സ്‌റ്റേജിൽ പാസ്റ്ററുടെ സഹായികൾ തുള്ളിച്ചാടുന്നു. പുഷ്പയുടെ നടത്തം ഓട്ടമായി മാറുന്നു. പിന്നീട് എല്ലാവരും ചേർന്നുള്ള ആനന്ദനൃത്തവും.
ഇത്തരത്തിൽ പാസ്റ്റർ രോഗശാന്തിവരുത്തിയ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നത്. ആശീർവാദ് പ്രാർത്ഥനാ കേന്ദ്രത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിലും ഇത്തരത്തിൽ രോഗശാന്തി നേടിയ നുറുകണക്കിന് വിശ്വാസികളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. കിഡ്‌നിരോഗങ്ങളും എയ്ഡ്‌സും നട്ടെല്ലിന് ക്ഷതവും പറ്റിയവരെപ്പറ്റിയെല്ലാമുള്ള വിവരങ്ങൾ. അനിതയെന്ന പെൺകുട്ടിയുടെ ക്ഷയരോഗം മാറ്റിയെന്ന പ്രചരണവും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
1985ലാണ് ഡോ. സെബാസ്റ്റ്യൻ മാർട്ടിൻ ക്രിസ്തുമതം സ്വീകരിക്കുന്നതും പിന്നീട് പാസ്റ്ററായി മാറുന്നതും. ഇക്കാലത്ത് കോളേജ് ലക്ചററായി പ്രവർത്തിച്ചിരുന്ന സെബാസ്റ്റ്യൻ പിന്നീട് പാസ്റ്ററാകുകയും ആശീർവാദ് പ്രാർത്ഥനാകേന്ദ്രം തുടങ്ങുകയുമായിരുന്നു. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദവും നേടിയ മാർട്ടിൻ ശുശ്രൂഷാകേന്ദ്രം തുടങ്ങിയതോടെ ഇതിലേക്ക് പൂർണമായും പ്രവർത്തനമേഖല മാറ്റി. ഇതോടെയാണ് മാന്ത്രിക വൈദ്യനെന്നും അത്ഭുത ശുശ്രൂഷകനെന്നുമെല്ലാം സെബാസ്റ്റ്യൻ അറിയപ്പെട്ടു തുടങ്ങിയത്. ഇതോടെ വിദേശത്തും ഇന്ത്യയിലും നിരവധി അനുയായികളും ഈ രോഗശാന്തി ശുശ്രൂഷകന് ഉണ്ടായി.
ഈ വർഷം ആദ്യം മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി ഇദ്ദേഹത്തിനും ശുശ്രൂഷാ കേന്ദ്രത്തിനുമെതിരെ പരാതിയുമായി പൽഘർ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പാസ്റ്ററുടെ പതനം തുടങ്ങുന്നത്. ഇതോടെ ദുർമന്ത്രവാദത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ശ്രമിച്ചെങ്കിലും നട്ടെല്ലിന് ചികിത്സതേടി ആശുപത്രിയിലെത്തിയതിനാൽ ഇതു നടന്നില്ല. ഇതിനുശേഷം ശുശ്രൂഷാകേന്ദത്തെപ്പറ്റി വാർത്തകളൊന്നും കാര്യമായി പുറത്തുവന്നതുമില്ല. ഇപ്പോൾ അദ്ദേഹം വസായിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടതായ വാർത്തകൾ പുറത്തുവരികയായിരുന്നു.
നിരവധി രോഗങ്ങൾ ശുശ്രൂഷിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെട്ട് സ്വയം ഹീലർ ബാബയായി വിശ്വാസികൾക്കുമുന്നിൽ അവതരിച്ച പാസ്റ്റർ ആദ്യം നട്ടെല്ലിന് ക്ഷതമേറ്റ് ആശുപത്രിയിലാകുകയും ഇപ്പോൾ പ്രമേഹരോഗം മൂർച്ഛിച്ച് മരിക്കുകയും ചെയ്തുവെന്ന വാർത്തകൾ വിശ്വസിക്കാനാകാതെ കഴിയുകയാണ് അനുയായികൾ. എന്താണ് മരണകാരണമെന്ന് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാസ്റ്ററുടെ മരണശേഷവും അദ്ദേഹത്തിന്റെ അത്ഭുതങ്ങൾ വലിയതോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൂടെ നിരവധി പേരുടെ രോഗങ്ങൾ ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്ന പാസ്റ്റർ രോഗങ്ങൾക്കു കീഴടങ്ങി മരണപ്പെട്ടുവെന്ന വാർത്തയും.

അലർജിയുണ്ടോ? കാരണം എന്തെന്നു കണ്ടുപിടിക്കാം by സ്വന്തം ലേഖകൻ ManoramaOnline വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജി. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ ശരീരം പ്രതികരിക്കുന്നതിനാണ് അലർജിയെന്ന് പറയുന്നത്. ചെറുതും വലുതുമായ അലർജികളുണ്ടാവാൻ പല കാരണങ്ങളുമുണ്ട്. പൊടി, ഭക്ഷ്യവസ്തുക്കൾ, ചില പൂമ്പൊടിയും മറ്റും, ചില രാസവസ്തുക്കൾ ഇവ അലർജിക്ക് കാരണമാകും. പലർക്കും തങ്ങൾക്ക് അലർജിയുണ്ടാകുന്ന വസ്തുക്കൾ കണ്ടെത്താൻ താമസിക്കാറുണ്ട്. എന്നാൽ നാം പ്രതീക്ഷിക്കാത്ത പല വസ്തുക്കളും നമുക്ക് അലർജിക്ക് കാരണമാകും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും. ആഭരണ അലർജി സ്വർണം അധികം അലർജിയുണ്ടാക്കുകയില്ലെങ്കിലും മറ്റ് ചില ലോഹങ്ങളുപയോഗിച്ചുണ്ടാകുന്ന ആഭരണങ്ങൾ അലർജിക്ക് കാരണമാകും. പല ആഭരണങ്ങളിലും നിക്കൽ അടങ്ങിയിട്ടുണ്ട്. 17 ശതമാനം സ്ത്രീകൾക്കും 3 ശതമാനം യുവാക്കൾക്കും നിക്കൽ അലർജിയുണ്ട്. ചർമത്തിലെ ചുവന്ന പാടും തിണർപ്പുമാണ് അലർജിയുടെ പ്രധാന ലക്ഷണം. പലപ്പോഴും ധരിച്ച് കഴിഞ്ഞ് 12 മണിക്കൂറെങ്കിലും കഴിഞ്ഞാണ് അലർജി കാണാറുള്ളത്. മൊബൈൽ അലർജി സന്തതസഹചാരിയായ മൊബൈൽ അലർജിയുണ്ടാക്കിയാലോ? അതേ, കവിളിലും ചെവിയിലുമൊക്കെ മൊബൈൽ അലർജിയുണ്ടാക്കുമെന്ന് പറയുകയാണ് ഡോക്ടർമാർ. ചിലരിൽ മാത്രമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. മൊബൈലിന്‍റെ നിക്കല്‍ ഭാഗങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നിടത്താണ് അലര്‍ജി ഉണ്ടാവുക. മൊബൈല്‍ കവറുകൾ ഉപയോഗിക്കുന്നത് അലർജി ഒഴിവാക്കാൻ സഹായിക്കും. പാന്റിന്റെ ബട്ടൺ നിക്കലാണ് ഇവിടെയും പ്രശ്നക്കാരൻ. നമ്മുടെ വസ്ത്രത്തിലെ ബട്ടണുകളിൽ വരുന്ന നിക്കല്‍ പലപ്പോഴും വയറിന്റെ ഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പുമുണ്ടാകാൻ കാരണമാകും. ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നതും ബനിയൻ പാന്റിന്റെ അകത്തേക്ക് കയറി നിൽക്കുന്ന രീതിയിൽ ധരിക്കുന്നതും ഇത്തരം അലർജി ഒഴിവാക്കാനിടയാക്കും. കമ്പിളി കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്, മാത്രമല്ല ചെമ്മരിയാട് ഉത്പാദിപ്പിക്കുന്ന ലാനോലിൻ എന്ന മെഴുകും പലപ്പോഴും അലർജിക്ക് കാരണമാകാറുണ്ട്. ഇത് മാത്രമല്ല ലാനോലിൻ ലിപ് ബാമിലും ഷാംപൂവിലൊക്കെ ചേർക്കാറുണ്ട്. അതിനാൽ അത്തരം ചില വസ്തുക്കളും അലർജിക്ക് കാരണമാകും. വളർത്തുമൃഗങ്ങൾ വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജി സാധാരണ കണ്ടുവരാറുണ്ട്. പൂച്ചയില്‍നിന്നും പട്ടിയില്‍നിന്നും പലപ്പോഴും അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയുടെ രോമവും മറ്റും ശരീരത്ത് വീഴുന്നതുകൊണ്ടോ ശ്വസിക്കുന്നതുകൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കുക. © Copyright 2016 Manoramaonline. All rights reserved.

അലർജിയുണ്ടോ? കാരണം എന്തെന്നു കണ്ടുപിടിക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജി. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ ശരീരം പ്രതികരിക്കുന്നതിനാണ് അലർജിയെന്ന് പറയുന്നത്. ചെറുതും വലുതുമായ അലർജികളുണ്ടാവാൻ പല കാരണങ്ങളുമുണ്ട്.
പൊടി, ഭക്ഷ്യവസ്തുക്കൾ, ചില പൂമ്പൊടിയും മറ്റും, ചില രാസവസ്തുക്കൾ ഇവ അലർജിക്ക് കാരണമാകും. പലർക്കും തങ്ങൾക്ക് അലർജിയുണ്ടാകുന്ന വസ്തുക്കൾ കണ്ടെത്താൻ താമസിക്കാറുണ്ട്. എന്നാൽ നാം പ്രതീക്ഷിക്കാത്ത പല വസ്തുക്കളും നമുക്ക് അലർജിക്ക് കാരണമാകും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും.
ആഭരണ അലർജി
സ്വർണം അധികം അലർജിയുണ്ടാക്കുകയില്ലെങ്കിലും മറ്റ് ചില ലോഹങ്ങളുപയോഗിച്ചുണ്ടാകുന്ന ആഭരണങ്ങൾ അലർജിക്ക് കാരണമാകും. പല ആഭരണങ്ങളിലും നിക്കൽ അടങ്ങിയിട്ടുണ്ട്. 17 ശതമാനം സ്ത്രീകൾക്കും 3 ശതമാനം യുവാക്കൾക്കും നിക്കൽ അലർജിയുണ്ട്. ചർമത്തിലെ ചുവന്ന പാടും തിണർപ്പുമാണ് അലർജിയുടെ പ്രധാന ലക്ഷണം. പലപ്പോഴും ധരിച്ച് കഴിഞ്ഞ് 12 മണിക്കൂറെങ്കിലും കഴിഞ്ഞാണ് അലർജി കാണാറുള്ളത്.
മൊബൈൽ അലർജി
സന്തതസഹചാരിയായ മൊബൈൽ അലർജിയുണ്ടാക്കിയാലോ? അതേ, കവിളിലും ചെവിയിലുമൊക്കെ മൊബൈൽ അലർജിയുണ്ടാക്കുമെന്ന് പറയുകയാണ് ഡോക്ടർമാർ. ചിലരിൽ മാത്രമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. മൊബൈലിന്‍റെ നിക്കല്‍ ഭാഗങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നിടത്താണ് അലര്‍ജി ഉണ്ടാവുക. മൊബൈല്‍ കവറുകൾ ഉപയോഗിക്കുന്നത് അലർജി ഒഴിവാക്കാൻ സഹായിക്കും.
പാന്റിന്റെ ബട്ടൺ
നിക്കലാണ് ഇവിടെയും പ്രശ്നക്കാരൻ. നമ്മുടെ വസ്ത്രത്തിലെ ബട്ടണുകളിൽ വരുന്ന നിക്കല്‍ പലപ്പോഴും വയറിന്റെ ഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പുമുണ്ടാകാൻ കാരണമാകും. ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നതും ബനിയൻ പാന്റിന്റെ അകത്തേക്ക് കയറി നിൽക്കുന്ന രീതിയിൽ ധരിക്കുന്നതും ഇത്തരം അലർജി ഒഴിവാക്കാനിടയാക്കും.
കമ്പിളി
കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്, മാത്രമല്ല ചെമ്മരിയാട് ഉത്പാദിപ്പിക്കുന്ന ലാനോലിൻ എന്ന മെഴുകും പലപ്പോഴും അലർജിക്ക് കാരണമാകാറുണ്ട്. ഇത് മാത്രമല്ല ലാനോലിൻ ലിപ് ബാമിലും ഷാംപൂവിലൊക്കെ ചേർക്കാറുണ്ട്. അതിനാൽ അത്തരം ചില വസ്തുക്കളും അലർജിക്ക് കാരണമാകും.
വളർത്തുമൃഗങ്ങൾ
വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജി സാധാരണ കണ്ടുവരാറുണ്ട്. പൂച്ചയില്‍നിന്നും പട്ടിയില്‍നിന്നും പലപ്പോഴും അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയുടെ രോമവും മറ്റും ശരീരത്ത് വീഴുന്നതുകൊണ്ടോ ശ്വസിക്കുന്നതുകൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കുക.

പരസ്യം തെറ്റെങ്കിൽ നായകർക്കു ശിക്ഷ; നിയമം ചർച്ചയ്ക്ക് by സ്വന്തം ലേഖകൻ ManoramaOnline ന്യൂഡൽഹി ∙ സിനിമയിലെയും കായികരംഗത്തെയുമൊക്കെ താരങ്ങൾക്കു ‘വലിയ മാർക്കറ്റ്’ഉള്ള മേഖലയാണ് ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡർ ആകൽ. പരസ്യങ്ങളിലെ നായകരാകുന്നത് വമ്പൻ വരുമാനമാണു പ്രശസ്തർക്കു നേടിക്കൊടുക്കുന്നത്. പക്ഷേ, കാശിന്റെ കണക്കു മാത്രം നോക്കി കരാറൊപ്പിടുന്നത് ഇനി അത്ര സുഖകരമാകില്ല. തെറ്റിദ്ധരിപ്പിക്കുന്ന’ പരസ്യങ്ങൾ അവതരിപ്പിക്കുന്ന പ്രശസ്ത വ്യക്തികൾക്ക് അഞ്ചുവർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ശിക്ഷയ്ക്കു ശുപാർശ ചെയ്യുന്ന പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്നു കേന്ദ്ര മന്ത്രിതല സമിതി ചർച്ച ചെയ്യും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ പാർലമെന്റ് സ്ഥിരംസമിതി ശുപാർശകൾ ഏപ്രിലിൽ സമർപ്പിച്ചിരുന്നു. അവ പരിശോധിച്ച ഉപഭോക്തൃകാര്യ മന്ത്രാലയം സ്വീകരിച്ച മുഖ്യ ശുപാർശകളിലൊന്നാണു പരസ്യങ്ങളിൽ നായകരാവുന്ന പ്രശസ്തർ അവയുടെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടിവരും എന്നത്. ഉപഭോക്തൃകാര്യ മന്ത്രി റാംവിലാസ് പാസ്വാൻ, നിയമമന്ത്രി രവിശങ്കർ പ്രസാദ്, ആരോഗ്യ മന്ത്രി ജെ.പി.നദ്ദ, വൈദ്യുതി മന്ത്രി പിയൂഷ് ഗോയൽ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വാണിജ്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി നയിക്കുന്ന സമിതിയിലെ അംഗങ്ങൾ. ആദ്യതവണ 10 ലക്ഷം രൂപയും രണ്ടുവർഷം തടവും നൽകാനാണു ശുപാർശ. കുറ്റകൃത്യം ആവർത്തിച്ചാൽ അഞ്ചു വർഷം തടവും 50 ലക്ഷം രൂപ പിഴയും ബ്രാൻഡ് അംബാസഡർക്കു ലഭിക്കാം. ഉൽപന്നങ്ങളിൽ മായം ചേർക്കുന്നവർക്കും ഇതേ ശിക്ഷയാണു പരിഗണനയിൽ. ലൈസൻസ് റദ്ദാക്കലുമുണ്ടാകും. ഡയറക്ട് മാർക്കറ്റിങ്, ഇ–കൊമേഴ്സ് എന്നിവ സംബന്ധിച്ച വ്യവസ്ഥകളും നിയമത്തിലുണ്ടാകും. ‘സേവനങ്ങളിലെ വീഴ്ച’യും ഉൽപന്ന ഗുണമേന്മയെ ബാധിക്കുന്ന പ്രശ്നമായി കണക്കാക്കാനും ശുപാർശയുണ്ട്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും ഉപഭോക്തൃ ഫോറങ്ങളുടെയും അധികാരങ്ങൾക്ക് ആവർത്തനസ്വഭാവമുള്ളതു നീക്കം ചെയ്യും. പരാതി ശരിയല്ലെന്നു കാട്ടി ഉപഭോക്താവിനു പിഴ ചുമത്തുന്ന വ്യവസ്ഥയും മന്ത്രാലയം നീക്കം ചെയ്തിട്ടുണ്ട്. © Copyright 2016 Manoramaonline

പരസ്യം തെറ്റെങ്കിൽ നായകർക്കു ശിക്ഷ; നിയമം ചർച്ചയ്ക്ക്

ന്യൂഡൽഹി ∙ സിനിമയിലെയും കായികരംഗത്തെയുമൊക്കെ താരങ്ങൾക്കു ‘വലിയ മാർക്കറ്റ്’ഉള്ള മേഖലയാണ് ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡർ ആകൽ. പരസ്യങ്ങളിലെ നായകരാകുന്നത് വമ്പൻ വരുമാനമാണു പ്രശസ്തർക്കു നേടിക്കൊടുക്കുന്നത്. പക്ഷേ, കാശിന്റെ കണക്കു മാത്രം നോക്കി കരാറൊപ്പിടുന്നത് ഇനി അത്ര സുഖകരമാകില്ല.

തെറ്റിദ്ധരിപ്പിക്കുന്ന’ പരസ്യങ്ങൾ അവതരിപ്പിക്കുന്ന പ്രശസ്ത വ്യക്തികൾക്ക് അഞ്ചുവർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ശിക്ഷയ്ക്കു ശുപാർശ ചെയ്യുന്ന പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്നു കേന്ദ്ര മന്ത്രിതല സമിതി ചർച്ച ചെയ്യും.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ പാർലമെന്റ് സ്ഥിരംസമിതി ശുപാർശകൾ ഏപ്രിലിൽ സമർപ്പിച്ചിരുന്നു. അവ പരിശോധിച്ച ഉപഭോക്തൃകാര്യ മന്ത്രാലയം സ്വീകരിച്ച മുഖ്യ ശുപാർശകളിലൊന്നാണു പരസ്യങ്ങളിൽ നായകരാവുന്ന പ്രശസ്തർ അവയുടെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടിവരും എന്നത്.
ഉപഭോക്തൃകാര്യ മന്ത്രി റാംവിലാസ് പാസ്വാൻ, നിയമമന്ത്രി രവിശങ്കർ പ്രസാദ്, ആരോഗ്യ മന്ത്രി ജെ.പി.നദ്ദ, വൈദ്യുതി മന്ത്രി പിയൂഷ് ഗോയൽ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വാണിജ്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി നയിക്കുന്ന സമിതിയിലെ അംഗങ്ങൾ.

ആദ്യതവണ 10 ലക്ഷം രൂപയും രണ്ടുവർഷം തടവും നൽകാനാണു ശുപാർശ. കുറ്റകൃത്യം ആവർത്തിച്ചാൽ അഞ്ചു വർഷം തടവും 50 ലക്ഷം രൂപ പിഴയും ബ്രാൻഡ് അംബാസഡർക്കു ലഭിക്കാം.

ഉൽപന്നങ്ങളിൽ മായം ചേർക്കുന്നവർക്കും ഇതേ ശിക്ഷയാണു പരിഗണനയിൽ. ലൈസൻസ് റദ്ദാക്കലുമുണ്ടാകും.

ഡയറക്ട് മാർക്കറ്റിങ്, ഇ–കൊമേഴ്സ് എന്നിവ സംബന്ധിച്ച വ്യവസ്ഥകളും നിയമത്തിലുണ്ടാകും. ‘സേവനങ്ങളിലെ വീഴ്ച’യും ഉൽപന്ന ഗുണമേന്മയെ ബാധിക്കുന്ന പ്രശ്നമായി കണക്കാക്കാനും ശുപാർശയുണ്ട്.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും ഉപഭോക്തൃ ഫോറങ്ങളുടെയും അധികാരങ്ങൾക്ക് ആവർത്തനസ്വഭാവമുള്ളതു നീക്കം ചെയ്യും.

പരാതി ശരിയല്ലെന്നു കാട്ടി ഉപഭോക്താവിനു പിഴ ചുമത്തുന്ന വ്യവസ്ഥയും മന്ത്രാലയം നീക്കം ചെയ്തിട്ടുണ്ട്.

മരുന്നുവില അറിയാൻ സർക്കാരിന്റെ മൊബൈൽ ആപ് by സ്വന്തം ലേഖകൻ ManoramaOnline ന്യൂഡൽഹി ∙ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപന വില (എംആർപി) ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ (ഫാർമ സഹി ധാം) ദേശീയ ഫാർമസ്യൂട്ടിക്കൽ വില നിർണയ അതോറിറ്റി പുറത്തിറക്കി. സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്‌ക്കു മരുന്നുകൾ ലഭ്യമാക്കാൻ ഉൽപാദകരും സംസ്‌ഥാന സർക്കാരുകളും സാമൂഹിക സംഘടനകളും കൂട്ടായി ശ്രമിക്കണമെന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) സ്‌ഥാപക ദിനത്തിൽ നടത്തിയ സെമിനാറിൽ രാസവസ്‌തു – വളം മന്ത്രി അനന്ത് കുമാർ പറഞ്ഞു. ന്യായവിലയ്‌ക്ക് മരുന്നുകൾ ലഭ്യമാക്കുന്ന 401 ജൻ ഔഷധി സ്‌റ്റോറുകൾ നിലവിലുണ്ട്. ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലകളിലുമായി 3000 ജൻ ഔഷധി സ്‌റ്റോറുകൾകൂടി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ഫാർമസ്യൂട്ടിക്കൽസ് മേഖലയ്‌ക്കു മാത്രമായി മന്ത്രാലയം രൂപീകരിക്കാൻ ആലോചനയുണ്ട്. മരുന്നുകളുടെ വില നിയന്ത്രിക്കാൻ എൻപിപിഎയിലൂടെയും അല്ലാതെയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പ്രധാന നടപടികൾ: ∙കഴിഞ്ഞ രണ്ടര വർഷത്തിൽ 900 മരുന്നുകൾ (ഫോർമുലേഷൻസ്) വില നിയന്ത്രണ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവന്നു. ∙അവശ്യമരുന്നുകളുടെ പുതിയ ദേശീയ പട്ടിക (2015) പുറത്തിറക്കി ആറു മാസത്തിനുള്ളിൽ 368 മരുന്നുകൾക്ക് പരമാവധി ചില്ലറ വിൽപന വില നിശ്‌ചയിച്ചു. ∙ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്കുള്ള 106 മരുന്നുകൾക്ക് 2014ൽ പരമാവധി വില നിശ്‌ചയിച്ചു. ∙കൊറോണറി സ്‌റ്റെന്റ് അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തി. ∙ഷെഡ്യൂൾഡ് മരുന്നുകളുടെ വാർഷിക വില വർധനയെ മൊത്ത വിലസൂചികയുമായി ബന്ധിപ്പിച്ചു. ഷെഡ്യൂൾഡ് അല്ലാത്ത മരുന്നുകൾക്ക് 10% വാർഷിക വില വർധന. ഈ വ്യവസ്‌ഥ ലംഘിക്കുന്ന കമ്പനികൾക്കെതിരെ എൻപിപിഎ നടപടിയെടുക്കും. ഇന്ത്യൻ ഒൗഷധ മേഖല ഒറ്റനോട്ടത്തിൽ ∙2014–15ൽ വാർഷിക വിറ്റുവരവ് 165201.3 കോടി രൂപ. ∙കയറ്റുമതിയിൽനിന്ന് 2014–15ലെ വരുമാനം 78792 കോടി രൂപ. ∙ഇരുനൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നു മരുന്നുകളും മറ്റു ഫാർമ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നു. ∙മെഡിക്കൽ ഉപകരണ വ്യവസായ മേഖലയിൽ ഏഷ്യയിൽ ഇന്ത്യയ്‌ക്കു നാലാം സ്‌ഥാനം. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ. ∙2014–15ൽ ഇന്ത്യയിൽ നിർമിച്ച മെഡിക്കൽ ഉപകരണങ്ങളുടെ മൂല്യം 30900 കോടി രൂപ. © Copyright 2016 Manoramaonline. All rights reserved

മരുന്നുവില അറിയാൻ സർക്കാരിന്റെ മൊബൈൽ ആപ്

ന്യൂഡൽഹി ∙ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപന വില (എംആർപി) ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ (ഫാർമ സഹി ധാം) ദേശീയ ഫാർമസ്യൂട്ടിക്കൽ വില നിർണയ അതോറിറ്റി പുറത്തിറക്കി. സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്‌ക്കു മരുന്നുകൾ ലഭ്യമാക്കാൻ ഉൽപാദകരും സംസ്‌ഥാന സർക്കാരുകളും സാമൂഹിക സംഘടനകളും കൂട്ടായി ശ്രമിക്കണമെന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) സ്‌ഥാപക ദിനത്തിൽ നടത്തിയ സെമിനാറിൽ രാസവസ്‌തു – വളം മന്ത്രി അനന്ത് കുമാർ പറഞ്ഞു.

ന്യായവിലയ്‌ക്ക് മരുന്നുകൾ ലഭ്യമാക്കുന്ന 401 ജൻ ഔഷധി സ്‌റ്റോറുകൾ നിലവിലുണ്ട്. ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലകളിലുമായി 3000 ജൻ ഔഷധി സ്‌റ്റോറുകൾകൂടി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ഫാർമസ്യൂട്ടിക്കൽസ് മേഖലയ്‌ക്കു മാത്രമായി മന്ത്രാലയം രൂപീകരിക്കാൻ ആലോചനയുണ്ട്.

മരുന്നുകളുടെ വില നിയന്ത്രിക്കാൻ എൻപിപിഎയിലൂടെയും അല്ലാതെയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പ്രധാന നടപടികൾ:

∙കഴിഞ്ഞ രണ്ടര വർഷത്തിൽ 900 മരുന്നുകൾ (ഫോർമുലേഷൻസ്) വില നിയന്ത്രണ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവന്നു.

∙അവശ്യമരുന്നുകളുടെ പുതിയ ദേശീയ പട്ടിക (2015) പുറത്തിറക്കി ആറു മാസത്തിനുള്ളിൽ 368 മരുന്നുകൾക്ക് പരമാവധി ചില്ലറ വിൽപന വില നിശ്‌ചയിച്ചു.

∙ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്കുള്ള 106 മരുന്നുകൾക്ക് 2014ൽ പരമാവധി വില നിശ്‌ചയിച്ചു.

∙കൊറോണറി സ്‌റ്റെന്റ് അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തി.

∙ഷെഡ്യൂൾഡ് മരുന്നുകളുടെ വാർഷിക വില വർധനയെ മൊത്ത വിലസൂചികയുമായി ബന്ധിപ്പിച്ചു. ഷെഡ്യൂൾഡ് അല്ലാത്ത മരുന്നുകൾക്ക് 10% വാർഷിക വില വർധന. ഈ വ്യവസ്‌ഥ ലംഘിക്കുന്ന കമ്പനികൾക്കെതിരെ എൻപിപിഎ നടപടിയെടുക്കും.

ഇന്ത്യൻ ഒൗഷധ മേഖല ഒറ്റനോട്ടത്തിൽ


∙2014–15ൽ വാർഷിക വിറ്റുവരവ് 165201.3 കോടി രൂപ.

∙കയറ്റുമതിയിൽനിന്ന് 2014–15ലെ വരുമാനം 78792 കോടി രൂപ.

∙ഇരുനൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നു മരുന്നുകളും മറ്റു ഫാർമ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നു.

∙മെഡിക്കൽ ഉപകരണ വ്യവസായ മേഖലയിൽ ഏഷ്യയിൽ ഇന്ത്യയ്‌ക്കു നാലാം സ്‌ഥാനം. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ.

∙2014–15ൽ ഇന്ത്യയിൽ നിർമിച്ച മെഡിക്കൽ ഉപകരണങ്ങളുടെ മൂല്യം 30900 കോടി രൂപ.

വാട്ട്സാപ് ഫോൺ നമ്പർ കൈമാറ്റം; നിലപാടു വ്യക്തമാക്കണമെന്നു കേന്ദ്രത്തോടു കോടതി by സ്വന്തം ലേഖകൻ ManoramaOnline ന്യൂഡൽഹി∙ വാട്ട്സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നു ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യത്തിൽ സെപ്റ്റംബർ 14നകം അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കോടതി കേന്ദ്രസർക്കാരിനു നോട്ടിസയച്ചു. വാട്ട്സാപ് ഉപയോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മാതൃകമ്പനിയായ ഫെയ്സ്ബുക്കിനു കൈമാറണമെന്ന ആവശ്യത്തിനെതിരെയാണു കർമന്യസിങ് സരീൻ, ശ്രേയ സേഥി എന്നിവരുടെ ഹർജി. വാട്ട്സാപ്, ഫെയ്സ്ബുക്ക് കോർപറേഷൻ, ഫെയ്സ്ബുക്ക് ഇന്ത്യ ഓൺലൈൻ ലിമിറ്റഡ് എന്നിവയുടെ പുതിയ നയംമാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. 2012 ജൂലൈ ഏഴിനുശേഷം ഇതാദ്യമായാണ് വാട്ട്സാപ് സ്വകാര്യതാനയത്തില്‍ മാറ്റം വരുത്തുന്നത്. ഫെയ്സ്ബുക്കിനും അതിനു കീഴിലുള്ള മറ്റു കമ്പനികൾക്കും മാർക്കറ്റിങ് / പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന വിധം ഫോൺ നമ്പറും മറ്റും നൽകാനുള്ള അനുവാദമാണ് വാട്ട്സാപ് ഇപ്പോൾ ചോദിക്കുന്നത്. സെപ്റ്റംബർ 25വരെ ഇതിനു സമയം അനുവദിച്ചിട്ടുണ്ട്. © Copyright 2016 Manoramaonline. All rights reserved

വാട്ട്സാപ് ഫോൺ നമ്പർ കൈമാറ്റം; നിലപാടു വ്യക്തമാക്കണമെന്നു കേന്ദ്രത്തോടു കോടതി

ന്യൂഡൽഹി∙ വാട്ട്സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നു ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യത്തിൽ സെപ്റ്റംബർ 14നകം അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കോടതി കേന്ദ്രസർക്കാരിനു നോട്ടിസയച്ചു. വാട്ട്സാപ് ഉപയോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മാതൃകമ്പനിയായ ഫെയ്സ്ബുക്കിനു കൈമാറണമെന്ന ആവശ്യത്തിനെതിരെയാണു കർമന്യസിങ് സരീൻ, ശ്രേയ സേഥി എന്നിവരുടെ ഹർജി.
വാട്ട്സാപ്, ഫെയ്സ്ബുക്ക് കോർപറേഷൻ, ഫെയ്സ്ബുക്ക് ഇന്ത്യ ഓൺലൈൻ ലിമിറ്റഡ് എന്നിവയുടെ പുതിയ നയംമാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
2012 ജൂലൈ ഏഴിനുശേഷം ഇതാദ്യമായാണ് വാട്ട്സാപ് സ്വകാര്യതാനയത്തില്‍ മാറ്റം വരുത്തുന്നത്. ഫെയ്സ്ബുക്കിനും അതിനു കീഴിലുള്ള മറ്റു കമ്പനികൾക്കും മാർക്കറ്റിങ് / പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന വിധം ഫോൺ നമ്പറും മറ്റും നൽകാനുള്ള അനുവാദമാണ് വാട്ട്സാപ് ഇപ്പോൾ ചോദിക്കുന്നത്. സെപ്റ്റംബർ 25വരെ ഇതിനു സമയം അനുവദിച്ചിട്ടുണ്ട്.

ജോലിസമയത്ത് ഓണാഘോഷം വേണ്ട: വകുപ്പ് മേധാവികൾക്ക് സർക്കാർ ഉത്തരവ് by സ്വന്തം ലേഖകൻ ManoramaOnline തിരുവനന്തപുരം∙ ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികൾക്കും അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ജോലിസമയത്തിനുശേഷം ആഘോഷം നടത്താം. വകുപ്പ് മേധാവികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫിസ് സമയത്തു നടത്തുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവധി ദിവസങ്ങളിലോ ഓഫിസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണു സർക്കാർ ഓഫിസുകളിൽ നടക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഇടപെടൽ ഉറപ്പാക്കുമെന്നും ഫെയ്സ്ബുക്കിൽ പിണറായി വിശദീകരിച്ചിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തു പോയി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജോലിസമയത്ത് ഓണാഘോഷം വേണ്ട: വകുപ്പ് മേധാവികൾക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം∙ ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികൾക്കും അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ജോലിസമയത്തിനുശേഷം ആഘോഷം നടത്താം. വകുപ്പ് മേധാവികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.
ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫിസ് സമയത്തു നടത്തുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവധി ദിവസങ്ങളിലോ ഓഫിസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണു സർക്കാർ ഓഫിസുകളിൽ നടക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഇടപെടൽ ഉറപ്പാക്കുമെന്നും ഫെയ്സ്ബുക്കിൽ പിണറായി വിശദീകരിച്ചിരുന്നു.
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തു പോയി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Monday, 29 August 2016

‎Navas Shamsudheen‎ to Krishi(Agriculture) 9 hrs · വിഷമില്ലാത്ത പച്ചക്കറി കൃഷി ആണല്ലോ നമ്മുടെയൊക്കെ ലക്‌ഷ്യം. അതിനായി ഗ്രോ ബാഗിലും മണ്ണിലുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്. ചെടികളുടെ വളർച്ചക്ക് ആവശ്യമായ വളം ആഴ്ചയിൽ ഒരിക്കലെങ്കിലും കൊടുത്തിരിക്കണം. പല ജൈവ വളങ്ങൾ നിർമ്മിക്കാറുണ്ടെങ്കിലും എനിക്ക് ഏറ്റവും നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയും. തുല്യ അളവിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലു പൊടി, പച്ചച്ചാണകം, ഗോമൂത്രം ഇവ നന്നായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് മൂന്ന് ദിവസം മൂടി വെക്കുക. ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്നും ഒരു കപ്പ് എടുത്ത് പത്തു കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ ജൈവ വളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ. 'എല്ലുപൊടി' 'വേപ്പിൻ പിണ്ണാക്ക്' 'കടലപ്പിണ്ണാക്ക്' 'ചാണകം' 'ഗോമൂത്രം' +2 Like Like Love Haha Wow Sad Angry CommentShare 329329 132 shares Comments 3 of 39 View previous comments Ak Nizam Abdulkalam Ak Nizam Abdulkalam Thanks Like · Reply · 43 mins Aniyan Jacob Aniyan Jacob ചാണകവും ഗോമൂത്രവും ഇല്ലാതെ കടലപ്പിണ്ണാക്കും വെയ്പ്പിൻപിണ്ണാക്കും മാത്രം 1:1:3 പ്രൊപോർഷനിൽ വെള്ളത്തിൽ ചേർത്ത് ഉണ്ടാക്കാം.നേരത്തെ etta പോസ്റ്റ് നോക്കുക. Like · Reply · 1 · 32 mins Rasheeda Shanavas Kannanthodi Rasheeda Shanavas Kannanthodi Thnk you Like · Reply · 23 mins Unni Kodungallur Write a reply... Choose File Shafeeq Shafiq Shafeeq Shafiq

വിഷമില്ലാത്ത പച്ചക്കറി കൃഷി ആണല്ലോ നമ്മുടെയൊക്കെ ലക്‌ഷ്യം. അതിനായി ഗ്രോ ബാഗിലും മണ്ണിലുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്. ചെടികളുടെ വളർച്ചക്ക് ആവശ്യമായ വളം ആഴ്ചയിൽ ഒരിക്കലെങ്കിലും കൊടുത്തിരിക്കണം. പല ജൈവ വളങ്ങൾ നിർമ്മിക്കാറുണ്ടെങ്കിലും എനിക്ക് ഏറ്റവും നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയും. തുല്യ അളവിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലു പൊടി, പച്ചച്ചാണകം, ഗോമൂത്രം ഇവ നന്നായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് മൂന്ന് ദിവസം മൂടി വെക്കുക. ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്നും ഒരു കപ്പ് എടുത്ത് പത്തു കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ ജൈവ വളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ.
Like
Comment
Comments
Aniyan Jacob ചാണകവും ഗോമൂത്രവും ഇല്ലാതെ കടലപ്പിണ്ണാക്കും വെയ്പ്പിൻപിണ്ണാക്കും മാത്രം 1:1:3 പ്രൊപോർഷനിൽ വെള്ളത്തിൽ ചേർത്ത് ഉണ്ടാക്കാം.നേരത്തെ etta പോസ്റ്റ് നോക്കുക.
LikeReply132 mins
Unni Kodungallur
Write a reply...