Thursday, 15 September 2016

സൗമ്യ വധക്കേസിൽ നിർണായകമാകേണ്ടിയിരുന്ന 15 തെളിവുകൾക്ക് എന്തു സംഭവിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

സൗമ്യ വധക്കേസിൽ നിർണായകമാകേണ്ടിയിരുന്ന 15 തെളിവുകൾക്ക് എന്തു സംഭവിച്ചു?

തൃശൂർ∙ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന്റെ ഞെട്ടലിലാണ് കേരളീയ സമൂഹം. വധശിക്ഷ റദ്ദാക്കുക മാത്രമല്ല, ഏഴുവർഷം കഠിനതടവെന്ന തരതമ്യേന ചെറിയ ശിക്ഷയിലേക്ക് വധശിക്ഷ കുറയ്ക്കുകയും ചെയ്തിരിക്കുന്നു സുപ്രീം കോടതി. സംശയത്തിന്റെ ആനുകൂല്യം നൽകി സൗമ്യ വധക്കേസ് പ്രതിയുടെ ശിക്ഷ ഇളവുചെയ്യുമ്പോൾ, സൗമ്യ വധക്കേസിൽ നിർണായകമാകേണ്ടിയിരുന്ന ഈ 15 തെളിവുകൾക്ക് എന്തു സംഭവിച്ചു?
1. സംഭവസമയത്ത് സൗമ്യ ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്തു.
2. 04895–ാം നമ്പർ കംപാർട്ട്മെന്റിൽ ഗോവിന്ദച്ചാമിയെ കണ്ടെന്ന സാക്ഷി മൊഴി.
3. സൗമ്യയുടെ നിലവിളി കേട്ടെന്ന പരിസരവാസികളുടെ മൊഴി.
4. കംപാർട്ട്മെന്റിൽനിന്നു ലഭിച്ച വസ്തുക്കൾ, സൗമ്യയുടെ ഹെയർപിന്‍ അടക്കമുള്ള വസ്തുക്കളും ഗോവിന്ദച്ചാമിയുെട ഷർട്ടിന്റെ ബട്ടൻസും.
5. സംഭവം നടന്നെന്നു കരുതുന്ന സമയത്തു പരിസരത്തു ഗോവിന്ദച്ചാമിയെ കണ്ടെന്ന മൊഴി.
6. സൗമ്യയുടെ ദേഹത്തെ ഗോവിന്ദച്ചാമിയുടെ നഖക്ഷതങ്ങൾ, ഗോവിന്ദച്ചാമിയുടെ ദേഹത്തെ സൗമ്യയുടെ നഖക്ഷതങ്ങൾ.
7. സൗമ്യയുടെ ശരീരത്തിൽനിന്ന് ബീജ ഭാഗങ്ങൾ കണ്ടെത്തി.
8. സൗമ്യയുടെ വസ്ത്രങ്ങളിൽ ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ സ്രവങ്ങൾ കണ്ടെത്തി.
9. സൗമ്യയുടെ ജാക്കറ്റിൽനിന്നും ഗോവിന്ദച്ചാമിയുടെ ഷർട്ടിൽനിന്നും ബീജഭാഗങ്ങൾ കണ്ടെത്തി.
10. സൗമ്യയുടെ നഖത്തിനുള്ളിൽനിന്നു കണ്ടെടുത്തത് ഗോവിന്ദച്ചാമിയുടെ തൊലിയും രക്തവും.
11. ഗോവിന്ദച്ചാമിയുെട ഡിഎൻഎ പരിശോധനാ ഫലം
12. ഡോ.ഹിതേഷ് ശങ്കറിനോടു ഗോവിന്ദച്ചാമി നടത്തിയ കുറ്റസമ്മതം.
13. മരണകാരണം പീഡനമാണെന്നും അക്രമമാണെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
14. സൗമ്യയുടെ മൊബൈൽ ഫോൺ ഗോവിന്ദച്ചാമിയുടെ കയ്യിൽനിന്നു കണ്ടെത്തി.
15. സൗമ്യയുടെ മൊബൈൽ ഫോൺ പാലക്കാട് പുതുപ്പരിയാരത്ത് ഉപയോഗിച്ചതായി കണ്ടെത്തി.

No comments :

Post a Comment