Saturday, 17 September 2016

ഗുരുദേവ ജയന്തി പ്രൗഢഗംഭീരമായി കർണ്ണാടക സർക്കാർ ആഘോഷിച്ചു.

ഉണ്ണി കൊടുങ്ങല്ലൂര്‍
അറിയുക.... പ്രചരിപ്പിക്കുക.....
ഗുരുദേവ ജയന്തി പ്രൗഢഗംഭീരമായി കർണ്ണാടക സർക്കാർ ആഘോഷിച്ചു.
വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 162-മാത് തിരുജയന്തി കർണ്ണാടക സർക്കാർ അതിവിപുലമായ രീതിയിൽ ആഘോഷിച്ചു.
ഇതര സംസ്ഥാന സർക്കാരുകളിൽ ഇതാദ്യമായാണ് ഒരു ഭരണ കേന്ദ്രം (കർണ്ണാടക സർക്കാർ)
ശ്രീ നാരായണ ഗുരുദേവനെ അത്യധികം ബഹുമാനിച്ചു കൊണ്ട്
ഗുരു ജയന്തി ആഘോഷ പരിപാടികൾ ധന്യമാക്കിയത്.
തലസ്ഥാന നഗരിയായ
ബാംഗ്ലൂരിൽ ഫ്രീഡം പാർക്കിൽ നിന്നും 2000 ത്തോളം ഗുരുഭക്തർ അണിനിരന്ന ഘോഷയാത്ര വിധാൻ സൗധയിൽ (നിയമസഭ) സമാപിച്ചു.
സപ്താശ്വ സുവർണ്ണ രഥത്തിലാണ് ഗുരുദേവ വിഗ്രഹം എഴുന്നള്ളിച്ചത്.
തുടർന്നു നടന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
കർണ്ണാടക സ്പീക്കർ, മന്ത്രിമാരായ ഉമാശ്രീ,
റമത്ത് റായി,
മൈയക ഗുപ്താദർ
തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രൗഢഗംഭീര സമ്മേളനമാണ് വിധാൻ സൗധയിൽ അരങ്ങേറിയത്.
*നഗരത്തിലെ ഒരു മെട്രോ സ്റ്റേഷന് ഗുരുദേവന്റെ പേര് നല്കുന്നതിനും*
*ബാംഗ്ലൂർ നഗരത്തിൽ അതി പ്രധാനപ്പെട്ട സ്ഥലത്ത് ഗുരുദേവപ്രതിമ സ്ഥാപിക്കുന്നതിനും*
*മൈസൂർ ദസറ ആഘോഷത്തോടനുബന്ധിച്ചു*
*ഗുരുദേവ സന്ദേശ പ്രചരണാർത്ഥം ചിത്രകലാ പ്രദർശനം നടത്തുന്നതിനും*
*ഗുരുദേവ കൃതികൾ മലയാളത്തിലും സംസ്കൃതത്തിലുള്ളവ* *കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നതിനും*
മുഖ്യമന്ത്രി സിദ്ധാരാമയ്യ ജയന്തി സമ്മേളനത്തിൽ വാഗ്ദാനം ചെയ്തു.
വിധാൻ സൗധയിൽ മാത്രമല്ല,
കർണ്ണാടകത്തിലെ ജില്ലാ കേന്ദ്രങ്ങളിൽ, ജീല്ലാ കളക്ടർമാരുടെ നേതൃത്വത്തിലും ഗുരുദേവ ജയന്തി ആഘോഷിക്കുകയുണ്ടായി.
കേരളത്തിന്റെ മണ്ണിൽ ഉദയം കൊണ്ട ആ അനന്ത കോടി സൂര്യപ്രഭയുടെ മഹിമാ വിലാസം, വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ തിരുജയന്തി തീർച്ചയായും മലയാളികൾക്ക് പ്രത്യേകമായ ആനന്ദത്തെ പ്രദാനം ചെയ്യുന്നു.
*ദുഃഖകരമായ ഒരു വസ്തുത..*
*ഈ യുഗപുരുഷന്റെ ജയന്തി ആഘോഷം ഇത്ര പ്രൗഢമായി നടന്നിട്ട്, നമ്മുടെ മലയാള* *പത്രങ്ങൾ (കുറഞ്ഞ പക്ഷം* *ബാംഗ്ലൂർ എഡിഷൻ) എന്തേ* *സർക്കാരിന്റെ ഈ പരിപാടിക്ക്* *പ്രാധാന്യം നല്കിയില്ല*
Like
Comment

No comments :

Post a Comment