Thursday, 15 September 2016

പെൻഷൻകാർക്കു സഹായത്തിന് വെബ്സൈറ്റുമായി കേന്ദ്രസർക്കാർ

ഉണ്ണി കൊടുങ്ങല്ലൂര്‍

പെൻഷൻകാർക്കു സഹായത്തിന് വെബ്സൈറ്റുമായി കേന്ദ്രസർക്കാർ

3
ന്യൂഡൽഹി: പെൻഷൻകാർക്കു സഹായമായി വെബ്സൈറ്റ്. പെൻഷൻ സ്ഥിതിയറിയുന്നതിനും പരാതിയറിയിക്കുന്നതിനും സഹായകമാകുന്ന വെബ് സൈറ്റാണ് കേന്ദ്രസർക്കാർ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്‌റ്റ്‌ലിയാണ് കഴിഞ്ഞ ദിവസം വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഗുണഭോക്താക്കൾ 11.61 ലക്ഷം പെൻഷൻകാരാണ്.
പെൻഷൻകാർക്ക് സ്വന്തമായി അക്കൗണ്ട് തുറന്ന്, ആ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്ത് പെൻഷൻ വിവരങ്ങൾ സ്വയം മനസ്സിലാക്കാം. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഈ വെബ്‌സൈറ്റ് വഴി അതറിയിക്കാനുള്ള സംവിധാനവുമുണ്ട്. വെബ്‌സൈറ്റ് കൂടാതെ എസ്.എം.എസ് വഴിയും പരാതിയറിയിക്കാം

No comments :

Post a Comment