Sunday, 11 September 2016

അറിയുമ്പോള്‍ ചൊറിയുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

സി.പി.എമ്മിന്റെ പരിപാടിയില്‍ നിന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പിന്‍മാറി

കണ്ണൂര്‍: സി.പി.എമ്മിന്റെ പട്ടികജാതി സംഘടനയായ പട്ടികജാതി ക്ഷേമ സമിതി ഈ മാസം 21ന് കണ്ണൂരില്‍ നടത്താനിരുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷി മേവാനി നിരസിച്ചു. അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ തനിക്ക് സി.പി.എമ്മിന്റെ രാഷ്ട്രീയത്തോടും സമീപമനത്തോടും ശക്തമായ വിയോജിപ്പുണ്ടെന്ന് മേവാനി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മേവാനി നിലപാട് വ്യക്തമാക്കിയത്.
കണ്ണൂരിലെ ദളിത് യുവതിയായ ചിത്രലേഖയ്‌ക്കെതിരായ സി.പി.എമ്മിന്റെ നിലപാടുകളും പരിപാടിയില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണമായി ജിഗ്‌നേഷ് ചൂണ്ടിക്കാട്ടി. ചിത്രലേഖയുടെ പോരട്ടത്തില്‍ താന്‍ അവര്‍ക്കൊപ്പമാണെന്നും മേവാനി വ്യക്തമാക്കി. സംഘപരിവാറിന്റെ ദളിത് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഈ മാസം 21ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സ്വാഭിമാന സംഗമം പരിപാടിയിലേക്കാണ് മേവാനിയെ ക്ഷണിച്ചിരുന്നത്.
ഒരു സംഘടനയുമായും ബന്ധമില്ലെന്ന് പറഞ്ഞാണ് തന്നെ പി.കെ.എസിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും സി.പി.എമ്മിന്റെ സംഘടനയാണ് പി.കെ.എസ് എന്ന് പിന്നീടാണ് അറിഞ്ഞതെന്നും മേവാനി വ്യക്തമാക്കി. പരിപാടിയില്‍ നിന്ന് പിന്‍മാറിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മേവാനി വ്യക്തമാക്കി. ഗുജറാത്തില്‍ നിന്ന് തന്നെയുള്ള അശോക് മോച്ചിയാണ് പരിപാടിയിലെ മറ്റൊരു ക്ഷണിതാവ്.

No comments :

Post a Comment