Saturday, 10 September 2016

ആരോഗ്യ സംരക്ഷണത്തിന് കറ്റാര്‍വാഴ Mathrubhumi മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍സ്‌ക്രീന്‍, ലോഷന്‍ എന്നിവയുണ്ടാക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. സൗന്ദര്യവര്‍ധനവിനും രോഗപ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ലോകമെമ്പാടും പ്രിയമേറിയതോടെ കറ്റാര്‍വാഴയ്ക്കും അതിന്റെ വ്യാവസായിക വിപണനത്തിനും സാദ്ധ്യതയേറിയിരിക്കുകയാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍സ്‌ക്രീന്‍, ലോഷന്‍ എന്നിവയുണ്ടാക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. യൂറോപ്പില്‍ കറ്റാര്‍വാഴകുഴമ്പിന് നല്ല വിപണിയാണുള്ളത്. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ഇത് വാണിജ്യഅടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിന്റെ കാലവസ്ഥയിലും കറ്റാര്‍വാഴ കൃഷി ചെയ്യാന്‍ ഉത്തമമാണ്. കേരളത്തിലെ ഈര്‍പ്പസാന്നിദ്ധ്യമുള്ള ഉഷ്ണമേഖല കാലാവസ്ഥയില്‍ കറ്റാര്‍വാഴ നന്നായി വളരും. മാംസളമായ ഇലകളാണ് ഇതിന്റെ സവിശേഷത. ഒന്നരയടി പൊക്കത്തില്‍ വളരുന്ന ചെടിയില്‍ 10 മുതല്‍ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. ഇതിന്റെ പോളകളിലുള്ള അലോയിന്‍ എന്ന വസ്തുവാണ് കറ്റാര്‍വാഴയ്ക്ക് സവിശേഷഗുണം നല്‍കുന്നത്. ചെടിച്ചട്ടികളില്‍ പൊട്ടിവളരുന്ന കന്നുകള്‍ 45 സെന്റിമീറ്റര്‍ അകലത്തിലൊരുക്കുന്ന വാരങ്ങളില്‍ നടണം. തെങ്ങിന്‍തോപ്പിലും റബ്ബര്‍തോട്ടത്തിലും ഇടവിളയായി കറ്റാര്‍വാഴ വളര്‍ത്താവുന്നതാണ്. ചാണകമാണ് പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇത് ഹെക്ടറിന് അഞ്ച് ടണ്‍ എന്നതോതില്‍ പ്രയോഗിക്കണം. ആറ് മാസത്തിന് ശേഷം പോളകള്‍ ചെടിയുടെ അടിഭാഗത്തുനിന്ന് മുറിച്ചെടുക്കാം. ഒരു ചെടിയില്‍ നിന്ന് 10 കിലോഗ്രാം വരെ വിളവ് ലഭിക്കും. ഒരേക്കര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം പത്തു ടണ്‍ വിളവ് ലഭിക്കും. വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും കറ്റാര്‍വാഴ ഉപയോഗിക്കുന്നു. © Copyright Mathrubhumi 2016. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍

ആരോഗ്യ സംരക്ഷണത്തിന് കറ്റാര്‍വാഴ


മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍സ്‌ക്രീന്‍, ലോഷന്‍ എന്നിവയുണ്ടാക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്.

സൗന്ദര്യവര്‍ധനവിനും രോഗപ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ലോകമെമ്പാടും പ്രിയമേറിയതോടെ കറ്റാര്‍വാഴയ്ക്കും അതിന്റെ വ്യാവസായിക വിപണനത്തിനും സാദ്ധ്യതയേറിയിരിക്കുകയാണ്.
മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍സ്‌ക്രീന്‍, ലോഷന്‍ എന്നിവയുണ്ടാക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്.
യൂറോപ്പില്‍ കറ്റാര്‍വാഴകുഴമ്പിന് നല്ല വിപണിയാണുള്ളത്. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ഇത് വാണിജ്യഅടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിന്റെ കാലവസ്ഥയിലും കറ്റാര്‍വാഴ കൃഷി ചെയ്യാന്‍ ഉത്തമമാണ്.
കേരളത്തിലെ ഈര്‍പ്പസാന്നിദ്ധ്യമുള്ള ഉഷ്ണമേഖല കാലാവസ്ഥയില്‍ കറ്റാര്‍വാഴ നന്നായി വളരും. മാംസളമായ ഇലകളാണ് ഇതിന്റെ സവിശേഷത. ഒന്നരയടി പൊക്കത്തില്‍ വളരുന്ന ചെടിയില്‍ 10 മുതല്‍ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. ഇതിന്റെ പോളകളിലുള്ള അലോയിന്‍ എന്ന വസ്തുവാണ് കറ്റാര്‍വാഴയ്ക്ക് സവിശേഷഗുണം നല്‍കുന്നത്.
ചെടിച്ചട്ടികളില്‍ പൊട്ടിവളരുന്ന കന്നുകള്‍ 45 സെന്റിമീറ്റര്‍ അകലത്തിലൊരുക്കുന്ന വാരങ്ങളില്‍ നടണം. തെങ്ങിന്‍തോപ്പിലും റബ്ബര്‍തോട്ടത്തിലും ഇടവിളയായി കറ്റാര്‍വാഴ വളര്‍ത്താവുന്നതാണ്. ചാണകമാണ് പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇത് ഹെക്ടറിന് അഞ്ച് ടണ്‍ എന്നതോതില്‍ പ്രയോഗിക്കണം.
ആറ് മാസത്തിന് ശേഷം പോളകള്‍ ചെടിയുടെ അടിഭാഗത്തുനിന്ന് മുറിച്ചെടുക്കാം. ഒരു ചെടിയില്‍ നിന്ന് 10 കിലോഗ്രാം വരെ വിളവ് ലഭിക്കും. ഒരേക്കര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം പത്തു ടണ്‍ വിളവ് ലഭിക്കും. വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും കറ്റാര്‍വാഴ ഉപയോഗിക്കുന്നു. 

No comments :

Post a Comment